Wednesday, April 25, 2007

പാതി രാജ്യമതെങ്കിലും പാണ്ഡവര്‍ക്കു കൊടുക്കണം

ഞങ്ങളുടെ നാട്ടില്‍ ചെറുതും വലുതുമായി ധാരാളം ക്ഷേത്രങ്ങളും‍,കാവുകളുമുണ്ട്,മിയ്‌ക്ക അമ്പലങ്ങളിലും ഉല്‍‌സവങ്ങള്‍‌ക്ക് പണ്ട് കഥകളിയുണ്ടായിരിയ്‌ക്കും.നേരം
വെളുക്കൂവോളം കഥകളി.അങ്ങനെ ഒരു കഥകളികാണാന്‍ നാട്ടിലെ ഒരു ചെട്ടിയാര്‍
പോയി.ചെട്ടിയാരുടെ ജോലി തേങ്ങ പൊതിയ്‌ക്കല്‍ ആയിരുന്നു.

അന്ന് തേങ്ങ പൊതികഴിഞ്ഞിട്ട് ജോലിസ്ഥലത്തുനിന്നും ചെട്ടിയാര്‍ നേരിട്ട് കഥകളി കാണുവാന്‍
പോവുകയാണു ചെയ്‌തതു`. സ്റ്റേജിന്‍റെ മുമ്പില്‍ തന്നെ ഇരിപ്പുറപ്പിച്ചു.തേങ്ങ
പൊതിയ്‌ക്കുന്ന പാര കുറ്റി ഹനുമാന്‍ന്‍റെ ഗദ പേലെ അടുത്തു വച്ചു.

മഹാഭാരതത്തിലെ
കഥ, ചെട്ടിയാര്‍ ആദ്യം മുതലേ കഥയില്‍ തന്നെ ലയിച്ചിരിയ്‌ക്കയാണ`.കള്ളചൂതില്‍ പാണ്ഡവരുടെ രാജ്യവും രാജപദവിയും കൗരവര്‍ തട്ടിയെടുക്കുന്നു. ആ
അനീതി ചെട്ടിയാര്‍ക്ക് ഒട്ടും ഇഷ്ടപ്പെട്ടില്ല. പിന്നെ പാഞ്ചാലിയുടെ വസ്ത്രാഷേപം സത്യം നടപ്പില്‍ വരുത്താന്‍ പാണ്ഡവര്‍ പാഞ്ചാലി സമേതം കൊടും വനത്തില്‍
അലയുന്നത്, ഒരു പതിനാലു വര്‍ഷം, ചെട്ടിയാര്‍ ദുഃഖിച്ചു. കാട്ടിലും കൗരവരുറടെ വക
ഉപദ്രവങ്ങള്‍. ചെട്ടിയാര്‍ക്കു ദേഷ്യവും സങ്കടവും വന്നു.

അവസാനം ഏല്ലാം സഹിച്ച് കരാറനുസരിച്ച് രാജ്യം തിരിച്ചു ചോദിയ്‌ക്കാന്‍ കൃഷ്‌ണന്‍ -
ദൂതു നടത്തുന്നു.

തകര്‍‌പ്പന്‍ കഥ ചെട്ടിയാര്‍ കഥകളില്‍ മുഴുകിയിരുന്നു.
-പകുതി രാജ്യം മതെങ്കിലും പാണ്ഡവര്‍ക്കുകൊടുക്കണം-

-ങൂ ഹൂ- പോടെ മറയത്ത്-

- ഒരു പതിനാലു ഗ്രാമമെങ്കിലും പാണ്ഡവര്‍ക്കുകൊടുക്കണം-

-പറ്റില്ല- പറ്റില്ല- സമയം കളയാതെ സ്‌ഥലം കാലിയാക്കെടെ-

-ഒരു ഗ്രാമ മതെങ്കിലും പാണ്ഡവര്‍ക്കുകൊടുക്കണം-

-ടെയ്, ഒരു ഗ്രാമം പോയിട്ട്, ഒരു വീടു പോയിട്ട്, ഒരു സൂചിയുന്നാനുള്ള സ്‌ഥലം കൂടി പാണ്ഡവര്‍ക്കു കൊടിക്കില്ല-ദൂരിയോധന, ദുസ്സാസ്സന വേഷങ്ങള്‍ തറപ്പിച്ചു പറഞ്ഞു

-ച്ഛ്ഹീ നാറി ചെറ്റേ,

- ഒരലറലോടുകൂടി ചെട്ടിയാര്‍ ഗദ അല്ല പാറക്കോലും
പിടിച്ചുകൊണ്ടു സ്റ്റേജില്‍ ചാടിവീണു` പിന്നെ കണ്ണടച്ചു തുറക്കുമുമ്പ് ഒറ്റ അടി
പാറകുറ്റി പൊക്കി ദുസ്സാസ്സനന്‍റെ തലയ്‌ക്ക്.

2 comments:

Anonymous said...

ഒരലറലോടുകൂടി ചെട്ടിയാര്‍ ഗദ അല്ല പാറക്കോലും
പിടിച്ചുകൊണ്ടു സ്റ്റേജില്‍ ചാടിവീണു` പിന്നെ കണ്ണടച്ചു തുറക്കുമുമ്പ് ഒറ്റ അടി
പാറകുറ്റി പൊക്കി ദുസ്സാസ്സനന്‍റെ തലയ്‌ക്ക്.

വിശ്വപ്രഭ viswaprabha said...

അപ്പോ ചെട്ടിയാരാണല്ലേ ദുശ്ശാസനന്റെ മാറുപിളര്‍ന്ന് രക്തം കുടിച്ചത്!
ചെട്ട്യാരിണി തലമുടി കെട്ടിവെച്ചതും അന്നായിരിക്കും!