Saturday, April 14, 2007

ഞാന്‍ കേട്ട ഒരു കഥ


പണെടങ്ങോ നടന്നത്.

രാജകുമാരനും മന്ത്രികുമാരനും ഒരേ ഗുരുവിന്‍റെ കീഴില്‍ പഠിച്ച് വളര്‍ന്നു.

രണ്ടു പേരും ആത്മാര്‍ദ്ധ സുഹ്രുത്തുക്കള്‍ , വിദ്യാഭ്യാസം കഴിഞ്ഞു-രാജകുമാരന്‍ രാജാവായി, മുറയനുസരിച്ച് മന്ത്രി കുമാരന്‍ മന്ത്രി ആകേണ്ടതാണ`, പക്ഷേ മന്ത്രികുമാരനു താല്പര്യമില്ല.എല്ലാവരും നിര്‍ബന്ധിച്ചു, രക്ഷയില്ല.അദ്ദേഹം രാജ്യം വിട്ടു കാട്ടില്‍ കയറി.പോകുമ്പോള്‍ തന്‍റെ പ്രിയപ്പെട്ടകൂട്ടുകാരന്‍,ഇപ്പോഴത്തെ രാജാവിന്‌ ഉറപ്പുകൊടുത്തു - നമ്മുടെ സുഹൃത്ത് ബന്ധം ഒരിയ്‌ക്കലും മുറിയില്ല-

കാലം കടന്നു പോയി,കടുകയറിയ മന്തികുമാരന്‍ - നാഗാര്‍ജ്ജുനന്‍ എന്ന യോഗിയായി മാറി, ആയുര്‍‌വേദത്തില്‍ അഗാധ പാണ്ഡിത്യം- പക്ഷേ എല്ലാത്തിനൊടും തികഞ്ഞ നിസ്സംഗത, നാഗര്‍ജ്ജുനന്‍ ഇടയ്‌ക്കിടെ സുഹൃത്തായ രാജാവിനെ സന്ദര്‍ശിച്ചിരുന്നു.അദ്ദേഹത്തിന്‍റെ ഔഷധങ്ങളുടെ ശക്തിയാല്‍ രാജാവ് ജരാനരകള്‍ ബാധിയ്‌ക്കാത്തവനായി ജീവിച്ചു. നാഗര്‍ജ്ജുനന്‍റെ ശരീരത്തിലും കാലത്തിന് യാതൊരു മാറ്റവും വരുത്തുവാന്‍ കഴിഞ്ഞില്ല. പക്ഷേ അദ്ദേഹം ഒരു തികഞ്ഞ ഭിക്ഷാം ദേഹിയായി തന്നെ തുടര്‍ന്നു. ഒരു മരവുരിയും , കൈയ്യില്‍ ഒരു ഭിക്ഷ ചട്ടിയും മാത്രം. കാലം കടന്നു പൊയ്ക്കോ ണേ`ടയിരുന്നു. രാജാവിന്‍റെ അനേകം ഭാര്യമ്മാരും മക്കളും വയസ്സായി മരിച്ചു കൊണ്ടിരുന്നു എന്നല്‍ രാജാവ് വീണ്ടും കല്യാണം കഴിച്ച് ജീവിച്ചു കൊണ്ടിരുന്നു..

അങ്ങനെ ഇരിയ്‌ക്കേ രാജാവിന്‍റെ ബുദ്ധിമതിയായ ഒരു ഭാര്യ രാജാവിന്‍റെ നിത്യ യൗവനത്തിന്‍റെ കാരണം കാടുകയറി തെണ്ടി നടക്കുന്ന നാഗര്‍ജ്ജുനന്‍ ആണന്ന് മനസ്സിലാക്കി.

ചാരമ്മാരെ വിട്ടു` നാഗര്‍ജ്ജുനന്‍റെ പ്രവ്റ്ത്തികളെ ക്കുറുച്ചു കൂടുതല്‍ മനസ്സിലാക്കി.കാട്ടില്‍ ഒരുകുടിലില്‍ കഴിയുന്നു യാതൊരുരു വസ്തു വകകളും കൈയ്യിലില്ല.ഒരു ഭിക്ഷാപാത്രം ഒഴുകെ. ആലോചിച്ചപ്പോള്‍ ആ ഭിക്ഷാപാത്രത്തിന്‍റെ ശക്തി കൊണ്ടായിരിയ്ക്കും രാജാവിനും നാഗാര്‍ജ്ജുനനും നിത്യ യൗവനം എന്ന് ഉറപ്പിച്ചു.

ഒരിയ്ക്കല്‍ നാഗര്‍ജ്ജുനന്‍ കൊട്ടാരത്തില്‍ വന്നപ്പോള്‍ രാജ്ഞി നാഗര്‍ജ്ജുനന്‍റെ കാല്‍ക്കല്‍ നമസ്‌ക്കരിച്ചിട്ട് , ആദ്ദേഹത്തിന്‍റെ കൈയ്യിലുള്ള മരപാത്രം തന്ന് അനുഗ്രഹിയ്‌ക്കണമെന്നു പറഞ്ഞു.നാഗര്‍ജ്ജുനന്‍ യാതോരു സങ്കോചവും കൂടാതെ തന്‍റെ ഭിക്ഷാ പാത്രം രാജ്ഞി യ്‌ക്കുകൊടുത്തു. പകരം രാജ്ഞി സ്വര്‍ണ്ണത്തില്‍ തീര്‍ത്ത രത്ന‌ക്കല്ലുകള്‍ പതിച്ച ഒരു പാത്രം നാഗര്‍ജ്ജുനനെ നിര്‍ബന്ധിച്ചു ഏല്പ്പിച്ചു.പതിവുപോലെ രാജാവിനെ കണ്ടിട്ട് നാഗര്‍ജ്ജുനന്‍ കൊട്ടാരം വിട്ട് പുറത്തിറങ്ങി.അദ്ദേഹത്തിന്‍റെ കൈയ്യില്‍ പ്രകാശിച്ചുകൊണ്ടിരുന്ന ര‍ത്നം പിടിപ്പിച്ച സ്വര്‍ണ്ണ പാത്രം കണ്ട് ഒരു കള്ളന്‍ പുറകേ കൂടി. കള്ളന്‍റെ ഉദ്ദേശം ആ പാത്രം കൈയ്‌ക്കലാക്കണമെന്നു മാത്രം.സന്ധ്യ ആയപ്പോള്‍ നാഗര്‍ജ്ജുനന്‍ കാട്ടിലുള്ള കുടിലില്‍ എത്തി, കള്ളന്‍ പതിങ്ങിപ്പതുങ്ങി പുറകേയും.കുടിലിനകത്തു കയറുന്നതിനു മുമ്പ് തന്നെ ആ പത്രത്തെ നാഗാര്‍ജ്ജുനന്‍ വലിച്ച് കാട്ടിലേയ്ക്ക് ഒരു ഏറുകൊടുത്തു.അതു ചെന്നു വീണത് പതുങ്ങി നിന്ന കള്ളന്‍റെ മുമ്പിലും.

കള്ളന്‍ പാത്രമെടുത്തു തിരിച്ചു നടന്നു. പക്ഷേ അപ്പോഴെയ്‌ക്കും കള്ളനു എല്ലാവിധ ഉല്‍സാഹവും പോയിരുന്നു.ഇത്രയും വിലപിടിപ്പിള്ള സ്വര്‍ണ്ണ പാത്രം നിസ്സാരമായി വലിച്ചെറിയാന്‍ കഴിയുമെങ്കില്‍, നാഗര്‍ജ്ജുനന്‍റെ കൈയ്യില്‍ ഇതിനെക്കാള്‍ വിലപിടിപ്പുള്ള സ്വര്‍ണ്ണമോ അല്ലെങ്കില്‍ മറ്റെന്തങ്കിലുമോ കാണുമല്ലോ.അതെന്തന്നറിയാന്‍ കള്ളന്‍ തിരിച്ചു നടന്നു. പക്ഷേ അപ്പോഴെയ്‌ക്കും രാജഭടന്മാര്‍ കള്ളനെ വളഞ്ഞു കഴിഞ്ഞു.അവര്‍ കള്ളനെ നാഗര്‍ജ്ജുനന്‍റെ അടുത്തേയ്‌ക്കു കൊണ്ടുപോയി. നാഗര്‍ജ്ജുനന്‍ പാത്രം താന്‍ കള്ളന` കൊടുത്തതാണന്നും, അതിനാല്‍ അവനെ മോചിപ്പിയ്‌ക്കണമൊന്നും പറഞ്ഞു.

ഭടന്മാര്‍ അങ്ങനെ ചെയ്‌തു.

ഇതു കണ്ടും കേട്ടും.കള്ളന്‍ മോഷണം എന്നെയ്‌ക്കുമായി നിറുത്തി നാഗര്‍ജ്ജുനന്‍റെ ശിഷ്യനായി.അദ്ദേഹവും ഗുരുവിനുവേണ്ടാത്ത ആ സ്വര്‍ണ്ണ പാത്രം വലിച്ച് കാട്ടിലേയ്‌ക്കെറിഞ്ഞു കളഞ്ഞു.

1 comment:

വിടരുന്ന മൊട്ടൂകള്‍ | VIDARUNNAMOTTUKAL said...

നല്ല പോസ്റ്റ്. മികച്ച മലയാളം പോസ്റ്റുകള്‍ക്കുള്ള പ്രതിമാസ മത്സരത്തിനായി എന്ട്രികള്‍‍ ക്ഷണിക്കുന്നു. മത്സരത്തില്‍ പങ്കെടുക്കുന്നതിനായി താങ്കള്‍ക്കിഷ്ടമുള്ള പോസ്റ്റ് വിടരുന്നമൊട്ടുകളില്‍ (http://vidarunnamottukal.blogspot.com) പ്രസിദ്ധീകരിക്കുക. വിടരുന്ന മൊട്ടുകളില്‍ താങ്കള്‍ അംഗമല്ലെങ്കില്‍ vidarunnamottukal@gmail.com ലേക്ക് ഒരു ഇമെയില്‍ അയക്കുക. വിടരുന്നമൊട്ടുകളില്‍ നിന്നും താങ്കള്‍ക്കു blog invitation ലഭിക്കുന്നതാണ്. എല്ലാ വിഭാഗത്തില്‍ പെട്ട പോസ്റ്റുകളും മത്സരത്തിനായി സമര്‍പ്പിക്കാവുന്നതാണ്. ഏപ്രില്‍ മാസത്തെ മത്സരത്തിനുള്ള പോസ്റ്റുകള്‍ 30.4.2007നകം വിടരുന്നമൊട്ടുകളില്‍ പ്രസിദ്ധീകരിക്കുക. വിജയികള്‍ക്ക് www.mobchannel.com ന്റെ book store സെക്ഷനില്‍ നിന്നും ഇഷ്ടമുള്ള 2 മലയാള പുസ്തകങ്ങള്‍ തിരഞ്ഞെടുക്കാം.