ആഹാരം കഴിയിയ്‌ക്കാന്‍ വേണ്ടിയാണോ മനുഷ്യന്‍ ജീവിയ്‌ക്കുന്നത്, അല്ലന്നു തന്നെ എല്ലാവരും പറയും എങ്കിലും ജീവിത രീതികാണുമ്പോള്‍ ആഹാരം കഴിയ്‌ക്കുവാന്‍ വോണ്ടിയാണ` രാവിലെ എഴുന്നേറ്റത`തന്നെ എന്നു തോന്നും.
എഴുന്നേറ്റുടന്‍ ബഡ് കോഫി, പിന്നെ പല്ലു തേപ്പും കുളിയുമെല്ലാം കഴിഞ്ഞ് വിസ്തരിച്ച ബ്രേക്ക്, ബ്രേക്കു പൊട്ടുന്നതു വരെ, അതും തലേ ദിവസത്തെ ചിക്കന്‍ കറിയോ മീന്‍ കറിയോ ചേര്‍ത്ത്, പിന്നെ ജോലിയ്‌ക്കു പുറപ്പെടാന്‍ സമയത്തു ചായ, ജ്വാലി സ്ഥലത്ത് എത്തിയ ശേഷം എത്തി ചേര്‍ന്ന സന്തോഷം പങ്കു വയ്‌ക്കാന്‍ ചായ. പിന്നെ പതിനൊന്നു മണിയ്‌ക്ക് റ്റീബ്രേക്ക്, കടിയും കുടിയും. ഒരു മണിയ്‌ക്ക് വിസ്തരിച്ച ലഞ്ച്,ബിരിയാണി - ചിക്കന്‍ കറി-ചിക്കന്‍ ഫ്രൈ, ബറോട്ട, മട്ടന്‍, ചിക്കന്‍ ചാപ്സ്,മീന്‍,ഫ്രൈ, കറി തുടങ്ങിയവ, നിര്‍ബന്ധ മായിട്ടും പച്ചക്കറി ഒന്നും അകത്താകരുതെന്നുണ്ട്. പിന്നെ വീണ്ടും മൂന്നു മണിയ്‌ക്ക് ടീബ്രേക്ക്- ചായ, കടി (വഴയ്‌ക്ക അപ്പം,ഉണ്ട,ബോണ്ട, ഗുണ്ടു തുടങ്ങിയവ),അഞ്ചു മണിയ്-ക്ക് പണിഞ്ഞു ക്ഷീണിച്ച് ഇറങ്ങിയാല്‍, വീട്ടില്‍ എത്തുന്നതു വരെ വീണ്ടും പലവിധ തീറ്റകള്‍.
വീട്ടില്‍ എത്തിയ ശേഷം സന്ധ്യ മയങ്ങിയ ശേഷം പിന്നെ ശരിയായ ആഹാരം, ദുഃഖവും ക്ഷീണവും ഏല്ലാം മറന്നുള്ള പാര്‍ട്ടി. ബാര്‍ അല്ലങ്കില്‍, വീട്ടിലെ വാര്‍, കുടി കുടി, തീറ്റ,തീറ്റ, ജീവിതത്തിന്‍റെ അര്‍ത്ഥവും, അറ്റവും,സന്തോഷവും,കുറ്റിയും കൊളുത്തുമെല്ലാം, വെളിയില്‍ വരുന്ന പാര്‍ട്ടി.അങ്ങനെ ഒരുദിവസത്തെ ജീവിതം പണിഞ്ഞു പണിഞ്ഞു` തിന്നു തീര്‍ത്തു. തിന്നുന്നതിനും ചില പാറ്റേണുകളുണ്ട്
- ഒരിയ്ക്കല്‍ ഞാനും സുഹൃത്തുക്കളും കൂടി തിരുപ്പതിയില്‍ പോയി, തിരികെ ബാംഗ്‌ളൂരില്‍ വരണം, അതിന` ഒരു പ്രെവറ്റ് ലക്ഷ്വ്റി ബസ്സില്‍ സീറ്റും സംഘടിപ്പിച്ചു.
കുറച്ചു നേരത്തെ ബസ്സില്‍ കയറി ഇരുന്നു.എല്ലാവരും കയറി , അതില്‍ ഒരു സീംഗില്‍ സീറ്റും ഉണ്ടായിരുന്നു.സീറ്റിന്‍റെ പ്രത്യേകതകൊണ്ടു`ആ സീറ്റിനെ ഞാന്‍ കയറിയപ്പോഴെ ശ്രദ്ധിച്ചിരുന്നു. വണ്ടി വിടാറായപ്പോള്‍ ആ സീറ്റിലെ യാത്രക്കാരന്‍ വന്നു. ഒരു തടിയന്‍, ഒത്ത പൊക്കം, അയ്യാള്‍ തലമുടിയും താടിയും നീട്ടിവളര്‍ത്തിയിരുന്നു. മാത്രമല്ല അത് എണ്ണ മയമുള്ള മുടിയായിരുന്നതിനാല്‍ ചീകിയും വച്ചിരുന്നു. നെറ്റിയില്‍ ചന്ദനം കൊണ്ടുള്ള ഒരു വട്ട പൊട്ടും അതിനു നടുവില്‍ കുംങ്കുമം കൊണ്ട് ഒരു കുത്തും അയ്യാള്‍ക്കുണ്ടായിരുന്നു. അയ്യാളുടെ കണ്ണുകള്‍ക്ക് എന്തോ ഒരു വല്ലാത്ത തിളക്കമുണ്ടായിരുന്നു.അയ്യാള്‍ വെള്ള നീണ്ട ഒരു ജൂബ്ബായും,നീല ജീന്‍സും ധരിച്ചിരുന്നു. അയ്യാളുടെ സാമാനങ്ങള്‍ എടുത്തുകൊണ്ട് അയ്യാള്‍ താമസിച്ചിരുന്ന സ്ഥലത്തു നിന്നും ഒരു ജോലിക്കാരന്‍ കൂടി ബസ്സുവരെ വന്നിരുന്നു. ഒരു കരിമ്പടം മടക്കിയത് ആ ജോലിക്കാരന്‍ അയ്യാളുടെ സീറ്റില്‍ വച്ചു.അതൊന്ന് കൈകൊണ്ടു ശരിയാക്കി വച്ച്, നന്മുടെ യാത്രക്കാരന്‍ ബസ്സുമുഴുവന്‍ ഒന്നു കണ്ണോടിച്ച് സീറ്റീല്‍ വച്ച ആ കരിമ്പടത്തില്‍ ഇരുന്നു. അപ്പോള്‍ വലിയൊരു കൊടുമുടിപോലെ അയ്യാള്‍ ബസ്സിന്‍റെ സീറ്റിന്‍റെ മുകളില്‍ പൊങ്ങി കണ്ടു.
അങ്ങനെ ബസ്സു പോയി ഉച്ചയ്‌ക്ക് ഒരു മണിയായപ്പോള്‍ ചിറ്റൂരില്‍ എത്തി.ആഹാരം കഴിയ്‌ക്കാന്‍ ഒരുഹോട്ടലിന്‍റെ മുമ്പില്‍ ബസ്സു നിറുത്തി. മിയ്‌ക്കവരും ഊണുകഴിയ്‌ക്കാന്‍ ഹോട്ടലില്‍ കയറി, നമ്മുടെ തടിയന്‍ സ്വാമിയും കയറി., പുള്ളിക്കാരന്‍ അവിടെ ഞങ്ങളുടെ എതിര്‍ വശത്തുള്ള സീറ്റില്‍ ആണ` ഇരുന്നത്,എല്ലാവരും സാധ ഊണു കഴിച്ചപ്പോള്‍ പുള്ളിക്കാരന്‍ സെപ്ഷ്യല്‍- സെപ്ഷ്യല്‍ ഊണ` ആവശ്യപ്പെട്ടു, അങ്ങനെ ഒരു ചീഫ് സപള്യര്‍-ആദ്യം നാലോ അഞ്ചോ വലിയ ആലു പെറോട്ട വിളമ്പി അതു കഴിഞ്ഞു ചപ്പാത്തി,കറികള്‍, പിന്നെ വെള്ളചോറ്, പരിപ്പ്, അതിന്‍റെ ഒപ്പം സപ്‌ളയറുടെ കൈയ്യിലിരുന്ന ലോട്ടയിലെ നൈയ് മുഴുവന്‍ വിളമ്പാന്‍ ആ വശ്യപ്പെട്ടു.ആ അവശ്യത്തിനുമുമ്പില്‍ വിളനമ്പുകാരന്‍ അന്തം വിട്ടു വാ പൊളിച്ചു നിന്നു പോയി, വീണ്ടും നിര്‍ബന്ധിച്ചപ്പോള്‍ അയ്യാല്‍ കൗണ്ടറില്‍ ഇരുന്ന വിദ്വാനുമായി ആലോചിച്ചു വന്നു പറഞ്ഞു, ഒരു സ്പൂണ്‍ നെയ്‌ക്ക് അന്‍പ്തു പൈസ വച്ച് ആകുമെന്ന്, നമ്മുടെ തടിയന്‍ സ്വാമി, സസന്തോഷം ചിരിച്ചു കൊണ്ട് അതു സമ്മദിച്ചു.സപ്ലയര്‍ അളന്ന് ഒഴിച്ചു നാല്പ്പതി രണ്ടു സ്പ്പൂണ്‍. അത് ചോറുമായി ഉരുട്ടി അയ്യാല്‍ വിഴുങ്ങി,ഹോട്ടലില്‍ ഉള്ള വര്‍ മൊത്തം സപ്ലയര്‍ , അടുക്കള ജോലിക്കാര്‍ ഏല്ലാം ഒളിഞ്ഞും തെളിഞ്ഞും ആ ഭീമനെ നോക്കി നിന്നു. ഭീമന്‍ സ്വദസിദ്ധമായ ചിരിയോടെ ഒന്നും സംഭവിയ്‌ക്കാത്തതുപോലെ തിന്നു.എന്നാല്‍ അയ്യാല്‍ പായസം ഏല്ലാ വരും കഴിച്ചതു പോലെ ഒരു ചെറിയ പാത്രത്തിലെതുമാത്രമേ കഴിച്ചുള്ളു. അപ്പോഴെയ്‌ക്കും അയ്യാല്‍ ഒരു വി ഐ പി ആയി മാറി, അങ്ങനെ കുറെ റോബസ്റ്റാ പഴം ഒരു പാത്രത്തില്‍ വച്ച് അയ്യാല്‍ കൈ കഴുകി വന്നപ്പോള്‍ ഹോട്ട്ലിലെ മാനേജര്‍ തന്നെ വളരെ ഭവ്യതയോടെ മുമ്പില്‍ കൊണ്ടു വച്ചു.അയ്യാള്‍ അതില്‍ ഒന്നു തൊട്ടെങ്കിലും ഒന്നും എടുത്തില്ല, അതുപോലെ തന്നെ കൊണ്ടുവന്നവെറ്റിലയും എടുത്തില്ല.അതു നന്നായി എന്ന് എനിയ്‌ക്കുതോന്നി, ചിരിയ്‌ക്കുമ്പോള്‍ ആ പല്ലുകള്‍ക്ക് നല്ല വെണ്മയുണ്ടായിരുന്ന്, അതു വെറുതെ കളയണ്ടല്ലോ.
തിരിച്ച് ബസ്സില്‍ കയറി സീറ്റില്‍ ഇരുന്ന ഭീമനെ എല്ലാവരും ശ്രദ്ധിച്ചു, അയ്യാളുടെ മുഖം പ്രസന്നമായിരുന്നു, ഇത്രയം ആഹാരം കഴിച്ച യാതൊരു ക്ഷീണവും ഇല്ലായിരുന്നു.ഞാന്‍ യാത്രയ്‌ക്കു മദ്ധ്യേ തരമൊത്തപ്പോള്‍ എവിടെയ്‌ക്കു പോകുന്നു എന്ന് ചോദിച്ചു, അയാള്‍ പുഞ്ചിരിച്ചുകൊണ്ട് അങ്ങനയൊന്നുമില്ല, വെറുതേ കറങ്ങി നടക്കുന്നു എന്നു മാത്രം പറഞ്ഞു.
Subscribe to:
Post Comments (Atom)
1 comment:
ഇനി ഈ തീറ്റ ഭീമനെ പരിചയപ്പെടുക.ചിലര്‍ ആഹാരം കഴിയ്‌ക്കുന്നതു കണ്ടാല്‍ തന്നെ ഒരു അന്തസ്സുണട്, ആസ്വദിച്ച് അങ്ങനെ കഴിയ്‌ക്കും, അത്തരക്കാര്‍ വീട്ടില്‍ ഗസ്റ്റായിട്ടു വന്നാല്‍ കൂടെയിരുത്തി ആഹാരം വിളമ്പാനും ഒരു രസമാണ`, മറ്റൂ ചിലര്‍ ആഹാരം കഴിയ്‌ക്കുന്നതു കണ്ടാലേ ശര്‍ദ്ദിയ്‌ക്കാന്‍ വരും, അകത്താക്കുന്നതിനെക്കാള്‍ കൂടുതല്‍ നല്ല ആഹാരസാദനങ്ങള്‍ അവര്‍ നുള്ളിയും പൊടിച്ചും ചവച്ചു തുപ്പിയും വെയിസ്റ്റാക്കി കളയും. മീനിന്‍റെ തല പൊറിച്ചതും, ചിക്കന്‍റെ കാലുമെല്ലാം നിഷ്‌ക്കരണം ഈ ദരിദ്രവാസികള്‍ തൂകിയെടുത്ത് വെയിസ്റ്റ് പാത്രത്തില്‍ എറിഞ്ഞുകളയും.
Post a Comment