Wednesday, June 20, 2007

കുറേ മഴ ചിന്തകള്‍ കൂടി

ഞാന്‍ കുറേ ദിവസങ്ങളായി നെറ്റില്‍ നിന്നും കമ്പൂട്ടറില്‍ നിന്നും അകന്നു കഴിയുകയായിരുന്നു.

ഒരു വേക്കേഷന്‍, മഴയെല്ലാം ആസ്വദിച്ച് കൂടുതല്‍ സമയവും കിടന്നുറങ്ങുകയായിരുന്നു.പിന്നെ യാത്ര.യാത്രയില്‍ പല സംഭവങ്ങളുമുണ്ടായി, അതെല്ലാം പതിയെ എഴുതാം.

തിരിയെ താമസസ്ഥലത്തെ എത്തിയപ്പോള്‍ വീട്ടില്‍, മുമ്പിലുള്ള കിണര്‍ നിറഞ്ഞുകിടക്കുന്നു. ഒരു വലിയ തെങ്ങു താഴ്ന്നുപോകുന്ന അത്രയും വെള്ളം കിണറ്റില്‍. വല്ല വനും കിണറ്റില്‍ വീണാല്‍ അടിതട്ടില്‍ എത്തും മുമ്പ് കുറഞ്ഞതും മൂന്നു പ്രാവശ്യം മരിച്ചിരിയ്‌ക്കും.

റോഡുകളില്‍ പല സ്ഥലങ്ങളിലും വലിയ കുളങ്ങല്‍ കണ്ടു.ചെറിയ കാറ് ഓടിയ്‌ക്കുമ്പോള്‍ ‍ ഭയം തോന്നും, അകത്തു ചെളിവെള്ളം കയറിയലോ, അല്ലങ്കില്‍ ആ ചെളിക്കുളത്തിന്‍റെ മദ്ധ്യഭാഗത്തുള്ള ഒരു ഗട്ടറില്‍ വണ്ടി കിടന്നുപോയാല്‍ എന്തു ചെയ്യും.ആരേയെങ്കിലും തള്ളാന്‍ കിട്ടുമോ.

രാവിലെ മഴയത്ത്, സ്കൂളു തുറന്നതിനാല്‍ റോഡില്‍ വലിയ തിരക്കാണ`.മഞ്ഞ പെന്‍റ‌ടിച്ച സ്കൂള്‍ വാനുകള്‍,യാതോരു നിയമവും ഇല്ലാതെ എവിടെയും നിറുത്തുന്നു.നടുറോഡില്‍ പുറകേ വരുന്നവന` ഒരുമുന്നറിയിപ്പും കൊടുക്കില്ല.ഒന്നു രണ്ടു വര്‍ഷത്തിനുമുന്‍പ് തിരുവനന്തപുരത്ത` ട്രാഫിക് നിയമം ലംഘിച്ച സ്കൂള്‍ വാനുകള്‍ക്കെതിരെ ആരോ ആകഷന്‍ എടുത്തതിന` ,അപ്പോള്‍ തന്നെ ചെറിയകുട്ടികളെ അണിനിരത്തി സമരം ചെയ്യിപ്പിച്ച് 'ക്ഷ' വരപ്പിച്ചവന്മാരാണിക്കൂട്ടര്‍.

ഇപ്രാവശ്യം സ്കൂള്‍ തുറന്നപ്പോള്‍ ഏല്ലാ വര്‍ഷത്തേയും പോലെ കുടകള്‍ അധികം വിറ്റുപോയില്ല, പകരം മഴക്കോട്ടുകള്‍ ആ സ്ഥാനം കൂടികൊണ്ടുപോയി.എന്തെല്ലാം ഇനം കുടകളാണ` അവര്‍ പടച്ചു ഇറക്കിയത്, നിറം മാറുന്നത്,ലേസര്‍ ഫിറ്റുചെയ്‌തത്,വെള്ളം ചീറ്റുന്നത്,ഫിസ്സില്‍ തൂക്കിയത്,ഒന്നു മുതല്‍ മൂന്നുവരെ ഒടിയ്‌ക്കാവുന്നത്.എല്ലാ കൊല്ലവും കുടമാറ്റം ഒരു കുട്ടിയെയും അവന്‍റെ രക്ഷിതാക്കളെയും സംബന്ധിച്ചിടത്തോളം നിര്‍ബന്ധമായ ഒരു അനുഷ്ഠാന കലയായി മറി.കള്ളറുകളുടെ ഈ ലോകത്തില്‍ ഇത്രത്തോളം കള്ളറടിയ്‌ക്കാനുള്ള സാമ്പത്തീക കഴിവ് അപൂവ്വം ചിലര്‍ക്കില്ല, ആ കുട്ടികളുടെ മനസ്സ് ചിലപ്പോള്‍ കള്ളറുകള്‍കൊണ്ടു നിറഞ്ഞതാകാനെ തരമുള്ളു.സ്കൂള്‍ യൂണിഫാം ആക്കിയതുകൊണ്ട് തുണികളുടെ പൊങ്ങച്ചം കുറയ്‌ക്കാന്‍ കഴിഞ്ഞു,അതുമാതിരി മറ്റൂചില യൂണിഫാമിറ്റികൂടി നടത്തേണ്ടിയിരിയ്‌ക്കുന്നു.

1 comment:

myhome said...

മഴയെപറ്റി തന്നെ വീണ്ടും പറയാന്‍ തോന്നുന്നു. ഇപ്രാവശ്യം മഴയത്ത് അധികം ഇടിയും മിന്നലും കണ്ടില്ല. പക്ഷേ വൈറല്‍ പനി,ചിക്കന്‍ ഗുനിയ,ഡിങ്കി എന്നിവ ഇടിയും മിന്നലിനെയും കാള്‍ ഭീകരമായി തുടരുന്നു.