Wednesday, April 18, 2007

യാത്രയില്‍ ചെരിപ്പു നഷ്‌ടപ്പെട്ടാല്‍


എന്തു ചെയ്യും ?

പുതിയ ഒരെണ്ണം വാങ്ങി യാത്ര തുടരും അത്ര തന്നെ,

പക്ഷേ ഇവിടെ എനിയ്‌ക്ക് അതിനു പറ്റിയില്ല, കാരണം ചെരുപ്പു വാങ്ങാന്‍ പറ്റിയ സമയത്തല്ല എന്‍റെ ചെരിപ്പ് നഷ്ടപ്പെട്ടത്.ഞാന്‍ കേരളത്തില്‍ നിന്നും അന്ന് വിശാഖപട്ടണത്തിലേയ്ക്ക് യാത്ര ചെയ്യയായിരുന്നു.രത്രിയില്‍ ഒരു പതിനെന്നു മണികഴിയും വിശാഖപട്ടണത്ത് ട്രെയിന്‍ എത്താന്‍. എനിയ്‌ക്കു കിട്ടിയത് മുകളിലത്തെ ബര്‍ത്ത് ആയിരുന്നു. ഞാന്‍ ഷൂവെല്ലാം അഴിച്ച് താഴത്തെ സീറ്റിനടിയില്‍ വെച്ച് സുഖമായി മുകളിലത്തെ ബര്‍ത്തില്‍ കിടന്നുറങ്ങി.വിശാഖ പട്ടണം എത്താറായപ്പോള്‍ താഴെയ്‌ക്കിറങ്ങി.കൊള്ളം ഷൂ അവിടെ യില്ല, അപ്പുറത്തെയും ഇപ്പുറത്തെയും സീറ്റിനടിയിലെല്ലാം തപ്പി, നോ രക്ഷ.കണ്ട വരോടെക്ക പറഞ്ഞു, കൊണ്ടു വന്ന പെട്ടിയും പ്രമാണവും പെഴ്സും എല്ലാം ഭാഗ്യത്തിനു കുഴപ്പമില്ലാതുണ്ട`. പിന്നെ എന്തു ചെയ്യാന്‍, വിശാഖപട്ടണം എത്തിയപ്പോള്‍ ; പന്‍റും ഫുള്‍ കൈ ഷര്‍ട്ടുമെല്ലാം ഇട്ട്, നഗ`നപാദാനായി, ഇറങ്ങി ഒരുനടത്തം, ആ രാത്രില്‍ ഒരു ആട്ടോ പിടിച്ച് വീട്ടിലേയ്‌ക്കു വിട്ടു, ശബരിമലപോയിട്ടു വരുന്ന മാതിരി.

1 comment:

ആഷ | Asha said...

എനിക്കു സംഭവിച്ചത് മറ്റൊന്നാണു ഞാന്‍ dd എടുക്കാന്‍ ബാങ്കില്‍ പോയപ്പോ ചെരുപ്പിന്റെ വള്ളി പൊട്ടി.
അന്നു പതിവിനു വിപരീതമായി ക്യാഷര്‍ ഒരു മുരുട്ടു സ്വഭാവക്കാരി സ്ത്രീ ആയിരുന്നു. അവര്‍ ബാക്കി തന്നില്ല ചില്ലറ വാങ്ങി കൊണ്ടു വരാന്‍ പുറത്തയച്ചു. ഞാന്‍ ഒറ്റ ചെരുപ്പുമിട്ട് ഞൊണ്ടി പുറത്തേക്ക് നടന്നു.എനിക്കന്ന് ദേഷ്യവും സങ്കടവും എല്ലാം ഒരുമിച്ചു വന്നു. പിന്നെ മറ്റൊരു ജീവനക്കാരന്‍ (പത്ത് രുപയ്ക്കു വേണ്ടിയായിരുന്നു ഇതെല്ലാം) കാശ് തന്ന് സഹായിച്ചു. :)

ഒരു അഭ്യര്‍ത്ഥനയുണ്ട്.
ബ്ലോഗിന്റെ പേരിലെ my cool home എന്നെഴുതിയിരിക്കുന്നത് മലയാളത്തില്‍ എഴുതിയിരിക്കുന്നതിനു ശേഷമാക്കിയിരുന്നെങ്കില്‍ ഈ ബ്ലോഗ്‌റോളില്‍ ചേര്‍ക്കാന്‍ സാധിക്കുമായിരുന്നു.