Monday, July 30, 2007

കൊച്ചുകൊച്ചു കാര്യങ്ങള്‍

ചില നേരങ്ങളില്‍ ചില ആള്‍ക്കാരുടെ സംഭാക്ഷണവും പ്രവൃത്തിയും ബഹുരസമായിരിയ്‌ക്കും.എന്‍റെ ഒരു കൂട്ടുകാരന്‍റെ പിതാശ്രീ ഒരിയ്‌ക്കല്‍ പറമ്പില്‍ നിന്ന ഒരു വലിയ ആഞ്ഞിലി മരം മുറിച്ചിടുവാന്‍ പണിക്കാരെ ഏര്‍പ്പാടാക്കി.മരം ഉദ്ദേശിച്ച രീതില്‍ വീഴാനായി വടം കെട്ടിയിരുന്നു.മുറുപ്പുകാര്‍ മരത്തിന്‍റെ ചുവടുകൂറെ മുറിച്ചിട്ട് മരം മറിച്ചിടാന്‍ ഏല്ലാവരും കൂടി വടത്തില്‍ പിടിച്ചു വലിച്ചു,എങ്കിലും മരം വീണില്ല, വടം അയയുകയും ചെയ്തു.അപ്പേള്‍ പിതാശ്രീ- ' ഇനി ഒന്നു "മുറുക്കി വലിയ്‌ക്കു , പിന്നെ ശരിയാകും" ഒരു പാത്രത്തിലിരുന്ന വെറ്റിലയും ബീഡിയും പണിക്കാരുടെ നേരെ നീട്ടി പറഞ്ഞു.

-----------------------------------------------------------

ഒരിയ്‌ക്കല്‍ ബസ്സില്‍ സഞ്ചരിച്ചപ്പോള്‍ വായിച്ച ഒരു ബോര്‍ഡ് - "സരസ്വതി വീണ കട" സംഗീത ഉപകരണങ്ങള്‍ വില്‍ക്കുന്ന ഒരു സ്ഥാപനമായിരുന്നു അത്

....................................................................................

കുറേ വര്‍ഷങ്ങള്‍ക്കുമുമ്പ് കുട്ടികളുടെ പേര` ഒരര്‍ത്ഥവു മില്ലാതെ ചുരുക്കി ഇടുന്നത് ഒരു ഫാഷനായിരുന്ന കാലം.ഒരു ചെറിയകുട്ടിയുടെ പേരു`"സിന്‍ കുമാര്‍" എന്നായിരുന്നു.കുട്ടിയെ ഹോസ്പിറ്റലില്‍ കൊണ്ടു പോയപ്പോള്‍ ഡോക്ടര്‍ അമ്മയോടുചോദിച്ചു - ഇവന്‍ ഏതു പാപത്തിന്‍റെ സന്തതിയാണ`. ഏതായാലും അവര്‍ പിന്നെ ആ പേരുമാറ്റി സെന്‍ കുമാര്‍ എന്നാക്കി

......................................................................................

ഒരു ചെറിയ കുട്ടി പറമ്പില്‍ നിന്നും നിലവിളിച്ചു്‌ പേടിച്ച് വീട്ടിലേയ്‌ക്ക് ഓടി വന്നു പറഞ്ഞു പറമ്പില്‍ ഒരു വലിയ കറുത്ത പാമ്പു കിടക്കുന്നുണ്ടന്ന്.വീട്ടുകാര്‍ പോയി നോക്കിയപ്പോള്‍ അത് വേങ്ങയുടെ ഒരു കായ് ആയിരുന്നു.{വേങ്ങ ഒരു കാട്ടു മരം, തടിയ്‌ക്ക് ഭയ്ങ്കര കട്ടിയാണ`,മുന്‍ കാലങ്ങളില്‍ കാള വണ്ടിയുടെ വീലിന്‍റെ മദ്ധ്യഭാഗമായ കുടം ഉണ്ടാക്കാന്‍ ഉപയോഗിക്കുമായിരുന്നു.വേങ്ങയുടെ പൂവ് കണികൊന്ന പൂവു പോലിരിയ്‌ക്കും. അതിന്‍റെ ഉണങ്ങിയ കായ് കറുത്ത ഒരു പാമ്പു പോലെയിരിയ്‌ക്കും}

......................................................................................................

ഞാന്‍ സ്കൂളില്‍‌പഠിച്ചിട്ട് തിരികെ വരുമ്പോള്‍ വീട്ടിനടുത്തുള്ള ഒരു വായനശാലയില്‍ നിന്നും പുസ്തകം എടുക്കുമായിരുന്നു.അവിടെ പഞ്ചായത്തു വക റേഡിയോ ഉണ്ട്,അതിനടുത്തുതന്നെ ഒരു കിണറും, ആകിണറ്റിന്‍റ ആളോടിയില്‍ ഒരാള്‍ ഇരിയ്‌ക്കുമായിരുന്നു.ഷര്‍ട്ടോ ബനിയനോ ഒന്നും ഇല്ലാതെ,പാട്ടു കേട്ട് തൂണും ചാരി അങ്ങനെ ഇരിയ്‌ക്കും.പുള്ളിയുടെ കൈയ്യില്‍ ഒരു വലിയ മടക്കു കത്തിയുണ്ടാകും,അതു വച്ച് ഒരു അടയ‌ക്കാ കൂടക്കൂടെ അരിഞ്ഞു വായിലിടും, അല്ലങ്കില്‍ ഒരു തടികഷണം പെന്‍സ്സില്‍ ചെത്തുന്നതുപോലെ ചെത്തിക്കളഞ്ഞുകൊണ്ടിരിയ്ക്കും.ആരോടും സംസ്സാരിയ്‌ക്കില്ല,സ്ഥലം മാറി ഇരിയ്‌ക്കുന്നതും കണ്ടിട്ടില്ല.എന്നും ഉച്ചമുതല്‍ സന്ധ്യയാകുന്നതുവരെ ആ ഇരിപ്പു തുടരും.വര്‍ഷങ്ങളോളം ഞാന്‍ അതു കണ്ടിട്ടുണ്ട്. (തുടരും)

.....................................................................................................

2 comments:

സു | Su said...

:)കൊച്ചുകാര്യങ്ങള്‍ ഇഷ്ടമായി.

qw_er_ty

വേണു venu said...

കൊച്ചു കാര്യങ്ങളിങ്ങൊട്ടെഴുതി വിടൂ.വായിക്കന്‍‍ രസം ഉണ്ടു്.:)