ഞാന് നന്നെ ചെറുപ്പം മുതല്‍ സൈക്കിള്‍ ഓടിയ്ക്കുവാന്‍ തുടങ്ങി. ആദ്യകാലത്ത് വലതുവശത്തു നിന്നുകൊണ്ട് വലതു കാല്‍ പെഡലില്‍ ചവിട്ടിയാണ` ഓടിയ്‌ക്കാന്‍ ശ്രമിച്ചിരുന്നത്. പിന്നെ പതിയെ ഇടതു കാല്‍ കൊണ്ടു കയറുവാന്‍ തുടങ്ങിയപ്പോള്‍ , പ്രശനം ഒന്നുമില്ലാതെ പഠിയ്‌ക്കുവാന്‍ കഴിഞ്ഞു അതൊരു പഴയ herculice സൈക്കിള്‍ ആയിരുന്നു. നിന്നു ചവിട്ടാന്‍ കൂടി കാലെത്താത്തതുകൊണ്‍ടു` മുകളിലത്തെ ബാറിന്‍റെ അടിയില്‍ കൂടി കാലിട്ടാണ` ഞാന്‍ ചവിട്ടിയിരുന്നത്. സൈക്കിളിന`എന്‍റെ തോളോളം പോക്കമുണ്ടായിരുന്നു. ഒരിയ്ക്കല്‍ അങ്ങനെ ഞാന്‍ ഒരു ഇറക്കം ഇറങ്ങി പോകുന്നു,എനിയ്‌ക്ക് എതിരായിയുള്ളകയറ്റത്തില്‍ നിന്നും രണ്ടു സൈക്കള്‍ റോഡിന്‍റെ രണ്ടു വശത്തു നിന്നും ഒരുമിച്ച് ഇറങ്ങി താഴോട്ടുവരുന്നു.രണ്ടു` ഇറക്കവും ക്കൂട്ടി യോചിയ്‌ക്കുന്നിടത്ത് ഒരു കലിംങുണ്ടു`.ആ സഹചര്യത്തില്‍ എനിയ്‌ക്കു കലിംങിലേയ്‌ക്ക് ഓടിച്ചു ചാടിയ്‌ക്കാനാണ` തോന്നിയത് . സൈക്കിള്‍ ഒടിഞ്ഞു ചതഞ്ഞു.അതിന്‍റെ മുകളിലാണ` ഞാന്‍ വീണത്,അതുകൊണ്ടു കാര്യമായി ഒന്നും പറ്റിയില്ല.
വേറൊരിയ്‌ക്കല്‍ ഒരു ലോംഗ് ഡ്റൈവിനു തന്നെ പോകാന്‍ തീരുമാനിച്ചു. എന്‍റെ ഒരു ബന്ധു വീട്ടിലേയ്‌ക്ക് വച്ചടിച്ചു.ഒരു വളവു കഴിഞ്ഞ് ഒരു കുത്തിറക്കം.ഇറക്കം ഹൈസ്‌പീഡല്‍ ഇറങ്ങുന്നു. ദാ ആദ്യം ഓടി എത്തുന്നവര്‍ ഫിനിഷിംഗ് ലൈന്‍ തൊടുന്നത് മനസിലാക്കാന്‍ വേണ്ടി റോഡിനുകുറുകെ കയറും വലച്ചു പിടിച്ച് ഒരു ആട് നില്‍ക്കുന്നു. അല്ല ആട് പെട്ടന്ന് കയര്‍ വലിച്ചു പിടിച്ചു തരികയാണു ചെയ്‌തത്. ഞാന്‍ ഫിനിഷിംഗ് ലൈനില്‍ തൊട്ടു ഒന്നാമനായി. പക്ഷേ ആട് കയര്‍ താഴ്‌ത്തി തന്നില്ല.സൈക്കിള്‍ കയറില്‍ ചുറ്റി ഞാന്‍ തെറിച്ച് റോഡിന്‍റെ അപ്പുറത്തുള്ള തോട്ടില്‍ ചെന്നു വീണു.
പിന്നെ മുഖത്തെ ചോരയെല്ലാം തോട്ടില വെള്ളത്തില്‍ കഴുകി.ആടിനോടു സലാം പറഞ്ഞിട്ട് യാത്ര തുടര്‍ന്നു.ബന്ധു വീട്ടിന്‍റെ അടുത്തു വരെ സൈക്കിള്‍ പോകില്ല.റോഡിലുള്ള ഒരു കടയുടെ സൈഡില്‍ സൈക്കിള്‍ പൂട്ടി വച്ചു.കടക്കരനോട് ഇതിവിടെ ഇരിയ്‌ക്കട്ടെയെന്ന് ഭംഗി വാക്കു പറഞ്ഞു. ആയ്യാള്‍ അടുത്തു വിളിച്ച് അല്പം വിവരങ്ങള്‍ തിരക്കി.ഒരു പാത്രം വെള്ളം തന്നിട്ടു പറഞ്ഞു മുഖം കഴുകാന്‍ - അപ്പോഴും മുഖത്തു നിന്നും രക്തം വരുന്നുണ്ടായിരുന്നു. ആടിന്‍റെ ഒന്നാം സമ്മാനം.
ബന്ധു വീട്ടുകാര്‍ എന്‍റെ കോലം കണ്ട് കച്ചിലിന്‍റെ വക്കത്തോളമെത്തി.ഞാന്‍ അവരേ പറഞ്ഞു സമാധാനിപ്പിച്ചു പിന്നെ ഒരു റിയ്ക്ക്യസ്റ്റ് കൊടുത്തു- യാതൊരു കാരണവശാലും ഇതു വീട്ടില്‍ അറിയരുത്-പക്ഷേ മുഖത്തേ മുറിവ് - കുറേ പൗഡര്‍ തട്ടി പൊത്തി ശരിയാക്കിയെടുത്തു.വൈകുന്നേരം വരെ അവിടെ കിടന്നുറങ്ങി.
ഞാന്‍ തീരേ ചെറുതായിരുന്നപ്പോള്‍ അഛന്‍റെ സൈക്കളില്‍ സീറ്റിനടിയിലുള്ള കുഴല്‍ വഴി സൈക്കിളിന്‍റെ ഫ്ര്‌റയിം നിറയ ഉപ്പു നിറച്ചു വച്ചു. മുന്നു നാലു ദിവസം കഴിഞ്ഞു ഉപ്പു വെള്ളം ഒലിയ്‌ക്കാന്‍ തുടങ്ങുന്ന വരെ അത് ആരും കണ്ടു പിടിച്ചില്ല.
ഒരിയക്കല്‍ എനിയ്ക്കൊരു പുതിയസൈക്കിള്‍ വാങ്ങിച്ചു.സൈക്കിള്‍ വാങ്ങുന്ന കട 35 കി.മീ.അകലയാണ`.അവിടെ നിന്നും വീടുവരെ ആരു ചവിട്ടികൊണ്ടു വരും.ഞ്ഞങ്ങളുടെ ഒരു കുടുംബ സുഹൃത്ത് കാര്യം ഏറ്റു. ഒരു ഫുള്‍ ബിരിയാണി വാങ്ങി ക്കൊടുക്കണം, അതു തിന്നിട്ട് അദ്ദേഹം സൈക്കിള്‍ ചവിട്ടി തുടങ്ങി , ഞാനും അഛനും ബസ്സില്‍ വീട്ടില്‍ എത്തി അല്പം കഴിഞ്ഞ് അദ്ദേഹവും എത്തി.ആ സൈക്കിള്‍ ഏറെ നാള്‍ വീടില്‍ ഉണ്ടായിരുന്നു.
ഒരിയ്‌ക്കല്‍ ആരോ പിടിച്ചു നിറുത്തിയ മാത്തിരി സൈക്കിള്‍ നിന്നു പോയി, ഓടിക്കൊണ്ടിരുന്ന സൈക്കളില്‍ തന്നത്താന്‍ പൂട്ടു വീണതാണു കാരണം.
മറ്റൊരിയ്‌ക്കല്‍ സാധനങ്ങല്‍ വാങ്ങി പുറകില്‍ വച്ച് ഞാന്‍ വരുകയാണ`.പെട്ടന്ന് സാധനങ്ങളുടെ കെട്ട് റോഡില്‍ വീണൂ പോയി, പുറകില്‍ വന്ന ഒരു ട്രാന്‍സ്പോര്ട്ട് ബസ് അതില്‍ കൂടി നിര്ദ്ദാഷ്യണ്യം മുമ്പിലത്തയും, പിന്‍പിലത്തയും ചക്രം കയറ്റി ഇറക്കി പോയി, പിന്നെ പുറകെ തുടരെ വന്ന കുറേ വാഹനങ്ങള്‍,എല്ലാം ഒന്നടങ്ങിയപ്പോള്‍ കറുത്ത റോഡില്‍ പച്ചക്കറികളുടെ ഒരു നേര്ത്ത പാട ഒട്ടിപിടിച്ചു കിടക്കുന്നതായി മാത്രമേ ഞാന്‍ കണ്ടുള്ളു.
ഇങ്ങനെ യെക്കയാണങ്കിലും ഞാന്‍ ഹൈസ്‌കൂളില്‍ പഠിയ്‌ക്കുമ്പോള്‍ വിരലില്‍ എണ്ണാവുന്ന കുട്ടികള്‍ മാത്രമേ സൈക്കളില്‍ സ്കൂളില്‍ വരുകയുള്ളായിരുന്നു. അവിടെ ഞാന്‍ ഒരു ഹീറോ ആയിരുന്നു.
Subscribe to:
Post Comments (Atom)
No comments:
Post a Comment