Sunday, April 22, 2007

കുരുടന്‍ കൊക്കിനെ കണ്ടത്‌

അഞ്ജനമെന്നത്‌ എനിയ്‌ക്കറിയാം, മഞ്ഞളുപോലെ വെളുത്തിരിയ്‌ക്കും.1

പഞ്ചപാണ്ഡവര്‍ കട്ടില്‍ കാലു പോലെ മൂന്നേ മൂന്നു പേര്‍.(കൈകൊണ്ട്‌ രണ്ടു വിരല്‍ നിവര്‍ത്തി കാണിയ്‌ക്കുകയും ചെയ്യും)2

മേല്‍ പറഞ്ഞത്‌ ഏല്ലാവര്‍ക്കും അറിയാവുന്ന മലയാളത്തിലുള്ള രണ്ടു ചെല്ലുകളാണ`.സദസ്സില്‍ വിഡ്ഡിത്തരം വിളമ്പുമ്പോള്‍ അതിനെ expose ചെയ്യുവാന്‍ പറയുന്ന ഉപമ.

ഇതു പോലുള്ള മറ്റൊരു കഥ-

ഒരുസ്ഥലത്ത്‌ ഒരു കുരുടനുണ്ടായിരുന്നു.അയ്യാള്‍ ഒരുച്ചയ്‌ക്ക്‌ അയല്‍ വീട്ടിലെ കുഞ്ഞു കരയുന്നതു കേട്ട്‌ കയറിചെന്നു.കുഞ്ഞിനെറ കരച്ചിലിന്‍ കാരണം തിരക്കി.കുട്ടി പാല്‍ കുടിച്ചപ്പോള്‍ തലയില്‍ പാല്‍ കയറിയതാണന്ന് അമ്മ പറഞ്ഞു.

"പാലോ അതെങ്ങനെയിരിയക്കും" കുരുടന്‍ ആരാഞ്ഞു.

"അത്‌ വെളുത്തിരിയ്‌ക്കും"

"വെളുപ്പോ അതെങ്ങനെയിരിയ്‌ക്കും"

"വെളുപ്പ്‌ കൊക്കിനെപ്പോലിരിയ്‌ക്കും"

"കൊക്ക്‌ എങ്ങിനെയിരിയ്‌ക്കും"

എന്തു പറയണമെന്നറിയാതെ ഗതി കെട്ട കുട്ടിയുടെ അമ്മ തനെറ കൈ വളച്ചു പിടിച്ച്‌ കൊക്കിനെറ ദേഹം പോലെ ആക്കി കുരുടനുനേരെ പിടിച്ചിട്ടു പറഞ്ഞു-"ദാ ഇങ്ങനെ ഇരിയ്‌ക്കും"

കുരുടന്‍ തനെറ കൈകൊണ്ട്‌ അവരുടെ കൈ തപ്പിനോകീട്ട്‌ അതിശയപ്പെട്ടു പറഞ്ഞു-" ഓ അപ്പോള്‍ ഇതാണോ കുഞ്ഞിനെറ തലയില്‍ കയറിയിരിയ്‌ക്കുന്നത്‌"

1 comment:

Anonymous said...

അഞ്ജനമെന്നത് എനിയ്‌ക്കറിയാം മഞ്ഞളുപോലെ വെളുത്തിരിയ്‌ക്കും.