Tuesday, May 29, 2007

കുടജാദ്രിയില്‍....

കഴിഞ്ഞ ദിവസം‍ ഞങ്ങള്‍ കുടജാദ്രിയില്‍ പോയിരുന്നു. ശ്രീമുകാംബിക ക്ഷേത്രത്തില്‍ നിന്നും 40 കലോമീറ്റര്‍ അകലയുള്ള കുടജാദ്രി ദിവ്യവും സുന്ദരവുമായ ഒരുമലയാണ`.ഘട്ട് റോഡ് വഴി ജീപ്പില്‍ പോകാം അവിടെയ്‌ക്ക്. കൊല്ലൂരില്‍ നിന്നും അവിടെയ്‌ക്ക് നിരന്തരം ജീപ്പുപൊയ്-ക്കോണ്ടിരിയ്‌ക്കുന്നു. ഞങ്ങളുടെ ജീപ്പിന്‍റെ ഡ്രൈവര്‍ വളരെ പരിശീലനം സിദ്ധിച്ചവനും ഫ്രണ്ടിലിയായവനും ആയ ഒരു പയ്യനായിരുന്നു.കൂട്ടത്തിലുള്ള കുട്ടികളില്‍ ഒരുവന്‍ യാത്രയില്‍ ശര്‍ദ്ദിച്ചുകൊണ്ടിരുന്നു.ഒരു സ്ഥലത്ത്, ഒരു ചെറിയ ജംഗ്‌ഷനില്‍ വണ്ടി നിറുത്തി ഏല്ലാവരും ലമണ്‍സോഡ കഴിച്ചു.ജീപ്പുയാത്ര അവസാനിയ്‌ക്കുന്നറ്റുത്തുനിന്നും ഒരു മണിയ്‌ക്കുര്‍ മലകളുടെ ചരിവിലൂടെ നടക്കാം, അതാണ`യഥാര്‍‌ത്ഥ ദീര്‍ഥയാത്ര, പതിയെ ചവിട്ടി മുകളിലേയ്‌ക്ക് മുകളിലേയ്‌ക്ക് അങ്ങനെ മേഘങ്ങളുടെ അകത്തുകൂടികയറിപ്പോവുക. ചിലപ്പോള്‍ അഗാധമായ കൊക്ക ഒരു വശത്ത്, മുകളില്‍ നൂലുപോലെ ഒരു ഒറ്റയടി പാദ. ഉച്ചനേരത്ത` മേഘം വന്നു മൂടി കുറച്ച് മുമ്പില്‍ കയറിപോയവരെ കാണാതാവും.ഏറ്റവും മുകളില്‍ നിരപ്പായ കുറേ സ്ഥലം. അവിടെ പണ്ടാരോ കല്ലില്‍ പണിത ഒരുമുറിയും ഒരു വരാന്തയുമുള്ള ഒരമ്പലം.ശങ്കര പീഡമൊന്നോ, സര്‍‌വ്വജ്ഞ പീഡമൊന്നോ പറഞ്ഞു, ഒന്നും എഴുതി വച്ചിട്ടില്ല. മുറിയ്‌ക്ക് അകത്ത് ഒരു പൂജാരി പയ്യന്‍നിന്ന് സന്ദര്‍ശകരെ അകത്തേയ്‌ക്കുവിളിയ്‌ക്കുന്നു.സ്കൂള്‍ അവധിയായതുകൊണ്ട് സ്ഥിരം പൂജാരികുടുംബത്തിലെ അപ്രന്‍‌റ്റീസ്സായിരിയ്‌ക്കാം.അകത്ത ഒന്നു രണ്ടു കല്‍ വിഗ്രഹങ്ങളും വച്ചിട്ടുണ്ട്, പൂജിച്ച ചരടുകളും മറ്റും ആള്‍ക്കാര്‍ വാങ്ങുന്നു.എനിയ്‌ക്കും കെട്ടിത്തന്നു ബാര്യ ഒരു കറുത്ത ചരട് കൈയ്യില്‍.
ആ കെട്ടിടത്തിന്‍റെ മുകളില്‍ ഒരു വയര്‍ലൈസ് ആന്‍റിന സ്ഥാപിച്ചിരിയ്‌‌ക്കുന്നത` വളരെ അരോചകമായി തോന്നി.മുറ്റത്ത് ബിസ്ക്കറ്റ്,കൂള്‍ ഡ്രിംക്സ് വാങ്ങാന്‍ കിട്ടു, വില വളരെ കൂടും എന്നുമാത്രം,പ്ലാസ്റ്റിക് വേസ്റ്റുകള്‍ അവിടെയെല്ലാം ചിതറികിടക്കുന്നു. അവിടെ നിന്നും വീണ്ടും ഒരു കിലോമീറ്റര്‍ പര്‍‌വ്വതത്തിന്‍റെ മറു വശത്ത് താഴോട്ടു പോയാല്‍, വീണ്ടും ഒരു ഗുഹകാണാമെന്നും അവിടെ ശ്രീ ശങ്കരാചാര്യര്‍ തപസ്സിരന്നു എന്നു പറഞ്ഞു, വഴി ദുര്‍ഘടമായതിനാല്‍ ഞങ്ങള്‍ അങ്ങോട്ടു പോയില്ല.ഞങ്ങള്‍ ചില പോട്ടങ്ങളെല്ലാം പിടിച്ചു.പുതുതായി കല്യാണം പണ്ണിയ ഒരു ഐറ്റി കപ്പിളും അവരുടെ കൂടെ ഒരു തന്ത പടിയും അവിടെയെല്ലാം ഓടി നടന്ന് പോട്ടം പിടിയ്‌ക്കുന്നതു കണ്ടു.തിരിച്ചിറങ്ങിയപ്പോള്‍ മഴപെയ്‌തു, വലിയമഴത്തുള്ളികള്‍,ആ കാശത്തു നിന്നും പെയ്‌തിറങ്ങി പോളുട്ടട്ടായ നമ്മുടെ നാട്ടില്‍ എത്തുന്നതിനു മുമ്പ് ,ഭൂമിയില്‍ നിന്നും വളരെ മുകളില്‍ വച്ചു തന്നെ അവ ഞങ്ങളെ നനച്ചു.അമൃതു മഴ.വളരെ പണ്ട് ഞാന്‍ അഗസ്ത്യാര്‍ കൂടത്തില്‍ കയറിയത് ഓര്‍‌മ്മവന്നു.അവിടെ സദാ മഴ പൊടിഞ്ഞുകൊണ്ടിരിയ്‌ക്കും.കൂട്ടത്തിലുള്ളവര്‍ ഞങ്ങളെ ഓര്‍‌മ്മിപ്പിച്ചു, അഗസ്ത്യര്‍ കുടത്തിന്‍റെ മുകളില്‍ വച്ചു സംസ്സാരിയ്‌ക്കരുത്, ഉടനമഴപെയ്യും.ഇവിടെ സന്ദര്‍ശകര്‍ ബഹളം വയ്‌ക്കുന്നു.പൊളുട്ടട്ടായ വാക്കുകള്‍ , ആ മാലിന്യം കഴികികളയാന്‍ ശ്രമിയ്‌ക്കുകയായിരിയ്‌ക്കും പാവം പ്രകൃതി.വരും വഴി ഞങ്ങള്‍ കുറേ ദൂരം നല്ല കാട്ടിനുള്ളില്‍ കൂടി സഞ്ചരിച്ചു.വഴി വഴുക്കലുള്ളതിനാല്‍ ഞങ്ങളുടെ കൂട്ടത്തിലുള്ള ഒരു ലേഡി വീണു.ഭാഗ്യത്തിന` ഒടുവൊന്നും ഉണ്ടായില്ല.മൃഗ വര്‍ഗ്ഗങ്ങളൊന്നും കാട്ടില്‍ ഉണ്ടായിരുന്നില്ല. വഴിയില്‍ ഞാന്‍ ഒരു വലിയ ചുമന്ന അണ്ണാനെ കണ്ടു.മയിലിന്‍റെ പീലിപോലുള്ള ഒരു പ്രാവ്, ഒരു കാട്ടു കോഴി എന്നിവ ഞങ്ങള്‍ക്ക് ദര്‍ശനം തന്ന` അനുഗ്രഹിച്ചു.

3 comments:

myhome said...

ഇനി കാട്ടില്‍ പോകുമ്പോള്‍ നല്ല ഒന്നാന്തരം കുറേ ഹലുവ വാങ്ങി കൈയ്യില്‍ പിടിയ്‌ക്കണം,ഇടയ്‌ക്കിടയ്‌ക്ക് അതു തിന്നുകൊണ്ട് കാട്ടില്‍ കൂടി നടക്കണം. കാട്ടിലെ വെള്ളം കുടിയ്‌ക്കണം.നല്ല കാറ്റ്, നല്ല ഭക്ഷണം,നല്ല കാഴ്‌ചകള്‍.ആതുകൊണ്ടായിരിയ്‌ക്കണം ബുദ്ധിയുള്ള മഹര്‍ഷിമാര്‍ പണ്ടു കാട്ടില്‍ നിന്നും പുറത്തിറങ്ങാതെ കഴിഞ്ഞത്.

സു | Su said...

മേഘങ്ങളുടെ അകത്തുകൂടെ കയറിപ്പോയോ? പോയപ്പോള്‍ കണ്ട കോഴി, പ്രാവ് എന്നിവയുടെ ഫോട്ടോ എടുത്തില്ലേ?

Areekkodan | അരീക്കോടന്‍ said...

നന്നായിട്ടുണ്ട്.....but y no photoes?