Saturday, May 12, 2007

ഉപ്പു മാങ്ങാ ചമ്മന്തി

ഉപ്പുമാങ്ങ - ഒരു കപ്പ് ചെറുതായി അരിഞ്ഞത്

തേങ്ങ ചുരണ്ടിയത് - മുക്കാല്‍ കപ്പ്

തൈര്‌- ഒരു കപ്പ്

പച്ച മുളക്- നാലു എണ്ണം

ചെറിയ ഉള്ളി - രണ്ട് എണ്ണം

(ഉപ്പു ചേര്‍ക്കണ്ട ഉപ്പുമാങ്ങയുടെ ഉപ്പ് അഡ്ജസ്റ്റ് ആകും)

തൈര` ഒഴികെ ബാക്കി ഏല്ലാം കൂടി മിക്‌സ്സില്‍ അരച്ചെടുക്കുക.

പിന്നെ തൈരും ചേര്‍ത്ത് ഒന്നുകൂടി അടിച്ചെടുക്കുക.

ഉപ്പുമാങ്ങ ചഡ്നി റെഡി മക്കളെ.

(പാചക കടപ്പാട് -on of our friend - usha)


ഉപ്പോളം വരുമോ ഉപ്പിലിട്ടത്?-

ഉപ്പുമാങ്ങയെ പ്പറ്റി ആലോചിയ്‌ക്കുമ്പോള്‍ ആദ്യം ഓര്‍മ്മ വരുന്നത്, ഏല്ലാവര്‍ഷവും ഞങ്ങളുടെ വീട്ടില്‍ എന്‍റെ അമ്മ ഉപ്പുമാങ്ങയിടുന്നതാണ`.പച്ച മാങ്ങകൊണ്ടുവന്ന് വലിയപാത്രത്തില്‍ വച്ച` വെള്ളം മൊഴിച്ച് ആദ്യം ചെറുതായി ഒന്നു വാട്ടിയെടുക്കും.പിന്നെ ഒരു വലിയ ചീന ഭരണിയില്‍ ഈ മാങ്ങ ഇട്ടുവയ്‌ക്കം,കാന്താരി മുളകും ഉപ്പും ചേര്‍ത്ത്.ഈ ഭരണിയ്‌ക്ക് ഡബിള്‍ കള്ളറാണ`.അടിഭാഗം വെള്ളയും മുകള്‍ ഭാഗം മഞ്ഞയും, ഞാന്‍ കണ്ടിട്ടുള്ള ഏല്ലാ ചീനഭരണികളും ഈ കള്ളര്‍ കോമ്പിനേഷനാണ`. എന്തുകൊണ്ടാണ` ഈ കള്ളര്‍ എന്ന് അറിയാമോ?

അമ്മ ഇങ്ങനെ ഉപ്പുമാങ്ങ ഇടുന്നതിന്‍റെ തലേ ദിവസം ഭരണി വൃത്തിയാക്കും, രണ്ടു പേരക്കൊണ്ട് ഭരണി പിടിപ്പിച്ച് മുറ്റത്തുനില്‍ക്കുന്ന തെങ്ങിന്‍റെ ചുവട്ടില്‍ കൊണ്ടുവന്ന് കമഴ്‌ത്തിയിടും.കഴുഞ്ഞ വര്‍ഷം ഉപ്പിലിട്ടു വച്ചിരുന്ന മാങ്ങ മുഴുവന്‍ പുറത്തേയ്‌ക്കു ചാടിയ്‌ക്കും. നല്ല ഉപ്പു പിടിച്ചമാങ്ങ പുറത്തു കളഞ്ഞിട്ട് അടുത്ത വര്‍ഷത്തേയ്‌ക്കുള്ളമാങ്ങ വീണ്ടും ഇട്ടുവയ്‌ക്കും.

ഉപ്പുമാങ്ങ ആനയ്‌ക്ക് ഭയങ്കര ഇഷ്‌ഠമുള്ള ഒരു വിശിഷ്‌ഠ ഭോജ്യവസ്‌തുവാണ`.

ഒരിയ്‌ക്കല്‍ ഞങ്ങളുടെ വീട്ടിന്‍റെ അടുത്ത് തടിപിടിച്ച കൊണ്ടിരുന്ന പത്മനാഭന്‍ എന്ന ആനയെ‌ക്ക് ഞങ്ങള്‍ കുറേ ഉപ്പു മാങ്ങ കൊടുത്തു, സന്തോഷവാനായ പത്മനാഭന്‍ കൃതജ്ഞയോടെ ഞങ്ങളെ നോക്കി ചെറുതായി കണ്ണിറുക്കി കാണിച്ചു. പിന്നെ എപ്പോഴെല്ലാം പത്മനാഭനെ ഞങ്ങളുടെ വീട്ടിന്‍റെ അതിലേ കൊണ്ടുപോയാലും അവന്‍ ഞങ്ങളുടെ വീട്ടിന്‍റെ അവിടെ നില്‍ക്ക്ക്കും, ഞങ്ങള്‍ അവനു ഉപ്പുമാങ്ങ കൊടുക്കുകയും ചെയ്യൂമായിരുന്നു
.

6 comments:

myhome said...

ഞാന്‍ എന്‍റെ ബ്ലോഗ് താളിന്‍റെ പേരു മാറ്റി, എന്‍റെ വീട് എന്നത്
കൊപ്രാക്കൂട്ടില്‍ എന്നാക്കി.

sandoz said...

കൊപ്രക്കൂട്‌ നല്ലപേരല്ലേ.....

[ചില്ലുംകൂട്‌...നെഞ്ചുംകൂട്‌....കിളിക്കൂട്‌.....പട്ടിക്കൂട്‌....സെലെകഷന്‍ കുറേയുള്ള മേഖലയാണ്‌.....എന്നാല്‍ ഞാന്‍ വേഗത്തില്‍ പോട്ടെ......]

കരുണന്‍ said...

ഹും.
എറണാകുളത്തെ പോര്‍ക്കും കൂട് മറന്നത് ശരിയായില്ല സാന്‍ഡോസ്.
ഉപ്പുമാങ്ങ നല്ല രുചിയുണ്ട് കെട്ടോ.

Dinkan-ഡിങ്കന്‍ said...

കൊപ്ര എന്ന സംഘടന കളിക്കണ കൂട് ആണല്ലേ

കോള്ളാം കേട്ടോ ചമ്മന്തി

ഓഫ്.ടൊ
പിന്നെ വീട് ജപ്തി ചെയ്തോണ്ടാണൊ കൊപ്രാക്കൂട്ടിലേയ് മാറീത്

ബിന്ദു said...

മനുഷ്യനെ കൊതിപിടിപ്പിക്കാനായിട്ട്‌ ഉപ്പുമാങ്ങ എന്ന്‌ 9 പ്രാവശ്യം എഴുതിയിരിക്കുന്നു. ചതിയായി പോയി. :)

FX said...

I am new to malayalam blog and do not know how to blog in malayalam.But your blog is so "TASTY" that i would like to add a small rejoinder.
I took one of my scandinavian friends home for vacation.Our bathroom was an old one .My grandma placed the Big Uppumanga Bharani)The old big China Bharani) to be washed in the bathroom.It was filled with water.My frined unfortunately used it as a "European closet" and came out with a comment that the closet should have a flushing mechanism and a seat too!!!!!!!.....Some one please translate this inot your malayalam blog