Friday, June 08, 2007

മൃഗ രാജ്യം

മൃഗശാലയില്‍ മൃഗങ്ങളെ അടച്ചിടാന്‍ മനുഷ്യര്‍ക്ക് അവകാശമുണ്ടോ?
ആധുനീക മനുഷ്യന്‍റെ നിയമം വ്യാഖ്യാനിച്ചാല്‍ ‍ ഇല്ലന്നു മനസ്സിലാകും.കൈയ്യൂക്കു കുറഞ്ഞ വരെയും കുട്ടികളെയും സ്ത്രീകളെയും മറ്റ് അവശത അനുഭവിയ്‌ക്കുന്നവരെയു മെല്ലാം
കൈയ്യൂക്കുള്ളവരില്‍ നിന്നും സം‌രക്ഷിയ്‌ക്കുന്ന ധാരാളം നിയമങ്ങള്‍ അധുനീക മനുഷ്യന്‍
ഉണ്ടാക്കി വച്ചിട്ടുണ്ടല്ലോ.അങ്ങനെ നോക്കുമ്പോള്‍ പാവങ്ങളായ മൃഗങ്ങള്‍‌ക്കും
കൈയ്യൂക്കുള്ള മനുഷ്യ സമൂഹത്തില്‍ നിന്നും സം‌രക്ഷണം ആവശ്യമില്ലെ.ഗര്‍ഭശ ശിശുവിന`
ജീവിയ്‌ക്കാനുള്ള അവകാശം നിയമം മൂലം സംരക്ഷിച്ചിരിയ്‌ക്കുന്നത്, അതിനു ജീവനുള്ളതു
കൊണ്ടാണ`.അപ്പോള്‍ മൃഗങ്ങള്‍ക്കോ?.

ജീവനെന്നു വച്ചാല്‍ നിയമ പരമായ നിര്‍‌വചനം
എന്താണ`?

ജീവനെ ശരീരത്തില്‍ നിന്നും വേര്‍തിരിയ്‌ക്കുന്നത്, കൊലപാതകം. അപ്പോള്‍
മൃഗങ്ങളെ കൊല്ലുന്നതോ?.

അതു കേവലം ഭക്ഷണാവശ്യത്തിന`
-ഭക്ഷണ ആവശ്യത്തിനു വേണ്ടിയാണങ്കില്‍ , ആരെങ്കിലും മനുഷ്യനെ കൊന്നിട്ട് തിന്നാല്‍
കുറ്റം തിരുമോ?

മൃഗ ശാലകള്‍ ആവശ്യമില്ലാത്ത ഒരു ഏര്‍പ്പാടാണ`, വിനോദ ഉപാധിയില്‍‌പ്പെടുത്തി
അവയെ പ്രോല്‍സാഹിപ്പിയ്‌ക്കുവാന്‍ പാടില്ല. വന്യമൃഗങ്ങള്‍‌ക്കു വേണ്ടി തുറന്ന റിസര്‍‌വ്
വനങ്ങള്‍ വേണം.ആ ഭാഗത്ത് മനുഷ്യന്‍ യാതൊരു കാരണവശാലും കടക്കാനും പാടില്ല.
അതിനെ മൃഗ രാജ്യം എന്ന പദവി കൊടുത്ത് മാറ്റി നിറുത്തണം. അവിടെ മൃഗങ്ങളും,
പക്ഷികളും, സസ്യങ്ങളും അവരുടെ തന്നെ നിയമങ്ങള്‍ തീര്‍‌ത്ത് കഴിഞ്ഞുകൊള്ളും.നമ്മള്‍
അവിടെ റിസര്‍ച്ചിനും, സെന്‍സ്സസ്സിനും പോകരുത്. പ്രകൃതിയില്‍ ഇപ്പോഴും പരിണാമം
ആവശ്യമുണ്ട് അതിനു പ്രകൃതിയെ നമ്മള്‍ അനുവദിയ്‌ക്കണം.അല്ലാതെ, പ്രകൃതിയുടെ
എല്ലാ മക്കളെയും പിടിച്ചു വിഴുങ്ങാന്‍ മനുഷ്യന്‍ ശ്രമിച്ചാല്‍ , പണ്ട് വല്യേട്ടനായി നടന്ന
ദിനോസറുകള്‍ക്കുണ്ടായ അനുഭവം നമ്മള്‍ക്കറിയാമല്ലോ.

No comments: