Tuesday, May 29, 2007

കുടജാദ്രിയില്‍....

കഴിഞ്ഞ ദിവസം‍ ഞങ്ങള്‍ കുടജാദ്രിയില്‍ പോയിരുന്നു. ശ്രീമുകാംബിക ക്ഷേത്രത്തില്‍ നിന്നും 40 കലോമീറ്റര്‍ അകലയുള്ള കുടജാദ്രി ദിവ്യവും സുന്ദരവുമായ ഒരുമലയാണ`.ഘട്ട് റോഡ് വഴി ജീപ്പില്‍ പോകാം അവിടെയ്‌ക്ക്. കൊല്ലൂരില്‍ നിന്നും അവിടെയ്‌ക്ക് നിരന്തരം ജീപ്പുപൊയ്-ക്കോണ്ടിരിയ്‌ക്കുന്നു. ഞങ്ങളുടെ ജീപ്പിന്‍റെ ഡ്രൈവര്‍ വളരെ പരിശീലനം സിദ്ധിച്ചവനും ഫ്രണ്ടിലിയായവനും ആയ ഒരു പയ്യനായിരുന്നു.കൂട്ടത്തിലുള്ള കുട്ടികളില്‍ ഒരുവന്‍ യാത്രയില്‍ ശര്‍ദ്ദിച്ചുകൊണ്ടിരുന്നു.ഒരു സ്ഥലത്ത്, ഒരു ചെറിയ ജംഗ്‌ഷനില്‍ വണ്ടി നിറുത്തി ഏല്ലാവരും ലമണ്‍സോഡ കഴിച്ചു.ജീപ്പുയാത്ര അവസാനിയ്‌ക്കുന്നറ്റുത്തുനിന്നും ഒരു മണിയ്‌ക്കുര്‍ മലകളുടെ ചരിവിലൂടെ നടക്കാം, അതാണ`യഥാര്‍‌ത്ഥ ദീര്‍ഥയാത്ര, പതിയെ ചവിട്ടി മുകളിലേയ്‌ക്ക് മുകളിലേയ്‌ക്ക് അങ്ങനെ മേഘങ്ങളുടെ അകത്തുകൂടികയറിപ്പോവുക. ചിലപ്പോള്‍ അഗാധമായ കൊക്ക ഒരു വശത്ത്, മുകളില്‍ നൂലുപോലെ ഒരു ഒറ്റയടി പാദ. ഉച്ചനേരത്ത` മേഘം വന്നു മൂടി കുറച്ച് മുമ്പില്‍ കയറിപോയവരെ കാണാതാവും.ഏറ്റവും മുകളില്‍ നിരപ്പായ കുറേ സ്ഥലം. അവിടെ പണ്ടാരോ കല്ലില്‍ പണിത ഒരുമുറിയും ഒരു വരാന്തയുമുള്ള ഒരമ്പലം.ശങ്കര പീഡമൊന്നോ, സര്‍‌വ്വജ്ഞ പീഡമൊന്നോ പറഞ്ഞു, ഒന്നും എഴുതി വച്ചിട്ടില്ല. മുറിയ്‌ക്ക് അകത്ത് ഒരു പൂജാരി പയ്യന്‍നിന്ന് സന്ദര്‍ശകരെ അകത്തേയ്‌ക്കുവിളിയ്‌ക്കുന്നു.സ്കൂള്‍ അവധിയായതുകൊണ്ട് സ്ഥിരം പൂജാരികുടുംബത്തിലെ അപ്രന്‍‌റ്റീസ്സായിരിയ്‌ക്കാം.അകത്ത ഒന്നു രണ്ടു കല്‍ വിഗ്രഹങ്ങളും വച്ചിട്ടുണ്ട്, പൂജിച്ച ചരടുകളും മറ്റും ആള്‍ക്കാര്‍ വാങ്ങുന്നു.എനിയ്‌ക്കും കെട്ടിത്തന്നു ബാര്യ ഒരു കറുത്ത ചരട് കൈയ്യില്‍.
ആ കെട്ടിടത്തിന്‍റെ മുകളില്‍ ഒരു വയര്‍ലൈസ് ആന്‍റിന സ്ഥാപിച്ചിരിയ്‌‌ക്കുന്നത` വളരെ അരോചകമായി തോന്നി.മുറ്റത്ത് ബിസ്ക്കറ്റ്,കൂള്‍ ഡ്രിംക്സ് വാങ്ങാന്‍ കിട്ടു, വില വളരെ കൂടും എന്നുമാത്രം,പ്ലാസ്റ്റിക് വേസ്റ്റുകള്‍ അവിടെയെല്ലാം ചിതറികിടക്കുന്നു. അവിടെ നിന്നും വീണ്ടും ഒരു കിലോമീറ്റര്‍ പര്‍‌വ്വതത്തിന്‍റെ മറു വശത്ത് താഴോട്ടു പോയാല്‍, വീണ്ടും ഒരു ഗുഹകാണാമെന്നും അവിടെ ശ്രീ ശങ്കരാചാര്യര്‍ തപസ്സിരന്നു എന്നു പറഞ്ഞു, വഴി ദുര്‍ഘടമായതിനാല്‍ ഞങ്ങള്‍ അങ്ങോട്ടു പോയില്ല.ഞങ്ങള്‍ ചില പോട്ടങ്ങളെല്ലാം പിടിച്ചു.പുതുതായി കല്യാണം പണ്ണിയ ഒരു ഐറ്റി കപ്പിളും അവരുടെ കൂടെ ഒരു തന്ത പടിയും അവിടെയെല്ലാം ഓടി നടന്ന് പോട്ടം പിടിയ്‌ക്കുന്നതു കണ്ടു.തിരിച്ചിറങ്ങിയപ്പോള്‍ മഴപെയ്‌തു, വലിയമഴത്തുള്ളികള്‍,ആ കാശത്തു നിന്നും പെയ്‌തിറങ്ങി പോളുട്ടട്ടായ നമ്മുടെ നാട്ടില്‍ എത്തുന്നതിനു മുമ്പ് ,ഭൂമിയില്‍ നിന്നും വളരെ മുകളില്‍ വച്ചു തന്നെ അവ ഞങ്ങളെ നനച്ചു.അമൃതു മഴ.വളരെ പണ്ട് ഞാന്‍ അഗസ്ത്യാര്‍ കൂടത്തില്‍ കയറിയത് ഓര്‍‌മ്മവന്നു.അവിടെ സദാ മഴ പൊടിഞ്ഞുകൊണ്ടിരിയ്‌ക്കും.കൂട്ടത്തിലുള്ളവര്‍ ഞങ്ങളെ ഓര്‍‌മ്മിപ്പിച്ചു, അഗസ്ത്യര്‍ കുടത്തിന്‍റെ മുകളില്‍ വച്ചു സംസ്സാരിയ്‌ക്കരുത്, ഉടനമഴപെയ്യും.ഇവിടെ സന്ദര്‍ശകര്‍ ബഹളം വയ്‌ക്കുന്നു.പൊളുട്ടട്ടായ വാക്കുകള്‍ , ആ മാലിന്യം കഴികികളയാന്‍ ശ്രമിയ്‌ക്കുകയായിരിയ്‌ക്കും പാവം പ്രകൃതി.വരും വഴി ഞങ്ങള്‍ കുറേ ദൂരം നല്ല കാട്ടിനുള്ളില്‍ കൂടി സഞ്ചരിച്ചു.വഴി വഴുക്കലുള്ളതിനാല്‍ ഞങ്ങളുടെ കൂട്ടത്തിലുള്ള ഒരു ലേഡി വീണു.ഭാഗ്യത്തിന` ഒടുവൊന്നും ഉണ്ടായില്ല.മൃഗ വര്‍ഗ്ഗങ്ങളൊന്നും കാട്ടില്‍ ഉണ്ടായിരുന്നില്ല. വഴിയില്‍ ഞാന്‍ ഒരു വലിയ ചുമന്ന അണ്ണാനെ കണ്ടു.മയിലിന്‍റെ പീലിപോലുള്ള ഒരു പ്രാവ്, ഒരു കാട്ടു കോഴി എന്നിവ ഞങ്ങള്‍ക്ക് ദര്‍ശനം തന്ന` അനുഗ്രഹിച്ചു.

Thursday, May 24, 2007

യന്ത്ര ആന‍ ജെ.സി.ബി.

ജെ സി ബി ഒരു ഭയങ്കര സാധനമാണ`,

അവന്‍റെ വിക്രിയകള്‍ നോക്കിനില്‍ക്കാന്‍ നല്ല രസമാണ`, യന്ത്രങ്ങള്‍ ആയാല്‍ ഇങ്ങനെ ആയിരിയ്‌ക്കണം.ശരിയ്‌ക്കും ഒരു യന്ത്ര ആന തന്നെയാണ`, ഏതു കുന്നും മലയും നിരങ്ങിക്ക‌യറും.തുമ്പികൈ കൊണ്ട് മുമ്പിലുള്ള എന്തും പിഴുതെറിയും, മണ്ണു കുഴിച്ച് കോരിമാറ്റും, കിടങ്ങുകള്‍ നികത്തും. എല്ലാം അകത്തിരിയ്‌ക്കുന്ന ആനക്കാരന്‍ പറയുന്ന പോലെ ചെയ്‌തുകൊള്ളും.നടന്നു പോയ വഴിയിലെ പാട് കുറേ നാള്‍ കിടക്കും. ഇത്ര ശക്‌തിമാനായ ഒരുത്തന്‍ , അനുസരണയുള്ളവനും, അടുത്തെങ്ങും വേറെയുണ്ടായിട്ടില്ല. വലിയ പാറകള്‍ പോലും പ്രത്യേക ഹാമ്മര്‍ ഉപയോഗിച്ചു ഞെക്കിപൊട്ടിച്ചുതരും. ഒത്തിരികാര്യങ്ങള്‍ ചെയ്യുന്ന യന്ത്രഭീമന്‍ അതാണ` ജെ സി ബി.

Tuesday, May 22, 2007

അമ്പലം- ചോറുണ`- തന്ത്രി

1.ഏല്ലാവരിലും എന്നപോലെ ബ്രാമണരിലും പാവങ്ങള്‍ ഉണ്ട്, അവരെ സാധു ബ്രാമണര്‍ എന്നു വിളിയ്‌ക്കാം.

2.ആത്മാര്‍ദ്ധമായ ശാന്തി പണി വിഷമം പിടിച്ചതാണ`, രാവിലെ മുന്നുമണിയ്‌ക്കെല്ലാം എഴുന്നേല്‍ക്കണം,തണത്തവെള്ളത്തില്‍ മഴയത്തുപോലും കുളത്തിലെല്ലാം പോയിമുങ്ങിക്കുളിയ്‌ക്കണം.മറ്റൊരു ജോലിയ്‌ക്കും രാവിലെ കുളിച്ചിട്ടു മാത്രമേ വരാവു എന്ന്
നിഷ്‌ക്ക‌ര്‍‌ഷയില്ല.രവിലെ പ്രാതലും സമയത്തു കഴിയ്‌ക്കാന്‍ പറ്റില്ല.ചെറിയ അമ്പലങ്ങളില് ‍ലീവെടുക്കാനും വിഷമമാണ`.കൈ‌ക്കുലി മിയ്‌ക്കവാറും എല്ലാ അമ്പലങ്ങളില്‍ നിന്നും കിട്ടും (ദക്ഷിണയായി).ജോലി സമയത്ത് ഒരിയ്‌ക്കലും സ്വന്തം ഇഷ്‌ടപ്രകാരമുള്ള ഡ്രസ്സ് ധരിയ്‌ക്കുവാന്‍ പറ്റില്ല, ദേവസം ബോര്‍ഡ് അടുത്തൊന്നും യൂണിപ്ഫാം പരിഷ്‌ക്കരിയ്‌ക്കാനും പോണില്ല.

3.ഗുരുവായൂര്‍ തന്ത്രി പറഞ്ഞത് അദ്ദേഹത്തിന്‍റെ സ്വന്തം അഭിപ്രായമല്ല, ഗുരുവായൂര്‍ മാനുവല്‍ (കീഴ്വഴക്കം കുത്തിക്കെട്ടിയത്) നോകീട്ടാണ`,- അമ്പലത്തിലെ മിയ്‌ക്കവാറും കര്യങ്ങള്‍ (മണിയടി, പൂജ,നട അടപ്പു,തുറപ്പു സമയങ്ങള്‍,മന്ത്രങ്ങള്‍,ആണുങ്ങള്‍ മുണ്ടു മാത്രം ധരിച്ചും, പെണ്ണുങ്ങള്‍ സാരി,മുണ്ടു, പാവട ഉടുത്തും നിന്നു തൊഴല്‍,) തുടങ്ങിയവ ഏല്ലാം ഏല്ലാം ഇങ്ങനെ കീഴ് വഴക്കങ്ങളാണ്. എന്തിന` അമ്പലത്തില്‍ നമ്മള്‍ തൊഴാനും,ചോറുകൊടുക്കാനും,തുലാഭാരം നടത്താനു മെല്ലാം പോകുന്നത് ഈ കീഴ് വഴക്കം കൊണ്ടാണ`, അച്ചന്‍ മോനു ചോറുകൊടുക്കുന്നു, പറ്റുമെങ്കില്‍ മോന്‍റ മോനു ആതെ അമ്പലത്തില്‍ വച്ച് വീണ്ടും ചോറുകൊടുക്കുന്നു അതും കീഴ് വഴക്കം.അല്ലാതെ ഇതൊന്നും ദൈവം നേരിട്ട് പറഞ്ഞിട്ടെന്നുമല്ല.ഗുരുവായുര്‍ ഒരു പ്രസ്സ്റ്റ്ജ്സ് അമ്പലമാണ`, നാട്ടിലെ ലോക്കല്‍ ഗ്ലബ്ബില്‍ അംഗമായവര്‍, പിന്നെട് പട്ടണത്തിലെ ലയന്‍സ് ക്ലബ്ബിലും, പിന്നെട് റോട്ടറി ക്ലബ്ബിലും അംഗത്വമെടുക്കും,കുടെ പാവം നാട്ടിലെ പഴയ ഓല ക്ലബ്ബിനെ മറന്നുപോകയും ചെയ്യും.എന്‍റ വീട്ടിന്‍റെ അടുത്ത് പാവം ഒരു കൃഷ്‌ണന്‍റ അമ്പലമുണ്ടു കേട്ടാ, ഗുരുവായൂരിലെ കൃഷ‌ണന്‍ തന്നെ, അവിടെ ആങ്ങാനം വന്നു ചോറുണ്ടിരുന്നെങ്കിലോ, ആ പാവം കൃഷ‌ണനും കൂടെ ഒരു നേരം കിട്ടുമായിരുന്നു.( വിശ്വപ്രസിദ്ധര്‍ നോട്ടുചെയ്യുക, നിങ്ങള്‍ ഗുരുവായൂരെക്കവന്നു തള്ളിയാല്‍ നിങ്ങളെ തന്ത്രി,മന്ത്രി,‍കുപ്പ,തൊട്ടി,ടിവി പെട്ടി എന്നിവ ആക്രമിച്ചു ശരിയാക്കും, അതുകൊണ്ട് എണ്ണമറ്റ ചെറിയ അമ്പലങ്ങളില്‍ പോവുക, അങ്ങനെ നിങ്ങളും ആ കുഞ്ഞമ്പലങ്ങളും രക്ഷപ്പെടട്ടെ)- കീഴ്വഴക്കം അത്ര എളുപ്പം മാറ്റാന്‍ പറ്റില്ല, കാരണം അതു ജനങ്ങളുടെ മനസ്സിലാണ`,അതിനു ശ്രീ നാരയണഗുരുവിനെ പോലുള്ള മഹാത്മാക്കള്‍ വേണ്ടിവരും,ചിലപ്പോള്‍ ഇതില്ലാതെയും പറ്റും കേട്ടോ, ഒരു പ്രശനം വച്ച് കിഴ്വഴക്കം മാറ്റിയത് ദേവന്‍ അംഗീകരിച്ചിരിയ്‌ക്കുന്നു എന്ന് അങ്ങു പ്രസ്താവിയ്‌ക്കുക.(അടുത്ത കാലത്ത് ശബരിമല ഉദ:-)


4.തന്ത്രി പണി പാരമ്പര്യമായി കിട്ടുന്നതാല്‍, അവര്‍ക്ക` ഒരു കാലി പ്രിവിപെഴസും ഒരു ഷെയ്‌ക്ക് ഹാന്‍റും കൊടുക്കുന്നത് ആലോചിയ്‌ക്കാം.തന്ത്രി കള്ളുകുടിയ്‌ക്കാനും വ്യഭിചരിയ്‌ക്കാനും പോകുന്നത്, ഇഷ്ടമില്ലാത്ത പണി പാരമ്പര്യത്തിന്‍റെ പേരും പറഞ്ഞ് അദ്ദേഹത്തിന്‍റെ തലയില്‍ കെട്ടിവച്ചതുകൊണ്ടാണ`. പിന്നെ ധാരളം വരുമാനം മേലനങ്ങാതെ കിട്ടുന്നതുകൊണ്ടും.

5.അമ്പലത്തിലും പള്ളികളിലും ധാരളം കാണിയ്‌ക്കയിടുന്നതുകൊണ്ടും, ദക്ഷിണകൊടുക്കുന്നതുകൊണ്ടും കൂടുതല്‍ പുണ്ണ്യം കിട്ടുമെന്നു തോന്നുന്നില്ല. ആ കാശ് അസുഖം പിടിച്ച പാവങ്ങള്‍ക്ക് മരുന്നു വാങ്ങിക്കൊടുക്കുവാന്‍ ഉപയോഗിയ്‌ക്കുക.അല്ലങ്കില്‍ പരിതസ്ഥിതി സരംക്ഷണം നടത്തി ഭൂമി ദേവിയെ സേവിയ്‌ക്കുക.

6.ദൈവവിശ്വാസം കൈവിടാതിരിയ്‌ക്കുക,കപട വിശ്വാസിയെ അകറ്റിനിറുത്തുക.ഓര്‍ക്കുക, പത്രങ്ങളില്‍ കുടി (പരസ്യങ്ങള്‍, ലേഖനങ്ങള്‍, ടി.വി.-യില്‍ പരസ്യങ്ങള്‍ ,സീരിയലുകള്‍) അവര്‍ നിങ്ങളെ കാവിയുടുത്തും ലോഹയിട്ടും, ഉല്‍ഘോഷിച്ചും, വഴിതെറ്റിയ്‌ക്കും.

7. പരിതസ്ഥിതി നാശംകൊണ്ട് പൊറുതിമുട്ടിയ ഈ ഭൂമി ,അതിലുള്ള മൊത്തം മനുഷ്യ കീടങ്ങളെയും തൂത്തുവാരി ദൂരകളയാന്‍ പോകയാണ്‌.

Monday, May 21, 2007

ശ്രീ ഷോഡ ക്രിയ (ക്രിസ്റ്റ‌യന്‍ റ്റു ഈഴവ)

ശ്രീ വയലാര്‍ രവിയുടെ മകന്‍ ഹിന്ദു ആണോ അല്ലയോ എന്നതാണല്ലോ ഇപ്പോഴത്തെ തര്‍ക്കം.

ശ്രി രവി കൃഷ്‌ണ വല്ല സാങ്കേതിക ജനനപ്രശനത്തിലും കുടുംങ്ങി മുഴുവന്‍ ഹിന്ദു അല്ലാതെ ആണ്‌ ഇപ്പോള്‍ ഇരിയ്‌ക്കുന്നതെങ്കില്‍, അദ്ദേഹത്തിന`സ്വയം ഒരു മുഴുവന്‍ സമയ ഫുള്‍ ഹിന്ദു ആകാന്‍ ആഗ്രഹമുള്ളതുകൊണ്ട് നമുക്കു വേണമെങ്കില്‍ പുള്ളിയെ അങ്ങു ഹിന്ദു വാക്കി മാറ്റമെല്ലോ.

എങ്ങനെ ?

പണ്ടു നമ്മള്‍ ഒരു നായര്‍ സ്ത്രീയെ നല്ലോന്നാന്തരം നമ്പൂതിരി ആക്കിയമാതിരി, ഓതിയോ മുക്കിയോ ഷോഡിച്ചോ അങ്ങെടുക്കുക.

Friday, May 18, 2007

ഹൈ സ്‌പീഡ് പരിണാമം

1982 ഇഡ്യയില്‍ ,‍ ഏഷ്യാഡ് നടക്കുമ്പോള്‍ ആണ` ഞാന്‍ ആദ്യ‌മായി TV കാണുന്നത്. തിരുവനന്തപുരത്ത ഓവര്‍ ബ്രിഡ്‌ജിനടുത്തുള്ള ഒരു കടയില്‍, കടയുടെ മുമ്പില്‍ ആള്‍ക്കൂട്ടം. ആള്‍ക്കുട്ടത്തില്‍ ‍ ഞാനും നുഴഞ്ഞു കയറി, നോക്കുമ്പോള്‍ കള്ളര്‍ ടി വി-ല്‍ വല്‍സമ്മ ഓടി വരുന്നു.കുറച്ചു ദിവസം കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ ഒരു ടി വി വാങ്ങി, ബ്ലാക്ക് അന്‍റ വൈറ്റ്. വീട്ടിന്‍റെ മുകളില്‍ ഫിറ്റുചെയ്യാന്‍ ഒരു ആന്‍റിയും . അന്ന് ഈ ഉണക്ക ആന്‍റി വീടിന്‍റെ ഓടുതുളച്ചുകൊണ്ടു മുകളിലിരിയ്‌ക്കുന്ന ഏല്ലാ വിടുകള്‍ക്കും ഒരു ഗമയുണ്ടായിരുന്നു.ബസ്സില്‍ പോകുന്നവരെല്ലാം മുകളിലേയ്‌ക്കു നോക്കി, വീട്ടില്‍ താമസിയ്‌ക്കുന്ന വരുടെ സ്റ്റാറ്റസ് നിശ്ചയിച്ചിരുന്നു. എന്നാല്‍ ഇന്നോ?. ഈ ആന്‍റി(ന) വെറുവാക്കല കെട്ടതാണ`, മരുതി 800 ഓര്‍ഡിനറി കാറു പോലെ.പിന്നെ ബ്ലാക്ക് ആന്‍റു വൈറ്റു ഭൂമിയില്‍ നിന്നും അപ്രത്യക്ഷമായി.ഇപ്പോള്‍ സ്കാനിംഗ് മോണിറ്ററിനു പോലൂം ബ്ലാക്ക് ആന്‍റ് വൈറ്റ് ‍ ഇല്ല. കള്ളര്‍ ടി വി യോടൊപ്പം പ്രത്യക്ഷപ്പെട്ട ഒരു അനുബന്ധ അനുസാരിയാണ` വീഡിയോ റിക്കാര്‍ഡര്‍ കം പ്ലയര്‍.അന്ന് വീഡിയോ ടേപ്പ് ഒരു സ്റ്റാറ്റസ് സിംബലായിരുന്നു.യാത്രചെയ്യുമ്പോഴെല്ലാം ബാഗിലും പെട്ടിയിലുമെല്ലാം രണ്ടു വീഡിയോ കസറ്റുകള്‍ കുത്തിനിറയ്‌ക്കുന്നത് അന്നത്തെ ഒരു ഫാഷന്‍ ആയിരുന്നു.പിന്നെ കൂണുപോലെ മുളച്ചുപൊന്തിയ ഒരു ഏര്‍പ്പാടായിരുന്നു, വീഡിയോ പാര്‍‍ലറുകള്‍.പക്ഷേ വളരെ പെട്ടന്നു തന്നെ വീഡിയോ കാസറ്റു യുഗം അവസാനിച്ചു.പൂപ്പല്‍ പിടിച്ച വീഡിയോ കസ്റ്റുകള്‍ ആര്‍ക്കും വേണ്ട്ന്നായി, ആ സ്ഥാനത്ത് സി.ഡി.കള്‍ വന്നു.സി.ഡി.,സ്.ഡി പ്ലളയര്‍,കമ്പൂട്ടര്‍ സിഡി ഡ്രൈവു`തുടങ്ങിയവ ഇപ്പോള്‍ ലീഡുചെയ്യുന്നു കേരളത്തിലെ വീടുകളില്‍,ടി‍.വീ ആന്‍റി എന്നന്നേയ്‌ക്കുമായി അപ്രത്യക്ഷമായി, അവിടെ കേബിള്‍ വന്നു. കേബിള്‍ ഇല്ലാത്തടുത്ത് ഡിഷ് ആന്‍റിന.

Tuesday, May 15, 2007

ആനപിടിത്തം

ഇന്നത്തെ പോലെ ഐറ്റിയും കുറ്റിയുമൊന്നും ഇല്ലാത്ത 1980 കാലഘട്ടം, വെള്ളകാളറോ, കാക്കി കാളറോ ഉള്ള ജോലികിട്ടാന്‍ ചെറുപ്പക്കാര്‍ പെടാപാടുപെടുന്ന കാലം.

എന്‍റെ സുഹൃത്ത് ശ്രീമാന്‍ അബ്ദുല്‍ റഹുമാന്‍, ഐറ്റിഐ കഴിഞ്ഞ് തെണ്ടി നടക്കുന്നു.അങ്ങനെ ഇരിയ്‌ക്കെ ഒരു സര്‍ക്കാര്‍ വകുപ്പിലേയ്‌ക്ക് റിട്ടന്‍ ടെസ്റ്റു കം ഇന്‍റര്‍‌‌വ്യുവിനു വിളിയ്‌ക്കുന്നു. ആവശ്യമുള്ള ഒഴുവുകളിലേയ്‌ക്ക് ആണുങ്ങളെ ആദ്യമേ തെരഞ്ഞെടുത്തു വച്ചിട്ടുണ്ട്ന്ന` എങ്ങനയോ അബ്ദു മനസ്സിലാക്കുന്നു.ഏതായാലും വന്നസ്ഥിതിയ്‌ക്ക് ടെസ്റ്റ് അങ്ങനെ തന്നെ എഴുതിക്കളയാം എന്നു തിരിമാനിയ്‌ക്കുന്നു.

ചോദ്യം :- കാട്ടില്‍ നിന്നും ആനയെ പിടിയ്‌ക്കുന്നതെങ്ങനെ.

ഉത്തരം:- ആദ്യം കാട്ടാനയെ കണ്ടു വയ്‌ക്കണം.നല്ല ലക്ഷണമൊത്ത ഒറ്റയാനായാല്‍ അത്രയും നല്ലത്, പിടിയ്‌ക്കുമ്പോള്‍ നല്ലതിനെ പിടിയ്‌ക്കുക.പിന്നെ ഒറ്റയാനാകുമ്പോള്‍ അതിനെ സഹായിയ്‌ക്കാന്‍ ബിഗ് ഫ്രന്‍സ് ഒന്നു കാണുകയുമില്ലലോ.ഒറ്റയാന്‍ പോകുന്ന വഴിയില്‍ ഒളിച്ചു നില്‍ക്കക. വലിയ ഒരു ഉണ്ട ശര്‍ക്കരയില്‍ കഞ്ചാവു ചേര്‍ത്ത് ഉരുട്ടി വഴിയില്‍ വയ്‌ക്കണം, നല്ല അവലേസ്സുണ്ട മാതിരി കടിച്ചാല്‍ പൊട്ടാത്ത ശര്‍ക്കര കം കഞ്ചാവുണ്ട. ഉണ്ട ഒരു നീണ്ട ടങ്കീസ്സിന്‍റെ(കംങ്കൂസ്) അറ്റത്ത് കൊരുത്തിടണം. ടങ്കീസ്സിന്‍റെ മറ്റെ അറ്റം കൈയ്യില്‍ പിടിച്ചുകൊണ്ടു മറഞ്ഞു നില്‍ക്കുക.കഞ്ചാവു കം ശര്‍ക്കരയുടെ വാസനയടിച്ച് ഒറ്റയാന്‍ വന്ന് ആര്‍ത്തിയോടെ ഉണ്ട എടുത്തു വിഴുങ്ങും, അപ്പോള്‍ ടങ്കീസ് അയച്ചു വിട്ടുകൊണ്ടിരിയ്‌ക്കണം.അങ്ങനെ ഉണ്ടയും ടങ്കീസ്സും ആനയുടെ വയറ്റില്‍ എത്തും , പിന്നെ അല്പ സമയത്തിനുള്ളില്‍ ആന മയങ്ങി അവിടെ നില്‍ക്കും, ചിലപ്പോള്‍ ഏതെങ്കിളും മരവും ചാരി കഞ്ചാവിന്‍റെ ലഹരിയില്‍ അങ്ങനെ കിറുങ്ങി അങ്ങു നില്‍ക്കും , ഒരു രാത്രി മുഴുവനും.നേരം വെളുക്കാറാവുമ്പോള്‍ പിണ്ഡമിടും,ആ പിണ്ഡത്തില്‍ കൂടി ടങ്കീസ്സിന്‍റെ ഒരറ്റം പുറത്തു വരും. ആ അറ്റവും പോയി എടുക്കുക. പിന്നെ എല്ലാം എളുപ്പമായി, നമ്മുടെ ഒറ്റയാന്‍ ദാ ടങ്കീസ്സില്‍ കോര്‍ത്ത് കിടക്കുന്നു. പിന്നെ കൂട്ടികെട്ടി പിടിച്ചു കൊണ്ടിങ്ങു പോരുക.

Saturday, May 12, 2007

ഉപ്പു മാങ്ങാ ചമ്മന്തി

ഉപ്പുമാങ്ങ - ഒരു കപ്പ് ചെറുതായി അരിഞ്ഞത്

തേങ്ങ ചുരണ്ടിയത് - മുക്കാല്‍ കപ്പ്

തൈര്‌- ഒരു കപ്പ്

പച്ച മുളക്- നാലു എണ്ണം

ചെറിയ ഉള്ളി - രണ്ട് എണ്ണം

(ഉപ്പു ചേര്‍ക്കണ്ട ഉപ്പുമാങ്ങയുടെ ഉപ്പ് അഡ്ജസ്റ്റ് ആകും)

തൈര` ഒഴികെ ബാക്കി ഏല്ലാം കൂടി മിക്‌സ്സില്‍ അരച്ചെടുക്കുക.

പിന്നെ തൈരും ചേര്‍ത്ത് ഒന്നുകൂടി അടിച്ചെടുക്കുക.

ഉപ്പുമാങ്ങ ചഡ്നി റെഡി മക്കളെ.

(പാചക കടപ്പാട് -on of our friend - usha)


ഉപ്പോളം വരുമോ ഉപ്പിലിട്ടത്?-

ഉപ്പുമാങ്ങയെ പ്പറ്റി ആലോചിയ്‌ക്കുമ്പോള്‍ ആദ്യം ഓര്‍മ്മ വരുന്നത്, ഏല്ലാവര്‍ഷവും ഞങ്ങളുടെ വീട്ടില്‍ എന്‍റെ അമ്മ ഉപ്പുമാങ്ങയിടുന്നതാണ`.പച്ച മാങ്ങകൊണ്ടുവന്ന് വലിയപാത്രത്തില്‍ വച്ച` വെള്ളം മൊഴിച്ച് ആദ്യം ചെറുതായി ഒന്നു വാട്ടിയെടുക്കും.പിന്നെ ഒരു വലിയ ചീന ഭരണിയില്‍ ഈ മാങ്ങ ഇട്ടുവയ്‌ക്കം,കാന്താരി മുളകും ഉപ്പും ചേര്‍ത്ത്.ഈ ഭരണിയ്‌ക്ക് ഡബിള്‍ കള്ളറാണ`.അടിഭാഗം വെള്ളയും മുകള്‍ ഭാഗം മഞ്ഞയും, ഞാന്‍ കണ്ടിട്ടുള്ള ഏല്ലാ ചീനഭരണികളും ഈ കള്ളര്‍ കോമ്പിനേഷനാണ`. എന്തുകൊണ്ടാണ` ഈ കള്ളര്‍ എന്ന് അറിയാമോ?

അമ്മ ഇങ്ങനെ ഉപ്പുമാങ്ങ ഇടുന്നതിന്‍റെ തലേ ദിവസം ഭരണി വൃത്തിയാക്കും, രണ്ടു പേരക്കൊണ്ട് ഭരണി പിടിപ്പിച്ച് മുറ്റത്തുനില്‍ക്കുന്ന തെങ്ങിന്‍റെ ചുവട്ടില്‍ കൊണ്ടുവന്ന് കമഴ്‌ത്തിയിടും.കഴുഞ്ഞ വര്‍ഷം ഉപ്പിലിട്ടു വച്ചിരുന്ന മാങ്ങ മുഴുവന്‍ പുറത്തേയ്‌ക്കു ചാടിയ്‌ക്കും. നല്ല ഉപ്പു പിടിച്ചമാങ്ങ പുറത്തു കളഞ്ഞിട്ട് അടുത്ത വര്‍ഷത്തേയ്‌ക്കുള്ളമാങ്ങ വീണ്ടും ഇട്ടുവയ്‌ക്കും.

ഉപ്പുമാങ്ങ ആനയ്‌ക്ക് ഭയങ്കര ഇഷ്‌ഠമുള്ള ഒരു വിശിഷ്‌ഠ ഭോജ്യവസ്‌തുവാണ`.

ഒരിയ്‌ക്കല്‍ ഞങ്ങളുടെ വീട്ടിന്‍റെ അടുത്ത് തടിപിടിച്ച കൊണ്ടിരുന്ന പത്മനാഭന്‍ എന്ന ആനയെ‌ക്ക് ഞങ്ങള്‍ കുറേ ഉപ്പു മാങ്ങ കൊടുത്തു, സന്തോഷവാനായ പത്മനാഭന്‍ കൃതജ്ഞയോടെ ഞങ്ങളെ നോക്കി ചെറുതായി കണ്ണിറുക്കി കാണിച്ചു. പിന്നെ എപ്പോഴെല്ലാം പത്മനാഭനെ ഞങ്ങളുടെ വീട്ടിന്‍റെ അതിലേ കൊണ്ടുപോയാലും അവന്‍ ഞങ്ങളുടെ വീട്ടിന്‍റെ അവിടെ നില്‍ക്ക്ക്കും, ഞങ്ങള്‍ അവനു ഉപ്പുമാങ്ങ കൊടുക്കുകയും ചെയ്യൂമായിരുന്നു
.

Friday, May 11, 2007

തീറ്റ ഭീമന്‍

ആഹാരം കഴിയിയ്‌ക്കാന്‍ വേണ്ടിയാണോ മനുഷ്യന്‍ ജീവിയ്‌ക്കുന്നത്, അല്ലന്നു തന്നെ എല്ലാവരും പറയും എങ്കിലും ജീവിത രീതികാണുമ്പോള്‍ ആഹാരം കഴിയ്‌ക്കുവാന്‍ വോണ്ടിയാണ` രാവിലെ എഴുന്നേറ്റത`തന്നെ എന്നു തോന്നും.

എഴുന്നേറ്റുടന്‍ ബഡ് കോഫി, പിന്നെ പല്ലു തേപ്പും കുളിയുമെല്ലാം കഴിഞ്ഞ് വിസ്തരിച്ച ബ്രേക്ക്, ബ്രേക്കു പൊട്ടുന്നതു വരെ, അതും തലേ ദിവസത്തെ ചിക്കന്‍ കറിയോ മീന്‍ കറിയോ ചേര്‍ത്ത്, പിന്നെ ജോലിയ്‌ക്കു പുറപ്പെടാന്‍ സമയത്തു ചായ, ജ്വാലി സ്ഥലത്ത് എത്തിയ ശേഷം എത്തി ചേര്‍ന്ന സന്തോഷം പങ്കു വയ്‌ക്കാന്‍ ചായ. പിന്നെ പതിനൊന്നു മണിയ്‌ക്ക് റ്റീബ്രേക്ക്, കടിയും കുടിയും. ഒരു മണിയ്‌ക്ക് വിസ്തരിച്ച ലഞ്ച്,ബിരിയാണി - ചിക്കന്‍ കറി-ചിക്കന്‍ ഫ്രൈ, ബറോട്ട, മട്ടന്‍, ചിക്കന്‍ ചാപ്സ്,മീന്‍,ഫ്രൈ, കറി തുടങ്ങിയവ, നിര്‍ബന്ധ മായിട്ടും പച്ചക്കറി ഒന്നും അകത്താകരുതെന്നുണ്ട്. പിന്നെ വീണ്ടും മൂന്നു മണിയ്‌ക്ക് ടീബ്രേക്ക്- ചായ, കടി (വഴയ്‌ക്ക അപ്പം,ഉണ്ട,ബോണ്ട, ഗുണ്ടു തുടങ്ങിയവ),അഞ്ചു മണിയ്-ക്ക് പണിഞ്ഞു ക്ഷീണിച്ച് ഇറങ്ങിയാല്‍, വീട്ടില്‍ എത്തുന്നതു വരെ വീണ്ടും പലവിധ തീറ്റകള്‍.

വീട്ടില്‍ എത്തിയ ശേഷം സന്ധ്യ മയങ്ങിയ ശേഷം പിന്നെ ശരിയായ ആഹാരം, ദുഃഖവും ക്ഷീണവും ഏല്ലാം മറന്നുള്ള പാര്‍ട്ടി. ബാര്‍ അല്ലങ്കില്‍, വീട്ടിലെ വാര്‍, കുടി കുടി, തീറ്റ,തീറ്റ, ജീവിതത്തിന്‍റെ അര്‍ത്ഥവും, അറ്റവും,സന്തോഷവും,കുറ്റിയും കൊളുത്തുമെല്ലാം, വെളിയില്‍ വരുന്ന പാര്‍ട്ടി.അങ്ങനെ ഒരുദിവസത്തെ ജീവിതം പണിഞ്ഞു പണിഞ്ഞു` തിന്നു തീര്‍ത്തു. തിന്നുന്നതിനും ചില പാറ്റേണുകളുണ്ട്
- ഒരിയ്ക്കല്‍ ഞാനും സുഹൃത്തുക്കളും കൂടി തിരുപ്പതിയില്‍ പോയി, തിരികെ ബാംഗ്‌ളൂരില്‍ വരണം, അതിന` ഒരു പ്രെവറ്റ് ലക്ഷ്വ്റി ബസ്സില്‍ സീറ്റും സംഘടിപ്പിച്ചു.


കുറച്ചു നേരത്തെ ബസ്സില്‍ കയറി ഇരുന്നു.എല്ലാവരും കയറി , അതില്‍ ഒരു സീംഗില്‍ സീറ്റും ഉണ്ടായിരുന്നു.സീറ്റിന്‍റെ പ്രത്യേകതകൊണ്ടു`ആ സീറ്റിനെ ഞാന്‍ കയറിയപ്പോഴെ ശ്രദ്ധിച്ചിരുന്നു. വണ്ടി വിടാറായപ്പോള്‍ ആ സീറ്റിലെ യാത്രക്കാരന്‍ വന്നു. ഒരു തടിയന്‍, ഒത്ത പൊക്കം, അയ്യാള്‍ തലമുടിയും താടിയും നീട്ടിവളര്‍ത്തിയിരുന്നു. മാത്രമല്ല അത് എണ്ണ മയമുള്ള മുടിയായിരുന്നതിനാല്‍ ചീകിയും വച്ചിരുന്നു. നെറ്റിയില്‍ ചന്ദനം കൊണ്ടുള്ള ഒരു വട്ട പൊട്ടും അതിനു നടുവില്‍ കുംങ്കുമം കൊണ്ട് ഒരു കുത്തും അയ്യാള്‍ക്കുണ്ടായിരുന്നു. അയ്യാളുടെ കണ്ണുകള്‍ക്ക് എന്തോ ഒരു വല്ലാത്ത തിളക്കമുണ്ടായിരുന്നു.അയ്യാള്‍ വെള്ള നീണ്ട ഒരു ജൂബ്ബായും,നീല ജീന്‍സും ധരിച്ചിരുന്നു. അയ്യാളുടെ സാമാനങ്ങള്‍ എടുത്തുകൊണ്ട് അയ്യാള്‍ താമസിച്ചിരുന്ന സ്ഥലത്തു നിന്നും ഒരു ജോലിക്കാരന്‍ കൂടി ബസ്സുവരെ വന്നിരുന്നു. ഒരു കരിമ്പടം മടക്കിയത് ആ ജോലിക്കാരന്‍ അയ്യാളുടെ സീറ്റില്‍ വച്ചു.അതൊന്ന് കൈകൊണ്ടു ശരിയാക്കി വച്ച്, നന്മുടെ യാത്രക്കാരന്‍ ബസ്സുമുഴുവന്‍ ഒന്നു കണ്ണോടിച്ച് സീറ്റീല്‍ വച്ച ആ കരിമ്പടത്തില്‍ ഇരുന്നു. അപ്പോള്‍ വലിയൊരു കൊടുമുടിപോലെ അയ്യാള്‍ ബസ്സിന്‍റെ സീറ്റിന്‍റെ മുകളില്‍ പൊങ്ങി കണ്ടു.


അങ്ങനെ ബസ്സു പോയി ഉച്ചയ്‌ക്ക് ഒരു മണിയായപ്പോള്‍ ചിറ്റൂരില്‍ എത്തി.ആഹാരം കഴിയ്‌ക്കാന്‍ ഒരുഹോട്ടലിന്‍റെ മുമ്പില്‍ ബസ്സു നിറുത്തി. മിയ്‌ക്കവരും ഊണുകഴിയ്‌ക്കാന്‍ ഹോട്ടലില്‍ കയറി, നമ്മുടെ തടിയന്‍ സ്വാമിയും കയറി., പുള്ളിക്കാരന്‍ അവിടെ ഞങ്ങളുടെ എതിര്‍ വശത്തുള്ള സീറ്റില്‍ ആണ` ഇരുന്നത്,എല്ലാവരും സാധ ഊണു കഴിച്ചപ്പോള്‍ പുള്ളിക്കാരന്‍ സെപ്ഷ്യല്‍- സെപ്ഷ്യല്‍ ഊണ` ആവശ്യപ്പെട്ടു, അങ്ങനെ ഒരു ചീഫ് സപള്യര്‍-ആദ്യം നാലോ അഞ്ചോ വലിയ ആലു പെറോട്ട വിളമ്പി അതു കഴിഞ്ഞു ചപ്പാത്തി,കറികള്‍, പിന്നെ വെള്ളചോറ്, പരിപ്പ്, അതിന്‍റെ ഒപ്പം സപ്‌ളയറുടെ കൈയ്യിലിരുന്ന ലോട്ടയിലെ നൈയ് മുഴുവന്‍ വിളമ്പാന്‍ ആ വശ്യപ്പെട്ടു.ആ അവശ്യത്തിനുമുമ്പില്‍ വിളനമ്പുകാരന്‍ അന്തം വിട്ടു വാ പൊളിച്ചു നിന്നു പോയി, വീണ്ടും നിര്‍ബന്ധിച്ചപ്പോള്‍ അയ്യാല്‍ കൗണ്ടറില്‍ ഇരുന്ന വിദ്വാനുമായി ആലോചിച്ചു വന്നു പറഞ്ഞു, ഒരു സ്പൂണ്‍ നെയ്‌ക്ക് അന്‍പ്തു പൈസ വച്ച് ആകുമെന്ന്, നമ്മുടെ തടിയന്‍ സ്വാമി, സസന്തോഷം ചിരിച്ചു കൊണ്ട് അതു സമ്മദിച്ചു.സപ്ലയര്‍ അളന്ന് ഒഴിച്ചു നാല്പ്പതി രണ്ടു സ്പ്പൂണ്‍. അത് ചോറുമായി ഉരുട്ടി അയ്യാല്‍ വിഴുങ്ങി,ഹോട്ടലില്‍ ഉള്ള വര്‍ മൊത്തം സപ്ലയര്‍ , അടുക്കള ജോലിക്കാര്‍ ഏല്ലാം ഒളിഞ്ഞും തെളിഞ്ഞും ആ ഭീമനെ നോക്കി നിന്നു. ഭീമന്‍ സ്വദസിദ്ധമായ ചിരിയോടെ ഒന്നും സംഭവിയ്‌ക്കാത്തതുപോലെ തിന്നു.എന്നാല്‍ അയ്യാല്‍ പായസം ഏല്ലാ വരും കഴിച്ചതു പോലെ ഒരു ചെറിയ പാത്രത്തിലെതുമാത്രമേ കഴിച്ചുള്ളു. അപ്പോഴെയ്‌ക്കും അയ്യാല്‍ ഒരു വി ഐ പി ആയി മാറി, അങ്ങനെ കുറെ റോബസ്റ്റാ പഴം ഒരു പാത്രത്തില്‍ വച്ച് അയ്യാല്‍ കൈ കഴുകി വന്നപ്പോള്‍ ഹോട്ട്ലിലെ മാനേജര്‍ തന്നെ വളരെ ഭവ്യതയോടെ മുമ്പില്‍ കൊണ്ടു വച്ചു.അയ്യാള്‍ അതില്‍ ഒന്നു തൊട്ടെങ്കിലും ഒന്നും എടുത്തില്ല, അതുപോലെ തന്നെ കൊണ്ടുവന്നവെറ്റിലയും എടുത്തില്ല.അതു നന്നായി എന്ന് എനിയ്‌ക്കുതോന്നി, ചിരിയ്‌ക്കുമ്പോള്‍ ആ പല്ലുകള്‍‌ക്ക് നല്ല വെണ്മയുണ്ടായിരുന്ന്, അതു വെറുതെ കളയണ്ടല്ലോ.


തിരിച്ച് ബസ്സില്‍ കയറി സീറ്റില്‍ ഇരുന്ന ഭീമനെ എല്ലാവരും ശ്രദ്ധിച്ചു, അയ്യാളുടെ മുഖം പ്രസന്നമായിരുന്നു, ഇത്രയം ആഹാരം കഴിച്ച യാതൊരു ക്ഷീണവും ഇല്ലായിരുന്നു.ഞാന്‍ യാത്രയ്‌ക്കു മദ്ധ്യേ തരമൊത്തപ്പോള്‍ എവിടെയ്‌ക്കു പോകുന്നു എന്ന് ചോദിച്ചു, ‍ അയാള്‍ പുഞ്ചിരിച്ചുകൊണ്ട് അങ്ങനയൊന്നുമില്ല, വെറുതേ കറങ്ങി നടക്കുന്നു എന്നു മാത്രം പറഞ്ഞു.

Tuesday, May 08, 2007

ശ്രീവിഷ്‌ണുസഹസ്രനാമസ്തോത്രം

ശ്രീവിഷ്‌ണുസഹസ്രനാമസ്തോത്രം മലയാളം മൂലം മലയാള ലിപിയില്‍ - ഇതിന്‍റെ ഒരു പകര്‍പ്പ് മലയാളം വിക്കി പീഡിയയില്‍ വിക്കി വായനശാല വിഭാഗത്തിലും ഞാന്‍ അപ്‌ലോഡ് ചെയ്‌തിട്ടുണ്ട്. )

നമോfസ്ത്വനന്തായ സഹസ്രമൂര്‍ത്തയേ

സഹസ്രപാദാക്ഷിശിരോരുബാഹവേ

സഹസ്രനാമ്നേ പുരുഷായ ശാശ്വതേ

സഹസ്രകോടീയുഗധാരിണേ നമഃ

ധ്യാനം


ശാന്താകാരം ഭുജഗശയനം പദ്മനാഭം സുരേശം

വിശ്വാധാരം ഗഗനസദൃശം മേഘവര്‍ണ്ണം ശുഭാംഗം

ലക്ഷ്‌മീകാന്തം കമലനയനം യോഗിഭിര്‍ധ്യാനഗമ്യം

വന്ദേ വിഷ്‌ണും ഭവഭയഹരം സര്‍‌വ്വലോകൈകനാഥം

സശംഖചക്രം സകിരീടകുണ`ഡലം

സപീതവസ്ത്രം സരസീരുഹേക്ഷണം

സഹാരവക്ഷഃസ്‌ലകൗസ്തുഭശ്രിയം

നമാമി വിഷ്ണും ശിരസാ ചതുര്‍ഭുജം


യസ്യ സ്മരണമാത്രേണ ജന`മസംസാരബന്ധനാദ്

വിമുച്യതേ നമസ്തസൈ`മ വിഷ്‌ണവേ പ്രഭവിഷ്ണവേ.

നമഃ സമസ്തഭൂതാനാമാദിഭൂതായ ഭൂഭൃതേ

അനേകരൂപരൂപായ വിഷ്ണാവേ പ്രഭവിഷ്ണവേ.

വൈശമ്പായന ഉവാച
1
ശ്രുത്വാ ധര്‍മ്മാനശേഷേണാ പാവനാനി ച സര്‍‌വ്വശഃ

യുധിഷ്‌ഠിരഃ ശാന്തനവം പുനരേവാഭ്യഭാഷത

യുധിഷ്‌‌ഠിര ഉവാച
2
കിമേകം ദൈവതം ലോകേ കിം വാപ്യേകം പരായണം

സ്തുവന്തഃ കം കമര്‍ച്ചന്തഃ പ്രാപ്നുയുര്‍മാനവാഃ ശുഭം

3

കോ ധര്‍മ്മഃ സര്‍‌വ്വധര്‍മ്മാണാം ഭവതഃ പരമോ മതഃ

കിം ജപന`മുച്യതേ ജന്തുര്‍ജന`മസംസാരബന്ധനാത്


ശ്രീ ഭീഷ്മ ഉവാച


4

ജഗത്പ്രഭും ദേവദേവമനന്തം പുരുഷോത്തമം

സ്തുവന്നാമസഹസ്രേണ പുരുഷഃ സതതോത്‌ഥിതഃ
5

തമേവ ചാര്‍ച്ചയന്നിത്യം ഭക്ത്യാ പുരുഷമവ്യയം

ധ്യായന്‍ സ്തുവന്നമസ്യംശ്ച യജമാനസ്തമേവ ച.

6

അനാദിനിധനം വിഷ്‌ണും സര്‍‌വ്വലോകമഹേശ്വരം


ലോകാധ്യക്ഷം സ്തുവന്നിത്യം സര്‍‌വ്വദുഃഖാതിഗോ ഭവേത്

7

ബ്രഹ്‌മണ്യം സര്‍‌വ്വധര്‍മ്മജ്ഞം ലോകാനാം കീര്‍‌ത്തിവര്‍ദ്ധനം


ലോകനാഥം മഹദ്ഭൂതം സര്‍‌വ്വഭൂതവോദ്‌ഭവം


8

ഏഷ മേ സര്‍‌വ്വധര്‍‌മ്മാണം ധര്‍മ്മോfധികതമോ മതഃ

യദ്‌ഭക്ത്യാ പുണ`ഡരീകാക്ഷം സ്തവൈരര്‍‌ച്ചേര്‍‌ന്നരഃ സദാ

9

പരമം യോ മഹത്തേജഃ പരമം യോ മഹത്തപഃ

പരമം യോ മഹദ്ബ്രഹ്‌മ പരമം യഃ പരായണം

10.

പവിത്രാണാം പവിത്രം യോ മംഗലാനാം ച മംഗലം

ദൈവതം ദേവതാനാം ച ഭൂതാനാം യോfവ്യയഃ പിതാ.

11


യതഃ സര്‍‌വ്വാണി ഭൂതാനി ഭവന്ത്യാദിയുഗാഗമേ

യസ്മിംഗ്ച പ്രലയം യാന്തി പുനരേവ യുഗക്ഷയേ.


12

തസ്യ ലോകപ്രധാനസ്യ ജഗന്നാഥസ്യ ഭൂപതേ

വിഷ്ണോര്‍നാമസഹസ്രം മേ ശൃണു പാപഭയാപഹം

13


യാനി നാമാനി ഗൗണാനി വിഖ്യാതാനി മഹാത്‌മനഃ


ഋഷിഭിഃ പരിഗീതാനി താനി വക്ഷ്യാമി ഭൂതയേ.


14


ഓം വിശ്വം വിഷ്ണുര്‍‌വഷട്‌കാരോ ഭൂതഭവ്യഭവത്‌പ്രഭുഃ


ഭൂതകൃദ്ഭൂതഭൃദ്‌ഭാവോ ഭൂതാത്‌മാ ഭൂതഭാവനഃ


15


പൂതാത്‌മാ പരമാത്‌മാ ച മുക്താനാം പരമാ ഗതിഃ


അവ്യയഃ പൂരൂഷഃ സാക്ഷീ ക്ഷേത്രജ്ഞോfക്ഷര ഏവ ച.


16


യോഗോ യോഗവിദാം നേതാ പ്രധാനപുരുഷേശ്വരഃ


നാരസിംഹവപുഃ ശ്രീമാന്‍ കേശവഃ പുരുഷോത്തമഃ


17


സര്‍‌വ്വഃ ശര്‍‌വ്വഃ ശിവഃ സ്‌ഥാണുര്‍‌ഭൂതാദിര്‍‌നിധിര‌വ്യയഃ


സംഭവോ ഭാവനോ ഭര്‍ത്താ പ്രഭവഃ പ്രഭുരീശ്വരഃ

18


സ്വയംഭൂഃ ശംഭുരാദിത്യഃ പുഷ്കരാക്ഷോ മഹാസ്വനഃ


അനാദിനിധനോ ധാതാ വിധാതാ ധാതുരുത്തമഃ

19


അപ്രമേയോ ഹൃഷീകേശഃ പദ്‌മനാഭോfമരപ്രഭുഃ


വിശ്വകര്‍മ്മാ മനുസ്ത്വഷ്‌ടാ സ്‌ഥവിഷ്‌ഠഃ സ്‌ഥവിരോ ധ്രുവഃ


20


അഗ്രാഹ്യഃ ശാശ്വതഃ കൃഷ്‌ണോ ലോഹിതാക്ഷഃ പ്രതര്‍ദനഃ


പ്രഭൂതസ്ത്രികകുബ്‌ധാമ പവിത്രം മങ്‌ഗലം പരം


21


ഈശാനഃ പ്രാണദഃ പ്രാണോ ജ്യേഷ്ഠഃ ശ്രേഷ്‌ഠഃ പ്രജാപതിഃ


ഹിരണ്യഗര്‍ഭോ ഭൂഗര്‍ഭോ മാധവോ മധുസൂദനഃ

22

ഈശ്വരോ വിക്രമീ ധന്വീ മേധാവീ വിക്രമഃ ക്രമഃ


അനുത്തമോ ദുരാധര്‍ഷഃ കൃതജ്ഞഃ കൃതിരാത്‌മവാന്‍.

23


സുരേശഃ ശരണം ശര്‍മ്മ വിശ്വരേതാഃ പ്രജാഭവഃ


അഹഃ സം‌വത്‌സരോ വ്യാലഃ പ്രത്യയഃ സര്‍‌വ്വദര്‍‌ശനഃ

24


അജഃ സര്‍‌വ്വേശ്വരഃ സിദ്ധഃ സിദ്ധിഃ സര്‍‌വ്വാദിരച്യുതഃ 1


വൃഷാകപിരമേയാത്‌മാ സര്‍‌വ്വയോഗവിനിഃസൃതഃ

25


വസുര്‍‌വസുമനാഃ സത്യഃ സമാത്‌മാ സമ്മിതഃ സമഃ


അമോഘഃ പുണ`ഡരീകാക്ഷോ വൃഷകര്‍മ്മാ വൃഷാകൃതിഃ


26


രുദ്രോ ബഹുശിരാ ബഭ്രുര്‍‌വിശ്വയോനിഃ ശുചിശ്രവാഃ


അമൃതഃ ശാശ്വതഃ സ്‌ഥാണുര്‍‍‌വരാരോഹോ മഹാതപാഃ

27


സര്‍‌വഗഃ സര്‍‌വ്വവിദ്ഭാനൂര്‍‌വിഷ്വകേസ്നോ ജനാര്‍‌ദ്ദനഃ


വേദോ വേദവിദവൃങ്‌ഗോ വേദാങ്‌ഗോ വേദവിത്‌കവിഃ


28


ലോകാധ്യക്ഷഃ സുരാധ്യക്ഷോ ധര്‍മ്മാധ്യക്ഷഃ കൃതാകൃതഃ


ചതുരാത്‌മാ ചതുര്‍‌വ്യൂഹശ്ചതുര്‍‌ദംഷ്‌ട്രശ്ചതുര്‍ഭുജഃ


29


ഭ്രാജിഷ്‌ണുര്‍‌ഭോജനം ഭോക്താ സഹിഷ്‌ണുര്‍ജഗദാദിജഃ


അനഘോ വിജയോ ജേതാ വിശ്വയോനിഃ പുനര്‍‌വസുഃ


30


ഉപേന്ദ്രോ വാമനഃ പ്രാംശുരമോഘഃ ശുചിരൂര്‍ജിതഃ


അതീന്ദ്രഃ സംഗ്രഹഃ സര്‍‌ഗ്ഗോ ധൃതാത്‌മാ നിയമോ യമഃ


31


വേദ്യോ വൈദ്യഃ സദായോഗീ വീരഹാ മാധവോ മധുഃ


അതീന്ദ്രിയോ മഹാമായോ മഹോത്‌സാഹോ മഹാബലഃ


32


മഹാബുദ്ധിര്‍മഹാവീര്യോ മഹാശക്തിര്‍‌മഹാദ്യുതിഃ


അനിര്‍ദേശ്യവപുഃ ശ്രീമാനമേയാത്‌മാ മഹാദ്രിധൃക്




(തുടരും)

1 ഒരു നൂറു നാമം: ഇങ്ങനെ ഇത്രയുമക്കങ്ങള്‍ അത്രയും നൂറിനെ കാണിക്കുന്നു.

Monday, May 07, 2007

കേരളജീവിതത്തില്‍ നിന്നും അപ്രത്യക്ഷമായതും, അപ്രത്യക്ഷമായിക്കൊണ്ടിരിയ്ക്കുന്നതു മായചില നിത്യോ ഉപയോഗ സാധനങ്ങള്‍:-

പഴയ കാലത്തെ പെട്രോമക്സ്സ`, അത് കല്യാണരത്രികളിലും, ഉല്‍സവസ്ഥലങ്ങളിലും, എന്തിനധികം തവളപിടുത്തക്കാരുടെ കൈയ്യില്‍ പോലും പൂനിലാവുപരത്തി വിലസ്സിയിരുന്നു. എങ്കിലും ഇന്ന് അവന്‍ ഒരു വംശ നാശം സംബ്ഭവിച്ച ജീവിയാണ`. വംശ നാശം സംഭവിച്ച മറ്റു ചില സാധനങ്ങള്‍ എന്‍റെ മനസ്സില്‍ വരുന്നത് താഴെ കൊടുക്കുന്നു.

നിങ്ങള്‍ക്കും ധാരാളം ഇത്തരം സാധനങ്ങളെ ഓര്‍മ്മ വരും, ഇങ്ങോട്ടറിയിച്ചാല്‍ അതും കൂടിചേര്‍ത്ത് ലിസ്റ്റ് വലുതാക്കാമായിരുന്നു. ഞാന്‍ ഇത്തരം വസ്തുക്കളുടെ ഫോട്ടോ കളറ്റു ചെയ്യുകയാണ`, കിട്ടുന്ന മുറയ്‌ക്ക് വിവരണത്തോടു കൂടി പോസ്റ്റ് ചെയ്യാം.

കേരളജീവിതത്തില്‍ നിന്നും അപ്രത്യക്ഷമായതും, അപ്രത്യക്ഷമായിക്കൊണ്ടിരിയ്ക്കുന്നതു മായചില നിത്യോ ഉപയോഗ സാധനങ്ങള്‍:-

പാക്കു വെട്ടി, വെറ്റില ചെല്ലം,ചുണ്ണാമ്പു കൊറണ്ടി,ഇടികല്ല്,കരി ഇസ്‌തിരിപ്പെട്ടി, ഉറി, കല്ലിലും മരത്തിലു മുള്ള ഉരല്‍, ഉലക്ക, മണ്‍‍ കലം, പത്തായം, അരിപ്പെട്ടി, മന്നു കട്ടി( സാധനങ്ങള്‍ തൂക്കി നോക്കാന്‍), പറ (നെല്ലള‌ക്കാന്‍), നിലം തല്ലി, ഉറ്റാലു`(മീന്‍ പിടിയ്‌ക്കാന്‍),പാക്കു ചാടി (അടയ്‌ക്ക വെള്ളത്തിലിട്ടു വയ്‌ക്കാന്‍), ചീനഭരണി, തടി കപ്പി (കിണറ്റില്‍ നിന്നും വെള്ളം കോരാന്‍),വാള്‍‌വ് റേഡിയോ, ഗ്രാമഫോണ്‍ റെക്കാഡ്, ചാക്കു സൂചി, പാതള കരണ്ടി,കോടാലി, റാന്തല്‍ വിളക്ക്, കുപ്പി വിളക്ക്, മത്ത് (തൈരുകലക്കി വെണ്ണയെടുക്കാന്‍), നിലത്ത് ഇരിയ്‌ക്കുന്നതിനുള്ള പലക, വിളക്കു കത്തിയ്‌ക്കുന്ന പുന്ന‌ക്ക എണ്ണ, ചാവി കൊടുത്തൊടുന്ന വാച്ചുകള്‍, കയ്യാല, നിലം ഉഴുവുന്ന കലപ്പ,മരമടിപലക, ചക്രം(വെള്ളം തേകാന്‍), കോരുപാള (വെറ്റില കൊടിയ്‌ക്ക് വെള്ളം കോരനുള്ള ഒരു സം‌വിധാനം), മര ചക്ക്, കല്ലു ചക്ക്, ഓല മേഞ്ഞ വീട്- അതിലുള്ള മോന്തായം,കാള വണ്ടി, നാരായം, എലി നാഴി(എലിയെ പിടിയ്‌ക്കാന്‍ മുളയില്‍ ഉണ്ടാക്കുന്നത്),ഇടങ്ങഴി,- പക്ക, - നാഴി,- ഉരിയ (അരി അളക്കാന്‍),ആമത്താഴ്,ശീല പെട്ടി,ഉപ്പുമൊരിക, തുടുപ്പ്, നിലത്തു വച്ച് തിരുകുന്ന ചിരക, വല്ലം,ഓലക്കുട,തൊപ്പിക്കുട, വീശറി, സ്ലേറ്റ്, ട്രങ്കുപെട്ടി,മെതയടി,ഭസ്‌മചട്ടി,ഉമിയ്‌ക്കരി തൊട്ടി, കല്‍തൊട്ടി, .....പിന്നെയും പിന്നെയും (നിങ്ങള്‍ പറയുക)


ഇത്തരം സാധനങ്ങള്‍ നിങ്ങള്‍ക്കുണ്ടങ്കില്‍ അല്ല വെറുതെ നിങ്ങളുടെ വീട്ടില്‍ കിടന്നു നശിയ്ക്കുന്നുണ്ട്ങ്കില്‍ ചുന്മാ ഒരു സെറ്റങ്ങു സൂക്ഷിച്ചു വയ്‌ക്കുക. വീട്ടില്‍ കളറ്റബിള്‍ ഐറ്റമായി ഏതെങ്കിലും മുലയില്‍ വയ്‌ക്കാം. ചിലതെല്ലാം മുറ്റത്തോ , ഗാര്‍ഡനിലോ വച്ചു പിടിപ്പിയ്‌ക്കാം. വരുന്ന തലമുറയ്‌ക്കു കാണുകയും ചെയ്യാം, ചിലപ്പോള്‍ പിന്നെ നല്ല വിലയ്‌ക്ക് വല്ല വട്ടനും വന്നു ചാടിയാല്‍ വിറ്റു കാശാക്കുകയം ആകാം.

Sunday, May 06, 2007

പെട്രോമാക്സ്

ഇന്നും ഒരു കല്യാണത്തില്‍ പങ്കെടുത്തു. കല്യാണ തലെ ദിവസത്തെ ഒത്തുചേരല്‍. ഹിന്ദുക്കളുടെ വിവഹമാണങ്കിലും തലെ ദിവസം ബിരിയാണിയും ചിക്കന്‍ കാലും തന്നെ ഇപ്പോള്‍. ബിരിയാണി അല്ലങ്കില്‍ നെയ്ച്ചോര്‍‍,ചിക്കന്‍ സാമ്പാര്‍. ഇനി കല്യാണം കഴിഞ്ഞിട്ട് നാളെ വൈകുന്നേരവും ചുറ്റുവട്ടത്തുള്ളവര്‍ക്കും അടുത്തഅ ആളുകള്‍ക്കും കാണും വീണ്ടും തീറ്റിയും കുടിയും. പണ്ടു്‌ കല്യാണവും സദ്യയുമൊന്നും ഇങ്ങനെ അല്ല , ജീവികള്‍ ഹിന്ദുക്കളുടെ മാരേജിന` ഇല്ല, ഐ മീന്‍ നോ മീന്‍‌ങ്കറി, ചിക്കന്‍. അന്നെല്ലാം തലെ ദിവസം വയ്കുന്നേരം ഏര്‍പ്പാട് ഒന്നുമില്ല.രാത്രിയില്‍ കല്യാണ പെണ്‍വ്വീട്ടില്‍ കല്യാണ സദ്യ ഒരുക്കം തുടങ്ങും.അയല്‍ക്കാരും ബന്ധുക്കളുമെല്ലാം സഹായത്തിനു കൂടും. അതു വളരെ രസകരമായ ഒരേര്‍പ്പാടാണ`. ചിലര്‍ രഹസ്യമായി രണ്ടു പെഗ് വീശും. (അന്ന് പെഗ് ഒന്നും ഇല്ലടെ രണ്ടു ക്ലാസ് പട്ട അടിയ്‌ക്കും). നാടന്‍ ചാരയത്തിനെ പട്ടയെന്നു പറയും. ഞാന്‍ ചെറുതായിരുന്നപ്പോള്‍ പട്ട വയ്‌ക്കുന്ന സ്‌ഥലം കണ്ടിട്ടുണ്ടു`. റോഡില്‍ താഴെ കടയ്‌ക്കാടിന്‍റെ ഇടയില്‍. ബാര്‍ ഓണര്‍ റോഡിലങ്ങനെ കറങ്ങിക്ക‌റങ്ങി നില്‍ക്ക്ക്കും.വേണ്ടവര്‍ കറക്കക്കാരന്‍റെ മുമ്പില്‍ കൂടി നടന്നങ്ങു പോയാല്‍ മതി, ആവശ്യ്ക്കാരനും വില്പ്പനക്കാരനും ഒറ്റ അക്ഷരം പറയാതെ മനസ്സിലിരിപ്പു മനസ്സിലാകും.കടയ്‌ക്കാടിന്‍റെ ഇടയില്‍ നിന്നും കുപ്പി പൊക്കി, ചെറിയ ക്ലാസ്സില്‍ ഒഴിച്ച് അങ്ങോട്ടു കൊടുക്കുന്നു ദാ ആ സ്പീഡില്‍ വായില്‍ ഒഴിച്ചിട്ട് ക്ലാസ് തിരികെ കൊടുക്കുന്നു. അന്നെല്ലാം ഈ ക്ലാസ്സില്‍ ഭയങ്കര കമ്യൂണിസമുണ്ട്, ജാതി മത വയസ്, വര്‍ഗ്ഗ ,തൊഴില്‍ ഒന്നും ഭേദമില്ലാതെ ഏവരെയും ഈ ക്ലാസ് കാണുന്നു, എങ്ങനെയെന്നുച്ചാല്‍, കുടിയ്മ്മാരും അവരുടെ വായും മാറിക്കൊണ്ടിരുന്നാലും, ക്ലാസ് ഒരിയ്‌ക്കലും കഴുകേണ്ടതില്ല.കുടിയ്മ്മാരെ കണ്ടാല്‍ വില്പ്പനക്കാര്‍‌ക്ക് അറിയാവുന്നതുപോലെ ,
പണ്ടു ടാക്സിക്കാര്‍ക്കു യാത്രക്കാരെ കണ്ടാലും തിരിച്ചറിയാമായിരുന്നു. ടാക്സി വിളിയ്‌ക്കാമെന്ന് വിചാരിച്ച് ടാക്സി സ്റ്റാന്‍ഡില്‍ കൂടി കുനിഞ്ഞു പോയാലും അവന്മാര്‍ നിങ്ങളുടെ പുറ്കേ വന്നു കൂടിക്കൊള്ളും. (ടേ ഇപ്പോഴത്തെ ടാക്സ്സിക്കാരല്ല, പണ്ടത്തെ മാര്‍ക്കു II കറുപ്പും മഞ്ഞയുമുള്ള അംബാസ്സഡര്‍ കാറു കാരെ- അപ്പു പിള്ള, കുട്ടന്‍ നായര്‍, വാസ്സു ഡ്രൈവരുമാരുള്ള കാലം, അന്തകാലത്ത് ആട്ടോ റിക്ഷയെ കിടയാത്) . ഇനി റിയലി നമുക്ക് ടാക്സ്സിയെ വേണ്ട, വെറുതെ അവന്മാരെ ഒന്ന് ആക്കാന്‍ ഏല്ലാ ടാക്‌സ്സിയിലും തുറിച്ചു നോക്കി നടന്നാലും ഒരുത്തനും നമ്മെ മൈയിഡ് ചെയ്യില്ല, ഓട്ടം കിട്ടാതിരിയ്‌ക്കുമ്പോള്‍ അവര്‍ ടെലിപ്പതി പ്രാക്‌ടീസ് ചെയ്യുകയായിരി‌ക്കും.


പറഞ്ഞു വന്നത കല്യാണ‌ക്കാര്യമല്ലേ അതു പറയാം.

പണ്ടു` എന്‍റെ ഒരു ബന്ധു വീട്ടില്‍ തലെ ദിവസമേ കല്യാണത്തിനു പോയി. സ്‌ഥലം ഇലക്ടിസിറ്റിയില്ലാത്ത സിറ്റി ആണ`. ധാരാളം പെട്രോമാക്‌സ്സുകള്‍ കരുതീട്ടുണ്ട്, ഏല്ലാത്തീന്നും ശൂഊ എന്നോരു ശബ്ദം സദാകേട്ടുകൊണ്ടിരിയ്‌ക്കും.പിന്നെ കൂടെ ക്കൂടെ ഇതിന്‍റെ വിദ്ഗ്‌‌ദ്ധനും സ്‌ഥലത്തെ പ്രധാന ദിവ്യനു മായ ഒരണ്ണന്‍ വന്ന് ഈ പെട്രോമാക്സ്സിനെ പൊക്കിയെടുത്ത് തറയില്‍ വച്ച് ഉടുത്തിരിയ്ക്കുന്ന കയിലി (തിര്വോന്തരം പേശ) മടക്കിക്കുത്തി ,മുന്‍പില്‍ കുത്തിയിരുന്ന് ശിക്, ശിക്, ശികാ ഏന്ന് കൂറേ നേരം ഒരു പ്രയോഗമുണ്ടു`, പെട്രോ മാക്സ്സിന` കാറ്റടിയ്‌ക്കയാണ`. കാറ്റ് കിട്ടിയാല്‍ പിന്നെ കുഴപ്പമില്ല, പൂര്‍‌വ്വാദികം ശക്തിയായി,ഹൈ വോള്‍ട്ടേജില്‍ കത്തിക്കോള്ളും. ഈ പെട്രോള്‍ മാക്സ്സിന്‍റെ പൂവ് അന്നെല്ലാം എനിയ്‌ക്ക് ഒരു പ്രശ്നമായിരുന്നു. ആലോചിച്ച് ആലോചിച്ച് തല പുകഞ്ഞു പോയ കാര്യം, തൊട്ടാല്‍ പൊടിഞ്ഞു പോകും, പക്ഷേ എത്രകത്തിയാലും ഒരു കുഴപ്പവുമില്ല. നല്ല വെള്ള വെട്ടത്തില്‍ കത്തുന്ന പൂവ്.എങ്കിലും ചിലപ്പോള്‍ ഈ പൂവ് ഒന്നും ക്ലാവി കത്തും കാറ്റു കുറയമ്പോഴോ, മണ്ണെണ്ണ കുറയുന്‍പോഴോ, അല്ലങ്കില്‍ അതിനു തോന്നുമ്പോഴോ, ഉടന്‍ ന്മ്മുടെ അണ്ണന്‍ ഓടി യെത്തി അതിനെ ശരിയാക്കും, പിള്ളേര്‍ കമ്പൂട്ടര്‍ അടിച്ചു കുഴയ്‌ക്കുമ്പോള്‍ പി.റ്റി. കം ഐ.റ്റി, സാര്‍ വന്നു കുത്തുന്നതുപോലെ, അപ്പോള്‍ കാണികളായ നമ്മള്‍, ടീച്ചര്‍ മാരെ പോലെ അന്തം വിട്ട് കുന്തം വിഴുങ്ങീട്ട് ചുറ്റും നോക്കിനില്‍‌ക്കുകയും ചെയ്യും.

പറഞ്ഞു വന്ന കല്യാണക്കാര്യം . പറയാം

(കുറേ നേരോണ്ടേ നീ പറയാന്‍ തുടങ്ങീട്ട് , പോടെ മറയത്ത്)

അല്ല, ദാ തീര്‍ന്നു,

അങ്ങന പാചകസ്‌ഥലത്ത` കെട്ടിത്തൂക്കീരുന്ന ഒരു പെട്രോ മാക്സ്സ് ശൂ ശബ്ദം കുറഞ്ഞു കുറഞ്ഞു വന്നു അങ്ങ് ക്ലാവി കത്താന്‍ തുടങ്ങി, അതായത് കത്തിക്കൊണ്ടിരുന്ന വെള്ള പുവിനു മഞ്ഞ തീ പിടിച്ച പോലെ, സമയം നേരം വെളുക്കാറായി, നമ്മുടെ കാറ്റാടി അണ്ണനെ കാണാനുമില്ല, (അണ്ണന്‍ ഉള്ള കാറ്റു പോയി എവിടയോ കിടന്നുറക്കം തുടങ്ങിയിരുന്നു ) അടുപ്പില്‍ പ്രദമന്‍ (അട പായസ്സം എന്നതേ മലബാറു കാരാ) തിളച്ചു പരുവം പിടിച്ചു വരുന്നു.

എന്‍റെ ഒരു കൊച്ചപ്പന്‍‍ -ആളു` ഒരു അര രസികനും രണ്ടു ക്ലാസ് അടിയ്ക്കുന്നവനും ആയിരുന്നു.- വിളിച്ചു പറഞ്ഞു

ഏല്ലാം കൂടി കത്തിപ്പിടിയ്‌ക്കും മുമ്പ് ആ കുന്ത്രാണ്ടമെടുത്താ വെള്ളത്തില്‍ മുക്കെടാ കോവാലാ

ഇതു കേള്‍ക്കാത്ത താമസം കോവാലന്‍ (പചകസ്ഥലത്തേയ്‌ക്കു വെള്ളം കോരിക്കൊണ്ടു വന്ന കോവലന്‍) നമ്മുടെ ക്ലാവി കത്തുന്ന പെട്രോള്‍ മാക്സ് തൂക്കി എടുത്തു` അടുത്തു വെള്ളം നിറച്ചു വച്ചിരുന്ന കുട്ടവത്തിലേയ്‌ക്കിട്ടുകളഞ്ഞു.

Wednesday, May 02, 2007

നിരോധിയ്ക്കേണ്ട ബാലവേല


ബാലവേല ഇന്ത്യയില്‍ കുറ്റകരമാണ`.പല പരിഷ്കൃത രാജ്യങ്ങളിലും നിരോധിച്ചിരിയ്‌ക്കുന്നു. കുട്ടികളെ കൊണട് കഠിന അദ്ധ്വാനം ചെയ്യിപ്പിയ്‌ക്കുക.വലിയവരുടെ ആവശ്യങ്ങള്‍‌ക്കായി ഉപയോഗീയ്‌ക്കുക, ഇത് ഏല്ലാം കുറ്റത്തില്‍ വരും. താഴെ പറയുന്ന സന്ദര്‍ഭങ്ങളില്‍ ഞാന്‍ ബാലവേല കണ്ടിട്ടുണട്.


1.മന്ത്രിമാര്‍, സാംസ്ക്കാരിക നായക്ന്മാര്‍, ഉയര്‍ന്ന ഉദ്ദോഗസ്‌ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കുന്ന സ്വീകരണ യോഗങ്ങിലും ചടങ്ങുകളിലും കൊടും വെയിലത്ത് കൊച്ചുകുട്ടികളെ താലപ്പൊലിയെടുപ്പിച്ചു നിറുത്തുന്നത്`.ചിലപ്പോള്‍ മണിയ്‌ക്കൂറുകളോളം താലപ്പോലിയെന്തിനില്‍ക്കേണ്ടിവരും, പലപ്പോഴും‍ സ്കൂള്‍ അധികൃതരെ സമീപിച്ച് കുട്ടികളെ സംഘടിപ്പിയ്‌ക്കുന്നതുകൊണ്ട്, രക്ഷകര്‍ത്താള്‍ക്ക‌ക്കോ, കുട്ടികള്‍ക്കോ ഈ ബാലവേല എതിര്‍ക്കാന്‍ കഴിയുന്നില്ല.വി.വി. ഐപി.സ്‌ഥലത്തെത്തിക്കഴിഞ്ഞാല്‍ ഈ താലപ്പൊലിക്കാരെ എങ്ങോട്ടെങ്കിലും ആട്ടി ച്ച്ചു വിടുകയും ചെയ്യും.

2.സ്കൂള്‍ യുവജനോല്‍സവങ്ങളില്‍ (ചില സ്കൂള്‍ ഉല്‍സവങ്ങളിലും) മേക്ക‌പ്പിട്ട് മല്‍സരത്തിനും അല്ലാതയും രാവേറേ ചെല്ലുന്നതു വരെ (പലപ്പോഴും നേരം വെളുക്കുന്നതു വരെ) ഇരുത്തുന്നത്-ബാലവേല തന്നെയാണ`.മല്‍സരത്തില്‍ ജയി‌ക്കുവാനായി, രക്ഷകര്‍ത്താക്കള്‍ കുട്ടികളെ കഠിനമായി പ്രാക്ടീസ് കൊടുത്തു പീഡിപ്പിയ്‌ക്കുന്നത്, ബാലവേലതന്നെയാണ`.
3.സിനിമാ,നാടകം,ടിവി പ്രോഗ്രാം തുടങ്ങിയ സാംസ്‌ക്കാരികം എന്നു പറയുന്ന മണ്ഡലങ്ങളില്‍ അതികഠിനമായിജോലിയെടുപ്പിച്ച് വന്‍‌തുകകള്‍ രക്ഷിതാക്കള്‍ വാങ്ങി ഞണ്ണുന്നത` ബാലവേലയല്ലാതെ പിന്നെന്താണ`.


4. അതി കഠിനമായ സിലബസ്, പ്രോജക്ട് വര്‍ക്കുകള്‍, മല്‍സരപരീക്ഷകള്‍


5...


ബാലവേലയില്‍ പെടാത്ത ബാലവേലകള്‍


1.മറ്റു നിവൃത്തി ഒന്നും ഇല്ലാതെ ഹോട്ടലിലോ, പത്ര വിതരണത്തിനോ, ഭാഗ്യക്കുറി വില്‍ക്കാനോ പോകുന്നത`.ഇതു ബാലവേലയില്‍ പെടുത്തി തടഞ്ഞാല്‍ ആ കുട്ടികള്‍ പട്ടിണി കിടക്ക്ക്കേണ്ടിവരും. അത് ആദ്യം ശരിയാക്കീട്ട് പിന്നെ തടയാം.

2...