ഇപ്പോള്‍ ഉത്സവങ്ങളുടെ കാലമാണല്ലോ,ഉത്സവങ്ങള്‍ പണ്ടുപണ്ടേ നമ്മുടെ സംസ്‌ക്കാരത്തിന്‍റ ഭാഗമായി നൂറുന്നൂറ` അമ്പലങ്ങളിലും കാവുകളിലുമായി തുടര്‍ന്നുകൊണ്ടിരിയ്‌ക്കുന്നു.ചില ചെറിയകാവുകളും തറകളും,തളികളും,കൊച്ചമ്പലങ്ങളും ആണ്ടില്‍ ഒരിയ്‌ക്കല്‍ ഉള്ള ഉത്സവത്തിനുമാത്രം ഉണരുന്നു.മറ്റു കാലങ്ങളില്‍ സന്ധ്യകഴിഞ്ഞാല്‍ ആ പ്രദേശത്തുകൂടി നാട്ടു വാസികളാരും പോകാറില്ല.ദേവ,ഭൂത,പ്രേത,പിശാശുക്കളുടെ സാനിദ്ധ്യം ആവിടെയുണ്ടന്ന് വിശ്വസിയ്‌ക്കുന്നു. ഇങ്ങനെയുള്ള ഒരുകാവില്‍ ഒരു ഉത്സവകാലത്ത് പണ്ടു നടന്ന ഒരു കഥ.
കാവില്‍ ഉത്സവം. ഏല്ലാവര്‍ഷത്തെയും പോലെ ദുരിയേധനവധം ആട്ടക്കഥ.അന്ന് നാട്ടില്‍ വൈദ്യുതി എത്തിയിട്ടില്ല.ഉത്സവത്തിനു മൈക്കുസെറ്റുകാര്‍ ജനറേറ്റര്‍ വച്ച് കറണ്ടുന്നു.സന്ധ്യയ്‌ക്ക് കേളികൊട്ടുകഴിഞ്ഞു, രാവു കറുത്തു കഥകളിതുടങ്ങി.
ചെട്ടിയാര്‍ കഥകളികാണാന്‍ എത്തി.
ചെട്ടിയാരുടെ പണി കാളവണ്ടി തെളിയക്കല്‍, പണികഴിഞ്ഞു വരുന്നവഴി നേരേ കാവിലേയ്‌ക്കുവരുകയാണു ചെയ്‌തതു`.കാളവണ്ടി സ്റ്റേജിനുപുറകില്‍, കുറച്ചുമാറ്റി ഇരുട്ടത്തു നിറുത്തി, കാളകളെ വണ്ടിയുടെ നുകത്തില്‍ തന്നെ കെട്ടി, കുറച്ചു വയ്‌ക്കോലും കുടഞ്ഞിട്ടു.കാളകള്‍ക്കു കഥകളികാണണ്ടല്ലോ.ചെട്ടിയാര്‍ കഥകളികാണാന്‍ സ്റ്റേജിനെറ മുമ്പില്‍ വന്നിരുന്നു. സമയം പേയ്‌ക്കോണ്ടേയിരുന്നു.വെളുക്കുന്നവരേയുണ്ടാകും ആട്ടം.ചിലകാരണവന്മാര്‍ ഒഴിച്ചു ,പെണ്ണുങ്ങള്‍ക്കും പിള്ളേര്‍ക്കുമെല്ലാം ഉറക്കം വന്നു.കഥകളിപദങ്ങള്‍ കേട്ട് അവര്‍ ഉത്സവ പറമ്പില്‍ കിടന്നുറങ്ങി.
ഭീമസേനന്‍,
ദുരിയോധന വധത്തിലെ ദ്രൗദ്ര ഭീമന്‍, രംഗം ആടിതീര്‍ന്ന് സ്റ്റേജിനു പുറകില്‍ വന്നു. ഒരു ബീഡി വലിച്ചു, അപ്പോള്‍ മൂത്ര ശങ്കവന്നു.കിരിയിടവും ഗദയുമായി,സ്റ്റേജിനു പുറകില്‍ കാവിനു വെളിയില്‍ പോയി മൂത്രമൊഴിച്ചു,ദ്രൗദ്രഭീമനു നല്ല ഉറക്കം വന്നു.തുടര്‍ച്ചയായ കഥകളിയുള്ള ഉത്സവരാവുകളല്ലേ. അപ്പോള്‍ ചെട്ടിയാരുടെ കാളവണ്ടി കണ്ടു.ഇനി ഒരു രണ്ടു മണിയ്‌ക്കൂര്‍ കഴിഞ്ഞേ ദ്രൗദ്രഭീമനു സ്റ്റേജില്‍ കയറേണ്ടതുള്ളു.ദുരിയോധനനെ വധിയ്‌ക്കാനായി അലറിവിളിച്ചുകൊണ്ടുള്ള രംഗ പ്രവേശനം. അതുവരെ ഒന്നു മയങ്ങുക തന്നെ,അങ്ങനെ മയങ്ങാനായി കാളവണ്ടില്‍ കയറികിടന്നു.
സമയം പോയപ്പോള്‍ ചെട്ടിയാര്‍ക്കും ഉറക്കം വന്നു. ചെട്ടിയാര്‍ എഴുന്നേറ്റു വണ്ടിയില്‍ കാളകളെ കെട്ടി വീട്ടിലേയ്‌ക്കുവിട്ടു. നാട്ടു വഴിയില്‍ കൂടിയുള്ള യാത്ര,ചെറിയ ഒരു നിലാവു മാത്രം.വഴിലെങ്ങും ആരും ഇല്ല, അങ്ങു മിങ്ങും കാണുന്ന വീടുകളിലുള്ളവര്‍ ഒന്നുകില്‍ ഗാഡ നിദ്രയില്‍ അല്ല്ലങ്കില്‍ ഉത്സവപറമ്പില്‍. വണ്ടിക്കാളകള്‍ക്ക് തെളിയ്‌ക്കാതെ തന്നെ വീട്ടിലേയ്‌ക്കുള്ള വഴിയറിയാം,അത് ആ വഴിയേ നടന്നുകൊണ്ടിരുന്നു.ചെട്ടിയാര്‍ വണ്ടിയില്‍ ഇരുന്ന് ഉറങ്ങിക്കൊണ്ടും. അങ്ങനെ കാളവണ്ടി മറ്റൊരു കാവി ന്‍റെ അടുത്തെത്തി, അങ്ങു ദൂരെ കഥകളിയുടെ ചെണ്ടകൊട്ട് മുറുകുന്നു.മദ്ദളവും, ചെണ്ടയും, ചെങ്ങലയും ഒരു പ്രത്യക താളത്തില്‍ മുറുകുന്നു
- ദ്രൗദ്ര ഭീമന്‍റെ - രംഗ പ്രവേശമാണ`-
എവിടെ ഭീമസേനന്‍
- ഓയ്--- കൂൂ -
ഒരലറലും ഒരുചാട്ടത്തൊടും കൂടി ഭീമന്‍ ഉറക്കത്തില്‍ നിന്നും ചാടി എഴുന്നേറ്റു.
കാളവണ്ടിയില്‍ രണ്ടു ചാട്ടം പിന്നെ താഴെ ചാടി ഉത്സവ പറമ്പു നോക്കി ഒരോട്ടം.
ചെട്ടിയാര്‍ ഒന്നു തിരിഞ്ഞു നോക്കി
പിന്നെ കാള വണ്ടിയില്‍ തന്നെ മറിഞ്ഞൂ കിടന്നു.
ചെട്ടിയാരുടെ ശവം വിശ്വസ്‌ഥരായ കാളകള്‍ വീട്ടില്‍ എത്തിച്ചു.
Subscribe to:
Post Comments (Atom)
1 comment:
ചെട്ടിയാരുടെ ഒരോ കഥകള്‍
Post a Comment