Sunday, September 02, 2007
ഒരു തമാശക്കഥ
ഒരിയ്ക്കല്‍ ഒരു വയസ്സായ സ്ത്രീ ആലപ്പുഴനിന്നും ബസ്സില്‍ കയറി ,തിരുവ്വന്തോരത്തേയ്ക്ക് ടിയ്ക്കറ്റെടുത്തു.ഒരു കാല് മണിയ്ക്കൂര്‍ കഴിഞ്ഞപ്പോള്‍ കണ്ട്ക്റ്ററോട് ചോദിച്ചു- അപ്പി തിരുവ്വന്തോരം മെഡിയ്ക്കല്‍ കോളേജ് എത്താറയോ?-
-അതിന് ഇനിം ഒത്തിരി ഒത്തിരി പോണം- അവിടെ ഇരുന്നോളു മെഡിയ്ക്കല്‍ കോളേജ് എത്തമ്പോള്‍ പറയാം- കണ്ടക്റ്റര്‍ സാര്‍ മൊഴിഞ്ഞു.
പിന്നെയും കാല് മണിയ്ക്കൂര്‍ കഴിഞ്ഞപ്പോള്‍ അമ്മച്ചി ചോദിച്ചു- മോനെ തിരുവ്വന്ത്വരം മെഡിയ്ക്കല്‍ കോളേജ് എത്തിയോ-- ഇല്ലമ്മച്ചി അതിന` ഇനിം സമയം എടുക്കും.- അവിടെ അടങ്ങിയിരിയ്ക്ക് എത്തുമ്പോള്‍ പറയാം.- ഇപ്രാവശ്യം കണ്ട്ക്റ്റ്ര്‍ സാര്‍ അല്പം ചൂടായി പറഞ്ഞു.
കൊല്ലം കഴിഞ്ഞപ്പോള്‍ വീണ്ടും അമ്മച്ചി ചോദ്യം ആവര്‍ത്തിച്ചു. കണ്ടകറ്റര്‍ക്കും അടുത്തിരുന്നയാത്രകാര്‍ക്കും ക്ഷമകെട്ടു.കണ്ടകറ്റര്‍ ഇപ്രാവശ്യം അമ്മച്ചിയെ ചീത്ത പറഞ്ഞു{അന്ന് തിരുന്ത്വോരത്തുള്ള കണ്ടക്ടര്‍ സാറമ്മാര് ബസ്സില്‍ കയറുന്ന യാത്രക്കരെ വിരട്ടുമായിരുന്നു.ഡ്രയ്വര്‍ സാറമ്മാര് ബസ്സ് സ്റ്റോപ്പില്‍ വണ്ടി നിറുത്തുകയോ ആളിനെ കയറ്റുകയോ ചെയ്യുമായിരിന്നില്ല, അതിന്റെ പരിണിത ഫലമാണ` ഇന്നത്തെ കെ.എസ്.ആര്.റ്റി.സിയുടെ വിജയഗാഥ.}
ഏതായാലും നമ്മുടെ അമ്മച്ചി പിന്നെ ചോദ്യം ആവര്‍ത്തിച്ചില്ല.മിണ്ടാതെ സയഡു കാഴ്ചകളും കണ്ടങ്ങിരുന്നു.ആറ്റിങ്ങള്‍ സ്റ്റാന്റില്‍ ധാരളം യാത്രക്കാര്‍ കയറുകയും തല്‍ഫലമായി അമ്മച്ചി നില്‍ക്കുന്നയാത്രക്കാരുടെ അകത്താകുകയും ചെയ്തു.അങ്ങനെ ബസ്സ് തിര്വാന്തരം മെഡിയ്ക്കല്‍ കോളജിന്റ അവിടെ എത്തുകയും ചെയ്തുഅവിടെ മിയ്ക്കയാത്രക്കാരും ഇറങ്ങി.അങ്ങനെ അമ്മച്ചി ശ്വാസം നേരെ വിട്ട് അവിടെ തന്നെ ഇരുന്നു.വണ്ടി വിട്ടുപോയി.പാളയത്ത`എത്തിയപ്പോഴാണ` നമ്മുടെ അമ്മച്ചിയെ കണ്ടകറ്റര്‍ ശ്രദ്ധിയ്ക്കുന്നത്.അയ്യാളുടെ തലയില്‍ കൂടി കൊള്ളിയാന്‍ മിന്നി.ഇനി എന്തു ചെയ്യും, അമ്മച്ചിരടുത്ത് മെഡിയ്ക്കല്‍ കോളേജ് കഴിഞ്ഞു എന്നു പറഞ്ഞാല്‍ ചിലപ്പോള്‍ അമ്മച്ചി പര്യാകി കണ്ട്കറ്ററേ കൊല്ലും അല്ലങ്കില്‍ ചിലപ്പോള്‍ അമ്മച്ചി ചങ്കുപൊട്ടി ബസ്സില്‍ തന്നെ വെടിതീരും.അപ്പോള്‍ ഇതെല്ലാം കണ്ടിരിയ്ക്കുന്ന സഹയാത്രക്കാര്‍ അയ്യാളെ ശരിയ്ക്ക് പെരുമാറിയെന്നിരിയ്ക്കും ,അത`ഓര്‍ത്ത് കണ്ടകറ്റര്‍ സാര്‍ അമ്മച്ചിരടുത്ത് ഒന്നും പറയാതെ ഡ്രയ്വര്‍ സാറിന്റെ അടുത്തു ചെന്ന് കാര്യത്തിന്റ അര്‍ജസി ചുരുക്കി പറഞ്ഞു കൊടുത്തു.ഡ്രവ്വര്‍ മീശപിരിച്ച് പിന്നെ പിറകിലോട്ട് തലതിരിച്ച് അമ്മച്ചിയെ നോക്കീട്ട് ആ തല അങ്ങനെ തന്നെ വച്ച് ഗിയര്‍ കമ്പിയില്‍ രണ്ട് ആട്ടൂം , തിരു വളയം പിടിച്ച് കുറേ കറക്കും കൊടുത്തപ്പോള്‍ വണ്ടി നേരെ തിരിഞ്ഞ് വന്നതു പോലെ മെഡിയ്ക്കല്‍ കോളേജിലേയ്ക്ക് വിട്ടു.മെഡിയ്ക്കല്‍ കോളേജിലെയ്ക്ക് ആയതുകൊണ്ടും അമ്മച്ചിയുടെ കേസ് ആയതുകൊണ്ടും ആദ്യമേ വണ്ടിയില്‍ കയറിയവര്‍ സഹതാപത്തോടെ അമ്മച്ചിയെ നോക്കുകയും അതിനെക്കാള്‍ സഹതാപത്തോടെ ക്ണ്ട്കറ്റര്‍ സാറിനെയും അതിനക്കാല്‍ അതിനെക്കാല് സഹതാപത്തൊടെ ഡ്രയ്വര്‍ സാറിനെ നോക്കുകയും പിന്നെ അതികഠിന സഹതാപത്തോടെ ബസ്സിനെയും അതിന്റെ തിരുവളയത്തേയും നോക്കുകയും ചെയ്തു.അപ്പോള്‍ വണ്ടീ മെഡിയ്ക്കല്‍ കോളജ് നടയില്‍ എരച്ചു നില്‍ക്കുകയും ചെയ്തു.ഡ്രവര്‍ സാര്‍ തന്റെ തലതിരിച്ച് മീശ പിരിച്ചു കൊണ്ട് അമ്മച്ചിയെ നോക്കി, കൂടെ എല്ലാവരും നോക്കി, കണ്ട്കറ്റര്‍ സാര്‍ അമ്മച്ചിയുടെ അടുത്തു വന്ന് പറഞ്ഞു-
-- അമ്മച്ചി ഇതാണ` തിര്വോന്തരം മെഡിയ്ക്കല്‍ കോളേജ്.- അപ്പോള്‍ അമ്മച്ചി കുറച്ചുനേരം മെഡിയ്ക്കല്‍ കോളേജ് കെട്ടിടങ്ങളെ നോക്കി ഇരിന്നിട്ട് ഇങ്ങനെ പറഞ്ഞു- ആഹാ.. എത്രവല്യയകെട്ടിടങ്ങള്‍ എന്റെ കൊച്ചുമോള് അടുത്ത കൊല്ലം ഇവിടെയാണ` പഠിയ്ക്കാന്‍ വരുന്നത്.-അപ്പോള്‍ ഇവിടെ ഇറങ്ങുന്നില്ലേ ആരോ ചോദിച്ചു-അപ്പോള്‍ അമ്മച്ചി ഉവാച: - ഓ എന്തിന` എന്നെ കാത്ത് മോന് തമ്പാന്നൂര്‍ ബസ്സ്റ്റാന്‍ന്റില്‍ വന്നു നില്ക്കും.--
Saturday, August 25, 2007
പഴയ ചില ഓണം കളികള്‍
നാടന്‍ പന്തുകളി:- മൂന്നു വിധം പന്തുകള്‍ അന്ന് കുട്ടികള്‍ നാട്ടില്‍ തന്നെ നിര്‍മ്മിച്ചിരുന്നു. ഒന്നു` സര്‍വസാധാരണമായ തെങ്ങോലയില്‍ മെടഞ്ഞ` എടുത്തത്.കുട്ടികളില്‍ ജൂനിയേര്‍സ് ആണ` ഇതിന്റെ ആരാധകരില്‍ കൂടുതലും.രണ്ട്`തുണിപന്ത്.തുണി വട്ടത്തിനുവെട്ടി തുന്നിക്കെട്ടി അതിനകത്ത് വീണ്ടും തുണികഷ്ണങ്ങള്‍ കുത്തി നിറച്ച് വായ്വട്ടം വീണ്ടും തുന്നിക്കെട്ടുമ്പോള്‍ ഗോളാകൃതിലുള്ള തുണിപന്തുറെഡി.മൂന്ന് നാടന്‍ റബ്ബര്‍ പന്ത്.ഒരു ബലൂണില്‍ കാറ്റുനിറയ്ക്കുന്നു പിന്നെ ബലൂണ്‍ പതിയെ റബ്ബര്‍പാലില്‍ നല്ല പോലെ മുക്കി എടുക്കം അതിനുമുകളില്‍ റബ്ബറിന്റെ ഒട്ടു പാല് നാട ചുറ്റിയെടുക്കുന്നു.ആവശ്യത്തിന`വലുപ്പമാകുമ്പോള്‍ വീണ്ടു ഒരിയ്ക്കള്‍ കൂടി റബ്ബര്‍ പാല് മുക്കുന്നു. ഒരുസ്ഥലത്ത് രണ്ടുമൂന്നു ദിവസം വച്ചിരിന്നാല്‍ റബ്ബര്‍പന്ത് റെഡി റ്റു ആകഷന്‍.രണ്ടു ടീമുകളായി പിരിഞ്ഞു` ചെന്മണ്ണു നിറഞ്ഞ റോഡിലാണു കളി.
കുട്ടിയും കൂന്തും :-ഇതിനുവേണ്ട ആയുധസാമഗ്രകള്‍ ഒരു രണ്ടടി നീളത്തിലുള്ള വടിയും പിന്നെ അര അടി (ഒരു ഉട്ട) നീളത്തിലുള്ള മറ്റൊരു ചെറുവടിയും ആകുന്നു.ചെറിയ വടി തറയില്‍ നിന്നും വലിയ വടികൊണ്ട് അടിച്ചു പൊക്കി തിരികെ തറയില്‍ വീഴും മുമ്പ് നീട്ടിആടിയ്ക്ക്കും എതിര് ടീം അതു പിടിച്ചെടുക്കണം . ക്രിയ്ക്കറ്റിന്റെ ആദിരൂപം.
ശവം കളി:- കബടിയുടെ ആദിരൂപ മാകുന്നു ശവം കളി.കബടി പറഞ്ഞു കയറിവരുന്ന വനെ പിടിച്ചാല്‍ അവന് കുതറി രക്ഷപ്പെടാന്‍ ശ്രമിയ്ക്കും, എതിരാളികള്‍ വളരെ നേരം അവനെ പിടിച്ചു വയ്ക്കും അങ്ങനെ തള്ളിയിട്ട് തറയില്‍ കിടത്തണം അവന് സ്വയം ചത്തു എന്നു പറയുന്നതു വരെ , എതിരാളികള്‍ ചിലപ്പോള്‍ പുറത്തുകയറി ഇരിയ്ക്കും.
തുമ്പിതുള്ളല്‍ :- ഇതുപെണ്ണുങ്ങളുടെമാത്രം കളിയാണ`.പെണ്ണുങ്ങള് വട്ടത്തിലിരുന്ന് മദ്ധൈ ഒരാളിനെ ഇരുത്തുംആ ആളാണ` തമ്പി.പിന്നെ എല്ലാവരും ചേര്‍ന്ന് ഇണത്തില്‍ പാടും മദ്ധ്യ ഭാഗത്തുള്ള തുമ്പിയായി ഇരുത്തിയപെണ്‍കുട്ടി കണ്ണും അടച്ച് ഇരിയ്ക്കും, പാട്ട് അങ്ങനെ പ്രത്യേക താളത്തിലും ഈണത്തിലും മുറുകുമ്പോള്‍ തുമ്പി തുള്ളാന്‍ തുടങ്ങും.തുമ്പി ധം പോയി തളര്‍ന്നു വീഴം വരെ പാട്ടു തുടരും.
ഒരു പാട്ട് ഇങ്ങനെ - ഒന്നാം തുമ്പി വായോ -തുള്ളുതുള്ളുങ്ങനെ തുമ്പി-
രണ്ടാം തുമ്പി വായോ - തുള്ളുതുള്ളങ്ങനെ തുമ്പൈ-
ഇങ്ങനെ ഏണ്ണം കൂടിക്കൊണ്ടിരിയ്ക്കും.അതനുസരിച്ച് താളവും പാട്ടിന്റേ സ്പീഡും കൂടിക്കൊണ്ടിരിയ്ക്കും.
മറ്റൊരുകളി - പെണ്ണുങ്ങള് രണ്ടു ഗ്രൂപ്പായി മുറ്റത്ത് പരസ്പരം അഭിമുഖമായി ഓരോ വരിയായി നില്‍ക്കുംമദ്ധ്യത്ത് ഒരു പെണ്‍കുട്ടിയെ ഇരുത്തും.അവളെ പെണ്ണുചോദിച്ചുകൊണ്ട് ഒരു കൂട്ടര് ഇങ്ങനെ പാടി മദ്ധ്യഭാഗത്തു വരും- കുശുകുശാലേ പെണ്ണുണ്ടോ കൂശാലും പെണ്ണുണ്ടോ- അ പ്പോള്‍ മറ്റേകൂട്ടര് (പെണ് വീട്ടുകാര്‍) - കുശുകുശാലേ പെണ്ണില്ല കൂശാലേ പെണ്ണില്ല.- എന്നു പാടി മദ്ധ്യ ഭാഗത്തേയ്ക്കു നടന്നു ചെല്ലും.അപ്പോള്‍ മറ്റെ കൂട്ടര് പുറകോട്ടു നടന്നു പോക്കും ,പിന്നെ ഇങ്ങനെ പാടി മുമ്പോട്ടു വരും-ആയിരം പെണ് പണം പൊന്നുതതരം പെണ്ണിനെ തരുമോ മച്ചാനെ,കുശുകുശാലേ പെണ്ണുണ്ടോ,കൂശലും പെണ്ണുണ്ടോ- അതിനു മറുപടിയായി ഇതിനകം പുറകോട്ടു പോയ പെണ് വീട്ടു കാര്‍ ഇങ്ങനെ പാടി മുന്നോട്ടു വരും -ആയിരംപെണ്‍ പണം പൊന്നു വേണ്ട കുശുകുശാലേ പെണ്ണില്ല, കൂശാലേ പെണില്ല. ഇങ്ങനെ പലതും പാടി ആണ് വീട്ടുകാരും ഏല്ലാം നിരസിച്ച് പെണ് വീട്ടുകാരും നില്ക്കും.അവസാനം പെണ്ണിനെ തട്ടികൊണ്ടു പോകാന്‍ ആണ്‍വീട്ടുകാരും ആ ശ്രമം നടപ്പാക്കാതെ പെണ്‍വീട്ടു കാരും ഉന്തും തള്ളും ആകും. എതെങ്കിലും ഒരു കൂട്ടര് വിജയിക്കും.
തോലുമാടന്:-ഇതിപ്പോള്‍ അന്യം നിന്നു പോയ ഒരു കലാരൂപമാണ്. ഒരു മുതിര്‍ന്ന ആണ്‍കുട്ടിയെ ദേഹം മുഴുവന്‍ പച്ചിലകള്‍ കൊണ്ട് പൊതിഞ്ഞു കെട്ടുന്നു.തലയില്‍ പാള തൊപ്പി.പളയില്‍ തീര്‍ത്ത മുഖം മൂടി അതില്‍ മൂന്നു ദ്വരങ്ങള്‍ വായുടെയും കണ്ണിന്റെയും സ്ഥാനത്ത്. തോലുമാടനെ പലവിധ ഇലകള്‍ കൊണ്ട് അലങ്കരിച്ചിരിയ്ക്കും.പിന്നെ ആര്‍പ്പു വിളികളുമായി ചിലപ്പോള്‍ വാദ്യ മേളങ്ങളോടുകൂടിയും എല്ലാ വീടുകളും സന്ദര്‍ശിയ്ക്കും ,വീട്ടുകാര്‍ നാണയ തുട്ടുകള്‍ സമ്മാനിയ്ക്കും.
നാടന്‍ ഊണഞ്ഞാല്‍:- ഇവിടെ കയറിനു പകരം കാട്ടില്‍ വന്‍വൃഷങ്ങളില്‍ ചുറ്റി വളരുന്ന ''പ്ലാച്ചി വള്ളി" ഉപയോഗിയ്ക്കുന്നു.
[ ഏല്ലാ കൂട്ടുകാര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകള്‍ ]
Friday, August 10, 2007
നോം ആളല്ലേ ?
Wednesday, August 08, 2007
ശ്രീരാമപട്ടാഭിക്ഷേകം
Monday, July 30, 2007
കൊച്ചുകൊച്ചു കാര്യങ്ങള്‍
-----------------------------------------------------------
ഒരിയ്ക്കല്‍ ബസ്സില്‍ സഞ്ചരിച്ചപ്പോള്‍ വായിച്ച ഒരു ബോര്‍ഡ് - "സരസ്വതി വീണ കട" സംഗീത ഉപകരണങ്ങള്‍ വില്‍ക്കുന്ന ഒരു സ്ഥാപനമായിരുന്നു അത്
....................................................................................
കുറേ വര്‍ഷങ്ങള്‍ക്കുമുമ്പ് കുട്ടികളുടെ പേര` ഒരര്‍ത്ഥവു മില്ലാതെ ചുരുക്കി ഇടുന്നത് ഒരു ഫാഷനായിരുന്ന കാലം.ഒരു ചെറിയകുട്ടിയുടെ പേരു`"സിന് കുമാര്‍" എന്നായിരുന്നു.കുട്ടിയെ ഹോസ്പിറ്റലില്‍ കൊണ്ടു പോയപ്പോള്‍ ഡോക്ടര്‍ അമ്മയോടുചോദിച്ചു - ഇവന് ഏതു പാപത്തിന്റെ സന്തതിയാണ`. ഏതായാലും അവര്‍ പിന്നെ ആ പേരുമാറ്റി സെന്‍ കുമാര്‍ എന്നാക്കി
......................................................................................
ഒരു ചെറിയ കുട്ടി പറമ്പില്‍ നിന്നും നിലവിളിച്ചു് പേടിച്ച് വീട്ടിലേയ്ക്ക് ഓടി വന്നു പറഞ്ഞു പറമ്പില്‍ ഒരു വലിയ കറുത്ത പാമ്പു കിടക്കുന്നുണ്ടന്ന്.വീട്ടുകാര്‍ പോയി നോക്കിയപ്പോള്‍ അത് വേങ്ങയുടെ ഒരു കായ് ആയിരുന്നു.{വേങ്ങ ഒരു കാട്ടു മരം, തടിയ്ക്ക് ഭയ്ങ്കര കട്ടിയാണ`,മുന്‍ കാലങ്ങളില്‍ കാള വണ്ടിയുടെ വീലിന്റെ മദ്ധ്യഭാഗമായ കുടം ഉണ്ടാക്കാന്‍ ഉപയോഗിക്കുമായിരുന്നു.വേങ്ങയുടെ പൂവ് കണികൊന്ന പൂവു പോലിരിയ്ക്കും. അതിന്റെ ഉണങ്ങിയ കായ് കറുത്ത ഒരു പാമ്പു പോലെയിരിയ്ക്കും}
......................................................................................................
ഞാന്‍ സ്കൂളില്‍പഠിച്ചിട്ട് തിരികെ വരുമ്പോള്‍ വീട്ടിനടുത്തുള്ള ഒരു വായനശാലയില്‍ നിന്നും പുസ്തകം എടുക്കുമായിരുന്നു.അവിടെ പഞ്ചായത്തു വക റേഡിയോ ഉണ്ട്,അതിനടുത്തുതന്നെ ഒരു കിണറും, ആകിണറ്റിന്റ ആളോടിയില്‍ ഒരാള്‍ ഇരിയ്ക്കുമായിരുന്നു.ഷര്‍ട്ടോ ബനിയനോ ഒന്നും ഇല്ലാതെ,പാട്ടു കേട്ട് തൂണും ചാരി അങ്ങനെ ഇരിയ്ക്കും.പുള്ളിയുടെ കൈയ്യില്‍ ഒരു വലിയ മടക്കു കത്തിയുണ്ടാകും,അതു വച്ച് ഒരു അടയക്കാ കൂടക്കൂടെ അരിഞ്ഞു വായിലിടും, അല്ലങ്കില്‍ ഒരു തടികഷണം പെന്‍സ്സില്‍ ചെത്തുന്നതുപോലെ ചെത്തിക്കളഞ്ഞുകൊണ്ടിരിയ്ക്കും.ആരോടും സംസ്സാരിയ്ക്കില്ല,സ്ഥലം മാറി ഇരിയ്ക്കുന്നതും കണ്ടിട്ടില്ല.എന്നും ഉച്ചമുതല്‍ സന്ധ്യയാകുന്നതുവരെ ആ ഇരിപ്പു തുടരും.വര്‍ഷങ്ങളോളം ഞാന്‍ അതു കണ്ടിട്ടുണ്ട്. (തുടരും)
.....................................................................................................
Thursday, July 26, 2007
എന്തേ കൊതുകു കൂടാന്‍ കാരണം.
Monday, June 25, 2007
ദൈവത്തിന്റെ കൃപ
അതി ഭയങ്കരമായ വേദനയായിരിയ്ക്കും.
അയ്യാള് കിടന്നു പുളഞ്ഞു.
രാത്രി കിടന്നപ്പോഴും പ്രശനങ്ങള്‍ ഒന്നും ഇല്ലായിരുന്നു.വെളുപ്പാന്‍
കാലത്ത് എഴുന്നേറ്റ് എന്നത്തേയും പോലെ പശുവിനെ കറന്നു,പാലു` എന്നത്തെയും പോലെ അടുത്തുള്ള കടയില്‍
കൊണ്ടുപോയി കടക്കാരനെ ഏല്‍പ്പിച്ചു. എന്നത്തെയും പോലെ അവിടെ നിന്നും ഒരു ചായ കുടിച്ചു, പിന്നെ നടന്ന് വീട്ടില്‍
വന്നു.നേരം വെളുത്തു വരുന്നതേയുള്ളു, ഉല്സാഹിച്ചാല് വീണ്ടും ഒന്നു കൂടി ഉറങ്ങാം, അയ്യാള് കട്ടിലില്‍ കയറി
കിടന്നു.അപ്പോഴാണ്,ആ അത്യാഹിതം , ഭയങ്കരമായ വേദന, അയ്യാള് കട്ടിലില്‍ കിടന്നു പുളഞ്ഞു.പിടച്ചില്‍ കണ്ടു
നില്ക്കാന് പറ്റാതെ അയ്യാളെ മെഡിയ്ക്കല്‍ കോളേജിലേയ്ക്കു കൊണ്ടുപോയി.അവിടെ ഇണ്‍ജിക്ഷന്‍ കൊടുത്ത` അയ്യാളെ
മയക്കി കിടത്തി.ബന്ധുക്കളില്‍ ഒരാള്‍ കൂട്ടിന` അവിടെ നിന്നു.
സന്ധ്യയായപ്പോള്‍ അയ്യാളുടെ തൊട്ടടുത്ത ബഡ്ഡില്‍ മറ്റൊരു അത്യാഹിത കേസയെത്തി, പാമ്പു കടി, അങ്ങു ദൂരെ കിഴക്കന്‍
മലയില്‍ നിന്നും എത്തിയതാണവര്‍.വയസ്സായ ഒരു കാരണവരും അയ്യാളുടെ ഭാര്യയും, കാരണവരെ പാമ്പു
കടിച്ചു.രാവിലെ പറമ്പില്‍ പണിചെയ്തുകൊണ്ടിരിന്നപ്പോള്‍, കാലിനാണ` കടി. മറ്റൊന്നും ആലോചിയ്ക്കാതെ ഭാര്യയും
ഭര്‍ത്താവും കൂടി പട്ടണത്തിലെ മെഡിയ്ക്കല്‍ കോളേജ് ആശുപത്രിയിലേയ്ക്കു വിട്ടു.സാധാരണ ബസ്സില്‍ കയറി.
ഉച്ചയായപ്പോള്‍ മെഡിയ്ക്കല്‍ കോളേജില്‍ എത്തി, ഇനി എന്ത് എന്നറിയാതെ അന്തം വിട്ടു നിന്നു.അങ്ങനെ സമയം
പോയപ്പോള്‍ ആരുടെയോ കരുണയാല്‍ കാര്യങ്ങള്‍ നടത്തി കിട്ടി, അങ്ങനെ അത്യാഹിത വാര്‍ഡില്‍ പ്രവേശിയ്ക്കപ്പെട്ടു.
വൃദ്ധനു കിടക്കാന്‍ കട്ടില് ഒന്നും കിട്ടാത്തതിനാല്‍ നിലത്തുതന്നെ ഒരു തുണി വിരിച്ച് അതില്‍ അഡ്മിറ്റായിരിയ്ക്കയാണ`.
വൃദ്ധ അടുത്തു തന്നെ നിലത്ത് ഇരിപ്പുറപ്പിച്ചു. ഒരു നെഴ്സ്സിന്റെയും ഒരു ഹൗസ് സര്‍ജന്റെയും രൂപത്തില്‍ ദൈവത്തിന്റെ കരുണ വീണ്ടും
അവരെത്തേടി എത്തി . വൃദ്ധന` ചില അത്യാവശ്യ മരുന്നുകളും, ട്രിപ്പുമെല്ലാം കിട്ടി. സന്ധ്യ കഴിഞ്ഞു രാത്രിയായി,
വൃദ്ധന് മയങ്ങി കിടന്നു.
നമ്മുടെ ചെറുപ്പക്കാരന്റെ ബൈ സ്റ്റാന്‍ഡര്‍ വൃദ്ധയ്ക്ക് കുറച്ച് ആഹാരം ഓഫര്‍ ചെയ്തെങ്കിലും
അവര്‍ അത് സ്വീകരിച്ചില്ല,അല്പവും വിശപ്പില്ലാ എന്നു പറഞ്ഞു.
രത്രിയില് നമ്മുടെ ബൈസ്റ്റാന്‍ഡര്‍ വൃദ്ധയോടെ കടിച്ച പമ്പിനെ കണ്ടോ എന്നു ചോദിച്ചു- - കണ്ടു പിള്ള-
- വലുതായിരുന്നോ?-
-അതേ, ഒരു കൈയ്യോളം നീള മുണ്ട് പുള്ളാ-
- അതിനെ കൊന്നോ , അതോ ഓടിപോയോ?-
- ഞങ്ങള്‍ പാമ്പിനെ കൊല്ലില്ല പുള്ളാ, എങ്കിലും ഇതിയാന് അതിനെ പിടിച്ചപ്പോള്‍ അതിന്റെ വാല് മുറിഞ്ഞുപോയിപുള്ളാ-
- അതിനെ പിടിച്ചോ?-
-ങാ, വിഷം ഇറങ്ങാനായി അതിനെ കൊണ്ടു വന്നിട്ടുണ്ട് പുള്ളാ-
-ങേ, കൊണ്ടു വന്നിട്ടുണ്ടോ?-
- അതേ, പുള്ളാ-
- എന്നിട്ട് എവിടെ?-
-ദാ -ഇതിനകത്തുണ്ടു പുള്ളാ-, വൃദ്ധ ,വൃദ്ധന്റെ തലയുടെ അടുത്ത് വച്ചിരിയ്ക്കുന്ന ഒരു പഴയ തുണിക്കെട്ട്, നോക്കിപറഞ്ഞു.
നമ്മുടെ ബൈസ്റ്റാന്‍ഡര്‍ വായ് പൊളിച്ചു നിന്നു പോയി.
കഥ ഡോക്ട്റുടെ അടുത്തെത്തി, വിശ്വാസം വരാതെ അവര്‍ വന്നു, പൊതിക്കെട്ടു പരിശോദിച്ചു, നല്ല ഒന്നാം തരം ഒരു
ചേനതണ്ടന്‍, -
- ഇതിനെ എന്തിനാ പിടിച്ചുകെട്ടികൊണ്ടുവന്നത്?-
- വിഷം ഇറങ്ങണ്ടെ,പുള്ളാ,അതിനാ, പിന്നെ കടിച്ച വിഷം ഇറങ്ങിയ ശേഷം പിടിച്ചടുത്തു കൊണ്ടു വിടാം പുള്ളാ-വൃദ്ധ പറഞ്ഞു-
ദൈവത്തിന്റെ കളി, പാമ്പിനെ മനസ്സിലാകിയതിനാലും, ഇതിനകം കഥ ആശുപത്രി മുഴുവന്‍ പടര്‍ന്നതിനാലും, വൃദ്ധന` ശരിയായ ചികില്‍സ
ലഭിച്ചു.പക്ഷേ പമ്പിനെ ആശുപത്രി ജീവനക്കാര്‍ തല്ലിക്കൊന്നത് ആ വൃദ്ധ ദമ്പദികള്‍ക്ക അത്ര ഇഷ്ടപ്പെട്ടില്ല, എങ്കിലും കാരണവര്‍
രക്ഷപ്പെട്ടു.
Wednesday, June 20, 2007
കുറേ മഴ ചിന്തകള്‍ കൂടി
ഒരു വേക്കേഷന്, മഴയെല്ലാം ആസ്വദിച്ച് കൂടുതല്‍ സമയവും കിടന്നുറങ്ങുകയായിരുന്നു.പിന്നെ യാത്ര.യാത്രയില്‍ പല സംഭവങ്ങളുമുണ്ടായി, അതെല്ലാം പതിയെ എഴുതാം.
തിരിയെ താമസസ്ഥലത്തെ എത്തിയപ്പോള്‍ വീട്ടില്‍, മുമ്പിലുള്ള കിണര്‍ നിറഞ്ഞുകിടക്കുന്നു. ഒരു വലിയ തെങ്ങു താഴ്ന്നുപോകുന്ന അത്രയും വെള്ളം കിണറ്റില്‍. വല്ല വനും കിണറ്റില്‍ വീണാല്‍ അടിതട്ടില്‍ എത്തും മുമ്പ് കുറഞ്ഞതും മൂന്നു പ്രാവശ്യം മരിച്ചിരിയ്ക്കും.
റോഡുകളില്‍ പല സ്ഥലങ്ങളിലും വലിയ കുളങ്ങല് കണ്ടു.ചെറിയ കാറ് ഓടിയ്ക്കുമ്പോള്‍ ഭയം തോന്നും, അകത്തു ചെളിവെള്ളം കയറിയലോ, അല്ലങ്കില്‍ ആ ചെളിക്കുളത്തിന്റെ മദ്ധ്യഭാഗത്തുള്ള ഒരു ഗട്ടറില്‍ വണ്ടി കിടന്നുപോയാല്‍ എന്തു ചെയ്യും.ആരേയെങ്കിലും തള്ളാന്‍ കിട്ടുമോ.
രാവിലെ മഴയത്ത്, സ്കൂളു തുറന്നതിനാല്‍ റോഡില്‍ വലിയ തിരക്കാണ`.മഞ്ഞ പെന്റടിച്ച സ്കൂള്‍ വാനുകള്‍,യാതോരു നിയമവും ഇല്ലാതെ എവിടെയും നിറുത്തുന്നു.നടുറോഡില്‍ പുറകേ വരുന്നവന` ഒരുമുന്നറിയിപ്പും കൊടുക്കില്ല.ഒന്നു രണ്ടു വര്‍ഷത്തിനുമുന്‍പ് തിരുവനന്തപുരത്ത` ട്രാഫിക് നിയമം ലംഘിച്ച സ്കൂള്‍ വാനുകള്‍ക്കെതിരെ ആരോ ആകഷന്‍ എടുത്തതിന` ,അപ്പോള്‍ തന്നെ ചെറിയകുട്ടികളെ അണിനിരത്തി സമരം ചെയ്യിപ്പിച്ച് 'ക്ഷ' വരപ്പിച്ചവന്മാരാണിക്കൂട്ടര്‍.
ഇപ്രാവശ്യം സ്കൂള്‍ തുറന്നപ്പോള്‍ ഏല്ലാ വര്‍ഷത്തേയും പോലെ കുടകള്‍ അധികം വിറ്റുപോയില്ല, പകരം മഴക്കോട്ടുകള് ആ സ്ഥാനം കൂടികൊണ്ടുപോയി.എന്തെല്ലാം ഇനം കുടകളാണ` അവര്‍ പടച്ചു ഇറക്കിയത്, നിറം മാറുന്നത്,ലേസര്‍ ഫിറ്റുചെയ്തത്,വെള്ളം ചീറ്റുന്നത്,ഫിസ്സില്‍ തൂക്കിയത്,ഒന്നു മുതല്‍ മൂന്നുവരെ ഒടിയ്ക്കാവുന്നത്.എല്ലാ കൊല്ലവും കുടമാറ്റം ഒരു കുട്ടിയെയും അവന്റെ രക്ഷിതാക്കളെയും സംബന്ധിച്ചിടത്തോളം നിര്‍ബന്ധമായ ഒരു അനുഷ്ഠാന കലയായി മറി.കള്ളറുകളുടെ ഈ ലോകത്തില്‍ ഇത്രത്തോളം കള്ളറടിയ്ക്കാനുള്ള സാമ്പത്തീക കഴിവ് അപൂവ്വം ചിലര്‍ക്കില്ല, ആ കുട്ടികളുടെ മനസ്സ് ചിലപ്പോള്‍ കള്ളറുകള്‍കൊണ്ടു നിറഞ്ഞതാകാനെ തരമുള്ളു.സ്കൂള്‍ യൂണിഫാം ആക്കിയതുകൊണ്ട് തുണികളുടെ പൊങ്ങച്ചം കുറയ്ക്കാന്‍ കഴിഞ്ഞു,അതുമാതിരി മറ്റൂചില യൂണിഫാമിറ്റികൂടി നടത്തേണ്ടിയിരിയ്ക്കുന്നു.
Wednesday, June 13, 2007
തിരു നാ വായ്
അങ്ങനെ കിടന്നുറങ്ങുമ്പോള്‍ ഒരു സ്വപനം കണ്ടു.
വിശാലമായ ഒരു പ്രദേശം ,ഒരു വശത്ത് ഒരു പുഴ.പുഴയോടു ചേര്‍ന്ന് ഇംഗ്ളിലെ U അക്ഷരം പോലെ മല. ജനങ്ങള്‍ അവിടെ വന്നു U വിനകത്തു താമസമാക്കി.പുഴയില്‍ പോയി കുളിച്ചു.U വിനകത്തു കൃഷിചെയ്തു.അവര്‍ ആ സ്ഥലത്തിനു പേരിട്ടു, 'വായ്'. U വിന` അകത്തുള്ള സ്ഥലത്തിന` നാക്ക് എന്നും വിളിച്ചു.വായ്ക്ക് അകത്തുള്ളത് നാക്ക്.മൊത്തം ദേശത്തെ നാക്കും വായും കൂടിയത്, നാവ്- വായ് എന്നും വിളിച്ചു.നാ-വായില്‍ അവര്‍ ഒരു അമ്പലം പണിഞ്ഞു.അങ്ങനെ അവിടെ തിരു നാ- വായ് ആയി.
Friday, June 08, 2007
മൃഗ രാജ്യം
ആധുനീക മനുഷ്യന്റെ നിയമം വ്യാഖ്യാനിച്ചാല്‍ ഇല്ലന്നു മനസ്സിലാകും.കൈയ്യൂക്കു കുറഞ്ഞ വരെയും കുട്ടികളെയും സ്ത്രീകളെയും മറ്റ് അവശത അനുഭവിയ്ക്കുന്നവരെയു മെല്ലാം
കൈയ്യൂക്കുള്ളവരില്‍ നിന്നും സംരക്ഷിയ്ക്കുന്ന ധാരാളം നിയമങ്ങള്‍ അധുനീക മനുഷ്യന്
ഉണ്ടാക്കി വച്ചിട്ടുണ്ടല്ലോ.അങ്ങനെ നോക്കുമ്പോള്‍ പാവങ്ങളായ മൃഗങ്ങള്‍ക്കും
കൈയ്യൂക്കുള്ള മനുഷ്യ സമൂഹത്തില്‍ നിന്നും സംരക്ഷണം ആവശ്യമില്ലെ.ഗര്‍ഭശ ശിശുവിന`
ജീവിയ്ക്കാനുള്ള അവകാശം നിയമം മൂലം സംരക്ഷിച്ചിരിയ്ക്കുന്നത്, അതിനു ജീവനുള്ളതു
കൊണ്ടാണ`.അപ്പോള്‍ മൃഗങ്ങള്‍ക്കോ?.
ജീവനെന്നു വച്ചാല്‍ നിയമ പരമായ നിര്‍വചനം
എന്താണ`?
ജീവനെ ശരീരത്തില്‍ നിന്നും വേര്‍തിരിയ്ക്കുന്നത്, കൊലപാതകം. അപ്പോള്‍
മൃഗങ്ങളെ കൊല്ലുന്നതോ?.
അതു കേവലം ഭക്ഷണാവശ്യത്തിന`
-ഭക്ഷണ ആവശ്യത്തിനു വേണ്ടിയാണങ്കില് , ആരെങ്കിലും മനുഷ്യനെ കൊന്നിട്ട് തിന്നാല്‍
കുറ്റം തിരുമോ?
മൃഗ ശാലകള്‍ ആവശ്യമില്ലാത്ത ഒരു ഏര്‍പ്പാടാണ`, വിനോദ ഉപാധിയില്‍പ്പെടുത്തി
അവയെ പ്രോല്സാഹിപ്പിയ്ക്കുവാന് പാടില്ല. വന്യമൃഗങ്ങള്‍ക്കു വേണ്ടി തുറന്ന റിസര്‍വ്
വനങ്ങള്‍ വേണം.ആ ഭാഗത്ത് മനുഷ്യന് യാതൊരു കാരണവശാലും കടക്കാനും പാടില്ല.
അതിനെ മൃഗ രാജ്യം എന്ന പദവി കൊടുത്ത് മാറ്റി നിറുത്തണം. അവിടെ മൃഗങ്ങളും,
പക്ഷികളും, സസ്യങ്ങളും അവരുടെ തന്നെ നിയമങ്ങള്‍ തീര്‍ത്ത് കഴിഞ്ഞുകൊള്ളും.നമ്മള്
അവിടെ റിസര്‍ച്ചിനും, സെന്‍സ്സസ്സിനും പോകരുത്. പ്രകൃതിയില്‍ ഇപ്പോഴും പരിണാമം
ആവശ്യമുണ്ട് അതിനു പ്രകൃതിയെ നമ്മള് അനുവദിയ്ക്കണം.അല്ലാതെ, പ്രകൃതിയുടെ
എല്ലാ മക്കളെയും പിടിച്ചു വിഴുങ്ങാന്‍ മനുഷ്യന് ശ്രമിച്ചാല്‍ , പണ്ട് വല്യേട്ടനായി നടന്ന
ദിനോസറുകള്‍ക്കുണ്ടായ അനുഭവം നമ്മള്‍ക്കറിയാമല്ലോ.
Thursday, June 07, 2007
മാറുന്ന മലയാളി 1960 മുതല്‍ (സീന്‍ മൂന്ന് )
കേരളത്തിലെ അമ്പലം, പള്ളികളോട് അനുബന്ധിച്ചുള്ള ഉല്സവങ്ങള്,കലയുടെയും സാഹിത്യത്തിന്റെയും ഒരു റിപ്ളിയ്ക്കയാണല്ലോ.എഴുപതുകളില്‍ ഉല്‍സവ പറമ്പുകളിള്‍ കത്തിനിന്ന ഒരു എഐറ്റമാണ` കഥാപ്രസംഗം, തെക്കന്‍ കേരളത്തിലും മദ്ധ്യ കേരളത്തിലും കഥാപ്രസംഗ കല തൊണ്ണുറുകളുടെ അവസാനം വരെ പ്രബലമായിരുന്നു.കെ.കെ.മാസ്റ്റര്‍,കെടാമംഗലം സദാന്ദന്,ശാംബശിവന്‍,കൊല്ലം ബാബു,ഹര്‍ഷകുമാര്‍,തേവര്‍തോട്ടം സുകുമാരന്‍,വെളുനെല്ലൂര്‍ വസന്തകുമാരി,തുടങ്ങിയ പ്രഗല്ഭര് വിശ്വസാഹിത്യത്തിലെ പല മാസ്റ്റര്‍ പീസ്സുകളും പ്രസംഗം എന്ന വാക്ദോരണിയിലൂടെ സധാരണയില്‍ സാധാരണമയ ജനങ്ങള്‍ക്ക് ഏറ്റവും ഭംഗിയായി മനസ്സിലാക്കിക്കൊടുത്തു. ഇവരില്‍ പലരും സമുഹത്തില്‍ നിലനിന്ന പല അന്ധ വിശ്വാസങ്ങളെയും, അനാചാരങ്ങളെയും, അനീതികളെയും ഫലിതത്തില്‍ കൂടി വിമര്‍ശിച്ചു`,ജനഹൃദയങ്ങളെ നന്മയിലേയ്ക്ക് നയിയ്ക്കുകയും ചെയ്തിരുന്നു.
കഥപ്രസംഗം പോലെ തന്നെ, ഉല്‍സവ പറമ്പുകളെ നേരം വെളുപ്പിച്ചിരുന്ന ഒരു ഐറ്റമാണ` ബാലൈ.ഒരു പക്ഷേ കഥാപ്രസംഗം പ്രബലമാകുംമുമ്പുതന്നെ ബാലൈ കേരളത്തെ കീഴടക്കുകയും,കഥാപ്രസംഗത്തിനു മമ്പു തന്നെ കെട്ടടങ്ങുകയും ചെയ്തു.സാധാരണ നാല്‍പ്പത് അമ്പത് കലാകാരികള്‍/ കലാകാരമ്മാര് വരെയുള്ള ബാലൈകള്‍ ഉണ്ടായിരുന്നു.പുരാണ ഇതിഹാസകഥകളായിരുന്നു പ്രധാന ഇതിവൃത്തങ്ങള്‍.ക്ലസ്സിക്കലും നടോടി നൃത്തത്തിന്റെയും ഒരു സമുന്വയമായിരുന്നു ബാലൈകള്‍.കൊല്ലം പട്ടണവും പരിസരപ്രദേശങ്ങളും ഒരുകാലത്ത് ബാലൈ ഗ്രൂപ്പുകളുടെ കേന്ദ്രമായിരുന്നു.വലിയ ബസ്സുകളില്‍ ബാലൈ ട്രൂപ്സ് ഉല്‍സവ പറമ്പുകളില്‍ വന്നിറങ്ങുമ്പോള്‍ തന്നെ ആരാദനയോടെ ചെറുപ്പക്കാര്‍ ചുറ്റും കൂടുമായിരുന്നു.ഒരു പക്ഷേ ഇന്നത്തെ ഒരു സിനിമാനടിയ്ക്കു കിട്ടുന്നതിനെക്കാല്‍ കുടുതല്‍ ആരാധന.
ഇതുപോലെ അന്യം നിന്നു പോയ ഒരു സുന്ദരകലയാണ` സര്‍ക്കസ്.വടക്കന്‍ മലബാറിലെ തലശ്ശേരി, കണ്ണൂര്‍ , തുടങ്ങിയ സ്ഥലങ്ങളാണ` സര്‍ക്കസ്സിന്റെ ഈറ്റില്ലങ്ങള്‍.സര്‍ക്കസ്സ വളരെ ഓര്‍ഗനൈസ് ആയ ഒരു കൂട്ടയായ പ്രവര്‍ത്തനമാണ`.കുഞ്ഞു നാളൈലേ സര്‍ക്കസ് കൂടാരത്തില്‍ എത്തപ്പെട്ട് സര്‍ക്കസ്സു പഠിച്ച് വളര്‍ന്നു വലുതായി, കുടുംബമായി,സര്‍ക്കസ്സില്‍ തന്നെ ജീവിയ്ക്കുന്നവര്‍.ഇന്ധ്യ ഒട്ടാകയും ചിലപ്പോള്‍ ഇന്ധ്യയ്ക്കു വെളിയിലും ഈ വലിയ സര്‍ക്കസ്സു കുടുംബങ്ങള്‍ ചുറ്റി നടന്നു.കമലാ സര്‍ക്കസ്സ്, ഗ്രേറ്റ് ഓറിയന്റ്, ജമിനി സര്‍ക്കസ്,ഭാരത് സര്‍ക്കസ് തുടങ്ങിയവ അന്ന് ലോകപ്രസിദ്ധങ്ങളായ സര്‍ക്കസ്സു ഗ്രൂപ്പുകളായിരുന്നു. ഇത്തരം സര്‍ക്കസ്സില്‍ മനുഷ്യരേട് ഒപ്പം ധാരളം മൃഗങ്ങളും ഒരു വീട്ടിലെന്ന പോലെ താമസിച്ചിരുന്നു.പിന്നെ നിയമങ്ങളിലും സാമൂഹിക മാറ്റങ്ങളിലും പൊട്ട് സര്‍ക്കസ് ഒലിച്ചുപോയി. (തുടരും)
Tuesday, June 05, 2007
മാറുന്ന മലയാളി 1960 മുതല്‍ (സീന്‍ 2)
നെല്‍കൃഷിയില്‍ ഏറ്റവും കൂടുതല്‍ ആള്ക്കാര് വേണ്ടത് വയല്‍ കൊയ്യുമ്പോള്‍ ആണല്ലോ.ഇപ്പോള്‍ എങ്ങനെയെങ്കിലും കൃഷി ഇറക്കിയാലും വയല്‍ കൊയ്യാറാകുമ്പോള്‍ അത്രയും ആള്‍ക്കാരെ കിട്ടാതെ കര്ഷകന് കിടന്നോടുന്ന കാഴ്ചയാണ`കാണുക. പണ്ട് ഇങ്ങനെ ഒന്നും ഉണ്ടാകാറില്ലായിരുന്നു.പാടത്ത് അതിരാവിലെ തന്നെ കൊയ്ത്തുകാര്‍ ഒത്തുകൂടുമായിരുന്നു.വളരെ വളരെ ആള്ക്കാര്.കൊയ്ത്തു കുലി നെല്ലായിട്ടു മാത്രം.പത്തു പറ നെല്ലിന് ആദ്യ കാലത്തെല്ലാം ഒരു പറ നെല്ലായിരുന്നു കൂലി.അങ്ങനെ മൊത്തം കിട്ടുന്ന കൂലി- ഇതിനെ പതം എന്ന് പറയുമായിരുന്നു. എല്ലാവരും ആളെണ്ണി തുല്യമായി വീതം വച്ച് എടുക്കുമായിരുന്നു. ചിലപ്പോള്‍ ആണുങ്ങള്‍ക്ക് അല്പം കൂടുതല്‍ കൂലി പെണ്ണുങ്ങള് സഹിച്ചങ്ങു കൊടുക്കുമായിരുന്നു. കൊയ്ത്തുകാലത്ത് മിയ്ക്കപ്പോഴും സന്ധ്യ ആകുമ്പോഴായിരിയ്ക്കും കൊയ്ത്തു ജോലി കഴിയുന്നത്.ഇങ്ങനെ കൊയ്ത്തുകഴിഞ്ഞ് ധാരളം പെണ്ണുങ്ങള് വരിവരിയായി നെല്ല് കൂലിയായി വാങ്ങി തലയില്‍ കെട്ടിവച്ച് വീട്ടിലേയ്ക്കു പോകുന്ന കാഴ്ച അന്ന് ഗ്രാമ കേരളത്തിന്റെ ഒരു ഭാഗമായിരുന്നു.പോകുന്ന വഴി തോട് ,പുഴ, കുളം മുതലായ സ്ഥലങ്ങളില്‍ ഒരുമിച്ച് ഇറങ്ങി അവര്‍ കുളിയ്ക്കുകയും ചെയ്യുമായിരുന്നു.
നെല്ലു മായി ബന്ധപ്പെട്ട മറ്റൊരു കാഴ്ച വയ്ക്കോല് അടിയാണ`.മെതിച്ച കറ്റ ഏകദേശം ഒരാഴ്ച അടുക്കി വയ്ക്കും, ഇതിനെ തുറു എന്നു പറയും. മുറ്റത്തോ നെല്‍ക്കളത്തിലോ വച്ചിരിയ്ക്കുന്ന ഈ തുറുവില്‍ നിന്നും ഒരാഴ്ച ആകുമ്പോള്‍ കറ്റ സ്വയം പുഴുങ്ങി ആവി വരാന്‍ തുടങ്ങും. ഈ കറ്റകളെ പെണ്ണുങ്ങള് കാലുകൊണ്ടു ചവിട്ടിയോ, അല്ലങ്കില്‍ നീണ്ട ഒരു കമ്പുകൊണ്ട് അടിച്ചോ അതില്‍ ഇരിയ്ക്കുന്ന നെല്ല് മാറ്റിയെടുക്കുന്നു.ഈ നെല്ല് ആദ്യം അടിച്ചപ്പോള്‍ കറ്റയില്‍ നിന്നും ഉര്‍ന്ന് വരാത്ത പതരും കുറച്ചു നെല്ലു മാത്രമാണന്ന് ഓര്‍ക്കണം. ഇങ്ങനെ വയ്ക്കോലില്‍ നിന്നും ഊര്‍ത്തെടുക്കുന്ന നെല്ല് പാറ്റി അതിലേ ചണ്ടും പതരും വേര്‍തിരിച്ച്, നെല്ലു മാത്രം ഒരോരുത്തരും കൂട്ടിവയ്ക്കുന്നു.ഇതില്‍ നിന്നും പകുതി ഉടമസ്ഥനും പകുതി പണിക്കാര്‍ക്കും, അതായിരുന്നു കൂലി നിയമം.അന്ന് നെല്ലിനും അരിയ്ക്കും നല്ല വിലയള്ളതും സാധാരണ ജനങ്ങള്‍ വളരെ ദരിദ്രരായിരുന്നതും തുടര്‍ച്ചയായി പണിയില്ലാത്തതുമായിരുന്നു ഇതിനെല്ലാം കാരണം.ഇതിനെക്കാള്‍ പരിതാപകരമായ ഒരു കാഴ്ച ഞാന്‍ കണ്ടിട്ടുണ്ട്. ചില വയലുകള്‍ ഉടമസ്ഥന്റെ വീട്ടില്‍ നിന്നും കുറേ അകല ആയിരിയ്ക്കും, കൊയ്യുന്ന കറ്റകള്‍ ചുമന്ന് അവിടെ കൊണ്ടുപോകണം, പോകുന്ന വഴി കതിര് കുലകള്‍ ഒടിഞ്ഞ് താഴെ വീഴും ,കൊയ്തു കഴിഞ്ഞ വയലിലും കുറേ നെല്‍ കുലകളും നെല്‍മണികളും കിടക്കുന്നുണ്ടാകും, പണിയ്ക്കു പോകാന്‍ കഴിയാത്ത വൃദ്ധരായ പഴയ ചില പണിക്കാര് വളരെ പണിപ്പെട്ട് ഈ നെല്‍ മണികള്‍ പുറക്കിയെടുക്കുമായിരുന്നു. മഹാഭാരതത്തില്‍ പറഞ്ഞിട്ടുള്ള ഉതിര് മണികള്‍ പുറക്കി ജീവിയ്ക്കുന്ന കുടുംബം പോലെ. ഞാന്‍ കണ്ടിട്ടുള്ള ജീവിതോപാദികളായ ജോലികളില്‍ ഏറ്റവും സത്യസന്ധവും , നിരഹങ്കാരവും,പാവങ്ങളില്‍ പാവവും ആയ രീതി ഈ ഉതിര് മണി പുറക്കലാണ`.കിളികളെ പോലെ, പാടത്ത് ആര്‍ക്കും വേണ്ടാതെ ഉപേക്ഷിച്ച നെല്മണികള് പുറക്കിയെടുക്കുന്ന ജോലി.ഇന്ന് കേരളം വളരെ ഉയര്‍ന്നിരിയ്ക്കുന്നു. പാടത്തെ പണിയ്ക്ക് ആരും പോകാതെ തന്നെ ആയി.തീരെ പാവങ്ങള്‍ പോലും വളരെ നല്ല ജീവിതം നയിയ്ക്കുന്നു.സന്തോഷം തരുന്ന കാര്യമാണ`.
(തുടരും)
Sunday, June 03, 2007
മാറുന്ന മലയാളി 1960 മുതല്‍ (സീന്‍ ഒന്ന്)
Saturday, June 02, 2007
മഴയത്ത് റോഡിലൂടെയുള്ള യാത്ര
Friday, June 01, 2007
ഹൈവേ സ്വപ്നം
Tuesday, May 29, 2007
കുടജാദ്രിയില്‍....
ആ കെട്ടിടത്തിന്റെ മുകളില്‍ ഒരു വയര്‍ലൈസ് ആന്റിന സ്ഥാപിച്ചിരിയ്ക്കുന്നത` വളരെ അരോചകമായി തോന്നി.മുറ്റത്ത് ബിസ്ക്കറ്റ്,കൂള്‍ ഡ്രിംക്സ് വാങ്ങാന്‍ കിട്ടു, വില വളരെ കൂടും എന്നുമാത്രം,പ്ലാസ്റ്റിക് വേസ്റ്റുകള്‍ അവിടെയെല്ലാം ചിതറികിടക്കുന്നു. അവിടെ നിന്നും വീണ്ടും ഒരു കിലോമീറ്റര്‍ പര്‍വ്വതത്തിന്റെ മറു വശത്ത് താഴോട്ടു പോയാല്‍, വീണ്ടും ഒരു ഗുഹകാണാമെന്നും അവിടെ ശ്രീ ശങ്കരാചാര്യര്‍ തപസ്സിരന്നു എന്നു പറഞ്ഞു, വഴി ദുര്‍ഘടമായതിനാല്‍ ഞങ്ങള്‍ അങ്ങോട്ടു പോയില്ല.ഞങ്ങള്‍ ചില പോട്ടങ്ങളെല്ലാം പിടിച്ചു.പുതുതായി കല്യാണം പണ്ണിയ ഒരു ഐറ്റി കപ്പിളും അവരുടെ കൂടെ ഒരു തന്ത പടിയും അവിടെയെല്ലാം ഓടി നടന്ന് പോട്ടം പിടിയ്ക്കുന്നതു കണ്ടു.തിരിച്ചിറങ്ങിയപ്പോള്‍ മഴപെയ്തു, വലിയമഴത്തുള്ളികള്‍,ആ കാശത്തു നിന്നും പെയ്തിറങ്ങി പോളുട്ടട്ടായ നമ്മുടെ നാട്ടില്‍ എത്തുന്നതിനു മുമ്പ് ,ഭൂമിയില്‍ നിന്നും വളരെ മുകളില്‍ വച്ചു തന്നെ അവ ഞങ്ങളെ നനച്ചു.അമൃതു മഴ.വളരെ പണ്ട് ഞാന്‍ അഗസ്ത്യാര്‍ കൂടത്തില്‍ കയറിയത് ഓര്‍മ്മവന്നു.അവിടെ സദാ മഴ പൊടിഞ്ഞുകൊണ്ടിരിയ്ക്കും.കൂട്ടത്തിലുള്ളവര്‍ ഞങ്ങളെ ഓര്‍മ്മിപ്പിച്ചു, അഗസ്ത്യര്‍ കുടത്തിന്റെ മുകളില്‍ വച്ചു സംസ്സാരിയ്ക്കരുത്, ഉടനമഴപെയ്യും.ഇവിടെ സന്ദര്‍ശകര്‍ ബഹളം വയ്ക്കുന്നു.പൊളുട്ടട്ടായ വാക്കുകള്‍ , ആ മാലിന്യം കഴികികളയാന്‍ ശ്രമിയ്ക്കുകയായിരിയ്ക്കും പാവം പ്രകൃതി.വരും വഴി ഞങ്ങള്‍ കുറേ ദൂരം നല്ല കാട്ടിനുള്ളില്‍ കൂടി സഞ്ചരിച്ചു.വഴി വഴുക്കലുള്ളതിനാല്‍ ഞങ്ങളുടെ കൂട്ടത്തിലുള്ള ഒരു ലേഡി വീണു.ഭാഗ്യത്തിന` ഒടുവൊന്നും ഉണ്ടായില്ല.മൃഗ വര്‍ഗ്ഗങ്ങളൊന്നും കാട്ടില്‍ ഉണ്ടായിരുന്നില്ല. വഴിയില്‍ ഞാന്‍ ഒരു വലിയ ചുമന്ന അണ്ണാനെ കണ്ടു.മയിലിന്റെ പീലിപോലുള്ള ഒരു പ്രാവ്, ഒരു കാട്ടു കോഴി എന്നിവ ഞങ്ങള്‍ക്ക് ദര്‍ശനം തന്ന` അനുഗ്രഹിച്ചു.
Thursday, May 24, 2007
യന്ത്ര ആന ജെ.സി.ബി.
അവന്റെ വിക്രിയകള്‍ നോക്കിനില്ക്കാന് നല്ല രസമാണ`, യന്ത്രങ്ങള്‍ ആയാല്‍ ഇങ്ങനെ ആയിരിയ്ക്കണം.ശരിയ്ക്കും ഒരു യന്ത്ര ആന തന്നെയാണ`, ഏതു കുന്നും മലയും നിരങ്ങിക്കയറും.തുമ്പികൈ കൊണ്ട് മുമ്പിലുള്ള എന്തും പിഴുതെറിയും, മണ്ണു കുഴിച്ച് കോരിമാറ്റും, കിടങ്ങുകള്‍ നികത്തും. എല്ലാം അകത്തിരിയ്ക്കുന്ന ആനക്കാരന് പറയുന്ന പോലെ ചെയ്തുകൊള്ളും.നടന്നു പോയ വഴിയിലെ പാട് കുറേ നാള് കിടക്കും. ഇത്ര ശക്തിമാനായ ഒരുത്തന് , അനുസരണയുള്ളവനും, അടുത്തെങ്ങും വേറെയുണ്ടായിട്ടില്ല. വലിയ പാറകള്‍ പോലും പ്രത്യേക ഹാമ്മര്‍ ഉപയോഗിച്ചു ഞെക്കിപൊട്ടിച്ചുതരും. ഒത്തിരികാര്യങ്ങള്‍ ചെയ്യുന്ന യന്ത്രഭീമന്‍ അതാണ` ജെ സി ബി.
Tuesday, May 22, 2007
അമ്പലം- ചോറുണ`- തന്ത്രി
2.ആത്മാര്‍ദ്ധമായ ശാന്തി പണി വിഷമം പിടിച്ചതാണ`, രാവിലെ മുന്നുമണിയ്ക്കെല്ലാം എഴുന്നേല്‍ക്കണം,തണത്തവെള്ളത്തില് മഴയത്തുപോലും കുളത്തിലെല്ലാം പോയിമുങ്ങിക്കുളിയ്ക്കണം.മറ്റൊരു ജോലിയ്ക്കും രാവിലെ കുളിച്ചിട്ടു മാത്രമേ വരാവു എന്ന്
നിഷ്ക്കര്‍ഷയില്ല.രവിലെ പ്രാതലും സമയത്തു കഴിയ്ക്കാന്‍ പറ്റില്ല.ചെറിയ അമ്പലങ്ങളില്‍ ലീവെടുക്കാനും വിഷമമാണ`.കൈക്കുലി മിയ്ക്കവാറും എല്ലാ അമ്പലങ്ങളില്‍ നിന്നും കിട്ടും (ദക്ഷിണയായി).ജോലി സമയത്ത് ഒരിയ്ക്കലും സ്വന്തം ഇഷ്ടപ്രകാരമുള്ള ഡ്രസ്സ് ധരിയ്ക്കുവാന്‍ പറ്റില്ല, ദേവസം ബോര്‍ഡ് അടുത്തൊന്നും യൂണിപ്ഫാം പരിഷ്ക്കരിയ്ക്കാനും പോണില്ല.
3.ഗുരുവായൂര്‍ തന്ത്രി പറഞ്ഞത് അദ്ദേഹത്തിന്റെ സ്വന്തം അഭിപ്രായമല്ല, ഗുരുവായൂര്‍ മാനുവല്‍ (കീഴ്വഴക്കം കുത്തിക്കെട്ടിയത്) നോകീട്ടാണ`,- അമ്പലത്തിലെ മിയ്ക്കവാറും കര്യങ്ങള്‍ (മണിയടി, പൂജ,നട അടപ്പു,തുറപ്പു സമയങ്ങള്‍,മന്ത്രങ്ങള്‍,ആണുങ്ങള് മുണ്ടു മാത്രം ധരിച്ചും, പെണ്ണുങ്ങള് സാരി,മുണ്ടു, പാവട ഉടുത്തും നിന്നു തൊഴല്‍,) തുടങ്ങിയവ ഏല്ലാം ഏല്ലാം ഇങ്ങനെ കീഴ് വഴക്കങ്ങളാണ്. എന്തിന` അമ്പലത്തില്‍ നമ്മള് തൊഴാനും,ചോറുകൊടുക്കാനും,തുലാഭാരം നടത്താനു മെല്ലാം പോകുന്നത് ഈ കീഴ് വഴക്കം കൊണ്ടാണ`, അച്ചന് മോനു ചോറുകൊടുക്കുന്നു, പറ്റുമെങ്കില്‍ മോന്റ മോനു ആതെ അമ്പലത്തില്‍ വച്ച് വീണ്ടും ചോറുകൊടുക്കുന്നു അതും കീഴ് വഴക്കം.അല്ലാതെ ഇതൊന്നും ദൈവം നേരിട്ട് പറഞ്ഞിട്ടെന്നുമല്ല.ഗുരുവായുര്‍ ഒരു പ്രസ്സ്റ്റ്ജ്സ് അമ്പലമാണ`, നാട്ടിലെ ലോക്കല്‍ ഗ്ലബ്ബില്‍ അംഗമായവര്‍, പിന്നെട് പട്ടണത്തിലെ ലയന്‍സ് ക്ലബ്ബിലും, പിന്നെട് റോട്ടറി ക്ലബ്ബിലും അംഗത്വമെടുക്കും,കുടെ പാവം നാട്ടിലെ പഴയ ഓല ക്ലബ്ബിനെ മറന്നുപോകയും ചെയ്യും.എന്റ വീട്ടിന്റെ അടുത്ത് പാവം ഒരു കൃഷ്ണന്റ അമ്പലമുണ്ടു കേട്ടാ, ഗുരുവായൂരിലെ കൃഷണന് തന്നെ, അവിടെ ആങ്ങാനം വന്നു ചോറുണ്ടിരുന്നെങ്കിലോ, ആ പാവം കൃഷണനും കൂടെ ഒരു നേരം കിട്ടുമായിരുന്നു.( വിശ്വപ്രസിദ്ധര്‍ നോട്ടുചെയ്യുക, നിങ്ങള്‍ ഗുരുവായൂരെക്കവന്നു തള്ളിയാല്‍ നിങ്ങളെ തന്ത്രി,മന്ത്രി,കുപ്പ,തൊട്ടി,ടിവി പെട്ടി എന്നിവ ആക്രമിച്ചു ശരിയാക്കും, അതുകൊണ്ട് എണ്ണമറ്റ ചെറിയ അമ്പലങ്ങളില്‍ പോവുക, അങ്ങനെ നിങ്ങളും ആ കുഞ്ഞമ്പലങ്ങളും രക്ഷപ്പെടട്ടെ)- കീഴ്വഴക്കം അത്ര എളുപ്പം മാറ്റാന്‍ പറ്റില്ല, കാരണം അതു ജനങ്ങളുടെ മനസ്സിലാണ`,അതിനു ശ്രീ നാരയണഗുരുവിനെ പോലുള്ള മഹാത്മാക്കള്‍ വേണ്ടിവരും,ചിലപ്പോള്‍ ഇതില്ലാതെയും പറ്റും കേട്ടോ, ഒരു പ്രശനം വച്ച് കിഴ്വഴക്കം മാറ്റിയത് ദേവന് അംഗീകരിച്ചിരിയ്ക്കുന്നു എന്ന് അങ്ങു പ്രസ്താവിയ്ക്കുക.(അടുത്ത കാലത്ത് ശബരിമല ഉദ:-)
4.തന്ത്രി പണി പാരമ്പര്യമായി കിട്ടുന്നതാല്, അവര്‍ക്ക` ഒരു കാലി പ്രിവിപെഴസും ഒരു ഷെയ്ക്ക് ഹാന്റും കൊടുക്കുന്നത് ആലോചിയ്ക്കാം.തന്ത്രി കള്ളുകുടിയ്ക്കാനും വ്യഭിചരിയ്ക്കാനും പോകുന്നത്, ഇഷ്ടമില്ലാത്ത പണി പാരമ്പര്യത്തിന്റെ പേരും പറഞ്ഞ് അദ്ദേഹത്തിന്റെ തലയില്‍ കെട്ടിവച്ചതുകൊണ്ടാണ`. പിന്നെ ധാരളം വരുമാനം മേലനങ്ങാതെ കിട്ടുന്നതുകൊണ്ടും.
5.അമ്പലത്തിലും പള്ളികളിലും ധാരളം കാണിയ്ക്കയിടുന്നതുകൊണ്ടും, ദക്ഷിണകൊടുക്കുന്നതുകൊണ്ടും കൂടുതല്‍ പുണ്ണ്യം കിട്ടുമെന്നു തോന്നുന്നില്ല. ആ കാശ് അസുഖം പിടിച്ച പാവങ്ങള്‍ക്ക് മരുന്നു വാങ്ങിക്കൊടുക്കുവാന്‍ ഉപയോഗിയ്ക്കുക.അല്ലങ്കില്‍ പരിതസ്ഥിതി സരംക്ഷണം നടത്തി ഭൂമി ദേവിയെ സേവിയ്ക്കുക.
6.ദൈവവിശ്വാസം കൈവിടാതിരിയ്ക്കുക,കപട വിശ്വാസിയെ അകറ്റിനിറുത്തുക.ഓര്‍ക്കുക, പത്രങ്ങളില്‍ കുടി (പരസ്യങ്ങള്‍, ലേഖനങ്ങള്‍, ടി.വി.-യില്‍ പരസ്യങ്ങള്‍ ,സീരിയലുകള്‍) അവര്‍ നിങ്ങളെ കാവിയുടുത്തും ലോഹയിട്ടും, ഉല്‍ഘോഷിച്ചും, വഴിതെറ്റിയ്ക്കും.
7. പരിതസ്ഥിതി നാശംകൊണ്ട് പൊറുതിമുട്ടിയ ഈ ഭൂമി ,അതിലുള്ള മൊത്തം മനുഷ്യ കീടങ്ങളെയും തൂത്തുവാരി ദൂരകളയാന് പോകയാണ്.
Monday, May 21, 2007
ശ്രീ ഷോഡ ക്രിയ (ക്രിസ്റ്റയന്‍ റ്റു ഈഴവ)
ശ്രി രവി കൃഷ്ണ വല്ല സാങ്കേതിക ജനനപ്രശനത്തിലും കുടുംങ്ങി മുഴുവന്‍ ഹിന്ദു അല്ലാതെ ആണ് ഇപ്പോള്‍ ഇരിയ്ക്കുന്നതെങ്കില്‍, അദ്ദേഹത്തിന`സ്വയം ഒരു മുഴുവന്‍ സമയ ഫുള്‍ ഹിന്ദു ആകാന്‍ ആഗ്രഹമുള്ളതുകൊണ്ട് നമുക്കു വേണമെങ്കില്‍ പുള്ളിയെ അങ്ങു ഹിന്ദു വാക്കി മാറ്റമെല്ലോ.
എങ്ങനെ ?
പണ്ടു നമ്മള് ഒരു നായര്‍ സ്ത്രീയെ നല്ലോന്നാന്തരം നമ്പൂതിരി ആക്കിയമാതിരി, ഓതിയോ മുക്കിയോ ഷോഡിച്ചോ അങ്ങെടുക്കുക.
Friday, May 18, 2007
ഹൈ സ്പീഡ് പരിണാമം
Tuesday, May 15, 2007
ആനപിടിത്തം
എന്റെ സുഹൃത്ത് ശ്രീമാന്‍ അബ്ദുല്‍ റഹുമാന്‍, ഐറ്റിഐ കഴിഞ്ഞ് തെണ്ടി നടക്കുന്നു.അങ്ങനെ ഇരിയ്ക്കെ ഒരു സര്‍ക്കാര്‍ വകുപ്പിലേയ്ക്ക് റിട്ടന്‍ ടെസ്റ്റു കം ഇന്റര്‍വ്യുവിനു വിളിയ്ക്കുന്നു. ആവശ്യമുള്ള ഒഴുവുകളിലേയ്ക്ക് ആണുങ്ങളെ ആദ്യമേ തെരഞ്ഞെടുത്തു വച്ചിട്ടുണ്ട്ന്ന` എങ്ങനയോ അബ്ദു മനസ്സിലാക്കുന്നു.ഏതായാലും വന്നസ്ഥിതിയ്ക്ക് ടെസ്റ്റ് അങ്ങനെ തന്നെ എഴുതിക്കളയാം എന്നു തിരിമാനിയ്ക്കുന്നു.
ചോദ്യം :- കാട്ടില്‍ നിന്നും ആനയെ പിടിയ്ക്കുന്നതെങ്ങനെ.
ഉത്തരം:- ആദ്യം കാട്ടാനയെ കണ്ടു വയ്ക്കണം.നല്ല ലക്ഷണമൊത്ത ഒറ്റയാനായാല്‍ അത്രയും നല്ലത്, പിടിയ്ക്കുമ്പോള്‍ നല്ലതിനെ പിടിയ്ക്കുക.പിന്നെ ഒറ്റയാനാകുമ്പോള്‍ അതിനെ സഹായിയ്ക്കാന്‍ ബിഗ് ഫ്രന്‍സ് ഒന്നു കാണുകയുമില്ലലോ.ഒറ്റയാന് പോകുന്ന വഴിയില്‍ ഒളിച്ചു നില്ക്കക. വലിയ ഒരു ഉണ്ട ശര്‍ക്കരയില്‍ കഞ്ചാവു ചേര്‍ത്ത് ഉരുട്ടി വഴിയില്‍ വയ്ക്കണം, നല്ല അവലേസ്സുണ്ട മാതിരി കടിച്ചാല്‍ പൊട്ടാത്ത ശര്‍ക്കര കം കഞ്ചാവുണ്ട. ഉണ്ട ഒരു നീണ്ട ടങ്കീസ്സിന്റെ(കംങ്കൂസ്) അറ്റത്ത് കൊരുത്തിടണം. ടങ്കീസ്സിന്റെ മറ്റെ അറ്റം കൈയ്യില്‍ പിടിച്ചുകൊണ്ടു മറഞ്ഞു നില്ക്കുക.കഞ്ചാവു കം ശര്‍ക്കരയുടെ വാസനയടിച്ച് ഒറ്റയാന് വന്ന് ആര്‍ത്തിയോടെ ഉണ്ട എടുത്തു വിഴുങ്ങും, അപ്പോള്‍ ടങ്കീസ് അയച്ചു വിട്ടുകൊണ്ടിരിയ്ക്കണം.അങ്ങനെ ഉണ്ടയും ടങ്കീസ്സും ആനയുടെ വയറ്റില്‍ എത്തും , പിന്നെ അല്പ സമയത്തിനുള്ളില്‍ ആന മയങ്ങി അവിടെ നില്ക്കും, ചിലപ്പോള്‍ ഏതെങ്കിളും മരവും ചാരി കഞ്ചാവിന്റെ ലഹരിയില്‍ അങ്ങനെ കിറുങ്ങി അങ്ങു നില്ക്കും , ഒരു രാത്രി മുഴുവനും.നേരം വെളുക്കാറാവുമ്പോള്‍ പിണ്ഡമിടും,ആ പിണ്ഡത്തില്‍ കൂടി ടങ്കീസ്സിന്റെ ഒരറ്റം പുറത്തു വരും. ആ അറ്റവും പോയി എടുക്കുക. പിന്നെ എല്ലാം എളുപ്പമായി, നമ്മുടെ ഒറ്റയാന് ദാ ടങ്കീസ്സില് കോര്‍ത്ത് കിടക്കുന്നു. പിന്നെ കൂട്ടികെട്ടി പിടിച്ചു കൊണ്ടിങ്ങു പോരുക.
Saturday, May 12, 2007
ഉപ്പു മാങ്ങാ ചമ്മന്തി
തേങ്ങ ചുരണ്ടിയത് - മുക്കാല്‍ കപ്പ്
തൈര്- ഒരു കപ്പ്
പച്ച മുളക്- നാലു എണ്ണം
ചെറിയ ഉള്ളി - രണ്ട് എണ്ണം
(ഉപ്പു ചേര്‍ക്കണ്ട ഉപ്പുമാങ്ങയുടെ ഉപ്പ് അഡ്ജസ്റ്റ് ആകും)
തൈര` ഒഴികെ ബാക്കി ഏല്ലാം കൂടി മിക്സ്സില്‍ അരച്ചെടുക്കുക.
പിന്നെ തൈരും ചേര്‍ത്ത് ഒന്നുകൂടി അടിച്ചെടുക്കുക.
ഉപ്പുമാങ്ങ ചഡ്നി റെഡി മക്കളെ.
(പാചക കടപ്പാട് -on of our friend - usha)
ഉപ്പോളം വരുമോ ഉപ്പിലിട്ടത്?-
ഉപ്പുമാങ്ങയെ പ്പറ്റി ആലോചിയ്ക്കുമ്പോള്‍ ആദ്യം ഓര്‍മ്മ വരുന്നത്, ഏല്ലാവര്‍ഷവും ഞങ്ങളുടെ വീട്ടില്‍ എന്റെ അമ്മ ഉപ്പുമാങ്ങയിടുന്നതാണ`.പച്ച മാങ്ങകൊണ്ടുവന്ന് വലിയപാത്രത്തില്‍ വച്ച` വെള്ളം മൊഴിച്ച് ആദ്യം ചെറുതായി ഒന്നു വാട്ടിയെടുക്കും.പിന്നെ ഒരു വലിയ ചീന ഭരണിയില്‍ ഈ മാങ്ങ ഇട്ടുവയ്ക്കം,കാന്താരി മുളകും ഉപ്പും ചേര്‍ത്ത്.ഈ ഭരണിയ്ക്ക് ഡബിള്‍ കള്ളറാണ`.അടിഭാഗം വെള്ളയും മുകള്‍ ഭാഗം മഞ്ഞയും, ഞാന്‍ കണ്ടിട്ടുള്ള ഏല്ലാ ചീനഭരണികളും ഈ കള്ളര്‍ കോമ്പിനേഷനാണ`. എന്തുകൊണ്ടാണ` ഈ കള്ളര്‍ എന്ന് അറിയാമോ?
അമ്മ ഇങ്ങനെ ഉപ്പുമാങ്ങ ഇടുന്നതിന്റെ തലേ ദിവസം ഭരണി വൃത്തിയാക്കും, രണ്ടു പേരക്കൊണ്ട് ഭരണി പിടിപ്പിച്ച് മുറ്റത്തുനില്ക്കുന്ന തെങ്ങിന്റെ ചുവട്ടില്‍ കൊണ്ടുവന്ന് കമഴ്ത്തിയിടും.കഴുഞ്ഞ വര്‍ഷം ഉപ്പിലിട്ടു വച്ചിരുന്ന മാങ്ങ മുഴുവന്‍ പുറത്തേയ്ക്കു ചാടിയ്ക്കും. നല്ല ഉപ്പു പിടിച്ചമാങ്ങ പുറത്തു കളഞ്ഞിട്ട് അടുത്ത വര്‍ഷത്തേയ്ക്കുള്ളമാങ്ങ വീണ്ടും ഇട്ടുവയ്ക്കും.
ഉപ്പുമാങ്ങ ആനയ്ക്ക് ഭയങ്കര ഇഷ്ഠമുള്ള ഒരു വിശിഷ്ഠ ഭോജ്യവസ്തുവാണ`.
ഒരിയ്ക്കല്‍ ഞങ്ങളുടെ വീട്ടിന്റെ അടുത്ത് തടിപിടിച്ച കൊണ്ടിരുന്ന പത്മനാഭന് എന്ന ആനയെക്ക് ഞങ്ങള്‍ കുറേ ഉപ്പു മാങ്ങ കൊടുത്തു, സന്തോഷവാനായ പത്മനാഭന് കൃതജ്ഞയോടെ ഞങ്ങളെ നോക്കി ചെറുതായി കണ്ണിറുക്കി കാണിച്ചു. പിന്നെ എപ്പോഴെല്ലാം പത്മനാഭനെ ഞങ്ങളുടെ വീട്ടിന്റെ അതിലേ കൊണ്ടുപോയാലും അവന് ഞങ്ങളുടെ വീട്ടിന്റെ അവിടെ നില്‍ക്ക്ക്കും, ഞങ്ങള്‍ അവനു ഉപ്പുമാങ്ങ കൊടുക്കുകയും ചെയ്യൂമായിരുന്നു.
Friday, May 11, 2007
തീറ്റ ഭീമന്
എഴുന്നേറ്റുടന്‍ ബഡ് കോഫി, പിന്നെ പല്ലു തേപ്പും കുളിയുമെല്ലാം കഴിഞ്ഞ് വിസ്തരിച്ച ബ്രേക്ക്, ബ്രേക്കു പൊട്ടുന്നതു വരെ, അതും തലേ ദിവസത്തെ ചിക്കന്‍ കറിയോ മീന്‍ കറിയോ ചേര്‍ത്ത്, പിന്നെ ജോലിയ്ക്കു പുറപ്പെടാന്‍ സമയത്തു ചായ, ജ്വാലി സ്ഥലത്ത് എത്തിയ ശേഷം എത്തി ചേര്‍ന്ന സന്തോഷം പങ്കു വയ്ക്കാന്‍ ചായ. പിന്നെ പതിനൊന്നു മണിയ്ക്ക് റ്റീബ്രേക്ക്, കടിയും കുടിയും. ഒരു മണിയ്ക്ക് വിസ്തരിച്ച ലഞ്ച്,ബിരിയാണി - ചിക്കന്‍ കറി-ചിക്കന്‍ ഫ്രൈ, ബറോട്ട, മട്ടന്‍, ചിക്കന്‍ ചാപ്സ്,മീന്‍,ഫ്രൈ, കറി തുടങ്ങിയവ, നിര്‍ബന്ധ മായിട്ടും പച്ചക്കറി ഒന്നും അകത്താകരുതെന്നുണ്ട്. പിന്നെ വീണ്ടും മൂന്നു മണിയ്ക്ക് ടീബ്രേക്ക്- ചായ, കടി (വഴയ്ക്ക അപ്പം,ഉണ്ട,ബോണ്ട, ഗുണ്ടു തുടങ്ങിയവ),അഞ്ചു മണിയ്-ക്ക് പണിഞ്ഞു ക്ഷീണിച്ച് ഇറങ്ങിയാല്‍, വീട്ടില്‍ എത്തുന്നതു വരെ വീണ്ടും പലവിധ തീറ്റകള്‍.
വീട്ടില്‍ എത്തിയ ശേഷം സന്ധ്യ മയങ്ങിയ ശേഷം പിന്നെ ശരിയായ ആഹാരം, ദുഃഖവും ക്ഷീണവും ഏല്ലാം മറന്നുള്ള പാര്‍ട്ടി. ബാര്‍ അല്ലങ്കില്‍, വീട്ടിലെ വാര്, കുടി കുടി, തീറ്റ,തീറ്റ, ജീവിതത്തിന്റെ അര്‍ത്ഥവും, അറ്റവും,സന്തോഷവും,കുറ്റിയും കൊളുത്തുമെല്ലാം, വെളിയില്‍ വരുന്ന പാര്‍ട്ടി.അങ്ങനെ ഒരുദിവസത്തെ ജീവിതം പണിഞ്ഞു പണിഞ്ഞു` തിന്നു തീര്‍ത്തു. തിന്നുന്നതിനും ചില പാറ്റേണുകളുണ്ട്
- ഒരിയ്ക്കല്‍ ഞാനും സുഹൃത്തുക്കളും കൂടി തിരുപ്പതിയില്‍ പോയി, തിരികെ ബാംഗ്ളൂരില്‍ വരണം, അതിന` ഒരു പ്രെവറ്റ് ലക്ഷ്വ്റി ബസ്സില്‍ സീറ്റും സംഘടിപ്പിച്ചു.
കുറച്ചു നേരത്തെ ബസ്സില്‍ കയറി ഇരുന്നു.എല്ലാവരും കയറി , അതില്‍ ഒരു സീംഗില്‍ സീറ്റും ഉണ്ടായിരുന്നു.സീറ്റിന്റെ പ്രത്യേകതകൊണ്ടു`ആ സീറ്റിനെ ഞാന്‍ കയറിയപ്പോഴെ ശ്രദ്ധിച്ചിരുന്നു. വണ്ടി വിടാറായപ്പോള്‍ ആ സീറ്റിലെ യാത്രക്കാരന് വന്നു. ഒരു തടിയന്, ഒത്ത പൊക്കം, അയ്യാള് തലമുടിയും താടിയും നീട്ടിവളര്‍ത്തിയിരുന്നു. മാത്രമല്ല അത് എണ്ണ മയമുള്ള മുടിയായിരുന്നതിനാല്‍ ചീകിയും വച്ചിരുന്നു. നെറ്റിയില്‍ ചന്ദനം കൊണ്ടുള്ള ഒരു വട്ട പൊട്ടും അതിനു നടുവില്‍ കുംങ്കുമം കൊണ്ട് ഒരു കുത്തും അയ്യാള്‍ക്കുണ്ടായിരുന്നു. അയ്യാളുടെ കണ്ണുകള്‍ക്ക് എന്തോ ഒരു വല്ലാത്ത തിളക്കമുണ്ടായിരുന്നു.അയ്യാള് വെള്ള നീണ്ട ഒരു ജൂബ്ബായും,നീല ജീന്‍സും ധരിച്ചിരുന്നു. അയ്യാളുടെ സാമാനങ്ങള്‍ എടുത്തുകൊണ്ട് അയ്യാള് താമസിച്ചിരുന്ന സ്ഥലത്തു നിന്നും ഒരു ജോലിക്കാരന് കൂടി ബസ്സുവരെ വന്നിരുന്നു. ഒരു കരിമ്പടം മടക്കിയത് ആ ജോലിക്കാരന് അയ്യാളുടെ സീറ്റില്‍ വച്ചു.അതൊന്ന് കൈകൊണ്ടു ശരിയാക്കി വച്ച്, നന്മുടെ യാത്രക്കാരന് ബസ്സുമുഴുവന്‍ ഒന്നു കണ്ണോടിച്ച് സീറ്റീല്‍ വച്ച ആ കരിമ്പടത്തില്‍ ഇരുന്നു. അപ്പോള്‍ വലിയൊരു കൊടുമുടിപോലെ അയ്യാള് ബസ്സിന്റെ സീറ്റിന്റെ മുകളില്‍ പൊങ്ങി കണ്ടു.
അങ്ങനെ ബസ്സു പോയി ഉച്ചയ്ക്ക് ഒരു മണിയായപ്പോള്‍ ചിറ്റൂരില്‍ എത്തി.ആഹാരം കഴിയ്ക്കാന്‍ ഒരുഹോട്ടലിന്റെ മുമ്പില്‍ ബസ്സു നിറുത്തി. മിയ്ക്കവരും ഊണുകഴിയ്ക്കാന്‍ ഹോട്ടലില്‍ കയറി, നമ്മുടെ തടിയന് സ്വാമിയും കയറി., പുള്ളിക്കാരന് അവിടെ ഞങ്ങളുടെ എതിര് വശത്തുള്ള സീറ്റില്‍ ആണ` ഇരുന്നത്,എല്ലാവരും സാധ ഊണു കഴിച്ചപ്പോള്‍ പുള്ളിക്കാരന് സെപ്ഷ്യല്‍- സെപ്ഷ്യല്‍ ഊണ` ആവശ്യപ്പെട്ടു, അങ്ങനെ ഒരു ചീഫ് സപള്യര്‍-ആദ്യം നാലോ അഞ്ചോ വലിയ ആലു പെറോട്ട വിളമ്പി അതു കഴിഞ്ഞു ചപ്പാത്തി,കറികള്‍, പിന്നെ വെള്ളചോറ്, പരിപ്പ്, അതിന്റെ ഒപ്പം സപ്ളയറുടെ കൈയ്യിലിരുന്ന ലോട്ടയിലെ നൈയ് മുഴുവന്‍ വിളമ്പാന്‍ ആ വശ്യപ്പെട്ടു.ആ അവശ്യത്തിനുമുമ്പില്‍ വിളനമ്പുകാരന്‍ അന്തം വിട്ടു വാ പൊളിച്ചു നിന്നു പോയി, വീണ്ടും നിര്‍ബന്ധിച്ചപ്പോള്‍ അയ്യാല് കൗണ്ടറില്‍ ഇരുന്ന വിദ്വാനുമായി ആലോചിച്ചു വന്നു പറഞ്ഞു, ഒരു സ്പൂണ്‍ നെയ്ക്ക് അന്‍പ്തു പൈസ വച്ച് ആകുമെന്ന്, നമ്മുടെ തടിയന് സ്വാമി, സസന്തോഷം ചിരിച്ചു കൊണ്ട് അതു സമ്മദിച്ചു.സപ്ലയര്‍ അളന്ന് ഒഴിച്ചു നാല്പ്പതി രണ്ടു സ്പ്പൂണ്‍. അത് ചോറുമായി ഉരുട്ടി അയ്യാല് വിഴുങ്ങി,ഹോട്ടലില്‍ ഉള്ള വര് മൊത്തം സപ്ലയര്‍ , അടുക്കള ജോലിക്കാര്‍ ഏല്ലാം ഒളിഞ്ഞും തെളിഞ്ഞും ആ ഭീമനെ നോക്കി നിന്നു. ഭീമന് സ്വദസിദ്ധമായ ചിരിയോടെ ഒന്നും സംഭവിയ്ക്കാത്തതുപോലെ തിന്നു.എന്നാല്‍ അയ്യാല് പായസം ഏല്ലാ വരും കഴിച്ചതു പോലെ ഒരു ചെറിയ പാത്രത്തിലെതുമാത്രമേ കഴിച്ചുള്ളു. അപ്പോഴെയ്ക്കും അയ്യാല് ഒരു വി ഐ പി ആയി മാറി, അങ്ങനെ കുറെ റോബസ്റ്റാ പഴം ഒരു പാത്രത്തില്‍ വച്ച് അയ്യാല് കൈ കഴുകി വന്നപ്പോള്‍ ഹോട്ട്ലിലെ മാനേജര്‍ തന്നെ വളരെ ഭവ്യതയോടെ മുമ്പില്‍ കൊണ്ടു വച്ചു.അയ്യാള് അതില്‍ ഒന്നു തൊട്ടെങ്കിലും ഒന്നും എടുത്തില്ല, അതുപോലെ തന്നെ കൊണ്ടുവന്നവെറ്റിലയും എടുത്തില്ല.അതു നന്നായി എന്ന് എനിയ്ക്കുതോന്നി, ചിരിയ്ക്കുമ്പോള്‍ ആ പല്ലുകള്‍ക്ക് നല്ല വെണ്മയുണ്ടായിരുന്ന്, അതു വെറുതെ കളയണ്ടല്ലോ.
തിരിച്ച് ബസ്സില്‍ കയറി സീറ്റില്‍ ഇരുന്ന ഭീമനെ എല്ലാവരും ശ്രദ്ധിച്ചു, അയ്യാളുടെ മുഖം പ്രസന്നമായിരുന്നു, ഇത്രയം ആഹാരം കഴിച്ച യാതൊരു ക്ഷീണവും ഇല്ലായിരുന്നു.ഞാന്‍ യാത്രയ്ക്കു മദ്ധ്യേ തരമൊത്തപ്പോള്‍ എവിടെയ്ക്കു പോകുന്നു എന്ന് ചോദിച്ചു, അയാള്‍ പുഞ്ചിരിച്ചുകൊണ്ട് അങ്ങനയൊന്നുമില്ല, വെറുതേ കറങ്ങി നടക്കുന്നു എന്നു മാത്രം പറഞ്ഞു.
Tuesday, May 08, 2007
ശ്രീവിഷ്ണുസഹസ്രനാമസ്തോത്രം
നമോfസ്ത്വനന്തായ സഹസ്രമൂര്‍ത്തയേ
സഹസ്രപാദാക്ഷിശിരോരുബാഹവേ
സഹസ്രനാമ്നേ പുരുഷായ ശാശ്വതേ
സഹസ്രകോടീയുഗധാരിണേ നമഃ
ധ്യാനം
വിശ്വാധാരം ഗഗനസദൃശം മേഘവര്‍ണ്ണം ശുഭാംഗം
ലക്ഷ്മീകാന്തം കമലനയനം യോഗിഭിര്‍ധ്യാനഗമ്യം
വന്ദേ വിഷ്ണും ഭവഭയഹരം സര്‍വ്വലോകൈകനാഥം
സശംഖചക്രം സകിരീടകുണ`ഡലം
സപീതവസ്ത്രം സരസീരുഹേക്ഷണം
സഹാരവക്ഷഃസ്ലകൗസ്തുഭശ്രിയം
നമാമി വിഷ്ണും ശിരസാ ചതുര്‍ഭുജം
യസ്യ സ്മരണമാത്രേണ ജന`മസംസാരബന്ധനാദ്
വിമുച്യതേ നമസ്തസൈ`മ വിഷ്ണവേ പ്രഭവിഷ്ണവേ.
നമഃ സമസ്തഭൂതാനാമാദിഭൂതായ ഭൂഭൃതേ
അനേകരൂപരൂപായ വിഷ്ണാവേ പ്രഭവിഷ്ണവേ.
വൈശമ്പായന ഉവാച
1
ശ്രുത്വാ ധര്മ്മാനശേഷേണാ പാവനാനി ച സര്‍വ്വശഃ
യുധിഷ്ഠിരഃ ശാന്തനവം പുനരേവാഭ്യഭാഷത
യുധിഷ്ഠിര ഉവാച
2
കിമേകം ദൈവതം ലോകേ കിം വാപ്യേകം പരായണം
സ്തുവന്തഃ കം കമര്‍ച്ചന്തഃ പ്രാപ്നുയുര്മാനവാഃ ശുഭം
3
കോ ധര്‍മ്മഃ സര്‍വ്വധര്‍മ്മാണാം ഭവതഃ പരമോ മതഃ
കിം ജപന`മുച്യതേ ജന്തുര്ജന`മസംസാരബന്ധനാത്
ശ്രീ ഭീഷ്മ ഉവാച
4
ജഗത്പ്രഭും ദേവദേവമനന്തം പുരുഷോത്തമം
സ്തുവന്നാമസഹസ്രേണ പുരുഷഃ സതതോത്ഥിതഃ
5
തമേവ ചാര്‍ച്ചയന്നിത്യം ഭക്ത്യാ പുരുഷമവ്യയം
ധ്യായന് സ്തുവന്നമസ്യംശ്ച യജമാനസ്തമേവ ച.
6
അനാദിനിധനം വിഷ്ണും സര്‍വ്വലോകമഹേശ്വരം
ലോകാധ്യക്ഷം സ്തുവന്നിത്യം സര്‍വ്വദുഃഖാതിഗോ ഭവേത്
7
ബ്രഹ്മണ്യം സര്വ്വധര്മ്മജ്ഞം ലോകാനാം കീര്‍ത്തിവര്‍ദ്ധനം
ലോകനാഥം മഹദ്ഭൂതം സര്വ്വഭൂതവോദ്ഭവം
8
ഏഷ മേ സര്വ്വധര്മ്മാണം ധര്‍മ്മോfധികതമോ മതഃ
യദ്ഭക്ത്യാ പുണ`ഡരീകാക്ഷം സ്തവൈരര്ച്ചേര്ന്നരഃ സദാ
9
പരമം യോ മഹത്തേജഃ പരമം യോ മഹത്തപഃ
പരമം യോ മഹദ്ബ്രഹ്മ പരമം യഃ പരായണം
10.
പവിത്രാണാം പവിത്രം യോ മംഗലാനാം ച മംഗലം
ദൈവതം ദേവതാനാം ച ഭൂതാനാം യോfവ്യയഃ പിതാ.
11
യതഃ സര്‍വ്വാണി ഭൂതാനി ഭവന്ത്യാദിയുഗാഗമേ
യസ്മിംഗ്ച പ്രലയം യാന്തി പുനരേവ യുഗക്ഷയേ.
12
തസ്യ ലോകപ്രധാനസ്യ ജഗന്നാഥസ്യ ഭൂപതേ
വിഷ്ണോര്‍നാമസഹസ്രം മേ ശൃണു പാപഭയാപഹം
13
യാനി നാമാനി ഗൗണാനി വിഖ്യാതാനി മഹാത്മനഃ
ഋഷിഭിഃ പരിഗീതാനി താനി വക്ഷ്യാമി ഭൂതയേ.
14
ഓം വിശ്വം വിഷ്ണുര്വഷട്കാരോ ഭൂതഭവ്യഭവത്പ്രഭുഃ
ഭൂതകൃദ്ഭൂതഭൃദ്ഭാവോ ഭൂതാത്മാ ഭൂതഭാവനഃ
15
പൂതാത്മാ പരമാത്മാ ച മുക്താനാം പരമാ ഗതിഃ
അവ്യയഃ പൂരൂഷഃ സാക്ഷീ ക്ഷേത്രജ്ഞോfക്ഷര ഏവ ച.
16
യോഗോ യോഗവിദാം നേതാ പ്രധാനപുരുഷേശ്വരഃ
നാരസിംഹവപുഃ ശ്രീമാന്‍ കേശവഃ പുരുഷോത്തമഃ
17
സര്‍വ്വഃ ശര്‍വ്വഃ ശിവഃ സ്ഥാണുര്ഭൂതാദിര്നിധിരവ്യയഃ
സംഭവോ ഭാവനോ ഭര്ത്താ പ്രഭവഃ പ്രഭുരീശ്വരഃ
18
സ്വയംഭൂഃ ശംഭുരാദിത്യഃ പുഷ്കരാക്ഷോ മഹാസ്വനഃ
അനാദിനിധനോ ധാതാ വിധാതാ ധാതുരുത്തമഃ
19
അപ്രമേയോ ഹൃഷീകേശഃ പദ്മനാഭോfമരപ്രഭുഃ
വിശ്വകര്‍മ്മാ മനുസ്ത്വഷ്ടാ സ്ഥവിഷ്ഠഃ സ്ഥവിരോ ധ്രുവഃ
20
അഗ്രാഹ്യഃ ശാശ്വതഃ കൃഷ്ണോ ലോഹിതാക്ഷഃ പ്രതര്ദനഃ
പ്രഭൂതസ്ത്രികകുബ്ധാമ പവിത്രം മങ്ഗലം പരം
21
ഈശാനഃ പ്രാണദഃ പ്രാണോ ജ്യേഷ്ഠഃ ശ്രേഷ്ഠഃ പ്രജാപതിഃ
ഹിരണ്യഗര്ഭോ ഭൂഗര്ഭോ മാധവോ മധുസൂദനഃ
22
ഈശ്വരോ വിക്രമീ ധന്വീ മേധാവീ വിക്രമഃ ക്രമഃ
അനുത്തമോ ദുരാധര്ഷഃ കൃതജ്ഞഃ കൃതിരാത്മവാന്.
23
സുരേശഃ ശരണം ശര്‍മ്മ വിശ്വരേതാഃ പ്രജാഭവഃ
അഹഃ സംവത്സരോ വ്യാലഃ പ്രത്യയഃ സര്‍വ്വദര്‍ശനഃ
24
അജഃ സര്‍വ്വേശ്വരഃ സിദ്ധഃ സിദ്ധിഃ സര്‍വ്വാദിരച്യുതഃ 1
വൃഷാകപിരമേയാത്മാ സര്വ്വയോഗവിനിഃസൃതഃ
25
വസുര്വസുമനാഃ സത്യഃ സമാത്മാ സമ്മിതഃ സമഃ
അമോഘഃ പുണ`ഡരീകാക്ഷോ വൃഷകര്‍മ്മാ വൃഷാകൃതിഃ
26
രുദ്രോ ബഹുശിരാ ബഭ്രുര്വിശ്വയോനിഃ ശുചിശ്രവാഃ
അമൃതഃ ശാശ്വതഃ സ്ഥാണുര്‍വരാരോഹോ മഹാതപാഃ
27
സര്വഗഃ സര്വ്വവിദ്ഭാനൂര്വിഷ്വകേസ്നോ ജനാര്‍ദ്ദനഃ
വേദോ വേദവിദവൃങ്ഗോ വേദാങ്ഗോ വേദവിത്കവിഃ
28
ലോകാധ്യക്ഷഃ സുരാധ്യക്ഷോ ധര്മ്മാധ്യക്ഷഃ കൃതാകൃതഃ
ചതുരാത്മാ ചതുര്വ്യൂഹശ്ചതുര്ദംഷ്ട്രശ്ചതുര്ഭുജഃ
29
ഭ്രാജിഷ്ണുര്ഭോജനം ഭോക്താ സഹിഷ്ണുര്‍ജഗദാദിജഃ
അനഘോ വിജയോ ജേതാ വിശ്വയോനിഃ പുനര്വസുഃ
30
ഉപേന്ദ്രോ വാമനഃ പ്രാംശുരമോഘഃ ശുചിരൂര്ജിതഃ
അതീന്ദ്രഃ സംഗ്രഹഃ സര്‍ഗ്ഗോ ധൃതാത്മാ നിയമോ യമഃ
31
വേദ്യോ വൈദ്യഃ സദായോഗീ വീരഹാ മാധവോ മധുഃ
അതീന്ദ്രിയോ മഹാമായോ മഹോത്സാഹോ മഹാബലഃ
32
മഹാബുദ്ധിര്മഹാവീര്യോ മഹാശക്തിര്മഹാദ്യുതിഃ
അനിര്ദേശ്യവപുഃ ശ്രീമാനമേയാത്മാ മഹാദ്രിധൃക്
1 ഒരു നൂറു നാമം: ഇങ്ങനെ ഇത്രയുമക്കങ്ങള് അത്രയും നൂറിനെ കാണിക്കുന്നു.
Monday, May 07, 2007
കേരളജീവിതത്തില്‍ നിന്നും അപ്രത്യക്ഷമായതും, അപ്രത്യക്ഷമായിക്കൊണ്ടിരിയ്ക്കുന്നതു മായചില നിത്യോ ഉപയോഗ സാധനങ്ങള്‍:-
നിങ്ങള്‍ക്കും ധാരാളം ഇത്തരം സാധനങ്ങളെ ഓര്‍മ്മ വരും, ഇങ്ങോട്ടറിയിച്ചാല് അതും കൂടിചേര്‍ത്ത് ലിസ്റ്റ് വലുതാക്കാമായിരുന്നു. ഞാന്‍ ഇത്തരം വസ്തുക്കളുടെ ഫോട്ടോ കളറ്റു ചെയ്യുകയാണ`, കിട്ടുന്ന മുറയ്ക്ക് വിവരണത്തോടു കൂടി പോസ്റ്റ് ചെയ്യാം.
കേരളജീവിതത്തില്‍ നിന്നും അപ്രത്യക്ഷമായതും, അപ്രത്യക്ഷമായിക്കൊണ്ടിരിയ്ക്കുന്നതു മായചില നിത്യോ ഉപയോഗ സാധനങ്ങള്‍:-
പാക്കു വെട്ടി, വെറ്റില ചെല്ലം,ചുണ്ണാമ്പു കൊറണ്ടി,ഇടികല്ല്,കരി ഇസ്തിരിപ്പെട്ടി, ഉറി, കല്ലിലും മരത്തിലു മുള്ള ഉരല്, ഉലക്ക, മണ് കലം, പത്തായം, അരിപ്പെട്ടി, മന്നു കട്ടി( സാധനങ്ങള്‍ തൂക്കി നോക്കാന്‍), പറ (നെല്ലളക്കാന്‍), നിലം തല്ലി, ഉറ്റാലു`(മീന്‍ പിടിയ്ക്കാന്‍),പാക്കു ചാടി (അടയ്ക്ക വെള്ളത്തിലിട്ടു വയ്ക്കാന്‍), ചീനഭരണി, തടി കപ്പി (കിണറ്റില്‍ നിന്നും വെള്ളം കോരാന്‍),വാള്‍വ് റേഡിയോ, ഗ്രാമഫോണ്‍ റെക്കാഡ്, ചാക്കു സൂചി, പാതള കരണ്ടി,കോടാലി, റാന്തല്‍ വിളക്ക്, കുപ്പി വിളക്ക്, മത്ത് (തൈരുകലക്കി വെണ്ണയെടുക്കാന്‍), നിലത്ത് ഇരിയ്ക്കുന്നതിനുള്ള പലക, വിളക്കു കത്തിയ്ക്കുന്ന പുന്നക്ക എണ്ണ, ചാവി കൊടുത്തൊടുന്ന വാച്ചുകള്‍, കയ്യാല, നിലം ഉഴുവുന്ന കലപ്പ,മരമടിപലക, ചക്രം(വെള്ളം തേകാന്‍), കോരുപാള (വെറ്റില കൊടിയ്ക്ക് വെള്ളം കോരനുള്ള ഒരു സംവിധാനം), മര ചക്ക്, കല്ലു ചക്ക്, ഓല മേഞ്ഞ വീട്- അതിലുള്ള മോന്തായം,കാള വണ്ടി, നാരായം, എലി നാഴി(എലിയെ പിടിയ്ക്കാന്‍ മുളയില്‍ ഉണ്ടാക്കുന്നത്),ഇടങ്ങഴി,- പക്ക, - നാഴി,- ഉരിയ (അരി അളക്കാന്‍),ആമത്താഴ്,ശീല പെട്ടി,ഉപ്പുമൊരിക, തുടുപ്പ്, നിലത്തു വച്ച് തിരുകുന്ന ചിരക, വല്ലം,ഓലക്കുട,തൊപ്പിക്കുട, വീശറി, സ്ലേറ്റ്, ട്രങ്കുപെട്ടി,മെതയടി,ഭസ്മചട്ടി,ഉമിയ്ക്കരി തൊട്ടി, കല്‍തൊട്ടി, .....പിന്നെയും പിന്നെയും (നിങ്ങള്‍ പറയുക)
ഇത്തരം സാധനങ്ങള്‍ നിങ്ങള്‍ക്കുണ്ടങ്കില്‍ അല്ല വെറുതെ നിങ്ങളുടെ വീട്ടില്‍ കിടന്നു നശിയ്ക്കുന്നുണ്ട്ങ്കില് ചുന്മാ ഒരു സെറ്റങ്ങു സൂക്ഷിച്ചു വയ്ക്കുക. വീട്ടില്‍ കളറ്റബിള് ഐറ്റമായി ഏതെങ്കിലും മുലയില്‍ വയ്ക്കാം. ചിലതെല്ലാം മുറ്റത്തോ , ഗാര്‍ഡനിലോ വച്ചു പിടിപ്പിയ്ക്കാം. വരുന്ന തലമുറയ്ക്കു കാണുകയും ചെയ്യാം, ചിലപ്പോള്‍ പിന്നെ നല്ല വിലയ്ക്ക് വല്ല വട്ടനും വന്നു ചാടിയാല്‍ വിറ്റു കാശാക്കുകയം ആകാം.
Sunday, May 06, 2007
പെട്രോമാക്സ്
പണ്ടു ടാക്സിക്കാര്‍ക്കു യാത്രക്കാരെ കണ്ടാലും തിരിച്ചറിയാമായിരുന്നു. ടാക്സി വിളിയ്ക്കാമെന്ന് വിചാരിച്ച് ടാക്സി സ്റ്റാന്‍ഡില്‍ കൂടി കുനിഞ്ഞു പോയാലും അവന്മാര് നിങ്ങളുടെ പുറ്കേ വന്നു കൂടിക്കൊള്ളും. (ടേ ഇപ്പോഴത്തെ ടാക്സ്സിക്കാരല്ല, പണ്ടത്തെ മാര്‍ക്കു II കറുപ്പും മഞ്ഞയുമുള്ള അംബാസ്സഡര്‍ കാറു കാരെ- അപ്പു പിള്ള, കുട്ടന് നായര്‍, വാസ്സു ഡ്രൈവരുമാരുള്ള കാലം, അന്തകാലത്ത് ആട്ടോ റിക്ഷയെ കിടയാത്) . ഇനി റിയലി നമുക്ക് ടാക്സ്സിയെ വേണ്ട, വെറുതെ അവന്മാരെ ഒന്ന് ആക്കാന്‍ ഏല്ലാ ടാക്സ്സിയിലും തുറിച്ചു നോക്കി നടന്നാലും ഒരുത്തനും നമ്മെ മൈയിഡ് ചെയ്യില്ല, ഓട്ടം കിട്ടാതിരിയ്ക്കുമ്പോള്‍ അവര്‍ ടെലിപ്പതി പ്രാക്ടീസ് ചെയ്യുകയായിരിക്കും.
പറഞ്ഞു വന്നത കല്യാണക്കാര്യമല്ലേ അതു പറയാം.
പണ്ടു` എന്റെ ഒരു ബന്ധു വീട്ടില്‍ തലെ ദിവസമേ കല്യാണത്തിനു പോയി. സ്ഥലം ഇലക്ടിസിറ്റിയില്ലാത്ത സിറ്റി ആണ`. ധാരാളം പെട്രോമാക്സ്സുകള്‍ കരുതീട്ടുണ്ട്, ഏല്ലാത്തീന്നും ശൂഊ എന്നോരു ശബ്ദം സദാകേട്ടുകൊണ്ടിരിയ്ക്കും.പിന്നെ കൂടെ ക്കൂടെ ഇതിന്റെ വിദ്ഗ്ദ്ധനും സ്ഥലത്തെ പ്രധാന ദിവ്യനു മായ ഒരണ്ണന് വന്ന് ഈ പെട്രോമാക്സ്സിനെ പൊക്കിയെടുത്ത് തറയില്‍ വച്ച് ഉടുത്തിരിയ്ക്കുന്ന കയിലി (തിര്വോന്തരം പേശ) മടക്കിക്കുത്തി ,മുന്പില് കുത്തിയിരുന്ന് ശിക്, ശിക്, ശികാ ഏന്ന് കൂറേ നേരം ഒരു പ്രയോഗമുണ്ടു`, പെട്രോ മാക്സ്സിന` കാറ്റടിയ്ക്കയാണ`. കാറ്റ് കിട്ടിയാല്‍ പിന്നെ കുഴപ്പമില്ല, പൂര്‍വ്വാദികം ശക്തിയായി,ഹൈ വോള്‍ട്ടേജില്‍ കത്തിക്കോള്ളും. ഈ പെട്രോള്‍ മാക്സ്സിന്റെ പൂവ് അന്നെല്ലാം എനിയ്ക്ക് ഒരു പ്രശ്നമായിരുന്നു. ആലോചിച്ച് ആലോചിച്ച് തല പുകഞ്ഞു പോയ കാര്യം, തൊട്ടാല്‍ പൊടിഞ്ഞു പോകും, പക്ഷേ എത്രകത്തിയാലും ഒരു കുഴപ്പവുമില്ല. നല്ല വെള്ള വെട്ടത്തില്‍ കത്തുന്ന പൂവ്.എങ്കിലും ചിലപ്പോള്‍ ഈ പൂവ് ഒന്നും ക്ലാവി കത്തും കാറ്റു കുറയമ്പോഴോ, മണ്ണെണ്ണ കുറയുന്‍പോഴോ, അല്ലങ്കില്‍ അതിനു തോന്നുമ്പോഴോ, ഉടന്‍ ന്മ്മുടെ അണ്ണന് ഓടി യെത്തി അതിനെ ശരിയാക്കും, പിള്ളേര് കമ്പൂട്ടര് അടിച്ചു കുഴയ്ക്കുമ്പോള്‍ പി.റ്റി. കം ഐ.റ്റി, സാര്‍ വന്നു കുത്തുന്നതുപോലെ, അപ്പോള്‍ കാണികളായ നമ്മള്, ടീച്ചര്‍ മാരെ പോലെ അന്തം വിട്ട് കുന്തം വിഴുങ്ങീട്ട് ചുറ്റും നോക്കിനില്‍ക്കുകയും ചെയ്യും.
പറഞ്ഞു വന്ന കല്യാണക്കാര്യം . പറയാം
(കുറേ നേരോണ്ടേ നീ പറയാന്‍ തുടങ്ങീട്ട് , പോടെ മറയത്ത്)
അല്ല, ദാ തീര്‍ന്നു,
അങ്ങന പാചകസ്ഥലത്ത` കെട്ടിത്തൂക്കീരുന്ന ഒരു പെട്രോ മാക്സ്സ് ശൂ ശബ്ദം കുറഞ്ഞു കുറഞ്ഞു വന്നു അങ്ങ് ക്ലാവി കത്താന്‍ തുടങ്ങി, അതായത് കത്തിക്കൊണ്ടിരുന്ന വെള്ള പുവിനു മഞ്ഞ തീ പിടിച്ച പോലെ, സമയം നേരം വെളുക്കാറായി, നമ്മുടെ കാറ്റാടി അണ്ണനെ കാണാനുമില്ല, (അണ്ണന് ഉള്ള കാറ്റു പോയി എവിടയോ കിടന്നുറക്കം തുടങ്ങിയിരുന്നു ) അടുപ്പില്‍ പ്രദമന് (അട പായസ്സം എന്നതേ മലബാറു കാരാ) തിളച്ചു പരുവം പിടിച്ചു വരുന്നു.
എന്റെ ഒരു കൊച്ചപ്പന് -ആളു` ഒരു അര രസികനും രണ്ടു ക്ലാസ് അടിയ്ക്കുന്നവനും ആയിരുന്നു.- വിളിച്ചു പറഞ്ഞു
ഏല്ലാം കൂടി കത്തിപ്പിടിയ്ക്കും മുമ്പ് ആ കുന്ത്രാണ്ടമെടുത്താ വെള്ളത്തില്‍ മുക്കെടാ കോവാലാ
ഇതു കേള്‍ക്കാത്ത താമസം കോവാലന് (പചകസ്ഥലത്തേയ്ക്കു വെള്ളം കോരിക്കൊണ്ടു വന്ന കോവലന്) നമ്മുടെ ക്ലാവി കത്തുന്ന പെട്രോള്‍ മാക്സ് തൂക്കി എടുത്തു` അടുത്തു വെള്ളം നിറച്ചു വച്ചിരുന്ന കുട്ടവത്തിലേയ്ക്കിട്ടുകളഞ്ഞു.
Wednesday, May 02, 2007
നിരോധിയ്ക്കേണ്ട ബാലവേല
ബാലവേല ഇന്ത്യയില്‍ കുറ്റകരമാണ`.പല പരിഷ്കൃത രാജ്യങ്ങളിലും നിരോധിച്ചിരിയ്ക്കുന്നു. കുട്ടികളെ കൊണട് കഠിന അദ്ധ്വാനം ചെയ്യിപ്പിയ്ക്കുക.വലിയവരുടെ ആവശ്യങ്ങള്‍ക്കായി ഉപയോഗീയ്ക്കുക, ഇത് ഏല്ലാം കുറ്റത്തില്‍ വരും. താഴെ പറയുന്ന സന്ദര്‍ഭങ്ങളില്‍ ഞാന്‍ ബാലവേല കണ്ടിട്ടുണട്.
1.മന്ത്രിമാര്‍, സാംസ്ക്കാരിക നായക്ന്മാര്‍, ഉയര്‍ന്ന ഉദ്ദോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കുന്ന സ്വീകരണ യോഗങ്ങിലും ചടങ്ങുകളിലും കൊടും വെയിലത്ത് കൊച്ചുകുട്ടികളെ താലപ്പൊലിയെടുപ്പിച്ചു നിറുത്തുന്നത്`.ചിലപ്പോള്‍ മണിയ്ക്കൂറുകളോളം താലപ്പോലിയെന്തിനില്‍ക്കേണ്ടിവരും, പലപ്പോഴും സ്കൂള്‍ അധികൃതരെ സമീപിച്ച് കുട്ടികളെ സംഘടിപ്പിയ്ക്കുന്നതുകൊണ്ട്, രക്ഷകര്‍ത്താള്‍ക്കക്കോ, കുട്ടികള്‍ക്കോ ഈ ബാലവേല എതിര്‍ക്കാന്‍ കഴിയുന്നില്ല.വി.വി. ഐപി.സ്ഥലത്തെത്തിക്കഴിഞ്ഞാല്‍ ഈ താലപ്പൊലിക്കാരെ എങ്ങോട്ടെങ്കിലും ആട്ടി ച്ച്ചു വിടുകയും ചെയ്യും.
2.സ്കൂള്‍ യുവജനോല്‍സവങ്ങളില്‍ (ചില സ്കൂള്‍ ഉല്‍സവങ്ങളിലും) മേക്കപ്പിട്ട് മല്‍സരത്തിനും അല്ലാതയും രാവേറേ ചെല്ലുന്നതു വരെ (പലപ്പോഴും നേരം വെളുക്കുന്നതു വരെ) ഇരുത്തുന്നത്-ബാലവേല തന്നെയാണ`.മല്‍സരത്തില്‍ ജയിക്കുവാനായി, രക്ഷകര്‍ത്താക്കള്‍ കുട്ടികളെ കഠിനമായി പ്രാക്ടീസ് കൊടുത്തു പീഡിപ്പിയ്ക്കുന്നത്, ബാലവേലതന്നെയാണ`.
3.സിനിമാ,നാടകം,ടിവി പ്രോഗ്രാം തുടങ്ങിയ സാംസ്ക്കാരികം എന്നു പറയുന്ന മണ്ഡലങ്ങളില്‍ അതികഠിനമായിജോലിയെടുപ്പിച്ച് വന്‍തുകകള്‍ രക്ഷിതാക്കള്‍ വാങ്ങി ഞണ്ണുന്നത` ബാലവേലയല്ലാതെ പിന്നെന്താണ`.
4. അതി കഠിനമായ സിലബസ്, പ്രോജക്ട് വര്‍ക്കുകള്‍, മല്‍സരപരീക്ഷകള്‍
5...
ബാലവേലയില്‍ പെടാത്ത ബാലവേലകള്‍
1.മറ്റു നിവൃത്തി ഒന്നും ഇല്ലാതെ ഹോട്ടലിലോ, പത്ര വിതരണത്തിനോ, ഭാഗ്യക്കുറി വില്‍ക്കാനോ പോകുന്നത`.ഇതു ബാലവേലയില്‍ പെടുത്തി തടഞ്ഞാല്‍ ആ കുട്ടികള്‍ പട്ടിണി കിടക്ക്ക്കേണ്ടിവരും. അത് ആദ്യം ശരിയാക്കീട്ട് പിന്നെ തടയാം.
2...
Saturday, April 28, 2007
ദുര്യോധന വധം (ചെട്ടിയാര്‍ വധം) കഥകളി
കാവില്‍ ഉത്സവം. ഏല്ലാവര്‍ഷത്തെയും പോലെ ദുരിയേധനവധം ആട്ടക്കഥ.അന്ന് നാട്ടില്‍ വൈദ്യുതി എത്തിയിട്ടില്ല.ഉത്സവത്തിനു മൈക്കുസെറ്റുകാര്‍ ജനറേറ്റര്‍ വച്ച് കറണ്ടുന്നു.സന്ധ്യയ്ക്ക് കേളികൊട്ടുകഴിഞ്ഞു, രാവു കറുത്തു കഥകളിതുടങ്ങി.
ചെട്ടിയാര്‍ കഥകളികാണാന്‍ എത്തി.
ചെട്ടിയാരുടെ പണി കാളവണ്ടി തെളിയക്കല്‍, പണികഴിഞ്ഞു വരുന്നവഴി നേരേ കാവിലേയ്ക്കുവരുകയാണു ചെയ്തതു`.കാളവണ്ടി സ്റ്റേജിനുപുറകില്‍, കുറച്ചുമാറ്റി ഇരുട്ടത്തു നിറുത്തി, കാളകളെ വണ്ടിയുടെ നുകത്തില്‍ തന്നെ കെട്ടി, കുറച്ചു വയ്ക്കോലും കുടഞ്ഞിട്ടു.കാളകള്‍ക്കു കഥകളികാണണ്ടല്ലോ.ചെട്ടിയാര്‍ കഥകളികാണാന്‍ സ്റ്റേജിനെറ മുമ്പില്‍ വന്നിരുന്നു. സമയം പേയ്ക്കോണ്ടേയിരുന്നു.വെളുക്കുന്നവരേയുണ്ടാകും ആട്ടം.ചിലകാരണവന്മാര്‍ ഒഴിച്ചു ,പെണ്ണുങ്ങള്‍ക്കും പിള്ളേര്‍ക്കുമെല്ലാം ഉറക്കം വന്നു.കഥകളിപദങ്ങള്‍ കേട്ട് അവര്‍ ഉത്സവ പറമ്പില്‍ കിടന്നുറങ്ങി.
ഭീമസേനന്,
ദുരിയോധന വധത്തിലെ ദ്രൗദ്ര ഭീമന്, രംഗം ആടിതീര്‍ന്ന് സ്റ്റേജിനു പുറകില്‍ വന്നു. ഒരു ബീഡി വലിച്ചു, അപ്പോള്‍ മൂത്ര ശങ്കവന്നു.കിരിയിടവും ഗദയുമായി,സ്റ്റേജിനു പുറകില്‍ കാവിനു വെളിയില്‍ പോയി മൂത്രമൊഴിച്ചു,ദ്രൗദ്രഭീമനു നല്ല ഉറക്കം വന്നു.തുടര്‍ച്ചയായ കഥകളിയുള്ള ഉത്സവരാവുകളല്ലേ. അപ്പോള്‍ ചെട്ടിയാരുടെ കാളവണ്ടി കണ്ടു.ഇനി ഒരു രണ്ടു മണിയ്ക്കൂര്‍ കഴിഞ്ഞേ ദ്രൗദ്രഭീമനു സ്റ്റേജില്‍ കയറേണ്ടതുള്ളു.ദുരിയോധനനെ വധിയ്ക്കാനായി അലറിവിളിച്ചുകൊണ്ടുള്ള രംഗ പ്രവേശനം. അതുവരെ ഒന്നു മയങ്ങുക തന്നെ,അങ്ങനെ മയങ്ങാനായി കാളവണ്ടില് കയറികിടന്നു.
സമയം പോയപ്പോള്‍ ചെട്ടിയാര്‍ക്കും ഉറക്കം വന്നു. ചെട്ടിയാര്‍ എഴുന്നേറ്റു വണ്ടിയില്‍ കാളകളെ കെട്ടി വീട്ടിലേയ്ക്കുവിട്ടു. നാട്ടു വഴിയില്‍ കൂടിയുള്ള യാത്ര,ചെറിയ ഒരു നിലാവു മാത്രം.വഴിലെങ്ങും ആരും ഇല്ല, അങ്ങു മിങ്ങും കാണുന്ന വീടുകളിലുള്ളവര്‍ ഒന്നുകില്‍ ഗാഡ നിദ്രയില്‍ അല്ല്ലങ്കില് ഉത്സവപറമ്പില്‍. വണ്ടിക്കാളകള്‍ക്ക് തെളിയ്ക്കാതെ തന്നെ വീട്ടിലേയ്ക്കുള്ള വഴിയറിയാം,അത് ആ വഴിയേ നടന്നുകൊണ്ടിരുന്നു.ചെട്ടിയാര്‍ വണ്ടിയില്‍ ഇരുന്ന് ഉറങ്ങിക്കൊണ്ടും. അങ്ങനെ കാളവണ്ടി മറ്റൊരു കാവി ന്റെ അടുത്തെത്തി, അങ്ങു ദൂരെ കഥകളിയുടെ ചെണ്ടകൊട്ട് മുറുകുന്നു.മദ്ദളവും, ചെണ്ടയും, ചെങ്ങലയും ഒരു പ്രത്യക താളത്തില്‍ മുറുകുന്നു
- ദ്രൗദ്ര ഭീമന്റെ - രംഗ പ്രവേശമാണ`-
എവിടെ ഭീമസേനന്
- ഓയ്--- കൂൂ -
ഒരലറലും ഒരുചാട്ടത്തൊടും കൂടി ഭീമന് ഉറക്കത്തില്‍ നിന്നും ചാടി എഴുന്നേറ്റു.
കാളവണ്ടിയില്‍ രണ്ടു ചാട്ടം പിന്നെ താഴെ ചാടി ഉത്സവ പറമ്പു നോക്കി ഒരോട്ടം.
ചെട്ടിയാര്‍ ഒന്നു തിരിഞ്ഞു നോക്കി
പിന്നെ കാള വണ്ടിയില്‍ തന്നെ മറിഞ്ഞൂ കിടന്നു.
ചെട്ടിയാരുടെ ശവം വിശ്വസ്ഥരായ കാളകള്‍ വീട്ടില്‍ എത്തിച്ചു.
Friday, April 27, 2007
ആനയും ആനക്കാരനും
Wednesday, April 25, 2007
പാതി രാജ്യമതെങ്കിലും പാണ്ഡവര്‍ക്കു കൊടുക്കണം
വെളുക്കൂവോളം കഥകളി.അങ്ങനെ ഒരു കഥകളികാണാന്‍ നാട്ടിലെ ഒരു ചെട്ടിയാര്‍
പോയി.ചെട്ടിയാരുടെ ജോലി തേങ്ങ പൊതിയ്ക്കല്‍ ആയിരുന്നു.
അന്ന് തേങ്ങ പൊതികഴിഞ്ഞിട്ട് ജോലിസ്ഥലത്തുനിന്നും ചെട്ടിയാര്‍ നേരിട്ട് കഥകളി കാണുവാന്‍
പോവുകയാണു ചെയ്തതു`. സ്റ്റേജിന്റെ മുമ്പില്‍ തന്നെ ഇരിപ്പുറപ്പിച്ചു.തേങ്ങ
പൊതിയ്ക്കുന്ന പാര കുറ്റി ഹനുമാന്ന്റെ ഗദ പേലെ അടുത്തു വച്ചു.
മഹാഭാരതത്തിലെ
കഥ, ചെട്ടിയാര്‍ ആദ്യം മുതലേ കഥയില്‍ തന്നെ ലയിച്ചിരിയ്ക്കയാണ`.കള്ളചൂതില്‍ പാണ്ഡവരുടെ രാജ്യവും രാജപദവിയും കൗരവര്‍ തട്ടിയെടുക്കുന്നു. ആ
അനീതി ചെട്ടിയാര്‍ക്ക് ഒട്ടും ഇഷ്ടപ്പെട്ടില്ല. പിന്നെ പാഞ്ചാലിയുടെ വസ്ത്രാഷേപം സത്യം നടപ്പില്‍ വരുത്താന്‍ പാണ്ഡവര്‍ പാഞ്ചാലി സമേതം കൊടും വനത്തില്‍
അലയുന്നത്, ഒരു പതിനാലു വര്‍ഷം, ചെട്ടിയാര്‍ ദുഃഖിച്ചു. കാട്ടിലും കൗരവരുറടെ വക
ഉപദ്രവങ്ങള്‍. ചെട്ടിയാര്‍ക്കു ദേഷ്യവും സങ്കടവും വന്നു.
അവസാനം ഏല്ലാം സഹിച്ച് കരാറനുസരിച്ച് രാജ്യം തിരിച്ചു ചോദിയ്ക്കാന്‍ കൃഷ്ണന് -
ദൂതു നടത്തുന്നു.
തകര്‍പ്പന്‍ കഥ ചെട്ടിയാര്‍ കഥകളില്‍ മുഴുകിയിരുന്നു.
-പകുതി രാജ്യം മതെങ്കിലും പാണ്ഡവര്‍ക്കുകൊടുക്കണം-
-ങൂ ഹൂ- പോടെ മറയത്ത്-
- ഒരു പതിനാലു ഗ്രാമമെങ്കിലും പാണ്ഡവര്‍ക്കുകൊടുക്കണം-
-പറ്റില്ല- പറ്റില്ല- സമയം കളയാതെ സ്ഥലം കാലിയാക്കെടെ-
-ഒരു ഗ്രാമ മതെങ്കിലും പാണ്ഡവര്‍ക്കുകൊടുക്കണം-
-ടെയ്, ഒരു ഗ്രാമം പോയിട്ട്, ഒരു വീടു പോയിട്ട്, ഒരു സൂചിയുന്നാനുള്ള സ്ഥലം കൂടി പാണ്ഡവര്‍ക്കു കൊടിക്കില്ല-ദൂരിയോധന, ദുസ്സാസ്സന വേഷങ്ങള്‍ തറപ്പിച്ചു പറഞ്ഞു
-ച്ഛ്ഹീ നാറി ചെറ്റേ,
- ഒരലറലോടുകൂടി ചെട്ടിയാര്‍ ഗദ അല്ല പാറക്കോലും
പിടിച്ചുകൊണ്ടു സ്റ്റേജില്‍ ചാടിവീണു` പിന്നെ കണ്ണടച്ചു തുറക്കുമുമ്പ് ഒറ്റ അടി
പാറകുറ്റി പൊക്കി ദുസ്സാസ്സനന്റെ തലയ്ക്ക്.
Sunday, April 22, 2007
കുരുടന് കൊക്കിനെ കണ്ടത്
പഞ്ചപാണ്ഡവര്‍ കട്ടില് കാലു പോലെ മൂന്നേ മൂന്നു പേര്.(കൈകൊണ്ട് രണ്ടു വിരല്‍ നിവര്‍ത്തി കാണിയ്ക്കുകയും ചെയ്യും)2
മേല്‍ പറഞ്ഞത് ഏല്ലാവര്‍ക്കും അറിയാവുന്ന മലയാളത്തിലുള്ള രണ്ടു ചെല്ലുകളാണ`.സദസ്സില്‍ വിഡ്ഡിത്തരം വിളമ്പുമ്പോള്‍ അതിനെ expose ചെയ്യുവാന്‍ പറയുന്ന ഉപമ.
ഇതു പോലുള്ള മറ്റൊരു കഥ-
ഒരുസ്ഥലത്ത് ഒരു കുരുടനുണ്ടായിരുന്നു.അയ്യാള് ഒരുച്ചയ്ക്ക് അയല്‍ വീട്ടിലെ കുഞ്ഞു കരയുന്നതു കേട്ട് കയറിചെന്നു.കുഞ്ഞിനെറ കരച്ചിലിന് കാരണം തിരക്കി.കുട്ടി പാല് കുടിച്ചപ്പോള്‍ തലയില്‍ പാല് കയറിയതാണന്ന് അമ്മ പറഞ്ഞു.
"പാലോ അതെങ്ങനെയിരിയക്കും" കുരുടന് ആരാഞ്ഞു.
"അത് വെളുത്തിരിയ്ക്കും"
"വെളുപ്പോ അതെങ്ങനെയിരിയ്ക്കും"
"വെളുപ്പ് കൊക്കിനെപ്പോലിരിയ്ക്കും"
"കൊക്ക് എങ്ങിനെയിരിയ്ക്കും"
എന്തു പറയണമെന്നറിയാതെ ഗതി കെട്ട കുട്ടിയുടെ അമ്മ തനെറ കൈ വളച്ചു പിടിച്ച് കൊക്കിനെറ ദേഹം പോലെ ആക്കി കുരുടനുനേരെ പിടിച്ചിട്ടു പറഞ്ഞു-"ദാ ഇങ്ങനെ ഇരിയ്ക്കും"
കുരുടന് തനെറ കൈകൊണ്ട് അവരുടെ കൈ തപ്പിനോകീട്ട് അതിശയപ്പെട്ടു പറഞ്ഞു-" ഓ അപ്പോള്‍ ഇതാണോ കുഞ്ഞിനെറ തലയില്‍ കയറിയിരിയ്ക്കുന്നത്"
Saturday, April 21, 2007
ജോലി തിരയെണ്ണല്‍
പണ്ട് രാജഭരണ കാലം. ഒരു വിദ്ധ്വാന് കൈക്കൂലി വീരന്, രാജ സര്‍ക്കാരിലെ ഉദ്ദോയ്ഗ ദൂഷ് പ്രഭൂ എന്നു പറയാം. ഇയ്യാളുടെ കൈക്കൂലി മഹാത്മ്യം കൊണ്ട് ജനങ്ങള്‍ പൊറുതിമുട്ടി.പക്ഷേ കക്കാന്‍ പഠിച്ചാല്‍ നില്‍ക്കാനും പഠിച്ചതു കൊണ്ട് പൂര്‍ണ്ണ തെളുവുകളോടെ ഇയ്യാളെ പിടിയ്ക്കാന്നും കഴിയുന്നില്ല.അല്ലങ്കില്‍ ചില പിടിപാടെല്ലാം ഉയര്‍ന്ന തലത്തില്‍ ഇയ്യാള് ക്കുണ്ടുതാനും. രാജാവിന്റെ അടുത്ത് പരാതികള്‍ പലതുമെത്തി , ഫലം ലവണങ്ങള്‍ മാറ്റി മാറ്റി പ്രതിഷ്ഠ, എന്നിട്ടും രക്ഷയില്ല , വീണ്ടും പരാധി തന്നെ. അ വസാനം ഒരുവിധ കൈക്കൂലിയും കിട്ടാന്‍ ചാന്‍സ് ഇല്ലാത്ത ഒരു ജോലി അയ്യാള്‍ക്കു രാജാവു കൊടുത്തു.കടപ്പുറത്തെ തിരയെണ്ണുക.നമ്മുടെ ഉദ്ദ്യോഗസ്ഥന് ഒരു മേശയും, കസ്സേരയും, ഒരു കുടയും , രാജ ചിനം വിളമ്പരം ചെയ്യുന്ന ബോര്‍ഡുമായി കടപ്പുറത്തെത്തി തന്റെ ഓഫീസ് ശരിയാക്കി. ബോര്‍ഡുവച്ചു 'രാജകീയ തിരയെണ്ണല്‍ കേന്ദ്രം' അടിക്കുറുപ്പ് 'അതിക്രമിച്ചു കയറുന്ന വരേയും തടസ്സം സൃഷ്ഠിയ്ക്കുന്ന വരേയും ശിഷ്യയ്ക്കു വിധേയരാക്കും'.
തിരയെണ്ണല്‍ ആരംഭിച്ചു.
മീന്‍ പിടിത്തക്കാര്‍ ആരും കടലില്‍ ഇറങ്ങാന്‍ പാടില്ല. തിര ശരിയായി കരയില്‍ എത്തില്ല ,എണ്ണല്‍ പ്രകൃയ തടസ്സപ്പെടും. എന്തു ചെയ്യണ മെന്നറിയാതെ നിന്ന മീന്‍ പിടിത്തക്കാരോട് നമ്മുടെ ഉദ്ദ്യോഗപ്രഭു പറഞ്ഞു- പിടിയ്ക്കുന്ന മീനിന്റെ (വരുമാനത്തിന്റെ) ഒരു പങ്കു തന്നാല്‍ അഡ്ജസ്റ്റു ചെയ്യാം-അങ്ങനെ ഒരു പങ്കു വാങ്ങി തിരയെണ്ണല്‍ തുടര്‍ന്നു.
ഇതു കണ്ട് രാജാവു പറഞ്ഞു ഇവന് കൊട്ടാരത്തിനടുത്താങ്ങാനും വന്നാല്‍ നന്മുടെ സിംഹാസനം കൂടി അടിച്ചു മാറ്റി വിറ്റു കാശാക്കും.
Wednesday, April 18, 2007
യാത്രയില്‍ ചെരിപ്പു നഷ്ടപ്പെട്ടാല്‍
എന്തു ചെയ്യും ?
പുതിയ ഒരെണ്ണം വാങ്ങി യാത്ര തുടരും അത്ര തന്നെ,
പക്ഷേ ഇവിടെ എനിയ്ക്ക് അതിനു പറ്റിയില്ല, കാരണം ചെരുപ്പു വാങ്ങാന്‍ പറ്റിയ സമയത്തല്ല എന്റെ ചെരിപ്പ് നഷ്ടപ്പെട്ടത്.ഞാന്‍ കേരളത്തില്‍ നിന്നും അന്ന് വിശാഖപട്ടണത്തിലേയ്ക്ക് യാത്ര ചെയ്യയായിരുന്നു.രത്രിയില് ഒരു പതിനെന്നു മണികഴിയും വിശാഖപട്ടണത്ത് ട്രെയിന്‍ എത്താന്‍. എനിയ്ക്കു കിട്ടിയത് മുകളിലത്തെ ബര്‍ത്ത് ആയിരുന്നു. ഞാന്‍ ഷൂവെല്ലാം അഴിച്ച് താഴത്തെ സീറ്റിനടിയില്‍ വെച്ച് സുഖമായി മുകളിലത്തെ ബര്‍ത്തില്‍ കിടന്നുറങ്ങി.വിശാഖ പട്ടണം എത്താറായപ്പോള്‍ താഴെയ്ക്കിറങ്ങി.കൊള്ളം ഷൂ അവിടെ യില്ല, അപ്പുറത്തെയും ഇപ്പുറത്തെയും സീറ്റിനടിയിലെല്ലാം തപ്പി, നോ രക്ഷ.കണ്ട വരോടെക്ക പറഞ്ഞു, കൊണ്ടു വന്ന പെട്ടിയും പ്രമാണവും പെഴ്സും എല്ലാം ഭാഗ്യത്തിനു കുഴപ്പമില്ലാതുണ്ട`. പിന്നെ എന്തു ചെയ്യാന്‍, വിശാഖപട്ടണം എത്തിയപ്പോള്‍ ; പന്റും ഫുള്‍ കൈ ഷര്‍ട്ടുമെല്ലാം ഇട്ട്, നഗ`നപാദാനായി, ഇറങ്ങി ഒരുനടത്തം, ആ രാത്രില് ഒരു ആട്ടോ പിടിച്ച് വീട്ടിലേയ്ക്കു വിട്ടു, ശബരിമലപോയിട്ടു വരുന്ന മാതിരി.
Saturday, April 14, 2007
ഞാന്‍ കേട്ട ഒരു കഥ
പണെടങ്ങോ നടന്നത്.
രാജകുമാരനും മന്ത്രികുമാരനും ഒരേ ഗുരുവിന്റെ കീഴില്‍ പഠിച്ച് വളര്‍ന്നു.
രണ്ടു പേരും ആത്മാര്‍ദ്ധ സുഹ്രുത്തുക്കള്‍ , വിദ്യാഭ്യാസം കഴിഞ്ഞു-രാജകുമാരന് രാജാവായി, മുറയനുസരിച്ച് മന്ത്രി കുമാരന് മന്ത്രി ആകേണ്ടതാണ`, പക്ഷേ മന്ത്രികുമാരനു താല്പര്യമില്ല.എല്ലാവരും നിര്‍ബന്ധിച്ചു, രക്ഷയില്ല.അദ്ദേഹം രാജ്യം വിട്ടു കാട്ടില്‍ കയറി.പോകുമ്പോള്‍ തന്റെ പ്രിയപ്പെട്ടകൂട്ടുകാരന്‍,ഇപ്പോഴത്തെ രാജാവിന് ഉറപ്പുകൊടുത്തു - നമ്മുടെ സുഹൃത്ത് ബന്ധം ഒരിയ്ക്കലും മുറിയില്ല-
കാലം കടന്നു പോയി,കടുകയറിയ മന്തികുമാരന്‍ - നാഗാര്ജ്ജുനന് എന്ന യോഗിയായി മാറി, ആയുര്‍വേദത്തില്‍ അഗാധ പാണ്ഡിത്യം- പക്ഷേ എല്ലാത്തിനൊടും തികഞ്ഞ നിസ്സംഗത, നാഗര്‍ജ്ജുനന്‍ ഇടയ്ക്കിടെ സുഹൃത്തായ രാജാവിനെ സന്ദര്‍ശിച്ചിരുന്നു.അദ്ദേഹത്തിന്റെ ഔഷധങ്ങളുടെ ശക്തിയാല്‍ രാജാവ് ജരാനരകള്‍ ബാധിയ്ക്കാത്തവനായി ജീവിച്ചു. നാഗര്‍ജ്ജുനന്റെ ശരീരത്തിലും കാലത്തിന് യാതൊരു മാറ്റവും വരുത്തുവാന്‍ കഴിഞ്ഞില്ല. പക്ഷേ അദ്ദേഹം ഒരു തികഞ്ഞ ഭിക്ഷാം ദേഹിയായി തന്നെ തുടര്‍ന്നു. ഒരു മരവുരിയും , കൈയ്യില്‍ ഒരു ഭിക്ഷ ചട്ടിയും മാത്രം. കാലം കടന്നു പൊയ്ക്കോ ണേ`ടയിരുന്നു. രാജാവിന്റെ അനേകം ഭാര്യമ്മാരും മക്കളും വയസ്സായി മരിച്ചു കൊണ്ടിരുന്നു എന്നല്‍ രാജാവ് വീണ്ടും കല്യാണം കഴിച്ച് ജീവിച്ചു കൊണ്ടിരുന്നു..
അങ്ങനെ ഇരിയ്ക്കേ രാജാവിന്റെ ബുദ്ധിമതിയായ ഒരു ഭാര്യ രാജാവിന്റെ നിത്യ യൗവനത്തിന്റെ കാരണം കാടുകയറി തെണ്ടി നടക്കുന്ന നാഗര്‍ജ്ജുനന്‍ ആണന്ന് മനസ്സിലാക്കി.
ചാരമ്മാരെ വിട്ടു` നാഗര്‍ജ്ജുനന്റെ പ്രവ്റ്ത്തികളെ ക്കുറുച്ചു കൂടുതല്‍ മനസ്സിലാക്കി.കാട്ടില്‍ ഒരുകുടിലില്‍ കഴിയുന്നു യാതൊരുരു വസ്തു വകകളും കൈയ്യിലില്ല.ഒരു ഭിക്ഷാപാത്രം ഒഴുകെ. ആലോചിച്ചപ്പോള്‍ ആ ഭിക്ഷാപാത്രത്തിന്റെ ശക്തി കൊണ്ടായിരിയ്ക്കും രാജാവിനും നാഗാര്‍ജ്ജുനനും നിത്യ യൗവനം എന്ന് ഉറപ്പിച്ചു.
ഒരിയ്ക്കല്‍ നാഗര്‍ജ്ജുനന്‍ കൊട്ടാരത്തില്‍ വന്നപ്പോള്‍ രാജ്ഞി നാഗര്‍ജ്ജുനന്റെ കാല്ക്കല് നമസ്ക്കരിച്ചിട്ട് , ആദ്ദേഹത്തിന്റെ കൈയ്യിലുള്ള മരപാത്രം തന്ന് അനുഗ്രഹിയ്ക്കണമെന്നു പറഞ്ഞു.നാഗര്‍ജ്ജുനന്‍ യാതോരു സങ്കോചവും കൂടാതെ തന്റെ ഭിക്ഷാ പാത്രം രാജ്ഞി യ്ക്കുകൊടുത്തു. പകരം രാജ്ഞി സ്വര്‍ണ്ണത്തില്‍ തീര്‍ത്ത രത്നക്കല്ലുകള്‍ പതിച്ച ഒരു പാത്രം നാഗര്‍ജ്ജുനനെ നിര്‍ബന്ധിച്ചു ഏല്‍പ്പിച്ചു.പതിവുപോലെ രാജാവിനെ കണ്ടിട്ട് നാഗര്‍ജ്ജുനന്‍ കൊട്ടാരം വിട്ട് പുറത്തിറങ്ങി.അദ്ദേഹത്തിന്റെ കൈയ്യില്‍ പ്രകാശിച്ചുകൊണ്ടിരുന്ന രത്നം പിടിപ്പിച്ച സ്വര്‍ണ്ണ പാത്രം കണ്ട് ഒരു കള്ളന് പുറകേ കൂടി. കള്ളന്റെ ഉദ്ദേശം ആ പാത്രം കൈയ്ക്കലാക്കണമെന്നു മാത്രം.സന്ധ്യ ആയപ്പോള്‍ നാഗര്‍ജ്ജുനന്‍ കാട്ടിലുള്ള കുടിലില്‍ എത്തി, കള്ളന് പതിങ്ങിപ്പതുങ്ങി പുറകേയും.കുടിലിനകത്തു കയറുന്നതിനു മുമ്പ് തന്നെ ആ പത്രത്തെ നാഗാര്ജ്ജുനന് വലിച്ച് കാട്ടിലേയ്ക്ക് ഒരു ഏറുകൊടുത്തു.അതു ചെന്നു വീണത് പതുങ്ങി നിന്ന കള്ളന്റെ മുമ്പിലും.
കള്ളന് പാത്രമെടുത്തു തിരിച്ചു നടന്നു. പക്ഷേ അപ്പോഴെയ്ക്കും കള്ളനു എല്ലാവിധ ഉല്‍സാഹവും പോയിരുന്നു.ഇത്രയും വിലപിടിപ്പിള്ള സ്വര്‍ണ്ണ പാത്രം നിസ്സാരമായി വലിച്ചെറിയാന്‍ കഴിയുമെങ്കില്‍, നാഗര്‍ജ്ജുനന്റെ കൈയ്യില്‍ ഇതിനെക്കാള്‍ വിലപിടിപ്പുള്ള സ്വര്‍ണ്ണമോ അല്ലെങ്കില്‍ മറ്റെന്തങ്കിലുമോ കാണുമല്ലോ.അതെന്തന്നറിയാന്‍ കള്ളന് തിരിച്ചു നടന്നു. പക്ഷേ അപ്പോഴെയ്ക്കും രാജഭടന്മാര് കള്ളനെ വളഞ്ഞു കഴിഞ്ഞു.അവര്‍ കള്ളനെ നാഗര്‍ജ്ജുനന്റെ അടുത്തേയ്ക്കു കൊണ്ടുപോയി. നാഗര്‍ജ്ജുനന്‍ പാത്രം താന്‍ കള്ളന` കൊടുത്തതാണന്നും, അതിനാല്‍ അവനെ മോചിപ്പിയ്ക്കണമൊന്നും പറഞ്ഞു.
ഭടന്മാര് അങ്ങനെ ചെയ്തു.
ഇതു കണ്ടും കേട്ടും.കള്ളന് മോഷണം എന്നെയ്ക്കുമായി നിറുത്തി നാഗര്‍ജ്ജുനന്റെ ശിഷ്യനായി.അദ്ദേഹവും ഗുരുവിനുവേണ്ടാത്ത ആ സ്വര്‍ണ്ണ പാത്രം വലിച്ച് കാട്ടിലേയ്ക്കെറിഞ്ഞു കളഞ്ഞു.
Thursday, April 12, 2007
ഇന്നു രാവിലെ ഞങ്ങള്‍ പുഴ്യില്‍ കക്ക വാരുവാന്‍ പോയി
.jpg)
.jpg)
കക്ക (ഇളമ്പയ്ക്ക) ഫ്രൈ
Wednesday, April 11, 2007
തേങ്ങ ഇടിച്ചമ്മന്തി
തേങ്ങ - അര മുറി തിരുകിയത്
പച്ച മുളക് - 3 എണ്ണം
ചെറിയ ഉള്ളി - 4 എണ്ണം
കറിവേപ്പില - ഒരു തണ്ട്
ഇഞ്ചി - ചെറിയ ഒരു കഷണം
നാരങ്ങാ - അര - പിഴിഞ്ഞ നീര`
ഉപ്പ് -
പാചകം
മേല്‍പ്പറഞ്ഞ- എല്ലാം കൂടി അമ്മിക്കല്ലു`, അല്ലങ്കില്‍ മിക്സിയില്‍ ചെറുതായി ചതച്ചെടുക്കുക. ഇത് ദോശ, അപ്പം മുതലായവ തിന്നാന്‍ വളരെ നല്ലതാണ`.
[as tolled by my sister -in- law, mrs Namitha pratheep]
Monday, April 09, 2007
അല്പ ആഹാരം കൊണടു ജീവിയ്ക്കാന്‍
ഒരു കഷണം ബ്രഡ്ഡുമതി ഒരു നേരത്തെയ്ക്ക്, അത് കഴിയ്ക്കുന്നതാണ` പ്രധാനം.സ്വസ്തമായി ഒരുസ്ഥലത്ത് ഇരുന്നിട്ട് കഴിയ്ക്കുക.അശുഭകരമായ ചിന്തകള്‍ ഉള്ളസമയം ആഹാരം കഴിയ്ക്കരുത്.മനസ്സിനു ദൃതി യുള്ളപ്പോള്‍ ആഹാരം കഴിയ്ക്കരുത്.നല്ല വൃത്തിയും വെടുപ്പൂമുള്ള സ്ഥലത്തിരുന്നു വേണം ആഹാരം കഴിയ്ക്കുവാന്‍. സൂര്യന് അസ്തമിച്ചാല് ആഹാരം കഴിയ്ക്കരുത്.പിന്നെ പുലര്‍ന്നേ കഴിയ്ക്കാവു. ആഹാരം കഴിയ്ക്കുമ്പോള്‍ വെള്ളം കുടിയ്ക്കരുത്.അരമണിയ്ക്കൂര്‍ മുമ്പോ പിംമ്പോ വെള്ളം കുടിയ്ക്കാം.
ബ്രഡ്ഡിന്റെ ഒ രുകഷ്ണം വായിലിട്ട് പതിയെ ചവയ്ക്കുക.തിന്നിറക്കരുത്,ചവച്ചുകൊണേട് ഇരിയ്ക്കുക.ചവച്ചു ചവച്ച് ബ്രഡ്ഡ് നാക്കില്‍ അപ്രത്യക്ഷമാകും.അതായത് ബ്രഡ്ഡ് അലിഞ്ഞു ചേരും. ഇതാണ` യോജിക് വേ ഒഫ് ഈറ്റിംഗ്.ആ ബ്രഡ്ഡിലെ എനര്‍ജി മുഴുവന്‍ ശരീരത്തിനു കിട്ടും.ഈ വിധം പ്രാക്റ്റീസ് ചെയ്താല്‍ കറേ നാള് കൊണ്ട് ആഹാരത്തിന്റെ അളവ് കുറച്ചു കുറച്ചു കൊണ്ടുവരുവാന്‍ സാധിയ്ക്കും.ഒരുഇലയോ ഒരു പഴമോ കൊണ്ട് ശരീരത്തിന് യാതൊരു ക്ഷീണവും കൂടാതെ ജീവിയ്ക്കാന്‍ കഴിയും.
ശരീരത്തിനു വേണ്ട് മറ്റൊരു പ്രധാന വസ്തു ജലമാണ`. ജലം കുടിയ്ക്കുന്നതിനും ചില ചിട്ടവട്ടങ്ങള്‍ ഉണ്ട്.കുടിയ്ക്കാന്‍ യോഗ്യമായ ഉറവ, അല്ലങ്കില്‍ കിണര്‍ എന്നിവയിലേ ജലമേ ഉപയോഗിയ്ക്കാവു. ജലം ലോഹ പാത്രങ്ങള്‍, മണ് പാത്രങ്ങള്‍ എന്നിവയില്‍ ശേഖരിച്ച് ഉപയോഗിയ്ക്കാം. ഒരു കവിള് വെള്ളം വായില്‍ എടുത്ത ശേഷം ഏറേ നേരം വയ്ക്കകത്തു നിറുത്തി ശേഷം പതിയെ കുടിച്ചിറക്കുക.ഒരിയ്ക്കലും ദൃതിവേണ്ട. ചൂടാക്കി തണപ്പിച്ചവെള്ളം വേണേ`ട , വേണ്ട. ഫ്രിഡ്ജില്‍ തണപ്പിച്ച വെള്ളം പാടില്ല. No commercial water too.
ഇനിമറ്റൊരു കാര്യം ജലദോഷം മൂക്കൊലിപ്പ് എന്നിവ ഇപ്പോള്‍ പൊതുവായികാണാറുള്ളതാണല്ലോ- ഇതുവരാതിരിയ്ക്കാന് ഒരു വിദ്യ. കുളികഴിഞ്ഞയുടന്‍ ഒരുകവിള്‍ വെള്ളം വയില്‍ സൂക്ഷിയ്ക്കുക.ഏകദേശം അഞ്ചു മിനിട്ട് സമയം. ഇതു പതിവായി ശീലിയ്ക്കുക.കുളിദോഷം കൊണ്ുള്ള മൂക്കൊലിപ്പുണടാകില്ല.
(തുടരും)
Sunday, April 08, 2007
മീന്‍ പിടിത്തം - പുഴ പ്രകാശിച്ചപ്പോള്‍
ഞങ്ങളുടെ വീട്ടിനടുത്ത് ഒരു പുഴയുണ്ട്- വീട്ടില്‍ നിന്നും മുന്നു നാലു കിലോ മീറ്റര്‍ പോകണം.പുഴയെത്താന്‍, അതിന്റെ കരയില്‍ ഞങ്ങള്‍ ക്കു തെങ്ങിന് പുരയിടമുണ്ട്, എന്റെ ബന്ധുക്കളുടെ വീട്ണ്ട്.ഒരിയ്ക്കല്‍ പുരയിടത്തില്‍ പണിചെയ്യാന്‍ കുറേ പണിക്കാര് വന്നു. അ വര് പത്തു മുപ്പതു കിലോമീറ്റര്‍ അകലയുള്ളവര്‍ ആയിരുന്നു.അതുകൊണ്ട് വൈകുന്നേരം പണികഴിഞ്ഞാല് ഞങ്ങളുടെ വീട്ടിലുള്ള ഔട്ടുഹൗസ്സില്‍ തന്നെ അവര്‍ കിടന്നുറങ്ങി.ആദ്യദിവസം പണിസ്ഥലത്ത് വൈകുന്നേരം ഞാനും പോയി.വൈകുന്നേരം പണിക്കരെ കുളിയ്ക്കുവാനുള്ള കടവ് ഞാന്‍ കാട്ടിക്കെടുത്തു.അവരോടെപ്പം ഞാനും ആറ്റില്‍ കുളിയ്ക്കുവാന്‍ ഇറങ്ങി.ആറ്റില്‍ ഒരുവിധംവെള്ളമുള്ള സമയമായിരുന്നു വേലപ്പന് എന്നപണിക്കാരന്‍ ആറ്റിന്റെ സയഡ് ഒപ്പിച്ചു ഒഴുക്കിനെതീരെ നീന്തിപോയ കുറേ ആറ്റു ചെമ്മിന് കൈകൊണ്ട് കോരീ മണല്‍ തിട്ടയിലേയ്ക്കിട്ടു. നാരയണന് എന്നയാള്‍ അവിടെ ഉണങ്ങിക്കിടന്ന കുറേ ആറ്റു ഞാവണങ്ങള്‍ കൂട്ടിയിട്ടു തീകൊളുത്തി.ജീവനുള്ള ആറ്റുകൊഞ്ചിനെ അതിലേയ്ക്ക് ഇട്ടുകൊടുത്തു. കൊഞ്ചു പൊട്ടി പൊരിപോലെ വിരിഞ്ഞു. എല്ലാവരും നീന്തി തുടിയ്ക്കുന്നതിനിടയില്‍ അതും തിന്നു.അന്ന് ഇരിട്ടു വ്യാപിയ്ക്കുന്നതു വരെ ഇതു തുടര്‍ന്നു.പിറ്റന്നു ശനി ആഴ്ച് ആയതിനാല്‍ വൈകുന്നേരം പണിക്കാരെല്ലാം നാട്ടില്‍ പോയി.തിങ്ക്ളാഴ്ച് വന്നപ്പോള്‍ അവരില്‍ വേലപ്പന് മീന്‍ പിടിയ്ക്കുവാനുള്ളചൂണ്ട കൂടികൊണ്ടു വന്നു.എനിയ്ക്ക് വലിയ ഉല്‍സാഹമായി.പണിക്കരുള്ളതിനാല്‍ എങ്ങനയെങ്കിലും വീട്ടില്‍ നിന്നും അനുവാദവും കിട്ടി.അന്നത്തെ ഏറ്റവും വലിയ ആഗ്രഹം വലുതാകുമ്പോള്‍ രാത്രിയില്‍ ഇഷ്ടം പോലെ കറങ്ങി നടക്കണം, രത്രി സിനിമയ്ക്കു പോകണം, രത്രി ഉല്‍സവസ്ഥലത്തെല്ലാം കറങ്ങി നടക്കണം. എന്നതായിരുന്നു.
പണിക്കാരോടൊപ്പം രാത്രിയില്‍ മീന്‍ പിടിയ്ക്കാന്‍ ,സന്ധ്യയ്ക്ക് ഞങ്ങള്‍ യാത്ര തിരിച്ചു, ടോര്‍ച്ച് ഉണ്ടായിരുന്നില്ല.ആറ്റരികത്ത് ,ഒരുകയത്തിന്റെ കരയിലുള്ള ഒരു പാറപ്പുറം ഞങ്ങള്‍ തിരഞ്ഞെടുത്തു. ചൂണ്ടയില്‍ ഇരകൊരുത്ത് വെള്ളത്തിലിട്ട് പിടിച്ചുകൊണ്ട് പാറപ്പുറത്തിരുന്നു.ഒന്നും സംഭവിച്ചില്ല.രാത്രി ആയി, കുറ്റാകുറ്റിരുട്ട് ,ആറ്റില്‍ ക്കൂടിവെള്ളം ഒഴുകുന്ന ശബ്ദം, മീനുകള്‍ ചടുന്ന ശബ്ദം.കുറെ അകലയും അടുത്തും കുറുക്കന്റെ ഓരിയിടല്‍. ഞങ്ങളുടെ ചൂണ്ടയില്‍ മാത്രം മീന്‍ കടിയ്ക്കുന്നില്ല.
ക്ഷമ വേണം, ക്ഷമ, ക്ഷമ യോടുകൂടിയിരിയ്ക്കുക.നാരയണന് പറഞ്ഞു.
ഞങ്ങള്‍ ക്ഷമയോടുകൂടിയിരുന്നു. ക്ഷമിച്ചു ക്ഷമിച്ച് എനിയ്ക്ക് ഉറക്കം വന്നു തുടങ്ങി. മീന്‍ പിടിത്തം -ചൂണ്ടയിടല്‍ എന്തു ബോറിംഗ് ഏര്‍പ്പാട്, സംസാരിയ്ക്കാന്‍ പാടില്ല.പ്രതിമപോലെ ഞങ്ങള്‍ ഇരുന്നു.
പെട്ടന്ന് എന്റെ ചൂണ്ടയില്‍ ഒരു വലി അനുഭവപ്പെട്ടു.നിമീഷങ്ങള്‍ക്കകം, കംങ്കൂസ് വലിഞ്ഞു, ഞാന്‍ കംങ്കൂസ് വേലപ്പനെ ഏല്‍പ്പിച്ചു.അയ്യാള് വലിച്ചെടുത്തു. എതോ പിടയുന്ന ട്യൂബ് മാതിരി ഒന്ന്, പാമ്പു മാതിരി,പിടിയ്ക്കും തോറും കൈയില്‍ നിന്നും വഴുതി പോകുന്ന ജീവി, ആറ്റു വാള , അല്ലെങ്കില്‍ നെടുമീന്‍ ആണന്ന് അവര്‍ തറപ്പിച്ചു പറഞ്ഞു. ഏതായാലും കുറെ നേരത്തെ മല്‍പ്പിടിത്തത്തിനു ശേഷം അവന് അടങ്ങി.അവനെ തറയില്‍ അടിച്ച് തലപൊട്ടിച്ച് അവിടെ കിടത്തി.
വീണ്ടും ചൂണ്ടയിടാന്‍ നോക്കിയപ്പോള്‍ ബഹളത്തിനിടയില്‍ ചൂണ്ട കാണാനില്ല,കംങ്കൂസ് മൊത്തം കുരുങ്ങി.പിന്നെ നാരയണന്റെ കൈയിലിരുന്ന ചൂണ്ട മാത്രം വെള്ളത്തിലിട്ടിരുന്നു.വീണ്ടും കൂറേ സമയം പോയി.കുറ്റാന് കുറ്റിരുട്ട്, ഞങ്ങളിരുന്നതിന്റെ കുറച്ചു മുകളില്‍, കരയോടടുപ്പിച്ച് ഒരു നീല പ്രകാശം വെള്ളത്തിന്റെ അടിത്തട്ടില്‍ നിന്നും പൊങ്ങി വന്നു.എല്ലാവരും അതു കണ്ടു , പക്ഷേ ആരും ഒന്നും മിണ്ടുന്നില്ല. നോക്കി നില്‍ക്കെ ആ പ്രകാശം വളര്‍ന്ന് ഒരാളോളം പൊക്കത്തില്‍ എത്തി,വെള്ളത്തില്‍ മുങ്ങിക്കുളിച്ച` എഴുന്നേല്ക്കുന്ന വെളുത്ത വസ്ത്രം ദരിച്ച ഒരു സ്ത്രീരൂപം മാതിരി. ഉള്ളില്‍ വെള്ള പ്രകാശം, ചുറ്റും കറുത്ത നീലപ്രകശം.
സാവധനം അത് ഒന്ന് കറങ്ങിതിരിഞ്ഞു`പുഴയുടെ ഉള്ളിലേയ്ക്ക് കുറച്ചുകൂടി നീങ്ങി,പിന്നെ ഒഴുകി ഞങ്ങളുടെ നേരെ മുമ്പിലേയ്ക്കു വന്നു`പ്രകാശത്തിന്റെ പൊക്കം കുറഞ്ഞുകുറഞ്ഞ് പുഴയുടെ അടിത്തട്ടിലേയ്ക്കു മുങ്ങിതാഴ്ന്നുപോയി.ആ രൂപം ഞങ്ങളെ നോക്കി പുഞ്ചിരിയ്ക്കുന്നതു പോലെ ഞങ്ങള്‍ ക്കു തോന്നി.പിന്നെ ആരും ഒന്നും മിണ്ടിയില്ല. എങ്ങനയോ ഞങ്ങള്‍ വീട്ടില്‍ എത്തി.
Saturday, April 07, 2007
എളുപ്പ പാചകം - നാടന്‍ തേങ്ങാ ചമ്മന്തി
വേണ്ട സാധനങ്ങള്‍
തേങ്ങാ തിരുവിയത് - അര മുറി
വറ്റല്‍ മുളക് - 3 എണ്ണം
ചെറിയ ഉള്ളി - 3 എണ്ണം
വാളന്‍ പുളി - ചെറിയ ഉരുള
കല്ലുപ്പ് - 1 ടി സ്പൂണ്‍ - പാകത്തിന`
പാചകം
നാടന്‍ അരകല്ലില്‍ വറ്റല്‍ മുളക് , കല്ലുപ്പ്, ചെറിയ ഉള്ളി,വാളന്‍ പുളി എന്നിവ ആദ്യം അരയ്ക്കുക.പിന്നെ അതിന്റെ കൂടെ തേങ്ങ തിരുകിയതും ചേര്‍ത്ത് ചെറുതായി (ചതച്ച് എടുക്കുക) അരയ്ക്കുക.
Friday, April 06, 2007
സൈക്കിളും ഞാനും
വേറൊരിയ്ക്കല്‍ ഒരു ലോംഗ് ഡ്റൈവിനു തന്നെ പോകാന്‍ തീരുമാനിച്ചു. എന്റെ ഒരു ബന്ധു വീട്ടിലേയ്ക്ക് വച്ചടിച്ചു.ഒരു വളവു കഴിഞ്ഞ് ഒരു കുത്തിറക്കം.ഇറക്കം ഹൈസ്പീഡല്‍ ഇറങ്ങുന്നു. ദാ ആദ്യം ഓടി എത്തുന്നവര്‍ ഫിനിഷിംഗ് ലൈന്‍ തൊടുന്നത് മനസിലാക്കാന്‍ വേണ്ടി റോഡിനുകുറുകെ കയറും വലച്ചു പിടിച്ച് ഒരു ആട് നില്ക്കുന്നു. അല്ല ആട് പെട്ടന്ന് കയര്‍ വലിച്ചു പിടിച്ചു തരികയാണു ചെയ്തത്. ഞാന്‍ ഫിനിഷിംഗ് ലൈനില്‍ തൊട്ടു ഒന്നാമനായി. പക്ഷേ ആട് കയര്‍ താഴ്ത്തി തന്നില്ല.സൈക്കിള്‍ കയറില്‍ ചുറ്റി ഞാന്‍ തെറിച്ച് റോഡിന്റെ അപ്പുറത്തുള്ള തോട്ടില്‍ ചെന്നു വീണു.
പിന്നെ മുഖത്തെ ചോരയെല്ലാം തോട്ടില വെള്ളത്തില്‍ കഴുകി.ആടിനോടു സലാം പറഞ്ഞിട്ട് യാത്ര തുടര്‍ന്നു.ബന്ധു വീട്ടിന്റെ അടുത്തു വരെ സൈക്കിള്‍ പോകില്ല.റോഡിലുള്ള ഒരു കടയുടെ സൈഡില്‍ സൈക്കിള്‍ പൂട്ടി വച്ചു.കടക്കരനോട് ഇതിവിടെ ഇരിയ്ക്കട്ടെയെന്ന് ഭംഗി വാക്കു പറഞ്ഞു. ആയ്യാള് അടുത്തു വിളിച്ച് അല്പം വിവരങ്ങള്‍ തിരക്കി.ഒരു പാത്രം വെള്ളം തന്നിട്ടു പറഞ്ഞു മുഖം കഴുകാന്‍ - അപ്പോഴും മുഖത്തു നിന്നും രക്തം വരുന്നുണ്ടായിരുന്നു. ആടിന്റെ ഒന്നാം സമ്മാനം.
ബന്ധു വീട്ടുകാര്‍ എന്റെ കോലം കണ്ട് കച്ചിലിന്റെ വക്കത്തോളമെത്തി.ഞാന്‍ അവരേ പറഞ്ഞു സമാധാനിപ്പിച്ചു പിന്നെ ഒരു റിയ്ക്ക്യസ്റ്റ് കൊടുത്തു- യാതൊരു കാരണവശാലും ഇതു വീട്ടില്‍ അറിയരുത്-പക്ഷേ മുഖത്തേ മുറിവ് - കുറേ പൗഡര്‍ തട്ടി പൊത്തി ശരിയാക്കിയെടുത്തു.വൈകുന്നേരം വരെ അവിടെ കിടന്നുറങ്ങി.
ഞാന്‍ തീരേ ചെറുതായിരുന്നപ്പോള്‍ അഛന്റെ സൈക്കളില്‍ സീറ്റിനടിയിലുള്ള കുഴല്‍ വഴി സൈക്കിളിന്റെ ഫ്ര്റയിം നിറയ ഉപ്പു നിറച്ചു വച്ചു. മുന്നു നാലു ദിവസം കഴിഞ്ഞു ഉപ്പു വെള്ളം ഒലിയ്ക്കാന്‍ തുടങ്ങുന്ന വരെ അത് ആരും കണ്ടു പിടിച്ചില്ല.
ഒരിയക്കല് എനിയ്ക്കൊരു പുതിയസൈക്കിള്‍ വാങ്ങിച്ചു.സൈക്കിള്‍ വാങ്ങുന്ന കട 35 കി.മീ.അകലയാണ`.അവിടെ നിന്നും വീടുവരെ ആരു ചവിട്ടികൊണ്ടു വരും.ഞ്ഞങ്ങളുടെ ഒരു കുടുംബ സുഹൃത്ത് കാര്യം ഏറ്റു. ഒരു ഫുള്‍ ബിരിയാണി വാങ്ങി ക്കൊടുക്കണം, അതു തിന്നിട്ട് അദ്ദേഹം സൈക്കിള്‍ ചവിട്ടി തുടങ്ങി , ഞാനും അഛനും ബസ്സില്‍ വീട്ടില്‍ എത്തി അല്പം കഴിഞ്ഞ് അദ്ദേഹവും എത്തി.ആ സൈക്കിള്‍ ഏറെ നാള് വീടില് ഉണ്ടായിരുന്നു.
ഒരിയ്ക്കല്‍ ആരോ പിടിച്ചു നിറുത്തിയ മാത്തിരി സൈക്കിള്‍ നിന്നു പോയി, ഓടിക്കൊണ്ടിരുന്ന സൈക്കളില്‍ തന്നത്താന്‍ പൂട്ടു വീണതാണു കാരണം.
മറ്റൊരിയ്ക്കല്‍ സാധനങ്ങല്‍ വാങ്ങി പുറകില്‍ വച്ച് ഞാന്‍ വരുകയാണ`.പെട്ടന്ന് സാധനങ്ങളുടെ കെട്ട് റോഡില്‍ വീണൂ പോയി, പുറകില്‍ വന്ന ഒരു ട്രാന്‍സ്പോര്‍ട്ട് ബസ് അതില്‍ കൂടി നിര്ദ്ദാഷ്യണ്യം മുമ്പിലത്തയും, പിന്‍പിലത്തയും ചക്രം കയറ്റി ഇറക്കി പോയി, പിന്നെ പുറകെ തുടരെ വന്ന കുറേ വാഹനങ്ങള്‍,എല്ലാം ഒന്നടങ്ങിയപ്പോള്‍ കറുത്ത റോഡില്‍ പച്ചക്കറികളുടെ ഒരു നേര്‍ത്ത പാട ഒട്ടിപിടിച്ചു കിടക്കുന്നതായി മാത്രമേ ഞാന്‍ കണ്ടുള്ളു.
ഇങ്ങനെ യെക്കയാണങ്കിലും ഞാന്‍ ഹൈസ്കൂളില്‍ പഠിയ്ക്കുമ്പോള്‍ വിരലില്‍ എണ്ണാവുന്ന കുട്ടികള്‍ മാത്രമേ സൈക്കളില്‍ സ്കൂളില്‍ വരുകയുള്ളായിരുന്നു. അവിടെ ഞാന്‍ ഒരു ഹീറോ ആയിരുന്നു.