ഇന്നു രാവിലെ ഞങ്ങള്‍ പുഴ്യില്‍ കക്ക വാരുവാന്‍ പോയി.ഞങ്ങള്‍ എന്നു പറഞ്ഞാല്‍ myself, my daughter, wife, wifes sister, wifes brothers son- and some other family friends ഞങ്ങള്‍ മുമ്പു താമസിച്ച വീട്ടിന്‍റ അടുത്താണ` പുഴ.രാവിലെ കാറില്‍ അതുവരെ പോയിട്ട് പുഴയില്‍ ചാടി.പുഴയില്‍ നെഞ്ചോളം മാത്രമേ വെള്ളമുണ്ടായിരുന്നുള്ളു.ഈ ചൂടുകാലത്ത് തണത്ത പുഴയില്‍ കിടക്കാന്‍ നല്ല സുഖമായിരുന്നു. പുഴയുടെ അടിത്തട്ടില്‍ ചെളിയില്‍ പുതഞ്ഞു കക്ക (ഇളമ്പയ്‌ക്ക) കിടക്കും.കൈകൊണ്ടു തപ്പിയെടുക്കണം.എല്ലാവരും കൂടി പെട്ടന്നു തന്നെ അരിപ്പപോലത്തെ പ്ലാസ്‌റ്റിക് പാത്രങ്ങള്‍ നിറച്ചു.ഞങ്ങള്‍ ക്കു ദാഹിച്ചപ്പോള്‍ കരയില്‍ കയറി വെള്ളം കുടിച്ചിട്ട് വീണ്ടും ഇറങ്ങി. ഉച്ചയ്‌ക്ക് നല്ല വിശപ്പു വരുന്നവരെ കക്ക വാരലും, വെള്ളത്തില്‍ നീന്തലും തുടര്‍ന്നു.പിന്നെ പിടിച്ച കക്ക വീട്ടില്‍ കൊണ്ടു വന്നു, ഫ്രൈ ആക്കി, പാചക രീതിയും, ഫോട്ടോ കളും താഴെ കൊടുക്കുന്നു.
കക്ക (ഇളമ്പയ്ക്ക) ഫ്രൈ
കക്ക (ഇളമ്പയ്ക്ക) ഫ്രൈ
കാക്ക തോടോടുകൂടി പുഴുങ്ങി തോടു പൊട്ടിച്ചെടുക്കുക.മസ്സാല പുരട്ടുക ( മുളകുപൊടി,മല്ലിപ്പൊടി, കുരുമൊളകുപൊടി,ഇഞ്ചി, വെളുത്തുള്ളി ,ചെറിയ ഉള്ളി,കറിവേപ്പില,ഉപ്പ് - എന്നിവ ചേര്‍ന്ന മിശ്രിതം)ഒരു ചീനിചട്ടിയില്‍ എണ്ണ ഒഴിച്ച് കടുകു പൊട്ടിയ്‌ക്കുക. മസ്സാല പുരട്ടിയ കക്ക, ചൂടായ എണ്ണയില്‍ ഇട്ട് -ഡീപ് ഫ്രൈ ആക്കുക.
2 comments:
ഇതൊന്നു പരീക്ഷിച്ചു നോക്കണം
പക്ഷേ ഒരു സംശയം കൂള്‍ ഹോം.. ഈ കക്ക തുറന്ന് അതിനകത്തുള്ള വേസ്റ്റ് ഒന്നും എടുത്ത് കളയേണ്ടേ?
thanks for the comments
കക്ക വൃത്തിയാക്കുന്ന വിധം- ആദ്യം കക്ക നല്ലവെള്ളത്തില്‍ കഴുകിയെടുക്കുക.വളരെ കുറച്ചു വെള്ളമൊഴിച്ച് ഒരു പാത്രത്തില്‍ വച്ച് തിളപ്പിയ്ക്കുക.ചൂടുകൊണ്ട് കക്ക പൊട്ടിതുറക്കും. തണക്കുമ്പോള്‍ ഒരോ കക്കയായ് എടുത്ത് തോടുമാറ്റി അകത്തെ മാംസം എടുക്കുക. ഈ മംസഭാഗം സൂക്ഷിച്ചു നോക്കിയാല്‍ അഴുക്കുള്ള ഒരു ഭാഗം കാണാം. കക്കയുടെ കുടലാണ`.ഒരു ചെറിയ കത്തിയുപയോഗിച്ച് ഈ അഴുക്ക് ഇളക്കി മാറ്റാം. പിന്നെ കക്ക ഇറച്ചി നല്ലവണ്ണം കഴുകിയെടുക്കുക.
Post a Comment