Saturday, March 17, 2007

നാടന്‍ അട
--------------

ഇത്‌ എളുപ്പം ഉണ്ടാക്കാവുന്ന ഒരു നാടന്‍ പലഹാരമാണ`
വേണ്ട സധനങ്ങള്‍
--------------------

‍അരിപ്പൊടി
ശര്‍ക്കര
അവല്
‍തേങ്ങ തിരുവിയ്ത്‌
വാഴ ഇല
പാചക രീതി
--------------------
അരിപ്പൊടി ചെറിയ ചൂട്‌ വെള്ളം ഉപയോഗിച്ച്‌ കുഴച്ചെടുക്കുക
വേറെരു പാത്രത്തില്‍ ശര്‍ക്കര,അവല്‍,തേങ്ങ തിരുവിയത്‌ കുഴച്ചെടുക്കുക
വാഴയിലയില്‍ കുഴച്ചെടുത്ത അരിപ്പൊടി കനം കുറച്ച്‌ പരത്തുക
അതിനു മുകളില്‍ ശര്‍ക്കര കുഴച്ച മിശ്രിതം കനം കുറച്ചു വിതറുക
ഇങ്ങനെ പരത്തി എടുത്തത്‌ ഇലയോടുകൂടി രണ്ടായി മടക്കുക
ശര്‍ക്കര മിശ്രിതം അരിമവ്‌ പരത്തിയതിനു പുറത്തു പോകരുത്‌
ഈ ഇല അട കനലില്‍ ചുട്ടെടുക്കുക
അത്‌ ഏറ്റവും രുചികരംഅല്ലെങ്കില്‍ മണ്‍ ചട്ടിയില്‍ ചുട്ടെടുക്കാംഅതിനും സൗകര്യമില്ലങ്കില്‍ ദോശകല്ല്,ചപ്പാത്തികല്ല് എന്നിവയിലും ചുട്ടെടുക്കാം
(അവല്‍ ചേര്‍ക്കാതുണ്ടാക്കില്‍ മറ്റൊരു നല്ല രുചി കിട്ടും)

1 comment:

Praju and Stella Kattuveettil said...

I will try this soon.. and will let u know my experience