Saturday, August 25, 2007

പഴയ ചില ഓണം കളികള്‍

വീണ്ടുമൊരു ഓണം കൂടി.ഓണത്തെപ്പറ്റി ചിന്തിയ്‌ക്കുമ്പോള്‍ കഴിഞ്ഞ ഓണങ്ങളില്‍ ഉണ്ടായ പലപല കാര്യങ്ങള്‍ ഓര്‍മ്മയില്‍ വരും അതില്‍ കൂട്ടീക്കാല‌ത്ത് ഉ‌ണ്ടായ കാഴ്ചകളാണ` കൂടുതല്‍ കള്ളര്‍ഫു‌ള്‍ ആയി ഇപ്പോഴും മനസ്സില്‍ തങ്ങി നില്‍ക്കുന്നത്. അന്ന് ഞങ്ങള്‍ താമസിച്ചിരുന്നത് നെടുമന്‍‌‌ങ്ങാടിനടുള്ള ഒരു ഗ്രാമപ്രദേശത്താണ`. ടിവി ഒന്നും വന്നിട്ടില്ലാത്തതിനാല്‍ ഉച്ചയ്‌ക്ക് ഊണുകഴിഞ്ഞശേഷം സ്ത്രീകളും കട്ടികളുമെല്ലാം ഒത്തുകൂടും പുതുവസ്ത്രങ്ങള്‍ അണിഞ്ഞു`.പിന്നെ പലവിധ കളികളില്‍ ഏര്‍പ്പെടും.ഓണത്തിനു മാത്രം കാണുന്ന അത്തരം ചില കളികള്‍ താഴെകൊടുക്കുന്നു.ഇതില്‍ പല കളികളികളും ഇപ്പോള്‍ അന്യം‌നിന്നുപോയി.

നാടന്‍ പന്തുകളി:- മൂന്നു വിധം പന്തുകള്‍ അന്ന് കുട്ടികള്‍ നാട്ടില്‍ തന്നെ നിര്‍മ്മിച്ചിരുന്നു. ഒന്നു` സര്‍‌വസാധാരണമായ തെങ്ങോലയില്‍ മെടഞ്ഞ` എടുത്തത്.കുട്ടികളില്‍ ജൂനിയേര്‍സ് ആണ` ഇതിന്‍റെ ആരാധകരില്‍ കൂടുതലും.രണ്ട്`തുണിപന്ത്.തുണി വട്ടത്തിനുവെട്ടി തുന്നിക്കെട്ടി അതിനകത്ത് വീണ്ടും തുണികഷ്‌ണ‌ങ്ങള്‍ കുത്തി നിറച്ച് വായ്‌വട്ടം വീണ്ടും തുന്നിക്കെട്ടുമ്പോള്‍ ഗോളാകൃതിലുള്ള തുണിപന്തുറെഡി.മൂന്ന് നാടന്‍ റബ്ബ‌ര്‍ പന്ത്.ഒരു ബലൂണില്‍ കാറ്റുനിറയ്‌ക്കുന്നു പിന്നെ ബലൂണ്‍ പതിയെ റബ്ബര്‍‌പാലില്‍ നല്ല പോലെ മുക്കി എടുക്കം അതിനുമുകളില്‍ റബ്ബറിന്‍റെ ഒട്ടു പാല്‍ നാട ചുറ്റിയെടുക്കുന്നു.ആവശ്യത്തിന`വലുപ്പമാകുമ്പോള്‍ വീണ്ടു ഒരിയ്‌ക്കള്‍ കൂടി റബ്ബര്‍ പാല്‍ മുക്കുന്നു. ഒരുസ്ഥലത്ത് രണ്ടുമൂന്നു ദിവസം വച്ചിരിന്നാല്‍ റബ്ബര്‍‌പന്ത് റെഡി റ്റു ആകഷന്‍.രണ്ടു ടീമുകളായി പിരിഞ്ഞു` ചെന്മണ്ണു നിറഞ്ഞ റോഡിലാണു കളി.

കുട്ടിയും കൂന്തും :-ഇതിനുവേണ്ട ആയുധസാമഗ്രകള്‍ ഒരു രണ്ടടി നീളത്തിലുള്ള വടിയും പിന്നെ അര അടി (ഒരു ഉട്ട) നീളത്തിലുള്ള മറ്റൊരു ചെറുവടിയും ആകുന്നു.ചെറിയ വടി തറയില്‍ നിന്നും വലിയ വടികൊണ്ട് അടിച്ചു പൊക്കി തിരികെ തറയില്‍ വീഴും മുമ്പ് നീട്ടിആടിയ്ക്ക്കും എതിര്‍ ടീം അതു പിടിച്ചെടുക്കണം . ക്രിയ്‌ക്കറ്റിന്‍റെ ആദിരൂപം.

ശവം കളി:- കബടിയുടെ ആദിരൂപ മാകുന്നു ശവം കളി.കബടി പറഞ്ഞു കയറിവരുന്ന വനെ പിടിച്ചാല്‍ അവന്‍ കുതറി രക്‌ഷപ്പെടാന്‍ ശ്രമിയ്‌ക്കും, എതിരാളികള്‍ വളരെ നേരം അവനെ പിടിച്ചു വയ്‌ക്കും അങ്ങനെ തള്ളിയിട്ട് തറയില്‍ കിടത്തണം അവന്‍ സ്വയം ചത്തു എന്നു പറയുന്നതു വരെ , എതിരാളികള്‍ ചിലപ്പോള്‍ പുറത്തുകയറി ഇരിയ്‌ക്കും.

തുമ്പിതുള്ളല്‍ :- ഇതുപെണ്ണുങ്ങളുടെമാത്രം കളിയാണ`.പെണ്ണുങ്ങള്‍ വട്ടത്തിലിരുന്ന് മദ്ധൈ ഒരാളിനെ ഇരുത്തുംആ ആളാണ` തമ്പി.പിന്നെ എല്ലാവരും ചേര്‍ന്ന് ഇണത്തില്‍ പാടും മദ്ധ്യ ഭാഗത്തുള്ള തുമ്പിയായി ഇരുത്തിയപെണ്‍കുട്ടി കണ്ണും അടച്ച് ഇരിയ്‌ക്കും, പാട്ട് അങ്ങനെ പ്രത്യേക താളത്തിലും ഈണത്തിലും മുറുകുമ്പോള്‍ തുമ്പി തുള്ളാന്‍ തുടങ്ങും.തുമ്പി ധം പോയി തളര്‍ന്നു വീഴം വരെ പാട്ടു തുടരും.

ഒരു പാട്ട് ഇങ്ങനെ - ഒന്നാം തുമ്പി വായോ -തുള്ളുതുള്ളുങ്ങനെ തുമ്പി-
രണ്ടാം തുമ്പി വായോ - തുള്ളുതുള്ളങ്ങനെ തുമ്പൈ-

ഇങ്ങനെ ഏണ്ണം കൂടിക്കൊണ്ടിരിയ്‌ക്കും.അതനുസരിച്ച് താളവും പാട്ടിന്‍റേ സ്പീഡും കൂടിക്കൊണ്ടിരിയ്‌ക്കും.

മറ്റൊരുകളി ‌- പെണ്ണുങ്ങള്‍ രണ്ടു ഗ്രൂപ്പായി മുറ്റത്ത് പരസ്പരം അഭിമുഖമായി ഓരോ വരിയായി നില്‍ക്കുംമദ്ധ്യത്ത് ഒരു പെണ്‍കുട്ടിയെ ഇരുത്തും.അവളെ പെണ്ണുചോദിച്ചുകൊണ്ട് ഒരു കൂട്ടര്‍ ഇങ്ങനെ പാടി മദ്ധ്യഭാഗത്തു വരും- കുശുകുശാലേ പെണ്ണുണ്ടോ കൂശാലും പെണ്ണുണ്ടോ- അ പ്പോള്‍ മറ്റേകൂട്ടര്‍ (പെണ്‍ വീട്ടുകാര്‍) - കുശുകുശാലേ പെണ്ണില്ല കൂശാലേ പെണ്ണില്ല.- എന്നു പാടി മദ്ധ്യ ഭാഗത്തേയ്‌ക്കു നടന്നു ചെല്ലും.അപ്പോള്‍‍ മറ്റെ കൂട്ടര്‍ പുറകോട്ടു നടന്നു പോക്കും ,പിന്നെ ഇങ്ങനെ പാടി മുമ്പോട്ടു വരും-ആയിരം പെണ്‍ പണം പൊന്നുതതരം പെണ്ണിനെ തരുമോ മച്ചാനെ,കുശുകുശാലേ പെണ്ണുണ്ടോ,കൂശലും പെണ്ണുണ്ടോ- അതിനു മറുപടിയായി ഇതിനകം പുറകോട്ടു പോയ പെണ്‍ വീട്ടു കാര്‍ ഇങ്ങനെ പാടി മുന്നോട്ടു വരും -ആയിരം‌പെണ്‍ പണം പൊന്നു വേണ്ട കുശുകുശാലേ പെണ്ണില്ല, കൂശാലേ പെണില്ല. ഇങ്ങനെ പലതും പാടി ആണ്‍ വീട്ടുകാരും ഏല്ലാം നിരസിച്ച് പെണ്‍ വീട്ടുകാരും നില്‍ക്കും.അവസാനം പെണ്ണിനെ തട്ടികൊണ്ടു പോകാന്‍ ആണ്‍‌വീട്ടുകാരും ആ ശ്രമം നടപ്പാക്കാതെ പെണ്‍‌വീട്ടു കാരും ഉന്തും തള്ളും ആകും. എതെങ്കിലും ഒരു കൂട്ടര്‍ വിജയി‌ക്കും.

തോലുമാടന്‍:-ഇതിപ്പോള്‍ അന്യം നിന്നു പോയ ഒരു കലാരൂപമാണ്‌. ഒരു മുതിര്‍ന്ന ആണ്‍കുട്ടിയെ ദേഹം മുഴുവന്‍ പച്ചിലകള്‍ കൊണ്ട് പൊതിഞ്ഞു കെട്ടുന്നു.തലയില്‍ പാള തൊപ്പി.പളയില്‍ തീര്‍ത്ത മുഖം മൂടി അതില്‍ മൂന്നു ദ്വരങ്ങള്‍ വായുടെയും കണ്ണിന്‍റെയും സ്ഥാനത്ത്. തോലുമാടനെ പലവിധ ഇലകള്‍ കൊണ്ട് അലങ്കരിച്ചിരിയ്‌ക്കും.പിന്നെ ആര്‍പ്പു വിളികളുമായി ചിലപ്പോള്‍ വാദ്യ മേളങ്ങളോടുകൂടിയും എല്ലാ വീടുകളും സന്ദര്‍ശിയ്‌ക്കും ,വീട്ടുകാര്‍ നാണയ തുട്ടുകള്‍ സമ്മാനിയ്‌ക്കും.

നാടന്‍ ഊണഞ്ഞാല്‍:- ഇവിടെ കയറിനു പകരം കാട്ടില്‍ വന്‍‌വൃഷങ്ങളില്‍ ചുറ്റി വളരുന്ന ''പ്ലാച്ചി വള്ളി" ഉപയോഗിയ്‌ക്കുന്നു.

[ ഏല്ലാ കൂട്ടുകാര്‍ക്കും എന്‍റെ ഹൃദയം നിറഞ്ഞ ഓണാശംസകള്‍ ]

Friday, August 10, 2007

നോം ആളല്ലേ ?

ഒരിയ്‌ക്കല്‍ ഞാന്‍ ട്രയിനില്‍ യാത്രചെയ്യുകയായിരുന്നു.പകല്‍ സമയം ,റിസര്‍‌വേഷന്‍ കം‌പാര്‍ട്ടുമെന്‍റ് ആണ`. നിറയെ യാത്രക്കാര്‍ കയറി ഏല്ലാ സീറ്റും നിറഞ്ഞാണ`പോക്ക്.വണ്ടി എറണാകുളം സ്റ്റേഷനില്‍ എത്തി.പത്തുമിനിറ്റ് അവിടെ ട്രെയിന്‍ ഇടുന്നതുകൊണ്ട് യാത്രക്കാരില്‍ പലരും ഫളറ്റുഫോമില്‍ ഇറങ്ങി,ഇരുന്ന സീറ്റും ലഗേജും തെട്ടടുത്ത യാത്രക്കാരനോട് നോക്കിക്കൊള്ളാന്‍ ചിലര്‍ പറഞ്ഞും,ചിലര്‍ അങ്ങനെ ഒരു നോട്ടംകൊണ്ടു പറഞ്ഞു.എറണാകുളത്തുനിന്നും ആളുകള്‍ ഇടിച്ചു കയറി.ഞാന്‍ ഇരുന്ന കം‌പാര്‍ട്ടുമെന്‍റില്‍ കുറേ നമ്പൂരിമാര്‍ കയറി.ഏല്ലാവരുടെയും തോളില്‍ ഒരു ഭാണ്ട സഞ്ചിയുണ്ട്.വലിയകുടവയറും,മുണ്ടും മേല്‍മുണ്ടു,കുടുമയും ,കുറിയുമെല്ലാം ഉണ്ടു`.അതില്‍ ഒരു നമ്പൂതിരി ഒഴിഞ്ഞുകിടന്ന ആദ്യ സീറ്റില്‍ ഇറുന്നു.അപ്പോള്‍ അതില്‍ ആളുണ്ടന്ന് തൊട്ടടുത്ത സീറ്റീല്‍ ഇരുന്ന ആള്‍ പറഞ്ഞു.നമ്പൂതിരി സഞ്ചിയും പൊക്കി അടുത്തു കണ്ട ഒഴിഞ്ഞ സീറ്റില്‍ ഇരുന്നു.അവിടെയും ആളുണ്ടന്നു പറഞ്ഞു, അടുത്ത സീറ്റിലേയ്ക്കു മാറി.ഇങ്ങനെ കുറേ സീറ്റില്‍ ഇരിയ്‌ക്കാന്‍ ശ്രമിച്ചു പരാജയപ്പെട്ടപ്പോള്‍ നമ്പൂതിരി ഇങ്ങനെ പറഞ്ഞു" എവിടെ ചെന്നാലും ആളുണ്ട്‌ ആളുണ്ട് എന്നു പറയുന്നു, അപ്പോള്‍ നാം എന്താ ആളല്ലേ"

Wednesday, August 08, 2007

ശ്രീരാമപട്ടാഭിക്ഷേകം

ഇപ്പോള്‍ രാമണ മാസമണല്ലോ.രാമയണത്തെപ്പറ്റി കേള്‍ക്കുമ്പോള്‍‍ പണ്ട് ഞങ്ങളുടെ തറവാട്ടില്‍ രാമയണം വായിച്ചിരുന്നത്,ഓര്‍മ്മവരും.അന്ന` ഞങ്ങള്‍ കുട്ടികളായിരുന്നു.കര്‍ക്കിടകമാസത്തിലല്ല, ഈ വായന. വൃശ്ചികം ഒന്നാം തിയതി മുതല്‍ തുടര്‍ച്ചയായി നാല്പ്പൊത്തെന്നു ദിവസം വായനയുണ്ടാകും.നാല്പ്പൊത്തൊന്നിന്‍റെ അന്ന്, ശ്രീരാമ പട്ടാഭിക്ഷേകം കാണും, രാത്രി മുഴുവന്‍ വായന ,നേരം പുലറാകുമ്പോള്‍ , നാലുമണിയ്ക്കാണ` പട്ടാഭിക്ഷേകം.വരുന്നവര്‍ക്കെല്ലാം സദ്യയുണ്ടാകും.എന്‍റെ അമ്മയുടച്ഛന്‍ (എന്‍റ അച്ചാച്ഛന്‍) ആണ`ഇങ്ങനെഅ പട്ടാഭിക്ഷേകം നടത്തുന്നതിനുള്ള ചിലവു മുഴുവന്‍ വഹിയ്ക്കുന്നത്.അച്ചാച്ഛ‌ന്‍റെ അനുജന്‍ ഒരാളുണ്ട് പുള്ളിയാണ` പൂജാരി.അദ്ദേഹം ഭയങ്കര ദേഷ്യക്കാരനായിരുന്നു.അതിനാല്‍ അദ്ദേഹത്തെ ഞങ്ങള്‍ രഹസ്യമായി ''ദേഷ്യം ചാ'' എന്നു വിളിച്ചുവന്നു.പുള്ളി മിയ്‌ക്കവാറും സമയത്ത് ഒരു ചുട്ടി തോര്‍ത്തു മാത്രമേ ധരിയ്‌ക്കുകയുള്ളു. കൗപീനം (കോണകം) തോര്‍ത്തില്‍ കൂടിതെളിഞ്ഞുകാണാം, അതിന്‍റെ പുറകിലത്തേവാല്‍ നീണ്ടു കിടക്കും,കുരങ്ങന്‍റെ വാല്‍ പോലെ.പട്ടാഭിക്ഷേക ദിവസം വെളുക്കുന്ന വരെ വായനയുള്ളതുകൊണ്ടും, അതു മൈക്കുസെറ്റു വഴികേള്‍പ്പിയ്‌ക്കുന്നതു കൊണ്ടും നാട്ടിലെ പലവായനക്കാരും, ഇതുവരെ വായിച്ചിട്ടില്ലാത്തവരും കേറി അങ്ങു ചുമ്മാ വായിയ്‌ക്കുമായിരുന്നു.പിന്നെ തെറ്റിയാലും രണ്ടു മൂന്നു വരിയോ അല്ല പേജുകള്‍ തന്നെയും വിട്ടാലും ആരുമതു കണ്ടുപിടിയ്‌ക്കല്ല.കാരണം ആരുമതു ശ്രദ്ധിയ്‌ക്കുന്നില്ല, എന്നതു തന്നെ.നിലവിളക്കിന്‍റെ മുന്‍പില്‍ ഇരുന്നാണ` വായിക്കേണ്ടത്, പക്ഷേ വെളിച്ചം കിട്ടാന്‍ തലയ്‌ക്കു മുകളില്‍ ഒരു റ്റൂബ് ലൈറ്റ് ഇട്ടിരിയ്‌ക്കും. നാട്ടിലെ ഒരു കാരണവര്‍ വലിയ വായനക്കാരനാണങ്കിലും അദ്ദേഹത്തിനു വായിയ്‌ക്കാന്‍ ഈ വെളിച്ചവും പോരായിരുന്നു.അതിനാല്‍ പുള്ളിക്കാരന്‍ അഡിഷണലായി തന്‍റെ മൂന്നു ബാറ്ററിയിട്ട ടോര്‍‌ച്ച് കത്തിച്ച് രാമായണത്തിന്‍റെ മുകളില്‍ വായി‌ക്കുന്ന ഭാഗത്തുപിടിച്ചാണ`വായി‌ക്കുന്നത്.ഞങ്ങള്‍,കുട്ടികള്‍ക്കെല്ലാം പ്രധാന ആകര്‍ഷണ വസ്തു മരത്തിന്‍റെ മുകളില്‍ വച്ചു കെട്ടുന്ന മൈക്കുസെറ്റാണ`.വൈകുംനേരം ആകുമ്പോള്‍ മൈക്കുസെറ്റു വരും,റോഡില്‍ നിന്നും കുറച്ച് അകലയാണ` വീട്.അതിനാല്‍ കാറില്‍കൊണ്ടുവരുന്ന മൈക്കുസെറ്റിന്‍റെ അനുസാരികളെല്ലാം കുട്ടികള്‍ മല്‍സരിച്ചു പുറക്കി മൈക്കുസെറ്റുകാരനെ സഹായിയ്‌ക്കും.ഒരിയ്‌ക്കല്‍ പട്ടാഭിക്ഷേപത്തിന` മൈക്കുസെറ്റു്‌ പാതിരാത്രിയായപ്പോള്‍ പണിമുടക്കി.ഓപ്പറേറ്റര്‍ പടിച്ചപണി പതിനെട്ടും നോക്കി രക്ഷയില്ല. ഉച്ചഭാക്ഷിണിയില്ലാതെ എന്തു വായന, ആകെ പ്രശനം,ആ രാത്രി തന്നെ പോയി വിദ്ഗ്ദ്ധനെ കൂട്ടി വന്നു.വിദ്ഗ്ദ്ധന്‍ നോക്കി തളര്‍ന്നു.സൗണ്ടുമാത്രം കേള്‍ക്കുന്നില്ല.അപ്പോള്‍ പൂജാരിയായ നമ്മുടെ 'ദേഷ്യംചാ' അവിടെ വന്നു ദേഷ്യപ്പെട്ടുകോണ്ടു പറഞ്ഞൂ,"ചിലപ്പോള്‍ മൈക്കിള്‍ നിന്നാങ്ങാനമുള്ള വയറാങ്ങണം മുറിഞ്ഞിട്ടുണ്ടാകുമെടോ"എല്ലാവരും ഇതുകേട്ട് ചിരിച്ചു.പക്ഷേ സംഗതി ശരിയായിരുന്നു.വളഞ്ഞു പുളഞ്ഞുകിടന്ന കേബിളില്‍ ആരോ സിഗരറ്റു കുറ്റിയിട്ടു.വയര്‍ ഉരുകി ഷോര്‍ട്ടായതായിരുന്നു കാരണം.