കൈക്കൂലിയും സ്വജനപക്ഷപാദവും ഇന്നും ഇന്നലെയും തുടങ്ങിയതല്ല. മനുഷ്യന്‍ സാമൂഹ്യക ജീവിതം തുടങ്ങിയ നാള്‍മുതള്‍ അതുണ്‍ടായിരുന്നു. കൈക്കൂലി വീരന്മാരെ ആ സ്വഭാവത്തില്‍ നിന്നും മാറ്റാന്‍ സാദ്ധ്യമല്ല.കേട്ടോളു ഒരു കഥ.
പണ്ട് രാജഭരണ കാലം. ഒരു വിദ്ധ്വാന്‍ കൈക്കൂലി വീരന്‍, രാജ സര്‍ക്കാരിലെ ഉദ്ദോയ്ഗ ദൂഷ് പ്രഭൂ എന്നു പറയാം. ഇയ്യാളുടെ കൈക്കൂലി മഹാത്‌മ്യം കൊണ്ട് ജനങ്ങള്‍ പൊറുതിമുട്ടി.പക്ഷേ കക്കാന്‍ പഠിച്ചാല്‍ നില്‍ക്കാനും പഠിച്ചതു കൊണ്ട് പൂര്‍ണ്ണ തെളുവുകളോടെ ഇയ്യാളെ പിടിയ്ക്കാന്നും കഴിയുന്നില്ല.അല്ലങ്കില്‍ ചില പിടിപാടെല്ലാം ഉയര്‍ന്ന തലത്തില്‍ ഇയ്യാള്‍ ക്കുണ്ടുതാനും. രാജാവിന്‍റെ അടുത്ത് പരാതികള്‍ പലതുമെത്തി , ഫലം ലവണങ്ങള്‍ മാറ്റി മാറ്റി പ്രതിഷ്ഠ, എന്നിട്ടും രക്ഷയില്ല , വീണ്ടും പരാധി തന്നെ. അ വസാനം ഒരുവിധ കൈക്കൂലിയും കിട്ടാന്‍ ചാന്‍സ് ഇല്ലാത്ത ഒരു ജോലി അയ്യാള്‍ക്കു രാജാവു കൊടുത്തു.കടപ്പുറത്തെ തിരയെണ്ണുക.നമ്മുടെ ഉദ്ദ്യോഗസ്ഥന്‍ ഒരു മേശയും, കസ്സേരയും, ഒരു കുടയും , രാജ ചിനം വിളമ്പരം ചെയ്യുന്ന ബോര്‍ഡുമായി കടപ്പുറത്തെത്തി തന്‍റെ ഓഫീസ് ശരിയാക്കി. ബോര്‍ഡുവച്ചു 'രാജകീയ തിരയെണ്ണല്‍ കേന്ദ്രം' അടിക്കുറുപ്പ് 'അതിക്രമിച്ചു കയറുന്ന വരേയും തടസ്സം സൃഷ്ഠിയ്‌ക്കുന്ന വരേയും ശിഷ്യയ്‌ക്കു വിധേയരാക്കും'.
തിരയെണ്ണല്‍ ആരംഭിച്ചു.
മീന്‍ പിടിത്തക്കാര്‍ ആരും കടലില്‍ ഇറങ്ങാന്‍ പാടില്ല. തിര ശരിയായി കരയില്‍ എത്തില്ല ,എണ്ണല്‍ പ്രകൃയ തടസ്സപ്പെടും. എന്തു ചെയ്യണ മെന്നറിയാതെ നിന്ന മീന്‍ പിടിത്തക്കാരോട് നമ്മുടെ ഉദ്ദ്യോഗപ്രഭു പറഞ്ഞു- പിടിയ്‌ക്കുന്ന മീനിന്‍റെ (വരുമാനത്തിന്‍റെ) ഒരു പങ്കു തന്നാല്‍ അഡ്ജസ്റ്റു ചെയ്യാം-അങ്ങനെ ഒരു പങ്കു വാങ്ങി തിരയെണ്ണല്‍ തുടര്‍ന്നു.
ഇതു കണ്ട് രാജാവു പറഞ്ഞു ഇവന്‍ കൊട്ടാരത്തിനടുത്താങ്ങാനും വന്നാല്‍ നന്മുടെ സിംഹാസനം കൂടി അടിച്ചു മാറ്റി വിറ്റു കാശാക്കും.
Subscribe to:
Post Comments (Atom)
1 comment:
എന്താ, ഊരും പേരും ഒന്നുമില്ലേ?. പ്രൊഫൈലില്‍ അതൊക്കെ കൊടുക്കു. ഞങ്ങളൊക്കെ ആളാരെന്നറിയട്ടെ?
Post a Comment