Wednesday, March 21, 2007

കള്ളിന്‍റ കൂടെ കൊറിയ്‌ക്കാന്‍

ഇത്‌ ബാച്ചിലേഴ്സിനു വീട്ടിലിരുന്ന് ഒരു പെഗ്‌ കഴിക്കുമ്പോള്‍ കുടെ കൊറിയ്ക്കനുള്ള ഒരു അനുസാരിയാണ`.

‍വേണ്ട സാധനങ്ങള്
---------------------

‍കപ്പലണ്ടി വറുത്തു തൊലികളഞ്ഞത്‌

സാവള അല്ലങ്കില്‍ ചെറിയ ഉള്ളി ചെറുതായി അരിഞ്ഞെത്‌

പച്ച മുളക്‌ ചെറുതായി അരിഞ്ഞത്‌

കുറച്ച്‌ ഉപ്പ്‌

നിര്‍മ്മാണം

------------

മേല്‍ പ്പറഞ്ഞ ചെരുവകള്‍ ഒരുപാത്രത്തിലിട്ട്‌ ഞവിടി ഇളക്കുക.

പിന്നെ ഒരു സ്പൂണ്‍ ഉപയോഗിച്ച്‌ കഴിയ്ക്കുക.

(NB അല്‍പ്പം നാരങ്ങ നീരുകൂടിചേര്‍ത്താല്‍ മറ്റൊരു രുചി കിട്ടും
.)

4 comments:

പതാലി said...

ഇതിന് മാനട്ട് പിസാല അല്ല പീനട്ട് മസാല എന്നു പറയും. എല്ലാ ബാറിലും സുലഭം. എന്തിനാ വെറുതെ ഞവിടി കൈ നീറ്റിക്കുന്നത്?
ഇതിനൊപ്പം അല്‍പ്പം തക്കാളിയും കാബേജും ചെറുതായി അരിഞ്ഞതുകൂടിയുണ്ടെങ്കില്‍ ഉഷാര്‍. നാരങ്ങ പിഴിയുന്നതിനൊപ്പം കുരുമുളകുപൊടിയും മോന്പൊടിക്ക് ചേര്‍ത്താല്‍ ട്രാസ് ഗ്യബിളിന്‍റെ ശല്യം ഭീഷണി ഒഴിവാക്കാം.
വീട്ടിലിരുന്ന് കഴിക്കുന്പോള്‍ ഇത്രയൊക്കെ വിശാലമാക്കാന്‍ പറ്റോ? അതും ബാച്ചലേഴ്സിന്. അതിന് ബീവറേജസിന്‍റെ തൊട്ടടുത്ത പെട്ടിക്കയയില്‍ കിട്ടുന്ന അച്ചാറു പാക്കറ്റുതന്നെ അധികം. ഇനി ഒന്നുമില്ലെങ്കില്‍ വിസ്കോ അതിര്‍മാഞ്ചനോ ടൂസ്റ്റ് പേത്തോ ധാരാളം.

Unknown said...

സൂക്ഷിയ്ക്കേണ്ട ഒരു കാര്യം ഇത് ബാച്ചിലേഴ്സ് വീട്ടിലിരുന്ന് ഒരു പെഗ് കഴിയ്ക്കുമ്പോള്‍ കൊറിക്കാനുള്ളതാണ് എന്ന് പ്രത്യേകം പറഞ്ഞിരിക്കുന്നതാണ്. വീടിന് പുറത്തിറങ്ങുകയോ പെഗിന്റെ എണ്ണം ഒന്നില്‍ കൂടുകയോ ചെയ്താല്‍ തല്‍ക്ഷണം മരണം സംഭവിക്കും ഇല്ലെങ്കില്‍ സംഗീതനാടക അക്കാദമിയുടെ ഫെല്ലോഷിപ്പ് കിട്ടും. ദുരന്തം സംഭവിയ്ക്കും എന്ന് തീര്‍ച്ച. :-)

വേണു venu said...

ഈ വിഭവം(കൊറിയന്‍‍) ഒന്നു കൂടി ഉഷാറാകാന്‍ പതലിയെഴുതിയ മെമ്പൊടി ചേര്‍ക്കുമ്പോള്‍‍ വറുത്ത പട്ടാണി കടല കൂടി ചേര്‍ത്താല്‍‍ ഓരോ കൊച്ചു കൊച്ചു കടിച്ചു പൊട്ടിക്കലിന്‍റെ സുഖം ആസ്വദിക്കാനും ആകും.-:)

myhome said...

thanks for all comments