Wednesday, June 13, 2007

തിരു നാ വായ്

ഇന്നും ഞാന്‍ നല്ല സുന്ദരമായ ഒരു സ്വപ്‌നം കണ്ടു. പകല്‍ ഉറങ്ങിയപ്പോള്‍, കഴിഞ്ഞ ഒരാഴ‌ച യായി ഞാന്‍ നാട്ടില്‍ എന്‍റെ പുതിയ വീട്ടില്‍ ആണ` താമസം. വീടിന്‍റെ മേല്‍ക്കൂര sky tiles (ഗാല്‍ വാലൂമിനിയം) കൊണ്ടുള്ളതിനാല്‍ ചൂടില്ല. മുറിയുടെ പൊക്കം വളരെ കൂടുതലും ആണ`. മഴ പെയ്‌തതുകൊണ്ടാണ` പകല്‍ ഉറങ്ങിയത്. കൂറേ നേരം മഴ നോക്കിയിരുന്നു. പിന്നെ പോയികിടന്നു, കുറച്ചുകൂടി തണപ്പു കിട്ടാന്‍ ഫാനും ഇട്ടു. മഴയുടെ സംഗീതം, പ്രത്യക താളത്തില്‍ പുരപുറത്ത്, ഒരു നല്ല ചെണ്ട മേളം പോലെ കൂടുകയും കുറയുകയും ചെയ്‌തുകൊണ്ടിരുന്നു.എനിയ്‌ക്ക് കോണ്‍ക്രീറ്റ് അത്ര ഇഷ്ടമല്ല.കഴിയുന്നതും ഞാന്‍ കോണ്‍ക്റീറ്റ് മേല്‍ക്കൂര ഒഴുവാക്കാന്‍ പറയും.വീടീനോടു ചേര്‍ന്ന് രണ്ടു പ്ലാവുകള്‍ നില്‍ക്കുന്നു.എല്ലാവരും അതിനെ മുറിയ്‌ക്കുവാന്‍ പറഞ്ഞെങ്കിലും ഞാന്‍ അതിനെ രക്ഷിച്ചു.അവ വീടിനൊടു ചേര്‍ന്ന് നില്‍ക്കുന്നു.അവമ്മാര്‍ക്കു രണ്ടു പേരും കൊടുത്തു പ്ലാലാങ്കോസ് ഒന്നാമന്‍ പ്ലാങ്കോസ് രണ്ടാമന്‍. ഇവമ്മാര്‍ വേനല്‍ കാലത്ത് വീട് എ സി ആക്കുന്നതു കൂടാതെ ഉണക്ക പ്ലാവിലകള്‍ സധാ പൊഴിച്ചുകൊണ്ടിരിയ്‌ക്കുന്നു. ഇല പൊഴിയ്‌ക്കുന്നതിന` ഒരു ക്രമ മുണ്ട്, അങ്ങനെ ക്രമത്തില്‍ ഉണക്ക പ്ലാവില വീട്ടിന്‍റെ മേല്‍ക്കൂരയില്‍ വീഴുന്‍പോള്‍ ചെണ്ടയില്‍ ചെറിയ ഒരു കല്ലു വീണമാതിരി കേള്‍ക്കും പിന്നെ ആ ഇല ചരിഞ്ഞ മേല്‍ക്കൂരയില്‍ കൂടി നിരങ്ങി താഴോട്ട് ഒരു പാച്ചില്‍, കിര്ര്ര്ര്, വീണ്ടും അടുത്ത ഇല ,ടീങ്.. കീര്‍റ്റ്റ്ര്. അങ്ങനെ ഒരു സോഫ്റ്റ് മൂസിക് സധാ രാത്രിയും പകലും എനിയ്‌ക്ക് പ്ലാങ്കോസ് ഒന്നാമനും രണ്ടാമനും കൂടി ഒരുക്കുന്നു. നോക്കണേ രക്ഷിച്ചവനോടുള്ള സ്നേഹം
അങ്ങനെ കിടന്നുറങ്ങുമ്പോള്‍ ഒരു സ്വപനം കണ്ടു.
വിശാലമായ ഒരു പ്രദേശം ,ഒരു വശത്ത് ഒരു പുഴ.പുഴയോടു ചേര്‍ന്ന് ഇംഗ്‌ളിലെ U അക്ഷരം പോലെ മല. ജനങ്ങള്‍ അവിടെ വന്നു U വിനകത്തു താമസമാക്കി.പുഴയില്‍ പോയി കുളിച്ചു.U വിനകത്തു കൃഷിചെയ്‌തു.അവര്‍ ആ സ്ഥലത്തിനു പേരിട്ടു, 'വായ്'. U വിന` അകത്തുള്ള സ്ഥലത്തിന` നാക്ക് എന്നും വിളിച്ചു.വായ്‌ക്ക് അകത്തുള്ളത് നാക്ക്.മൊത്തം ദേശത്തെ നാക്കും വായും കൂടിയത്, നാവ്- വായ് എന്നും വിളിച്ചു.നാ-വായില്‍ അവര്‍ ഒരു അമ്പലം പണിഞ്ഞു.അങ്ങനെ അവിടെ തിരു നാ- വായ് ആയി.

No comments: