Monday, June 25, 2007

ദൈവത്തിന്‍റെ കൃപ

കിഡ്നി സ്റ്റോണ്‍ മൂത്ര സഞ്ചിയില്‍ നിന്നും താഴോട്ടിറങ്ങിവന്നാല്‍ എന്താവും?
അതി ഭയങ്കരമായ വേദനയായിരിയ്‌ക്കും.
അയ്യാള്‍ കിടന്നു പുളഞ്ഞു.
രാത്രി കിടന്നപ്പോഴും പ്രശനങ്ങള്‍ ഒന്നും ഇല്ലായിരുന്നു.വെളുപ്പാന്‍
കാലത്ത് എഴുന്നേറ്റ് എന്നത്തേയും പോലെ പശുവിനെ കറന്നു,പാലു` എന്നത്തെയും പോലെ അടുത്തുള്ള കടയില്‍
കൊണ്ടുപോയി കടക്കാരനെ ഏല്പ്പിച്ചു. എന്നത്തെയും പോലെ അവിടെ നിന്നും ഒരു ചായ കുടിച്ചു, പിന്നെ നടന്ന് വീട്ടില്‍
വന്നു.നേരം വെളുത്തു വരുന്നതേയുള്ളു, ഉല്‍സാഹിച്ചാല്‍ വീണ്ടും ഒന്നു കൂടി ഉറങ്ങാം, അയ്യാള്‍ കട്ടിലില്‍ കയറി
കിടന്നു.അപ്പോഴാണ്‌,ആ അത്യാഹിതം , ഭയങ്കരമായ വേദന, അയ്യാള്‍ കട്ടിലില്‍ കിടന്നു പുളഞ്ഞു.പിടച്ചില്‍ കണ്ടു
നില്‍ക്കാന്‍ പറ്റാതെ അയ്യാളെ മെഡിയ്‌ക്കല്‍ കോളേജിലേയ്‌ക്കു കൊണ്ടുപോയി.അവിടെ ഇണ്‍ജിക്‌ഷന്‍ കൊടുത്ത` അയ്യാളെ
മയക്കി കിടത്തി.ബന്ധുക്കളില്‍ ഒരാള്‍ കൂട്ടിന` അവിടെ നിന്നു.

സന്ധ്യയായപ്പോള്‍ അയ്യാളുടെ തൊട്ടടുത്ത ബഡ്ഡില്‍ മറ്റൊരു അത്യാഹിത കേസയെത്തി, പാമ്പു കടി, അങ്ങു ദൂരെ ‍ കിഴക്കന്‍
മലയില്‍ നിന്നും എത്തിയതാണവര്‍.വയസ്സായ ഒരു കാരണവരും അയ്യാളുടെ ഭാര്യയും, കാരണവരെ പാമ്പു
കടിച്ചു.രാവിലെ പറമ്പില്‍ പണിചെയ്‌തുകൊണ്ടിരിന്നപ്പോള്‍, കാലിനാണ` കടി. മറ്റൊന്നും ആലോചിയ്‌ക്കാതെ ഭാര്യയും
ഭര്‍ത്താവും കൂടി പട്ടണത്തിലെ മെഡിയ്‌ക്കല്‍ കോളേജ് ആശുപത്രിയിലേയ്‌ക്കു വിട്ടു.സാധാരണ ബസ്സില്‍ കയറി.
ഉച്ചയായപ്പോള്‍ മെഡിയ്‌ക്കല്‍ കോളേജില്‍ എത്തി, ഇനി എന്ത് എന്നറിയാതെ അന്തം വിട്ടു നിന്നു.അങ്ങനെ സമയം
പോയപ്പോള്‍ ആരുടെയോ കരുണയാല്‍ കാര്യങ്ങള്‍ നടത്തി കിട്ടി, അങ്ങനെ അത്യാഹിത വാര്‍ഡില്‍ പ്രവേശിയ്‌ക്കപ്പെട്ടു.
വൃദ്ധനു കിടക്കാന്‍ കട്ടില്‍ ഒന്നും കിട്ടാത്തതിനാല്‍ നിലത്തുതന്നെ ഒരു തുണി വിരിച്ച് അതില്‍ അഡ്മിറ്റായിരിയ്‌ക്കയാണ`.
വൃദ്ധ അടുത്തു തന്നെ നിലത്ത് ഇരിപ്പുറപ്പിച്ചു. ഒരു നെഴ്സ്സിന്‍റെയും ഒരു ഹൗസ് സര്‍ജന്‍റെയും രൂപത്തില്‍ ദൈവത്തിന്‍റെ കരുണ വീണ്ടും
അവരെത്തേടി എത്തി . വൃദ്ധന` ചില അത്യാവശ്യ മരുന്നുകളും, ട്രിപ്പുമെല്ലാം കിട്ടി. സന്ധ്യ കഴിഞ്ഞു രാത്രിയായി,
വൃദ്ധന്‍ മയങ്ങി കിടന്നു.


നമ്മുടെ ചെറുപ്പക്കാരന്‍റെ ബൈ സ്റ്റാന്‍ഡര്‍ വൃദ്ധയ്‌ക്ക് കുറച്ച് ആഹാരം ഓഫര്‍ ചെയ്‌തെങ്കിലും
അവര്‍ അത് സ്വീകരിച്ചില്ല,അല്പവും വിശപ്പില്ലാ എന്നു പറഞ്ഞു.
രത്രിയില്‍ നമ്മുടെ ബൈസ്റ്റാന്‍ഡര്‍ വൃദ്ധയോടെ കടിച്ച പമ്പിനെ കണ്ടോ എന്നു ചോദിച്ചു- - കണ്ടു പിള്ള-

- വലുതായിരുന്നോ?-
-അതേ, ഒരു കൈയ്യോളം നീള മുണ്ട് പുള്ളാ-
- അതിനെ കൊന്നോ , അതോ ഓടിപോയോ?-
- ഞങ്ങള്‍ പാമ്പിനെ കൊല്ലില്ല പുള്ളാ, എങ്കിലും ഇതിയാന്‍ അതിനെ പിടിച്ചപ്പോള്‍ അതിന്‍റെ വാല്‍ മുറിഞ്ഞുപോയിപുള്ളാ-
- അതിനെ പിടിച്ചോ?-
-ങാ, വിഷം ഇറങ്ങാനായി അതിനെ കൊണ്ടു വന്നിട്ടുണ്ട് പുള്ളാ-
-ങേ, കൊണ്ടു വന്നിട്ടുണ്ടോ?-
- അതേ, പുള്ളാ-
- എന്നിട്ട് എവിടെ?-
-ദാ -ഇതിനകത്തുണ്ടു പുള്ളാ-, വൃദ്ധ ,വൃദ്ധന്‍റെ തലയുടെ അടുത്ത് വച്ചിരിയ്‌ക്കുന്ന ഒരു പഴയ തുണിക്കെട്ട്, നോക്കിപറഞ്ഞു.
നമ്മുടെ ബൈസ്റ്റാന്‍ഡര്‍ വായ് പൊളിച്ചു നിന്നു പോയി.
കഥ ഡോക്ട്റുടെ അടുത്തെത്തി, വിശ്വാസം വരാതെ അവര്‍ വന്നു, പൊതിക്കെട്ടു പരിശോദിച്ചു, നല്ല ഒന്നാം തരം ഒരു
ചേനതണ്ടന്‍, -

- ഇതിനെ എന്തിനാ പിടിച്ചുകെട്ടികൊണ്ടുവന്നത്?-
- വിഷം ഇറങ്ങണ്ടെ,പുള്ളാ,അതിനാ, പിന്നെ കടിച്ച വിഷം ഇറങ്ങിയ ശേഷം പിടിച്ചടുത്തു കൊണ്ടു വിടാം പുള്ളാ-വൃദ്ധ പറഞ്ഞു-
ദൈവത്തിന്‍റെ കളി, പാമ്പിനെ മനസ്സിലാകിയതിനാലും, ഇതിനകം കഥ ആശുപത്രി മുഴുവന്‍ പടര്‍ന്നതിനാലും, വൃദ്ധന` ശരിയായ ചികില്‍സ
ലഭിച്ചു.പക്ഷേ പമ്പിനെ ആശുപത്രി ജീവനക്കാര്‍ തല്ലിക്കൊന്നത് ആ വൃദ്ധ ദമ്പദികള്‍ക്ക അത്ര ഇഷ്ടപ്പെട്ടില്ല, എങ്കിലും കാരണവര്‍
രക്ഷപ്പെട്ടു.

3 comments:

Visala Manaskan said...

നല്ല കിണ്ണന്‍ കാച്ചി കഥ.

ഒരു ഒന്നൊന്നര മെഗാ സംഭവം ആണ് ഇങ്ങിനെ മുറിച്ച് മുറിച്ച് പറഞ്ഞത് ട്ടോ. അതാണ് പറയണത്.. പറയുന്ന കഥക്ക് കാമ്പുണ്ടെങ്കില്‍... എങ്ങിനെ പറഞ്ഞാലെന്ത്???

ഞാന്‍ ആനയും കുതിരയുമൊന്നുമായിട്ട് പറയുകയാണെന്ന് തോന്നരുത്. കുറച്ചുകൂടെ പരിസരവിവരണം നടത്തിയാല്‍ വായനക്കാരന്‍ ലൈവായി ബെഡും മറ്റും കാണും. അപ്പോള്‍ കുറച്ചുകൂടെ ആസ്വാദ്യകരമാകും.

വണ്ടര്‍ഫുള്‍. എല്ലാവിധ ആശംസകളും.

myhome said...

ഈ കഥ ശരിയ്‌ക്കും നടന്നതാണ` വിശാലന്‍ മാഷേ, അടുത്തിടെ ഒരാള്‍ എന്നോട് പറഞ്ഞത്.(അത് ആ ബൈ സ്റ്റാന്‍ഡറാണ`),ഞാന്‍ അല്പം മാറ്റം വരുത്തി എന്നുമാത്രം,പിന്നെ ഞാന്‍ എഴുതിയപ്പോള്‍ ബ്രേക്കൊന്നുമില്ലാതെ ഈ രീതിയിലെക്ക ആയിപ്പോയി.കുറച്ചു നല്ലവണ്ണം എഴുതാന്‍ പറ്റുന്നവര്‍ എഴുതിയിരുന്നങ്കില്‍ നന്നായനെ

വേണു venu said...

കഥയായാലും സംഭവമായാലും ഇഷ്ടപ്പെട്ടു.
പാം‍പിനെ കൊല്ലാതിരിക്കുന്നതിലേ തത്വ ശാസ്ത്രം ശരിക്കും ജീജ്ഞാസാ ഉണര്‍ത്തുന്നു.:)