Saturday, June 02, 2007

മഴയത്ത് റോഡിലൂടെയുള്ള യാത്ര

കേരളത്തില്‍ മഴതുടങ്ങി,മഴയത്ത് യാത്ര ചെയ്യാന്‍ നല്ല രസമാണ`, ചൂടില്ല, ഇടയ്‌ക്കിടെ നല്ല ചൂടുള്ള ചായയും കുടിയ്‌ക്കാം.പക്ഷേ റോഡു മുഴുവന്‍ ചെളിയാകകൊണ്ട് കാല` തറയില്‍ വച്ചുള്ള ഒരേര്‍‌പ്പാടും പറ്റില്ല.പോരാത്തതിന` ഇപ്പോള്‍ എലിപ്പനിയും, എലിപ്പനി കെട്ടികിടക്കുന്ന മലിന വെള്ളത്തില്‍ ചവിട്ടുന്നതുകൊണ്ടും വരാം.അപ്പോല്‍ പിന്നെ യാത്ര ആസ്വദിയ്‌ക്കണമെങ്കില്‍ വണ്ടിയില്‍ പോകുക തന്നെ.പബ്‌ളിക് വണ്ടിയില്‍ പോയാലും ശരിയാകില്ല.കുത്തിനിറച്ച് എങ്ങും നിറുത്താതെയും കാണേണ്ടതു കാണാതെ അങ്ങു പൊയ്‌ക്കളയും.പിന്നെ സ്വന്തം കാറോ , കാറില്ലങ്കില്‍ മിനിമം ഒരു ടൂവീലറോ വേണം.അതോടിയ്‌ക്കമ്പോഴാണു സൂക്ഷിയ്‌ക്കേണ്ടത്, ഏറ്റവും കൂടുതല്‍ റോഡപകടം പറ്റുന്നത് മഴക്കാലത്താണ`.എപ്പോഴും റോഡിനു കുറുകെ ആരും കണ്ണും അടച്ച് എടുത്തു ചാടിത്തരും അതാണ` കാല്‍നടയാത്രക്കാര്‍.ഭ്രാന്തന്മാര്‍ ഓടിയ്‌ക്കുന്നതാണ` പ്രൈവറ്റ്,കെ.എസ്.ആര്‍.റ്റി.സി. ബസ്സുകളില്‍ പലതും ‍. പാലവും വളവുകളും അവര്‍ക്ക് അവരേ ഡ്രൈവിംഗ് പഠിപ്പിച്ച ആശാന്‍ ഓവര്‍ ടേക്ക് ചെയ്യാനുള്ള സ്ഥല മായാണ` പറഞ്ഞുകൊടുത്തിട്ടുള്ളത്. പിന്നെ ടൂ വിലറോ ചെറിയ കാറേ ഓടിച്ചു നമ്മള്‍ അങ്ങനെ മഴയെക്ക ആസ്വതിച്ചു പോകയായിരിയ്‌ക്കും, അപ്പോഴാണ` നമ്മുടെ പുറകെ വരുന്ന പ്രൈവറ്റു ബസ്സ് , ചെവി പൊട്ടുന്ന ഒരു ഹോണ്‍ മുഴക്കി നമ്മളെ ഒതുക്കി ടാറില്‍ നിന്നും വെളിയില്‍ ചാടിച്ച് മുമ്പില്‍ കയറി ഒറ്റ ചവിട്ട്, ആളിനെ ഇറക്കാനോ കയറ്റാനോ ആയി നിറുത്തുന്നത്.അപ്പോള്‍ അസ്തികൂടം പോലെ ഒന്നോ രണ്ടോ കിളിക്കള്‍ ബസ്സിന്‍റെ വാതലില്‍ തൂങ്ങിക്കിടന്ന് നിങ്ങളെ നോക്കി പല്ലിളിച്ചു , ഒരു കൈകൊണ്ട് പറക്കുന്നതുപോലെ കാണിയ്‌ക്കുകയും ചെയ്യും.അവമ്മാര്‍ എന്താണാവോ ഈ പറക്കുന്നതുപോലെ കൈ കാണിയ്‌ക്കുന്നതു കൊണ്ട് ഉദ്ദേശിയ്‌ക്കുന്നത്. ആ അവസ്ഥയില്‍ നമ്മള്‍ എങ്ങനെയെങ്കിലും അവന്‍റെ വണ്ടിയുടെ പുറകില്‍ ഇടിയ്‌ക്കാതെ രക്ഷപ്പെട്ട് വീണ്ടും യാത്ര തുടര്‍‌ന്നാല്‍ , ദാ വീണ്ടും അവന്‍ മരണപ്പാച്ചില്‍ പാഞ്ഞ` പഴയ്തുപോലെ നമ്മളെ പേടിപ്പിച്ച് ടാറിനുവെളിയില്‍ ചാടിച്ച് വീണ്ടും മുമ്പില്‍ കയറ്റി പല്ലിളിച്ചു നിറുത്തും.ഈ കളി ചിലപ്പോള്‍ കിലോമീറ്ററുകളോളം തുടരണം.അങ്ങനെ പുറത്തിറങ്ങി ഒന്നു മഴ ആസ്വദിയ്‌ക്കാമെന്നു വച്ചാലും നടക്കില്ല മോനെ ദിനേശാ.

4 comments:

myhome said...

മഴയത്തു കുടയും പിടിച്ച് റോഡിന്‍റെ ഓരം ചേര്‍ന്ന് ഒരു നടത്തം,ആള്‍ക്കാരക്കെ പകുതി നനഞ്ഞ് സാരിയും മുണ്ടുമെക്ക പൊക്കിപിടിച്ച് സൂക്ഷിച്ച് എവിടെ ചവിട്ടണമെന്ന് ആലോച്ച് മന്ദ മന്ദം നടന്നു പോകുന്ന കാഴ്ച സുന്ദരങ്ങളില്‍ സുന്ദരമാണ`.

ശ്രീ said...

മഴ ആസ്വദിക്കാനായി മഴയത്തു കൂറ്റിയുള്ള യാ‍ത്ര രസകരമാണെങ്കിലും റോഡിലൂടെ നടക്കുമ്പോള്‍‌ ശ്രദ്ധിക്കേണ്ടതു തന്നെ...

rajesh said...

മഴ പെയ്തു തുടങ്ങുമ്പോള്‍ മിക്കവാറും എല്ലാവരുടെയും സ്പീഡ്‌ കൂടുന്നതുകാണാം. എനിക്കിതു മനസ്സിലായിട്ടേയില്ല. അല്‍പം വെള്ളം തറയില്‍ക്കിടന്നാല്‍ ചറുകി വീഴാതിരിക്കാനായി മുണ്ടും പൊക്കിപ്പിടിച്ച്‌ തത്തി തത്തി നടക്കുന്നവന്മാര്‍ ഒരു വണ്ടിയുടെ മോളില്‍ക്കേറിക്കഴിഞ്ഞാല്‍ പിന്നെ മരണപ്പാച്ചിലാണ്‌. നനഞ്ഞ തറയില്‍ ടയറു ചറുകുമെന്നോ പിടിച്ചാലുടന്‍ വണ്ടി നില്‍ക്കില്ലെന്നോ ഒന്നും തന്നെ അവന്റെ തലയില്‍ക്കൂടി ആ സമയത്ത്‌ പോകുന്നില്ല എന്ന് കാണുന്ന എല്ലാര്‍ക്കും മനസ്സിലാകും. തലയില്‍ വെള്ളമെങ്ങാനും വീണ്‌ തലനീരിറങ്ങിയാലോ, തുമ്മിയാലോ എന്നൊക്കെ വിചാരിച്ചായിരിക്കണം ഈ വിവര ദോഷികള്‍ വെപ്രാളം കാണിക്കുന്നത്‌. ഇതിനു പകരം "ചറുകി വീണാലോ, തലയടിച്ച്‌ ചത്താലോ" എന്നൊക്കെ ചിന്തിച്ചിരുന്നെങ്കില്‍

rajesh said...

കഴിഞ്ഞവര്‍ഷം 3650 പേരാണ്‌ നമ്മുടെ റോഡുകളില്‍ ചതഞ്ഞ്‌ മരിച്ചത്‌.അതില്‍ 1750 പേര്‍ ഹെല്‍മെറ്റില്ലാത്ത ബൈക്ക്‌ യാത്രക്കാരായിരുന്നു.