Friday, June 01, 2007
ഹൈവേ സ്വപ്‌നം
കേരളത്തില്‍ കെട്ടിടനിര്‍മ്മാണ നിയമങ്ങള്‍ മാറാന്‍ പോവുകയാണ`.കേരളത്തിലെ നാഷണല്‍ ഹൈവേയില്‍ കൂടി സഞ്ചരൈയ്‌ക്കുന്നവര്‍ക്കറിയാം ,കേരളത്തില്‍ ഗ്രാമങ്ങള്‍ ഇല്ല.തുടര്‍ച്ചയായ ഒരു വലിയ പട്ടണമാണ് കേരളം, പ്രത്യേകിച്ചും തെക്കന്‍ പ്രദേശങ്ങള്‍.നഷണല്‍ ഹൈവേ,മറ്റു മെയിന്‍ റോഡുകള്‍ തുടങ്ങിയ വയുടെ രണ്ടു വശത്തും താമസിയ്‌ക്കാന്‍ വേണ്ട വീടുകള്‍ വയ്‌ക്കാതിരിയ്‌ക്കുന്നതായിരിയ്‌ക്കും ഭാവില്‍ നല്ലത്.വീടുകളും കടകളുമെല്ലാം അകത്ത് ഇട റോഡുകള്‍ വെട്ടി അവിടെ മാത്രം.തിരക്കുള്ള നാഷണല്‍ ഹൈ/ മൈയിന്‍ റോഡിന്‍റെ രണ്ടു വശങ്ങളിലും തിരുവന്തപുരത്തു മരിച്ചീനിയും,കൊല്ലം ആലപ്പുഴ ഭാഗങ്ങളില്‍ തെങ്ങൂം,കോട്ടയത്ത് റബ്ബറും നിര്‍ബന്ധമായും വച്ചുപിടിപ്പിയ്‌ക്കണം. ഇടയ്‌ക്കുവേണമെങ്കില്‍ പെട്രോള്‍ ബങ്കുകളും, വര്‍ക്‌ഷോപ്പുകളും ആകാം.ഒരു നീണ്ട പട്ടണത്തിനു` അകത്തുകൂടി ഒരു ഹൈവേ പോയാല്‍ ഒന്നുകില്‍ ഹൈവേയില്‍ വാഹനങ്ങള്‍ വേഗത കുറച്ചുപോകണം, അപ്പോള്‍ അതു ഹൈവേ അല്ലാതായി തീരും അല്ലങ്കില്‍ ഇപ്പോള്‍ കാണുന്ന പോലുള്ള അപകടങ്ങള്‍ ഉണ്ടായിക്കൊണ്ടേയിരിയ്‌ക്കും.
Subscribe to:
Post Comments (Atom)
1 comment:
how
Post a Comment