Wednesday, May 02, 2007

നിരോധിയ്ക്കേണ്ട ബാലവേല


ബാലവേല ഇന്ത്യയില്‍ കുറ്റകരമാണ`.പല പരിഷ്കൃത രാജ്യങ്ങളിലും നിരോധിച്ചിരിയ്‌ക്കുന്നു. കുട്ടികളെ കൊണട് കഠിന അദ്ധ്വാനം ചെയ്യിപ്പിയ്‌ക്കുക.വലിയവരുടെ ആവശ്യങ്ങള്‍‌ക്കായി ഉപയോഗീയ്‌ക്കുക, ഇത് ഏല്ലാം കുറ്റത്തില്‍ വരും. താഴെ പറയുന്ന സന്ദര്‍ഭങ്ങളില്‍ ഞാന്‍ ബാലവേല കണ്ടിട്ടുണട്.


1.മന്ത്രിമാര്‍, സാംസ്ക്കാരിക നായക്ന്മാര്‍, ഉയര്‍ന്ന ഉദ്ദോഗസ്‌ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കുന്ന സ്വീകരണ യോഗങ്ങിലും ചടങ്ങുകളിലും കൊടും വെയിലത്ത് കൊച്ചുകുട്ടികളെ താലപ്പൊലിയെടുപ്പിച്ചു നിറുത്തുന്നത്`.ചിലപ്പോള്‍ മണിയ്‌ക്കൂറുകളോളം താലപ്പോലിയെന്തിനില്‍ക്കേണ്ടിവരും, പലപ്പോഴും‍ സ്കൂള്‍ അധികൃതരെ സമീപിച്ച് കുട്ടികളെ സംഘടിപ്പിയ്‌ക്കുന്നതുകൊണ്ട്, രക്ഷകര്‍ത്താള്‍ക്ക‌ക്കോ, കുട്ടികള്‍ക്കോ ഈ ബാലവേല എതിര്‍ക്കാന്‍ കഴിയുന്നില്ല.വി.വി. ഐപി.സ്‌ഥലത്തെത്തിക്കഴിഞ്ഞാല്‍ ഈ താലപ്പൊലിക്കാരെ എങ്ങോട്ടെങ്കിലും ആട്ടി ച്ച്ചു വിടുകയും ചെയ്യും.

2.സ്കൂള്‍ യുവജനോല്‍സവങ്ങളില്‍ (ചില സ്കൂള്‍ ഉല്‍സവങ്ങളിലും) മേക്ക‌പ്പിട്ട് മല്‍സരത്തിനും അല്ലാതയും രാവേറേ ചെല്ലുന്നതു വരെ (പലപ്പോഴും നേരം വെളുക്കുന്നതു വരെ) ഇരുത്തുന്നത്-ബാലവേല തന്നെയാണ`.മല്‍സരത്തില്‍ ജയി‌ക്കുവാനായി, രക്ഷകര്‍ത്താക്കള്‍ കുട്ടികളെ കഠിനമായി പ്രാക്ടീസ് കൊടുത്തു പീഡിപ്പിയ്‌ക്കുന്നത്, ബാലവേലതന്നെയാണ`.
3.സിനിമാ,നാടകം,ടിവി പ്രോഗ്രാം തുടങ്ങിയ സാംസ്‌ക്കാരികം എന്നു പറയുന്ന മണ്ഡലങ്ങളില്‍ അതികഠിനമായിജോലിയെടുപ്പിച്ച് വന്‍‌തുകകള്‍ രക്ഷിതാക്കള്‍ വാങ്ങി ഞണ്ണുന്നത` ബാലവേലയല്ലാതെ പിന്നെന്താണ`.


4. അതി കഠിനമായ സിലബസ്, പ്രോജക്ട് വര്‍ക്കുകള്‍, മല്‍സരപരീക്ഷകള്‍


5...


ബാലവേലയില്‍ പെടാത്ത ബാലവേലകള്‍


1.മറ്റു നിവൃത്തി ഒന്നും ഇല്ലാതെ ഹോട്ടലിലോ, പത്ര വിതരണത്തിനോ, ഭാഗ്യക്കുറി വില്‍ക്കാനോ പോകുന്നത`.ഇതു ബാലവേലയില്‍ പെടുത്തി തടഞ്ഞാല്‍ ആ കുട്ടികള്‍ പട്ടിണി കിടക്ക്ക്കേണ്ടിവരും. അത് ആദ്യം ശരിയാക്കീട്ട് പിന്നെ തടയാം.

2...



1 comment:

കെവിൻ & സിജി said...

താങ്കളോടു യോജിയ്ക്കുന്നു. ഞാനും ഇത്തരത്തില്‍ ചിന്തിക്കുന്നു. ബ്ലോഗില്‍ എഴുത്തുകാരന്റെ പേരു കൊടുക്കേണ്ട ഇടത്തും ബ്ലോഗിന്റെ പേരു തന്നെ കൊടുത്തോ? തെറ്റി കൊടുത്തതോ, മനഃപ്പൂര്‍വ്വം കൊടുത്തതോ?