Saturday, April 07, 2007

എളുപ്പ പാചകം - നാടന്‍ തേങ്ങാ ചമ്മന്തി


വേണ്ട സാധനങ്ങള്‍

തേങ്ങാ തിരുവിയത് - അര മുറി
വറ്റല്‍ മുളക് - 3 എണ്ണം
ചെറിയ ഉള്ളി - 3 എണ്ണം
വാളന്‍ പുളി - ചെറിയ ഉരുള
കല്ലുപ്പ് - 1 ടി സ്‌പൂണ്‍ - പാകത്തിന`

പാചകം

നാടന്‍ അരകല്ലില്‍ വറ്റല്‍ മുളക് , കല്ലുപ്പ്, ചെറിയ ഉള്ളി,വാളന്‍ പുളി എന്നിവ ആദ്യം അരയ്‌ക്കുക.പിന്നെ അതിന്‍റെ കൂടെ തേങ്ങ തിരുകിയതും ചേര്‍ത്ത് ചെറുതായി (ചതച്ച് എടുക്കുക) അരയ്‌ക്കുക.

4 comments:

Anonymous said...

എന്റെ നല്ല വീടേ..
ചമ്മന്തി ഉണ്ടാക്കുന്ന വിധം ഇഷ്ടപെട്ടു..
ഈ നാടന്‍ അരകല്ലു തന്നെ വേണോ
ഞങ്ങളുടെ വീട്ടിലെ അരകല്ല് ഒരു തമിഴന്റെ കൈയില്‍ നിന്നു വാങ്ങിയതാ.. അതില്‍ ചമ്മന്തി അരക്കാമോ...

myhome said...

ഉണ്ട പക്രൂ,
പുളിചേര്‍ക്കാതെ അരച്ചു നോക്കു.

മഴത്തുള്ളി said...

എന്റെ നല്ല വീ‍ടേ, എന്റെ നാരങ്ങാ അച്ചാര്‍ ഒരു രസവുമില്ല :(

ങീഹി... ങീഹീ ഹീ ഹീ......

qw_er_ty

myhome said...

മഴത്തുള്ളി
എന്താണ` രുചിയില്ലാത്തത് എന്നറിയില്ല, ഇനി വിനാഗിരി ചേര്‍ത്തതു കൊണ്ടാകുമോ എന്തോ?
ഞങ്ങള്‍ ഉണ്ടാക്കി നോക്കിയപ്പോള്‍ നല്ല രുചിയും മണവും ഉണ്ടായിരുന്നു. കൃ ത്ര മ വസ്ഥുക്കള്‍ ഒന്നും ചോര്‍ക്കാത്തതിന്‍റെ രുചി.
qw_er_ty