Showing posts with label മലയാളി. Show all posts
Showing posts with label മലയാളി. Show all posts

Thursday, June 07, 2007

മാറുന്ന മലയാളി 1960 മുതല്‍ (സീന്‍ മൂന്ന് )

കേരളത്തിന്‍റെ സാംസ്‌ക്കാരിക മണ്ഡലം എപ്പോഴും മാറിക്കൊണ്ടിരിയ്‌ക്കുന്നു.

കേരളത്തിലെ അമ്പലം, പള്ളികളോട് അനുബന്ധിച്ചുള്ള ഉല്‍സവങ്ങള്‍,കലയുടെയും സാഹിത്യത്തിന്‍റെയും ഒരു റിപ്‌ളിയ്‌ക്കയാണല്ലോ.എഴുപതുകളില്‍ ഉല്‍സവ പറമ്പുകളിള്‍‍ കത്തിനിന്ന ഒരു എഐറ്റമാണ` കഥാപ്രസംഗം, തെക്കന്‍ കേരളത്തിലും മദ്ധ്യ കേരളത്തിലും കഥാപ്രസംഗ കല തൊണ്ണുറുകളുടെ അവസാനം വരെ പ്രബലമായിരുന്നു.കെ.കെ.മാസ്റ്റര്‍,കെടാമംഗലം സദാന്ദന്‍,ശാംബശിവന്‍,കൊല്ലം ബാബു,ഹര്‍ഷകുമാര്‍,തേവര്‍തോട്ടം സുകുമാരന്‍,വെളുനെല്ലൂര്‍ വസന്തകുമാരി,തുടങ്ങിയ പ്രഗല്‍ഭര്‍ വിശ്വസാഹിത്യത്തിലെ പല മാസ്റ്റര്‍ പീസ്സുകളും പ്രസംഗം എന്ന വാക്ദോരണിയിലൂടെ സധാരണയില്‍ സാധാരണമയ ജനങ്ങള്‍ക്ക് ഏറ്റവും ഭംഗിയായി മനസ്സിലാക്കിക്കൊടുത്തു. ഇവരില്‍ പലരും സമുഹത്തില്‍ നിലനിന്ന പല അന്ധ വിശ്വാസങ്ങളെയും, അനാചാരങ്ങളെയും, അനീതികളെയും ഫലിതത്തില്‍ കൂടി വിമര്‍ശിച്ചു`,ജനഹൃദയങ്ങളെ നന്മയിലേയ്‌ക്ക് ന‍യിയ്‌ക്കുകയും ചെയ്‌തിരുന്നു.

കഥപ്രസംഗം പോലെ തന്നെ, ഉല്‍സവ പറമ്പുകളെ നേരം വെളുപ്പിച്ചിരുന്ന ഒരു ഐറ്റമാണ` ബാലൈ.ഒരു പക്ഷേ കഥാപ്രസംഗം പ്രബലമാകും‌മുമ്പുതന്നെ ബാലൈ കേരളത്തെ കീഴടക്കുകയും,കഥാപ്രസംഗത്തിനു മമ്പു തന്നെ കെട്ടടങ്ങുകയും ചെയ്‌തു.സാധാരണ നാല്പ്പത് അമ്പത് കലാകാരികള്‍‍/ കലാകാരമ്മാര്‍ വരെയുള്ള ബാലൈകള്‍ ഉണ്ടായിരുന്നു.പുരാണ ഇതിഹാസകഥകളായിരുന്നു പ്രധാന ഇതിവൃത്തങ്ങള്‍.ക്ലസ്സിക്കലും നടോടി നൃത്തത്തിന്‍റെ‌യും ഒരു സമുന്വയമായിരുന്നു ബാലൈകള്‍.കൊല്ലം പട്ടണവും പരിസരപ്രദേശങ്ങളും ഒരുകാലത്ത് ബാലൈ ഗ്രൂപ്പുകളുടെ കേന്ദ്രമായിരുന്നു.വലിയ ബസ്സുകളില്‍ ബാലൈ ട്രൂപ്സ് ഉല്‍സവ പറമ്പുകളില്‍ വന്നിറങ്ങുമ്പോള്‍ തന്നെ ആരാദനയോടെ ചെറുപ്പക്കാര്‍ ചുറ്റും കൂടുമായിരുന്നു.ഒരു പക്ഷേ ഇന്നത്തെ ഒരു സിനിമാനടിയ്‌ക്കു കിട്ടുന്നതിനെക്കാല്‍ കുടുതല്‍ ആരാധന.

ഇതുപോലെ അന്യം നിന്നു പോയ ഒരു സുന്ദരകലയാണ` സര്‍ക്കസ്.വടക്കന്‍ മലബാറിലെ തലശ്ശേരി, കണ്ണൂര്‍ , തുടങ്ങിയ സ്ഥലങ്ങളാണ` സര്‍‌ക്കസ്സിന്‍റെ ഈറ്റില്ലങ്ങള്‍.സര്‍ക്കസ്സ വളരെ ഓര്‍ഗനൈസ് ആയ ഒരു കൂട്ടയായ പ്രവര്‍ത്തനമാണ`.കുഞ്ഞു നാളൈലേ സര്‍ക്കസ് കൂടാരത്തില്‍ എത്തപ്പെട്ട് സര്‍ക്കസ്സു പഠിച്ച് വളര്‍‌ന്നു വലുതായി, കുടും‌ബമായി,സര്‍ക്കസ്സില്‍ തന്നെ ജീവിയ്‌ക്കുന്നവര്‍.ഇന്ധ്യ ഒട്ടാകയും ചിലപ്പോള്‍ ഇന്ധ്യയ്‌ക്കു വെളിയിലും ഈ വലിയ സര്‍‌ക്കസ്സു കുടുംബങ്ങള്‍ ചുറ്റി നടന്നു.കമലാ സര്‍ക്കസ്സ്, ഗ്രേറ്റ് ഓറിയന്‍റ്, ജമിനി സര്‍‌ക്കസ്,ഭാരത് സര്‍ക്കസ് തുടങ്ങിയവ അന്ന് ലോകപ്രസിദ്ധങ്ങളായ സര്‍ക്കസ്സു ഗ്രൂപ്പുകളായിരുന്നു. ഇത്തരം സര്‍‌ക്കസ്സില്‍ മനുഷ്യരേട് ഒപ്പം ധാരളം മൃഗങ്ങളും ഒരു വീട്ടിലെന്ന പോലെ താമസിച്ചിരുന്നു.പിന്നെ നിയമങ്ങളിലും സാമൂഹിക മാറ്റങ്ങളിലും പൊട്ട് സര്‍ക്കസ് ഒലിച്ചുപോയി. (തുടരും)

Tuesday, June 05, 2007

മാറുന്ന മലയാളി 1960 മുതല്‍ (‍സീന്‍ 2)

ഇപ്പോള്‍ കേരളത്തില്‍ ആരും നെല്‍കൃഷി സന്തോഷത്തോടെ ചെയ്യില്ലല്ലോ? -അതിനുപ്രധാനകാരണം നെല്‍കൃഷി നഷ്ഠമായതുകൊണ്ടുമാത്രമല്ല.നെല്‍കൃഷി ചെയ്യാന്‍ വേണ്ട പണിക്കാരേ കിട്ടാത്തതുകൊണ്ടും കൂടിയാണ` എന്നാല്‍ പത്തിരുപതു കൊല്ലം മുമ്പ് വരെ കാര്യങ്ങള്‍‍ ഇങ്ങനെ അല്ലാതിരുന്നു.അന്ന് വയലായ വയലുകള്‍ മുഴുവന്‍ കൃഷിചെയ്‌തിരുന്നു.ഇരിപ്പു,മുപ്പൂ എന്നിങ്ങനെ ജലത്തിന്‍റെ ലഭ്യത അനുസരിച്ച്.പോരാത്തതിന` ചില സ്ഥലങ്ങളില്‍ കരനെല്ലും കൃഷിചെയ്‌തിരുന്നു.വയലുകളല്ലാത്ത നിരന്ന കരഭൂമിയില്‍ ചിലപ്രത്യേകയിനം നെല്‍ വിത്തുകള്‍ നട്ടാല്‍ നല്ല വിള കിട്ടുമായിരുന്നു.

നെല്‍കൃഷിയില്‍ ഏറ്റവും കൂടുതല്‍ ആള്‍ക്കാര്‍ വേണ്ടത് വയല്‍‍ കൊയ്യുമ്പോള്‍ ആണല്ലോ.ഇപ്പോള്‍ എങ്ങനെയെങ്കിലും കൃഷി ഇറക്കിയാലും വയല്‍ കൊയ്യാറാകുമ്പോള്‍ അത്രയും ആള്‍ക്കാരെ കിട്ടാതെ കര്‍ഷകന്‍ കിടന്നോടുന്ന കാഴ്ചയാണ`കാണുക. പണ്ട് ഇങ്ങനെ ഒന്നും ഉണ്ടാകാറില്ലായിരുന്നു.പാടത്ത് അതിരാവിലെ തന്നെ കൊയ്‌ത്തുകാര്‍ ഒത്തുകൂടുമായിരുന്നു.വളരെ വളരെ ആള്‍ക്കാര്‍.കൊയ്ത്തു കുലി നെല്ലായിട്ടു മാത്രം.പത്തു പറ നെല്ലിന് ആദ്യ കാലത്തെല്ലാം ഒരു പറ നെല്ലായിരുന്നു കൂലി.അങ്ങനെ മൊത്തം കിട്ടുന്ന കൂലി- ഇതിനെ പതം എന്ന് പറയുമായിരുന്നു. എല്ലാവരും ആളെണ്ണി തുല്യമായി വീതം വച്ച് എടുക്കുമായിരുന്നു. ചിലപ്പോള്‍ ആണുങ്ങള്‍ക്ക് അല്പം കൂടുതല്‍ കൂലി പെണ്ണുങ്ങള്‍ സഹിച്ചങ്ങു കൊടുക്കുമായിരുന്നു. കൊയ്‌ത്തുകാലത്ത് മിയ്‌ക്കപ്പോഴും സന്ധ്യ ആകുമ്പോഴായിരിയ്‌ക്കും കൊയ്ത്തു ജോലി കഴിയുന്നത്.ഇങ്ങനെ കൊയ്ത്തുകഴിഞ്ഞ് ധാരളം പെണ്ണുങ്ങള്‍ വരിവരിയായി നെല്ല് കൂലിയായി വാങ്ങി തലയില്‍ കെട്ടിവച്ച് വീട്ടിലേയ്‌ക്കു പോകുന്ന കാഴ്ച അന്ന് ഗ്രാമ കേരളത്തിന്‍റെ ഒരു ഭാഗമായിരുന്നു.പോകുന്ന വഴി തോട് ,പുഴ, കുളം മുതലായ സ്ഥലങ്ങളില്‍ ഒരുമിച്ച് ഇറങ്ങി അവര്‍ കുളിയ്‌ക്കുകയും ചെയ്യുമായിരുന്നു.

നെല്ലു മായി ബന്ധപ്പെട്ട മറ്റൊരു കാഴ്ച വയ്‌ക്കോല്‍ അടിയാണ`.മെതിച്ച കറ്റ ഏകദേശം ഒരാഴ്ച അടുക്കി വയ്‌ക്കും, ഇതിനെ തുറു എന്നു പറയും. മുറ്റത്തോ നെല്‍ക്കളത്തിലോ വച്ചിരിയ്‌ക്കുന്ന ഈ തുറുവില്‍ നിന്നും ഒരാഴ്ച ആകുമ്പോള്‍ കറ്റ സ്വയം പുഴുങ്ങി ആവി വരാന്‍ തുടങ്ങും. ഈ കറ്റകളെ പെണ്ണുങ്ങള്‍ കാലുകൊണ്ടു ചവിട്ടിയോ, അല്ലങ്കില്‍ നീണ്ട ഒരു കമ്പുകൊണ്ട് അടിച്ചോ അതില്‍ ഇരിയ്‌ക്കുന്ന നെല്ല് മാറ്റിയെടുക്കുന്നു.ഈ നെല്ല് ആദ്യം അടിച്ചപ്പോള്‍ കറ്റയില്‍ നിന്നും ഉര്‍ന്ന് വരാത്ത പതരും കുറച്ചു നെല്ലു മാത്രമാണന്ന് ഓര്‍‌ക്കണം. ഇങ്ങനെ വയ്‌ക്കോലില്‍ നിന്നും ഊര്‍ത്തെടുക്കുന്ന നെല്ല് പാറ്റി അതിലേ ചണ്ടും പതരും വേര്‍തിരിച്ച്, നെല്ലു മാത്രം ഒരോരുത്തരും കൂട്ടിവയ്‌ക്കുന്നു.ഇതില്‍ നിന്നും പകുതി ഉടമസ്ഥനും പകുതി പണിക്കാര്‍ക്കും, അതായിരുന്നു കൂലി നിയമം.അന്ന് നെല്ലിനും അരിയ്‌ക്കും നല്ല വിലയള്ളതും സാധാരണ ജനങ്ങള്‍ വളരെ ദരിദ്രരായിരുന്നതും തുടര്‍ച്ചയായി പണിയില്ലാത്തതുമായിരുന്നു ഇതിനെല്ലാം കാരണം.ഇതിനെക്കാള്‍ പരിതാപകരമായ ഒരു കാഴ്ച ഞാന്‍ കണ്ടിട്ടുണ്ട്. ചില വയലുകള്‍ ഉടമസ്ഥന്‍റെ വീട്ടില്‍ നിന്നും കുറേ അകല ആയിരിയ്‌ക്കും, കൊയ്യുന്ന കറ്റകള്‍ ചുമന്ന് അവിടെ കൊണ്ടുപോകണം, പോകുന്ന വഴി കതിര്‍ കുലകള്‍ ഒടിഞ്ഞ് താഴെ വീഴും ,കൊയ്‌തു കഴിഞ്ഞ വയലിലും കുറേ നെല്‍ കുലകളും നെല്‍മണികളും കിടക്കുന്നുണ്ടാകും, പണിയ്‌ക്കു പോകാന്‍ കഴിയാത്ത വൃദ്ധരായ പഴയ ചില പണിക്കാര്‍ വളരെ പണിപ്പെട്ട് ഈ നെല്‍ മണികള്‍ പുറക്കിയെടുക്കുമായിരുന്നു. മഹാഭാരതത്തില്‍ പറഞ്ഞിട്ടുള്ള ഉതിര്‍ മണികള്‍ പുറക്കി ജീവിയ്‌ക്കുന്ന കുടുംബം പോലെ. ഞാന്‍ കണ്ടിട്ടുള്ള ജീവിതോപാദികളായ ജോലികളില്‍ ഏറ്റവും സത്യസന്ധവും , നിരഹങ്കാരവും,പാവങ്ങളില്‍ പാവവും ആയ രീതി ഈ ഉതിര്‍ മണി പുറക്കലാണ`.കിളികളെ പോലെ, പാടത്ത് ആര്‍ക്കും വേണ്ടാതെ ഉപേക്ഷിച്ച നെല്‍മണികള്‍ പുറക്കിയെടുക്കുന്ന ജോലി.ഇന്ന് കേരളം വളരെ ഉയര്‍ന്നിരിയ്‌ക്കുന്നു. പാടത്തെ പണിയ്‌ക്ക് ആരും പോകാതെ തന്നെ ആയി.തീരെ പാവങ്ങള്‍ പോലും വളരെ നല്ല ജീവിതം നയിയ്‌ക്കുന്നു.സന്തോഷം തരുന്ന കാര്യമാണ
`.

(തുടരും)

Sunday, June 03, 2007

മാറുന്ന മലയാളി 1960 മുതല്‍ (സീന്‍ ഒന്ന്)

മലയാളിയുടെ വേഷ വിധാനത്തില്‍ വന്ന മാറ്റം. 1960 കള്‍ തൊട്ട് ഇങ്ങോട്ട് നോക്കിയാല്‍ രസകരമായിരിയ്‌ക്കും. അന്ന് മിക്കവാറും ആണുങ്ങള്‍ വെള്ള മുണ്ടും വെള്ള ഷര്‍ട്ടുമായിരുന്നു ധരിച്ചിരുന്നത്.വയസ്സായ പുരുഷന്മാര്‍ ഷര്‍ട്ട് ധരിച്ചിരുന്നില്ല.വെള്ള മുണ്ടുമാത്രം ധരിച്ചിരുന്നു.മിയ്‌ക്ക ആള്‍ക്കാരും ചെരുപ്പു ധരിച്ചിരുന്നില്ല.കവി ഭാവനയിലെ നഗ്നപാദര്‍.കാതില്‍ കടുക്കന്‍ അണിഞ്ഞ ധാരളം വയസ്സമ്മാര്‍ ഉണ്ടായിരുന്നു.ആണ്‍കുട്ടികള്‍ ഹാഫ് നിക്കര്‍ ധരിച്ചിരുന്നു.ഫുള്‍ പാന്‍റിട്ട കുട്ടികളെ കണ്ടാല്‍ സര്‍ക്കസ്സില്‍ നിന്നും വന്ന കോമാളിയെ പോലെ നോക്കുമായിരുന്നു.ആണുങ്ങളുടെ ഷര്‍ട്ടിന്‍റെ ബട്ടന്‍സ് ഷര്‍ട്ടിന്‍റെ ഒരു പാളിയില്‍ വച്ചു പിടിപ്പിയ്‌ക്കുന്നതിനു പകരം, രണ്ടു പാളിയിലും ഒരോ ദ്വാരമിട്ട് രണ്ടുകൂടിചേര്‍ത്ത് കുടുക്കുന്ന ഒന്നായിരുന്നു.സ്ത്രീകളുടെ ബ്ലൗസ്സില്‍ ഇപ്പോള്ളുള്ള ഹൂക്കിനു പകരം പ്രസ്സ് ബട്ടന്‍ ആയിരുന്നു.സ്ത്രീകളും നല്ലൊരു വിഭാഗം ചെരിപ്പു ധരിച്ചിരുന്നില്ല. ആണ്ണും പെണ്ണും തലയില്‍ എണ്ണ തേച്ചിരുന്നു.ചെറുപ്പക്കാരായ സ്ത്രീകള്‍ തലമുടി നീട്ടി ചീകി പുറകിലോട്ട് ഇട്ടിരുന്നു.ഹിന്ദുക്കള്‍ ചന്ദനം ഇടുന്നത് ഒരു ഭാഷനായിരുന്നു. സ്ത്രീകള്‍ സിന്ദൂരം തൊട്ടിരുന്നു.സിന്ദൂരം വായ്‌‌വട്ടം കുറഞ്ഞ ഒരു കുപ്പിയില്‍ ആക്കി ആ കുപ്പി നെറ്റിയില്‍ ചേര്‍‌ത്തു വച്ച് മുകളിലോട്ടു മലര്‍‌ന്ന് വീണ്ടും മുമ്പോട്ട് ആഞ്ഞ് കുപ്പിമാറ്റുമ്പോള്‍ കുപ്പിയുടെ വായ്‌വട്ടത്തിന്‍റെ ആകൃതിയില്‍ ഒരു വട്ടപൊട്ട് നെറ്റിയില്‍ കിട്ടും.വാച്ചുള്ളവര്‍ വിരളം. ഉള്ളവര്‍ കൂടെ കൂടെ അതു` ഊരി തിരികികൊണ്ടിരിയ്‌ക്കും, കീയ കൊടുക്കുക എന്നു പറയും. ചെറുപ്പക്കാരുടെ പാദ രക്ഷ പ്രധാനമായും സില്‍‌പ്പര്‍ എന്ന ചപ്പല്‍‌ ആയിരുന്നു.പിന്നെ ചെറുപ്പക്കാര്‍ വെള്ള മുണ്ടില്‍ നിന്നും പരിണാമം ബാധിച്ച് കൈലിയിലേയ്‌ക്കുമാറി. കുറുകെ ബാറുകളായി വരയുള്ള ഒരു തരം കൈലികളായിരുന്നു. സ്ത്രീകളും വീട്ടിലെല്ലാം നില്‍ക്കുമ്പോള്‍ അതുതന്നെ ധരിച്ചു.കുടെ അവര്‍ ജംബര്‍ അല്ലങ്കില്‍ ബ്ലൗസ് എന്ന ഇറുകിയ കവചവും ധരിച്ചു.ആ സമയങ്ങളില്‍ ഇറങ്ങിയ മലയാള സിനിമയില്‍ എല്ലാം നിങ്ങള്‍ ക്ക് ഇതു കാണാം. ചിലര്‍ ഈ കവചത്തിന്‍റെ മുകളില്‍ വെളുത്ത ഒരു തോര്‍ത്ത് ശതമാനം പോലെ ഇടുമായിരുന്നു. ആണുങ്ങള്‍ വീട്ടില്‍ നില്‍ക്കുമ്പോഴും പുറത്തു പണിയെടുക്കുമ്പോഴും ഷര്‍ട്ടേ ഇടില്ലായിരുന്നു. ഇന്നത്തെ ഷഡ്ഡി അന്നു കണ്ടു പിടിച്ചിരുന്നില്ല, പകരം വരയുള്ള വള്ളിയുള്ള അണ്ടര്‍ വെയര്‍ ആയിരുന്നു.സൈക്കിള്‍ വളരെ പ്രസ്റ്റീജസ് ആയ വഹനമായിരുന്നു. സ്കൂട്ടര്‍ ഡോക്ടര്‍, ഇഞ്ചിനീയര്‍മ്മാര്‍ മുതലായവരാണ` അന്ന് ഓഫീസ്സില്‍ പോകാന്‍ ഉപയോഗിച്ചിരുന്നത്. കാര്‍ അന്ന് അംബാസ്സഡര്‍ മാത്രം,അത് ടാക്സിയായി മാത്രം ഉപയോഗിച്ചിരുന്നു.സ്വന്തം കാര്‍ വാങ്ങുന്നവരും സ്വന്തം ഓട്ടം കഴിഞ്ഞ് ബാക്കി സമയം ടാക്സിയായി വിട്ടിരുന്നു.കൈലി മുണ്ടില്‍ നിന്നും പെട്ടന്ന് ലുങ്കി എന്ന ഒരു കളങ്കാരി സാധനത്തിലേയ്‌ക്ക് കേരളം പൊട്ടന്നു മാറി.അത് ഒരു യുഗം തന്നെ ആയിരുന്നു. ലുങ്കിയുഗം,രാത്രി ബസ്സില്‍ പോകുന്നവര്‍ കൂടി ബസ്സില്‍ വച്ച് ഉടുത്തിരുന്ന മുണ്ട് അല്ലെങ്കില്‍ പാന്‍റ് ഊരി മാറ്റി ലുങ്കിയുടുത്ത് സ്വസ്ത്തമായി എന്നു വിചാരിച്ചിരുന്ന് സിഗരടറ്റു വലിയ്‌ക്കുന്ന ഒരു കാലഘട്ടം.രാത്രി എന്തായാലും ലുങ്കിധാരികളെ മാത്രമേ തിരുവന്തപുരം പോലുള്ള പട്ടണങ്ങളില്‍ കണ്ടിരുന്നുള്ളു. സെക്കന്‍റ് ഷോയ്‌ക്ക് ലുങ്കിയുടുക്കാതെ ഒരു ചെറുപ്പക്കാരനു പോകുന്ന കാര്യം ആലോചിയ്‌ക്കാന്‍ കൂടി അന്നു കഴിയുമായിരുന്നില്ല. ലുങ്കിയും ഷര്‍ട്ടും പിന്നെ ഒരു തോര്‍ത്തും, കാലില്‍ സില്‍‌പ്പറും- അതായിരുന്നു ചെറുപ്പക്കാരയ ആണുങ്ങളുടെ ട്രയിഡു വേഷം.പെണ്‍ കുട്ടികള്‍ക്ക് പാവട നീണ്ട ബ്ലൗസ്- പെണ്‍കുട്ടികള്‍ വീട്ടില്‍ നില്‍ക്കുമ്പോള്‍ പാവടയും ഷര്‍ട്ടുമായിരുന്നു, ഒരു സാധ പെണ്‍കുട്ടിയുടെ പ്രധാന ഹോബി മലയാളമനോരമ ആഴ്ചപ്പതിപ്പിലെ നീണ്ട കഥകള്‍ വായ്ച്ചു ചര്‍ച്ചചെയ്യുക എന്നതായിരുന്നു.(തുടരും)