Sunday, April 08, 2007

മീന്‍ പിടിത്തം - പുഴ പ്രകാശിച്ചപ്പോള്‍

മീന്‍ പിടിത്തം
ഞങ്ങളുടെ വീട്ടിനടുത്ത് ഒരു പുഴയുണ്ട്- വീട്ടില്‍ നിന്നും മുന്നു നാലു കിലോ മീറ്റര്‍ പോകണം.പുഴയെത്താന്‍, അതിന്‍റെ കരയില്‍ ഞങ്ങള്‍ ക്കു തെങ്ങിന്‍ പുരയിടമുണ്ട്, എന്‍റെ ബന്ധുക്കളുടെ വീട്ണ്ട്.ഒരിയ്ക്കല്‍ പുരയിടത്തില്‍ പണിചെയ്യാന്‍ കുറേ പണിക്കാര്‍ വന്നു. അ വര്‍ പത്തു മുപ്പതു കിലോമീറ്റര്‍ അകലയുള്ളവര്‍ ആയിരുന്നു.അതുകൊണ്ട് വൈകുന്നേരം പണികഴിഞ്ഞാല്‍ ഞങ്ങളുടെ വീട്ടിലുള്ള ഔട്ടുഹൗസ്സില്‍ തന്നെ അവര്‍ കിടന്നുറങ്ങി.ആദ്യദിവസം പണിസ്‌ഥലത്ത് വൈകുന്നേരം ഞാനും പോയി.വൈകുന്നേരം പണിക്കരെ കുളിയ്‌ക്കുവാനുള്ള കടവ് ഞാന്‍ കാട്ടിക്കെടുത്തു.അവരോടെപ്പം ഞാനും ആറ്റില്‍ കുളിയ്‌ക്കുവാന്‍ ഇറങ്ങി.ആറ്റില്‍ ഒരുവിധംവെള്ളമുള്ള സമയമായിരുന്നു വേലപ്പന്‍ എന്നപണിക്കാരന്‍ ആറ്റിന്‍റെ സയഡ് ഒപ്പിച്ചു ഒഴുക്കിനെതീരെ നീന്തിപോയ കുറേ ആറ്റു ചെമ്മിന്‍ കൈകൊണ്ട് കോരീ മണല്‍ തിട്ടയിലേയ്‌ക്കിട്ടു. നാരയണന്‍ എന്നയാള്‍ അവിടെ ഉണങ്ങിക്കിടന്ന കുറേ ആറ്റു ഞാവണങ്ങള്‍ കൂട്ടിയിട്ടു തീകൊളുത്തി.ജീവനുള്ള ആറ്റുകൊഞ്ചിനെ അതിലേയ്‌ക്ക് ഇട്ടുകൊടുത്തു. കൊഞ്ചു പൊട്ടി പൊരിപോലെ വിരിഞ്ഞു. എല്ലാവരും നീന്തി തുടിയ്ക്കുന്നതിനിടയില്‍ അതും തിന്നു.അന്ന് ഇരിട്ടു വ്യാപിയ്‌ക്കുന്നതു വരെ ഇതു തുടര്‍ന്നു.പിറ്റന്നു ശനി ആഴ്ച് ആയതിനാല്‍ വൈകുന്നേരം പണിക്കാരെല്ലാം നാട്ടില്‍ പോയി.തിങ്ക്‌ളാഴ്ച് വന്നപ്പോള്‍ അവരില്‍ വേലപ്പന്‍ മീന്‍ പിടിയ്ക്കുവാനുള്ളചൂണ്ട കൂടികൊണ്‍ടു വന്നു.എനിയ്‌ക്ക് വലിയ ഉല്‍സാഹമായി.പണിക്കരുള്ളതിനാല്‍ എങ്ങനയെങ്കിലും വീട്ടില്‍ നിന്നും അനുവാദവും കിട്ടി.അന്നത്തെ ഏറ്റവും വലിയ ആഗ്രഹം വലുതാകുമ്പോള്‍ രാത്രിയില്‍ ഇഷ്‌ടം പോലെ കറങ്ങി നടക്കണം, രത്രി സിനിമയ്‌ക്കു പോകണം, രത്രി ഉല്‍സവസ്ഥലത്തെല്ലാം കറങ്ങി നടക്കണം. എന്നതായിരുന്നു.
പണിക്കാരോടൊപ്പം രാത്രിയില്‍ മീന്‍ പിടിയ്‌ക്കാന്‍ ,സന്ധ്യയ്‌ക്ക് ഞങ്ങള്‍ യാത്ര തിരിച്ചു, ടോര്‍ച്ച് ഉണ്ടായിരുന്നില്ല.ആറ്റരികത്ത് ,ഒരുകയത്തിന്‍റെ കരയിലുള്ള ഒരു പാറപ്പുറം ഞങ്ങള്‍ തിരഞ്ഞെടുത്തു. ചൂണ്ടയില്‍ ഇരകൊരുത്ത് വെള്ളത്തിലിട്ട് പിടിച്ചുകൊണ്ട് പാറപ്പുറത്തിരുന്നു.ഒന്നും സംഭവിച്ചില്ല.രാത്രി ആയി, കുറ്റാകുറ്റിരുട്ട് ,ആറ്റില്‍ ക്കൂടിവെള്ളം ഒഴുകുന്ന ശബ്‌ദം, മീനുകള്‍ ചടുന്ന ശബ്‌ദം.കുറെ അകലയും അടുത്തും കുറുക്കന്‍റെ ഓരിയിടല്‍. ഞങ്ങളുടെ ചൂണ്ടയില്‍ മാത്രം മീന്‍ കടിയ്‌ക്കുന്നില്ല.

ക്ഷമ വേണം, ക്ഷമ, ക്ഷമ യോടുകൂടിയിരിയ്‌ക്കുക.നാരയണന്‍ പറഞ്ഞു.
ഞങ്ങള്‍ ക്ഷമയോടുകൂടിയിരുന്നു. ക്ഷമിച്ചു ക്ഷമിച്ച് എനിയ്‌ക്ക് ഉറക്കം വന്നു തുടങ്ങി. മീന്‍ പിടിത്തം -ചൂണ്‍ടയിടല്‍ എന്തു ബോറിംഗ് ഏര്‍പ്പാട്, സംസാരിയ്ക്കാന്‍ പാടില്ല.പ്രതിമപോലെ ഞങ്ങള്‍ ഇരുന്നു.
പെട്ടന്ന് എന്‍റെ ചൂണ്ടയില്‍ ഒരു വലി അനുഭവപ്പെട്ടു.നിമീഷങ്ങള്‍ക്കകം, കംങ്കൂസ് വലിഞ്ഞു, ഞാന്‍ കംങ്കൂസ് വേലപ്പനെ ഏല്പ്പിച്ചു.അയ്യാ‍ള്‍ വലിച്ചെടുത്തു. എതോ പിടയുന്ന ട്യൂബ് മാതിരി ഒന്ന്, പാമ്പു മാതിരി,പിടിയ്‌ക്കും തോറും കൈയില്‍ നിന്നും വഴുതി പോകുന്ന ജീവി, ആറ്റു വാള , അല്ലെങ്കില്‍ നെടുമീന്‍ ആണന്ന് അവര്‍ തറപ്പിച്ചു പറഞ്ഞു. ഏതായാലും കുറെ നേരത്തെ മല്‍‌പ്പിടിത്തത്തിനു ശേഷം അവന്‍ അടങ്ങി.അവനെ തറയില്‍ അടിച്ച് തലപൊട്ടിച്ച് അവിടെ കിടത്തി.
വീണ്ടും ചൂണ്ടയിടാന്‍ നോക്കിയപ്പോള്‍ ബഹളത്തിനിടയില്‍ ചൂണ്ട കാണാനില്ല,കംങ്കൂസ് മൊത്തം കുരുങ്ങി.പിന്നെ നാരയണന്‍റെ കൈയിലിരുന്ന ചൂണ്ട മാത്രം വെള്ളത്തിലിട്ടിരുന്നു.വീണ്ടും കൂറേ സമയം പോയി.കുറ്റാന്‍ കുറ്റിരുട്ട്, ഞങ്ങളിരുന്നതിന്‍റെ കുറച്ചു മുകളില്‍, കരയോടടുപ്പിച്ച് ഒരു നീല പ്രകാശം വെള്ളത്തിന്‍റെ അടിത്തട്ടില്‍ നിന്നും പൊങ്ങി വന്നു.എല്ലാവരും അതു കണ്ടു , പക്ഷേ ആരും ഒന്നും മിണ്ടുന്നില്ല. നോക്കി നില്‍ക്കെ ആ പ്രകാശം വളര്‍ന്ന് ഒരാളോളം പൊക്കത്തില്‍ എത്തി,വെള്ളത്തില്‍ മുങ്ങിക്കുളിച്ച` എഴുന്നേല്‍ക്കുന്ന വെളുത്ത വസ്ത്രം ദരിച്ച ഒരു സ്ത്രീരൂപം മാതിരി. ഉള്ളില്‍ വെള്ള പ്രകാശം, ചുറ്റും കറുത്ത നീലപ്രകശം.
സാവധനം അത് ഒന്ന് കറങ്ങിതിരിഞ്ഞു`പുഴയുടെ ഉള്ളിലേയ്‌ക്ക് കുറച്ചുകൂടി നീങ്ങി,പിന്നെ ഒഴുകി ഞങ്ങളുടെ നേരെ മുമ്പിലേയ്‌ക്കു വന്നു`പ്രകാശത്തിന്‍റെ പൊക്കം കുറഞ്ഞുകുറഞ്ഞ് പുഴയുടെ അടിത്തട്ടിലേയ്‌ക്കു മുങ്ങിതാഴ്ന്നുപോയി.ആ രൂപം ഞങ്ങളെ നോക്കി പുഞ്ചിരിയ്‌ക്കുന്നതു പോലെ ഞങ്ങള്‍ ക്കു തോന്നി.പിന്നെ ആരും ഒന്നും മിണ്ടിയില്ല. എങ്ങനയോ ഞങ്ങള്‍ വീട്ടില്‍ എത്തി.

2 comments:

കുതിരവട്ടന്‍ | kuthiravattan said...

:-) എന്റെ വീടിനും തൊട്ടടുത്ത് ഒരു പുഴയുണ്ട്. ഇതു പോലത്തെ കഥകള്‍ ഞാനും കേട്ടിട്ടുണ്ട്. :-)

ബയാന്‍ said...

രാത്രിയില്‍ ഉപ്പുരസമുള്ള പുഴയാണെങ്കില്‍ ഓളങ്ങള്‍ വെട്ടുമ്പോള്‍ ഒരു തിളക്കം കാണാം. ഓളങ്ങള്‍ അടുത്തു വരുന്തോറും വ്യക്തമായി കാണാം; ഇത്തിരി നിലാവെളിച്ചവും കൂടിയുണ്ടെങ്കില്‍ കുറെ കൂടി രസായിരിക്കും...ഇതുപോലെ വല്ലതുമാണോ... അതോ ശരിക്കും നീല വെളിച്ചം തന്നെയാണോ...നട്ടപ്പാതിരായ്ക്കു പാറയിടുക്കില്‍ നിന്നും ഞണ്ടുപിടുത്തം, കരിമീന്‍ കോരല്‍, അല്ലെങ്കില്‍ വെറുതെ നല്ല കിഴക്കന്‍ കാറ്റിനോടുത്തു വരുന്ന ചെളിയുടെ സ്മെല്ലും ആസ്വദിച്ചു ഇങ്ങിനെ പുഴയ്ക്കരയ്ക്കിരിക്കുക എന്റെയൊരു സ്വഭാവമാ.. മൂങ്ങകളും, പെരിച്ചാഴികളും ഭീകരമായ ശബ്ദമൊക്കെ ഉണ്ടാക്കാറുണ്ടു... മൂങ്ങയുടെ ശബ്ദം കേല്‍ക്കുമ്പോള്‍ വെള്ളത്തിനടിയില്‍ നിന്നും ശബ്ദം വരുമ്പോലെയുണ്ടാവും...പരിചയമില്ലാത്തവരണെങ്കില്‍ മുഖത്തു ചോര കാണില്ല... എന്തൊക്കെ ആയാലും.. മാഷു എന്താണു ശരിക്കും കണ്ടത്‌. പുഴയില്‍നിന്നും അങ്ങിനെ ഒരു പ്രതിഭാസം ഉണ്ടെങ്കില്‍ അതു അറിയേണ്ടതു തന്നെയാണു.വിശാലമായ വളര്‍പട്ടണം-പഴയങ്ങാടി പുഴ എന്റെ വീട്ടുമുറ്റത്തുക്കൂടെയാണു ഒഴുകുന്നതു.