എന്‍റ കുട്ടിക്കാലത്ത് വെള്ളം കുപ്പിയില്‍ അടച്ച് വാങ്ങാന്‍ കിട്ടുമായിരുന്നില്ല.ഗ്രാമങ്ങളില്‍ പൈപ്പും ഇല്ലായിരുന്നു.കടുത്ത വേനലാകുമ്പോള്‍ സ്‌കൂളെല്ലാം അടയക്കുന്നു.
പണ്ടത്തെ ചില വേനല്‍ കാര്യയങ്ങള്‍ പറയാം .
സ്‌കൂള്‍ വിട്ടു ഞങ്ങള്‍ മുന്നു നാലു കിലോമീറ്റര്‍ നടന്നാണ` വരുന്നത്.വഴിയിലുള്ള വീടുകളില്‍ നിന്നും വെള്ളം കുടിയ്‌ക്കും.ഏല്ലാവീടുകളിലും ഒരു കിണര്‍ മുറ്റത്തുണ്ടായിരിയ്‌ക്കും.കവുങ്ങിന്‍ പാള കോട്ടിയെടുത്ത "ബക്കറ്റ്" ആക്കി കയറില്‍ കെട്ടിയിട്ടിയിട്ടിരിയ്‌ക്കും അതു കിണറ്റില്‍ ഇറക്കി വെള്ളം കോരിയെടുക്കണം.വാളന്‍ പുളിയും ഉപ്പും കൂട്ടി കിണറ്റു വെള്ളം കുടിയ്‌ക്കാന്‍ പ്രതേകരുചിയാണ`.
സ്‌കൂള്‍ വിട്ടു വരുന്നത് ഒരു കുന്നിന്‍റ പള്ള വഴി യാണ`. കുന്നിലുള്ള പാറ യുടെ വിടവില്‍ ക്കുടി ഒരിയ്‌ക്കലും വറ്റത്ത ഒരു ഓവുണ്ട്, ആ വെള്ളത്തിനു മധുരമാണ`.
സ്‌കൂളിനടുത്തുള്ള ഒരു ചിറയെ ഓര്‍ക്കുന്നു.ഇരട്ടചിറ.ആദ്യത്തെ ചിറ വലുത്, അതിനകത്ത് മദ്ധ്യ ഭാഗത്ത് ഒരു കുട്ടിചിറ.കുട്ടി ചിറയുടെ മതിലിനു പൊക്കം കൂടുതല്‍, ഈ മതില്‍ കഴിഞ്ഞ് വെള്ളം പുറത്ത ചിറയിലേയ്‌ക്കു ചാടുന്നു.കുട്ടിചിറയിലേയ്‌ക്കു നടന്നെത്താന്‍ വലിയ ചിറമുറിച്ച് ഒരു നടപ്പാതയും.കുട്ടിചിറയിലെ വെള്ളം കുടിയ്‌ക്കാന്‍ ഉപയോഗിയ്‌ക്കുമ്പോള്‍, ചുറ്റുമുള്ള വലിയചിറയില്‍ കുട്ടികള്‍ നീന്തി കുളിച്ചു കൊണ്ടിരിയ്‌ക്കും.
ഞാന്‍ പഠിച്ച ഒരു സ്‌കൂള്‍ ഒരു കുന്നിന്‍ മുകളിലാണ`.താഴെ foot hillല്‍ നിറഞ്ഞ പരപ്പന്‍ പാറ.ഈ പരപ്പന്‍ പാറ അവിടവിടെ കീറി ചലുകളായി മാറിട്ടുണ്ട്, ഈ ചാലുകളില്‍ ക്കൂടി എപ്പോഴും നല്ല വെള്ളം കുത്തി ഒഴുകികൊണ്ടിരിയ്‌ക്കും.ഞങ്ങള്‍ ഉച്ചയ്‌ക്കു` ഊണുകഴിയ്‌ക്കാന്‍ സ്‌കൂളില്‍ നിന്നും ഇവിടെ ഇറങ്ങി വരും.കാലുകള്‍ വെള്ളത്തിലിട്ട് പാറപ്പുറത്തിരുന്ന് ടിഫിണ്‍ ബോക്‍സ് തുറന്ന് വച്ച് ഊണു കഴിയ്‌ക്കും.
സ്‌കൂളടച്ചാല്‍ പുഴയില്‍ കുളിയ്‌ക്കാന്‍ പോകും.വീതിയുള്ള പുഴ വേനല്‍ ചൂടില്‍ ഉണങ്ങി നേര്‍ത്ത് ഒഴുകുന്നു.നിറയെ മണല്‍ പരപ്പ്,അതില്‍ കളിയ്‌ക്കാം വെള്ളത്തില്‍ ചാടാം.നീന്തി തിമിര്‍ക്കാം.അടിത്തട്ടിലെ മണലില്‍ ചവിട്ടി കാല്‍ നഖങ്ങള്‍ പാല്‍ കവിടി മാതിരിയാകും കുളിച്ചുകയറുമ്പോള്‍.കളിച്ചു കളിച്ച്, വിശക്കുമ്പോള്‍ മാത്രം തിരിച്ചു കയറുന്ന കുളി.
അമ്പലക്കുളത്തില്‍ നീന്തല്‍ പഠിയ്‌ക്കുവാന്‍ പോകുമായിരുന്നു.നിലയില്ലാത്ത ഏക്കര്‍ കണക്കിനു ചെറിയ പച്ചനിറമുള്ള കുളം.ഒരിയ്‌ക്കല്‍ കാല്‍ തെറ്റി നിലയ്‌ക്കാത്ത വെള്ളത്തില്‍ പെട്ടുപോയി.പിന്നെ ഭാഗ്യത്തിനു രക്ഷപ്പെട്ടു.
ഇങ്ങനെ വേനല്‍ക്കാല വെള്ളക്കഥകള്‍ കുറെയുണ്ട്.-നിങ്ങള്‍ക്കുമില്ലേ, ചൂടുകാലത്തോര്‍ക്കാന്‍- വെള്ളത്തിന്‍റ കഥകള്‍-
Subscribe to:
Post Comments (Atom)
No comments:
Post a Comment