Friday, August 10, 2007

നോം ആളല്ലേ ?

ഒരിയ്‌ക്കല്‍ ഞാന്‍ ട്രയിനില്‍ യാത്രചെയ്യുകയായിരുന്നു.പകല്‍ സമയം ,റിസര്‍‌വേഷന്‍ കം‌പാര്‍ട്ടുമെന്‍റ് ആണ`. നിറയെ യാത്രക്കാര്‍ കയറി ഏല്ലാ സീറ്റും നിറഞ്ഞാണ`പോക്ക്.വണ്ടി എറണാകുളം സ്റ്റേഷനില്‍ എത്തി.പത്തുമിനിറ്റ് അവിടെ ട്രെയിന്‍ ഇടുന്നതുകൊണ്ട് യാത്രക്കാരില്‍ പലരും ഫളറ്റുഫോമില്‍ ഇറങ്ങി,ഇരുന്ന സീറ്റും ലഗേജും തെട്ടടുത്ത യാത്രക്കാരനോട് നോക്കിക്കൊള്ളാന്‍ ചിലര്‍ പറഞ്ഞും,ചിലര്‍ അങ്ങനെ ഒരു നോട്ടംകൊണ്ടു പറഞ്ഞു.എറണാകുളത്തുനിന്നും ആളുകള്‍ ഇടിച്ചു കയറി.ഞാന്‍ ഇരുന്ന കം‌പാര്‍ട്ടുമെന്‍റില്‍ കുറേ നമ്പൂരിമാര്‍ കയറി.ഏല്ലാവരുടെയും തോളില്‍ ഒരു ഭാണ്ട സഞ്ചിയുണ്ട്.വലിയകുടവയറും,മുണ്ടും മേല്‍മുണ്ടു,കുടുമയും ,കുറിയുമെല്ലാം ഉണ്ടു`.അതില്‍ ഒരു നമ്പൂതിരി ഒഴിഞ്ഞുകിടന്ന ആദ്യ സീറ്റില്‍ ഇറുന്നു.അപ്പോള്‍ അതില്‍ ആളുണ്ടന്ന് തൊട്ടടുത്ത സീറ്റീല്‍ ഇരുന്ന ആള്‍ പറഞ്ഞു.നമ്പൂതിരി സഞ്ചിയും പൊക്കി അടുത്തു കണ്ട ഒഴിഞ്ഞ സീറ്റില്‍ ഇരുന്നു.അവിടെയും ആളുണ്ടന്നു പറഞ്ഞു, അടുത്ത സീറ്റിലേയ്ക്കു മാറി.ഇങ്ങനെ കുറേ സീറ്റില്‍ ഇരിയ്‌ക്കാന്‍ ശ്രമിച്ചു പരാജയപ്പെട്ടപ്പോള്‍ നമ്പൂതിരി ഇങ്ങനെ പറഞ്ഞു" എവിടെ ചെന്നാലും ആളുണ്ട്‌ ആളുണ്ട് എന്നു പറയുന്നു, അപ്പോള്‍ നാം എന്താ ആളല്ലേ"

4 comments:

വേണു venu said...

ഇഷ്ടപ്പെട്ടു. പ്രത്യേകിച്ചും നംപൂതിരി ഇറുന്നതു്.
പലപ്പോഴും ഞാന്‍‍ ആലോചിക്കാറുണ്ടു് കേരളത്തില്‍‍ വിഢി കഥാ നായകന്‍‍ നമ്പൂതിരി, വടക്കു് സര്‍ദാര്‍‍(സിങ്ങു്)
പൊട്ടരല്ലാത്ത ഈ മിടുക്കന്മാരെ കഥാപാത്രമാക്കുന്ന സിന്ഡ്രെം എന്താണോ ആവോ. :)
I LIKED YOUR PRESENTATION AND THT STORY.But paavam namputhiri.AllE.:)

ഏ.ആര്‍. നജീം said...

ഇതു ഒരു നമ്പൂരിയായത് കൊണ്ട് മാത്രമാണൊ അങ്ങനെ പറഞ്ഞത്..? തീര്‍ച്ചയായും അല്ല
എന്തായാലും അതിലെ ഹാസ്യം ആസ്വദിച്ചു

SHAN ALPY said...

watch a new gulf video
from,

http://shanalpyblogspotcom.blogspot.com/

G.MANU said...

kollam :)