Wednesday, August 08, 2007

ശ്രീരാമപട്ടാഭിക്ഷേകം

ഇപ്പോള്‍ രാമണ മാസമണല്ലോ.രാമയണത്തെപ്പറ്റി കേള്‍ക്കുമ്പോള്‍‍ പണ്ട് ഞങ്ങളുടെ തറവാട്ടില്‍ രാമയണം വായിച്ചിരുന്നത്,ഓര്‍മ്മവരും.അന്ന` ഞങ്ങള്‍ കുട്ടികളായിരുന്നു.കര്‍ക്കിടകമാസത്തിലല്ല, ഈ വായന. വൃശ്ചികം ഒന്നാം തിയതി മുതല്‍ തുടര്‍ച്ചയായി നാല്പ്പൊത്തെന്നു ദിവസം വായനയുണ്ടാകും.നാല്പ്പൊത്തൊന്നിന്‍റെ അന്ന്, ശ്രീരാമ പട്ടാഭിക്ഷേകം കാണും, രാത്രി മുഴുവന്‍ വായന ,നേരം പുലറാകുമ്പോള്‍ , നാലുമണിയ്ക്കാണ` പട്ടാഭിക്ഷേകം.വരുന്നവര്‍ക്കെല്ലാം സദ്യയുണ്ടാകും.എന്‍റെ അമ്മയുടച്ഛന്‍ (എന്‍റ അച്ചാച്ഛന്‍) ആണ`ഇങ്ങനെഅ പട്ടാഭിക്ഷേകം നടത്തുന്നതിനുള്ള ചിലവു മുഴുവന്‍ വഹിയ്ക്കുന്നത്.അച്ചാച്ഛ‌ന്‍റെ അനുജന്‍ ഒരാളുണ്ട് പുള്ളിയാണ` പൂജാരി.അദ്ദേഹം ഭയങ്കര ദേഷ്യക്കാരനായിരുന്നു.അതിനാല്‍ അദ്ദേഹത്തെ ഞങ്ങള്‍ രഹസ്യമായി ''ദേഷ്യം ചാ'' എന്നു വിളിച്ചുവന്നു.പുള്ളി മിയ്‌ക്കവാറും സമയത്ത് ഒരു ചുട്ടി തോര്‍ത്തു മാത്രമേ ധരിയ്‌ക്കുകയുള്ളു. കൗപീനം (കോണകം) തോര്‍ത്തില്‍ കൂടിതെളിഞ്ഞുകാണാം, അതിന്‍റെ പുറകിലത്തേവാല്‍ നീണ്ടു കിടക്കും,കുരങ്ങന്‍റെ വാല്‍ പോലെ.പട്ടാഭിക്ഷേക ദിവസം വെളുക്കുന്ന വരെ വായനയുള്ളതുകൊണ്ടും, അതു മൈക്കുസെറ്റു വഴികേള്‍പ്പിയ്‌ക്കുന്നതു കൊണ്ടും നാട്ടിലെ പലവായനക്കാരും, ഇതുവരെ വായിച്ചിട്ടില്ലാത്തവരും കേറി അങ്ങു ചുമ്മാ വായിയ്‌ക്കുമായിരുന്നു.പിന്നെ തെറ്റിയാലും രണ്ടു മൂന്നു വരിയോ അല്ല പേജുകള്‍ തന്നെയും വിട്ടാലും ആരുമതു കണ്ടുപിടിയ്‌ക്കല്ല.കാരണം ആരുമതു ശ്രദ്ധിയ്‌ക്കുന്നില്ല, എന്നതു തന്നെ.നിലവിളക്കിന്‍റെ മുന്‍പില്‍ ഇരുന്നാണ` വായിക്കേണ്ടത്, പക്ഷേ വെളിച്ചം കിട്ടാന്‍ തലയ്‌ക്കു മുകളില്‍ ഒരു റ്റൂബ് ലൈറ്റ് ഇട്ടിരിയ്‌ക്കും. നാട്ടിലെ ഒരു കാരണവര്‍ വലിയ വായനക്കാരനാണങ്കിലും അദ്ദേഹത്തിനു വായിയ്‌ക്കാന്‍ ഈ വെളിച്ചവും പോരായിരുന്നു.അതിനാല്‍ പുള്ളിക്കാരന്‍ അഡിഷണലായി തന്‍റെ മൂന്നു ബാറ്ററിയിട്ട ടോര്‍‌ച്ച് കത്തിച്ച് രാമായണത്തിന്‍റെ മുകളില്‍ വായി‌ക്കുന്ന ഭാഗത്തുപിടിച്ചാണ`വായി‌ക്കുന്നത്.ഞങ്ങള്‍,കുട്ടികള്‍ക്കെല്ലാം പ്രധാന ആകര്‍ഷണ വസ്തു മരത്തിന്‍റെ മുകളില്‍ വച്ചു കെട്ടുന്ന മൈക്കുസെറ്റാണ`.വൈകുംനേരം ആകുമ്പോള്‍ മൈക്കുസെറ്റു വരും,റോഡില്‍ നിന്നും കുറച്ച് അകലയാണ` വീട്.അതിനാല്‍ കാറില്‍കൊണ്ടുവരുന്ന മൈക്കുസെറ്റിന്‍റെ അനുസാരികളെല്ലാം കുട്ടികള്‍ മല്‍സരിച്ചു പുറക്കി മൈക്കുസെറ്റുകാരനെ സഹായിയ്‌ക്കും.ഒരിയ്‌ക്കല്‍ പട്ടാഭിക്ഷേപത്തിന` മൈക്കുസെറ്റു്‌ പാതിരാത്രിയായപ്പോള്‍ പണിമുടക്കി.ഓപ്പറേറ്റര്‍ പടിച്ചപണി പതിനെട്ടും നോക്കി രക്ഷയില്ല. ഉച്ചഭാക്ഷിണിയില്ലാതെ എന്തു വായന, ആകെ പ്രശനം,ആ രാത്രി തന്നെ പോയി വിദ്ഗ്ദ്ധനെ കൂട്ടി വന്നു.വിദ്ഗ്ദ്ധന്‍ നോക്കി തളര്‍ന്നു.സൗണ്ടുമാത്രം കേള്‍ക്കുന്നില്ല.അപ്പോള്‍ പൂജാരിയായ നമ്മുടെ 'ദേഷ്യംചാ' അവിടെ വന്നു ദേഷ്യപ്പെട്ടുകോണ്ടു പറഞ്ഞൂ,"ചിലപ്പോള്‍ മൈക്കിള്‍ നിന്നാങ്ങാനമുള്ള വയറാങ്ങണം മുറിഞ്ഞിട്ടുണ്ടാകുമെടോ"എല്ലാവരും ഇതുകേട്ട് ചിരിച്ചു.പക്ഷേ സംഗതി ശരിയായിരുന്നു.വളഞ്ഞു പുളഞ്ഞുകിടന്ന കേബിളില്‍ ആരോ സിഗരറ്റു കുറ്റിയിട്ടു.വയര്‍ ഉരുകി ഷോര്‍ട്ടായതായിരുന്നു കാരണം.

No comments: