ജെ സി ബി ഒരു ഭയങ്കര സാധനമാണ`,
അവന്‍റെ വിക്രിയകള്‍ നോക്കിനില്‍ക്കാന്‍ നല്ല രസമാണ`, യന്ത്രങ്ങള്‍ ആയാല്‍ ഇങ്ങനെ ആയിരിയ്‌ക്കണം.ശരിയ്‌ക്കും ഒരു യന്ത്ര ആന തന്നെയാണ`, ഏതു കുന്നും മലയും നിരങ്ങിക്കയറും.തുമ്പികൈ കൊണ്ട് മുമ്പിലുള്ള എന്തും പിഴുതെറിയും, മണ്ണു കുഴിച്ച് കോരിമാറ്റും, കിടങ്ങുകള്‍ നികത്തും. എല്ലാം അകത്തിരിയ്‌ക്കുന്ന ആനക്കാരന്‍ പറയുന്ന പോലെ ചെയ്‌തുകൊള്ളും.നടന്നു പോയ വഴിയിലെ പാട് കുറേ നാള്‍ കിടക്കും. ഇത്ര ശക്‌തിമാനായ ഒരുത്തന്‍ , അനുസരണയുള്ളവനും, അടുത്തെങ്ങും വേറെയുണ്ടായിട്ടില്ല. വലിയ പാറകള്‍ പോലും പ്രത്യേക ഹാമ്മര്‍ ഉപയോഗിച്ചു ഞെക്കിപൊട്ടിച്ചുതരും. ഒത്തിരികാര്യങ്ങള്‍ ചെയ്യുന്ന യന്ത്രഭീമന്‍ അതാണ` ജെ സി ബി.
Subscribe to:
Post Comments (Atom)
8 comments:
ജെ.സി.ബി.യുടെ കളികള്‍ നോക്കിനില്‍ക്കാന്‍ നല്ല രസമാണ`.ഒരുഹൗസ്സിംഗ` കോളനിയുടെ നിര്‍മ്മാണവുമായി
ബന്ധപ്പെട്ടാണ`ഞാന്‍ ഇവന്‍റെ വിക്രിയകള്‍ ആദ്യമായി ആസ്വദിയ്‌ക്കുന്നത്.കുറ്റിക്കാടും പടലും മരങ്ങളുമെല്ലാം അവന്‍ അടിച്ചൊതിക്കി,നിമിഷനേരംകൊണ്ട് അവിടെയെല്ലാം നിരപ്പാകിയെടുത്തു
Aahaa....Do u know the relation between JCB and KSEB ?
ദേശാഭിമാനിയിലാണെന്നു തോന്നുന്നു, ഒരു ചിത്രം കണ്ടതു, ഒരു ലോറിയേന്നു ഇവനെയിറക്കുന്നതു്: ലോറിയുടെ മുന്‍ഭാഗം വായുവില്‍ പൊങ്ങിനില്‍ക്കുന്നു.
പൂര്‍ണ്ണമായും ഇറങ്ങിക്കഴിയുമ്പോള്‍ ലോറിയുടെ മുന്ഭാഗം പ്‌ടേന്നു താഴെ വന്നടിച്ചിരിക്കണം.
കുടിയൊഴിപ്പിക്കാനും തച്ചു നിരത്താനുമായി കൊണ്ടുവന്ന യന്ത്രപൊളിപ്പനെ നിരത്തിലേക്ക് ഇറക്കുന്നുവെന്ന വാര്‍ത്തയ്ക്കൊപ്പം വന്ന ഫോട്ടോ ആധാരം.
ഏവൂരാന്‍ ഇതാണ് കണ്ടതെങ്കില്‍ പ്‌ടേന്നു അടിച്ചിട്ടില്ല.
പ്രാപ്രാ,
വീഡിയോ കണ്ടു, ഉഗ്രന്‍ ടെക്നിക്ക് തന്നെ..! സമ്മതിക്കേണ്ടിയിരിക്കുന്നു..!
ദേശാഭിമാനിയില്‍ വന്ന ഈ ചിത്രമാണു് ഉദ്ദേശിച്ചതു്.
എങ്കിലും താഴെ പ്‌ടേന്നു മുന്ഭാഗം തല്ലിയിരിക്കില്ലാന്നു മനസ്സിലായി, നന്ദി..!
പ്രാ സ്ക്വയര്‍,
ഒരൊന്നൊന്നര സംഭവമാണല്ലേ..?
അപ്പൊ മൂന്നാര്‍ ക്രെഡിറ്റ് അച്ചുമാമന് അല്ല ഈ ഭീമനാണ് കിട്ടേണ്ടത്..
ഒരു യന്ത്ര പുലി....
മൂന്നാറില്‍ ഇടിച്ചു നിരത്തുന്ന യന്ത്രത്തിനെല്ലാം ഒരേപേര്‍ : ജെ.സി.ബി. !!!.
പക്ഷെ അതു ഒരു കമ്പനിയുടെ പേര് മാത്രമാണെന്ന അറിവ് എത്രപേര്‍ക്കുണ്ടാവും?. അതുപോലെ പല കമ്പനികളുടെ യന്ത്രങ്ങള്‍ ഇത്തരം ജോലികള്‍ നിര്‍വ്വഹിക്കുന്നുണ്ട്. ഇവിടെ സൌദിയില്‍ സാധാരണ ഉപയോഗിക്കുന്നതു സി.എ.റ്റി (കാറ്റ്) എന്ന ചുരുക്കപ്പേരുള്ള കാറ്റര്‍പില്ലര്‍ എന്ന കമ്പനിയുടേതാണ്‍. നമ്മള്‍ ഇതിനെയും ജെ.സി.ബി. എന്നു വിളിക്കുന്നു.
ജെ.സി.ബി. എന്നാല്‍ :
1945 ല്‍ Joseph Cyril Bamford എന്നയാള്‍ കാര്‍ഷികാവശ്യത്തിനും, നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കുമുള്ള യന്ത്രങ്ങള്‍ നിര്‍മ്മിക്കുന്നതിനായി 12’x 12’ മാത്രമുള്ള ഒരു ഗാരേജില്‍ ആരംഭിച്ച സ്ഥാപനമാണ്‍. അദ്ദേഹത്തിന്റെ പേരിന്റെ ആദ്യാക്ഷരങ്ങള്‍ ചേര്‍ന്നതാണ്‍ ജെ.സി.ബി.
ഇന്നു 6000 ലധികം ജോലിക്കരും 250 ലധികം ഉപകരണങ്ങളും നിര്‍മ്മിക്കുകയും 150 ലധികം രാജ്യങ്ങളില്‍ ഇവ വിറ്റഴിക്കുക്കയും ചെയ്യുന്ന കമ്പനിയായി വളര്‍ന്ന ഇതിന്റെ ആസ്ഥാനം ബ്രിട്ടനാണ്‍. അമേരിക്ക, ദക്ഷിണ അമേരിക്ക, ഇന്ത്യ എന്നീ രാജ്യങ്ങളില്‍ ബ്രാഞ്ചുകളുമുണ്ട്.
നന്ദി നന്ദു,
ഈ നല്ല അറിവ് പങ്കുവച്ചതിന`,ജെ.സി.ബി യുടെ ഫുള്‍ എന്താണന്ന് ഞാന്‍ ചിലപ്പോള്‍ ചിന്തിച്ചിട്ടുണ്ട്.Joseph എന്ന റോഡ് റോളര്‍ കണ്ടിട്ടുണ്ട്.
Post a Comment