Saturday, April 28, 2007

ദുര്യോധന വധം (ചെട്ടിയാര്‍ വധം) കഥകളി

ഇപ്പോള്‍ ഉത്സവങ്ങളുടെ കാലമാണല്ലോ,ഉത്സവങ്ങള്‍ പണ്ടുപണ്ടേ നമ്മുടെ സംസ്‌ക്കാരത്തിന്‍റ ഭാഗമായി നൂറുന്നൂറ` അമ്പലങ്ങളിലും കാവുകളിലുമായി തുടര്‍ന്നുകൊണ്ടിരിയ്‌ക്കുന്നു.ചില ചെറിയകാവുകളും തറകളും,തളികളും,കൊച്ചമ്പലങ്ങളും ആണ്ടില്‍ ഒരിയ്‌ക്കല്‍ ഉള്ള ഉത്സവത്തിനുമാത്രം ഉണരുന്നു.മറ്റു കാലങ്ങളില്‍ സന്ധ്യകഴിഞ്ഞാല്‍ ആ പ്രദേശത്തുകൂടി നാട്ടു വാസികളാരും പോകാറില്ല.ദേവ,ഭൂത,പ്രേത,പിശാശുക്കളുടെ സാനിദ്ധ്യം ആവിടെയുണ്ടന്ന് വിശ്വസിയ്‌ക്കുന്നു. ഇങ്ങനെയുള്ള ഒരുകാവില്‍ ഒരു ഉത്സവകാലത്ത്‌ പണ്ടു നടന്ന ഒരു കഥ.

കാവില്‍ ഉത്സവം. ഏല്ലാവര്‍ഷത്തെയും പോലെ ദുരിയേധനവധം ആട്ടക്കഥ.അന്ന് നാട്ടില്‍ വൈദ്യുതി എത്തിയിട്ടില്ല.ഉത്സവത്തിനു മൈക്കുസെറ്റുകാര്‍ ജനറേറ്റര്‍ വച്ച്‌ കറണ്ടുന്നു.സന്ധ്യയ്‌ക്ക്‌ കേളികൊട്ടുകഴിഞ്ഞു, രാവു കറുത്തു കഥകളിതുടങ്ങി.

ചെട്ടിയാര്‍ കഥകളികാണാന്‍ എത്തി.

ചെട്ടിയാരുടെ പണി കാളവണ്ടി തെളിയക്കല്‍, പണികഴിഞ്ഞു വരുന്നവഴി നേരേ കാവിലേയ്‌ക്കുവരുകയാണു ചെയ്‌തതു`.കാളവണ്ടി സ്റ്റേജിനുപുറകില്‍, കുറച്ചുമാറ്റി ഇരുട്ടത്തു നിറുത്തി, കാളകളെ വണ്ടിയുടെ നുകത്തില്‍ തന്നെ കെട്ടി, കുറച്ചു വയ്‌ക്കോലും കുടഞ്ഞിട്ടു.കാളകള്‍ക്കു കഥകളികാണണ്ടല്ലോ.ചെട്ടിയാര്‍ കഥകളികാണാന്‍ സ്റ്റേജിനെറ മുമ്പില്‍ വന്നിരുന്നു. സമയം പേയ്‌ക്കോണ്ടേയിരുന്നു.വെളുക്കുന്നവരേയുണ്ടാകും ആട്ടം.ചിലകാരണവന്മാര്‍ ഒഴിച്ചു ,പെണ്ണുങ്ങള്‍ക്കും പിള്ളേര്‍ക്കുമെല്ലാം ഉറക്കം വന്നു.കഥകളിപദങ്ങള്‍ കേട്ട്‌ അവര്‍ ഉത്സവ പറമ്പില്‍ കിടന്നുറങ്ങി.

ഭീമസേനന്‍,

ദുരിയോധന വധത്തിലെ ദ്രൗദ്ര ഭീമന്‍, രംഗം ആടിതീര്‍ന്ന് സ്റ്റേജിനു പുറകില്‍ വന്നു. ഒരു ബീഡി വലിച്ചു, അപ്പോള്‍ മൂത്ര ശങ്കവന്നു.കിരിയിടവും ഗദയുമായി,സ്റ്റേജിനു പുറകില്‍ കാവിനു വെളിയില്‍ പോയി മൂത്രമൊഴിച്ചു,ദ്രൗദ്രഭീമനു നല്ല ഉറക്കം വന്നു.തുടര്‍ച്ചയായ കഥകളിയുള്ള ഉത്സവരാവുകളല്ലേ. അപ്പോള്‍ ചെട്ടിയാരുടെ കാളവണ്ടി കണ്ടു.ഇനി ഒരു രണ്ടു മണിയ്‌ക്കൂര്‍ കഴിഞ്ഞേ ദ്രൗദ്രഭീമനു സ്റ്റേജില്‍ കയറേണ്ടതുള്ളു.ദുരിയോധനനെ വധിയ്‌ക്കാനായി അലറിവിളിച്ചുകൊണ്ടുള്ള രംഗ പ്രവേശനം. അതുവരെ ഒന്നു മയങ്ങുക തന്നെ,അങ്ങനെ മയങ്ങാനായി കാളവണ്ടില്‍ കയറികിടന്നു.

സമയം പോയപ്പോള്‍ ചെട്ടിയാര്‍ക്കും ഉറക്കം വന്നു. ചെട്ടിയാര്‍ എഴുന്നേറ്റു വണ്ടിയില്‍ കാളകളെ കെട്ടി വീട്ടിലേയ്‌ക്കുവിട്ടു. നാട്ടു വഴിയില്‍ കൂടിയുള്ള യാത്ര,ചെറിയ ഒരു നിലാവു മാത്രം.വഴിലെങ്ങും ആരും ഇല്ല, അങ്ങു മിങ്ങും കാണുന്ന വീടുകളിലുള്ളവര്‍ ഒന്നുകില്‍ ഗാഡ നിദ്രയില്‍ അല്ല്ലങ്കില്‍ ഉത്സവപറമ്പില്‍. വണ്ടിക്കാളകള്‍ക്ക്‌ തെളിയ്‌ക്കാതെ തന്നെ വീട്ടിലേയ്‌ക്കുള്ള വഴിയറിയാം,അത്‌ ആ വഴിയേ നടന്നുകൊണ്ടിരുന്നു.ചെട്ടിയാര്‍ വണ്ടിയില്‍ ഇരുന്ന് ഉറങ്ങിക്കൊണ്ടും. അങ്ങനെ കാളവണ്ടി മറ്റൊരു കാവി ന്‍റെ അടുത്തെത്തി, അങ്ങു ദൂരെ കഥകളിയുടെ ചെണ്ടകൊട്ട്‌ മുറുകുന്നു.മദ്ദളവും, ചെണ്ടയും, ചെങ്ങലയും ഒരു പ്രത്യക താളത്തില്‍ മുറുകുന്നു

- ദ്രൗദ്ര ഭീമന്‍റെ - രംഗ പ്രവേശമാണ`-

എവിടെ ഭീമസേനന്‍

- ഓയ്‌--- കൂൂ -

ഒരലറലും ഒരുചാട്ടത്തൊടും കൂടി ഭീമന്‍ ഉറക്കത്തില്‍ നിന്നും ചാടി എഴുന്നേറ്റു.

കാളവണ്ടിയില്‍ രണ്ടു ചാട്ടം പിന്നെ താഴെ ചാടി ഉത്സവ പറമ്പു നോക്കി ഒരോട്ടം.

ചെട്ടിയാര്‍ ഒന്നു തിരിഞ്ഞു നോക്കി

പിന്നെ കാള വണ്ടിയില്‍ തന്നെ മറിഞ്ഞൂ കിടന്നു.

ചെട്ടിയാരുടെ ശവം വിശ്വസ്‌ഥരായ കാളകള്‍ വീട്ടില്‍ എത്തിച്ചു.

Friday, April 27, 2007

ആനയും ആനക്കാരനും

ത്രിശൂര്‍ പൂരത്തിന` ആനവിരണ്ട തല്‍സമയ പ്രക്ഷേപണം ടിവിയില്‍ കണ്ടു. അതെരു ബോറന്‍ പരിപാടി ആയിരുന്നു. ടി വി പിള്ളേര്‍ക്ക് ഒന്നും കാണിയ്ക്കാന്‍ അറിയാത്തതുകൊണ്ട് ഒരാന തലകുലുക്കി വട്ടം കറങ്ങുന്നതും , അതിനെ കാലില്‍ കയറുകെട്ടി വലിയ്ക്കഉന്നതുമെല്ലാം വീണ്ടും വീണ്ടും കാണിച്ചുകൊണ്ടിരുന്നു. എനിയ്ക്ക്‌ ആനയെ ഭയങ്കര ഇഷ്ഠമാണ്‌.അവനെ ഒരു ദുഷ്ഠകഥാ പാത്രമായി ചിത്രീകരിയ്‌ക്കുന്നത് തീരെ ഇഷ്ഠ മല്ല. ആനക്കാരയും ഇഷ്ഠമാണ`.ആനയും ആനക്കാരനും തമ്മില്‍ ദുനിയാവിലെ ഏറ്റവും വലിയ സൗഹ്രുദങ്ങളില്‍ ഒന്നാണ`. കൂട്ടുകാരവുമ്പോള്‍ ചിലപ്പോള്‍ പിണങ്ങുകയും,പിണങ്ങിയാല്‍ നാടന്‍ കൂട്ടുകാരവുമ്പോള്‍ തമ്മില്‍ അടിയുണടാവുകയുമെക്കചെയ്യുന്നത് പതിവുള്ളതുതന്നെയാണ`. അടിയില്‍ ചിലപ്പോള്‍ രണ്ടിലൊരാള്‍ ചത്തെന്നുമൊക്കയിരിയ്‌ക്കും.എന്നു വച്ച് ഈ ഗ്രാമീണ കൂട്ടുകെട്ടില്‍ നിയ്ത്രണങ്ങലൊന്നും ഏര്‍പ്പെടുത്താന്‍ പറ്റില്ല. അതു ശരിയുമല്ല. എങ്ങനെ (അവര്‍ക്കു) നിങ്ങളുടെ ചങ്ങാതിയോടു എങ്ങനെ പെരുമാറണമെന്നു പറയാന്‍ കഴിയും.

Wednesday, April 25, 2007

പാതി രാജ്യമതെങ്കിലും പാണ്ഡവര്‍ക്കു കൊടുക്കണം

ഞങ്ങളുടെ നാട്ടില്‍ ചെറുതും വലുതുമായി ധാരാളം ക്ഷേത്രങ്ങളും‍,കാവുകളുമുണ്ട്,മിയ്‌ക്ക അമ്പലങ്ങളിലും ഉല്‍‌സവങ്ങള്‍‌ക്ക് പണ്ട് കഥകളിയുണ്ടായിരിയ്‌ക്കും.നേരം
വെളുക്കൂവോളം കഥകളി.അങ്ങനെ ഒരു കഥകളികാണാന്‍ നാട്ടിലെ ഒരു ചെട്ടിയാര്‍
പോയി.ചെട്ടിയാരുടെ ജോലി തേങ്ങ പൊതിയ്‌ക്കല്‍ ആയിരുന്നു.

അന്ന് തേങ്ങ പൊതികഴിഞ്ഞിട്ട് ജോലിസ്ഥലത്തുനിന്നും ചെട്ടിയാര്‍ നേരിട്ട് കഥകളി കാണുവാന്‍
പോവുകയാണു ചെയ്‌തതു`. സ്റ്റേജിന്‍റെ മുമ്പില്‍ തന്നെ ഇരിപ്പുറപ്പിച്ചു.തേങ്ങ
പൊതിയ്‌ക്കുന്ന പാര കുറ്റി ഹനുമാന്‍ന്‍റെ ഗദ പേലെ അടുത്തു വച്ചു.

മഹാഭാരതത്തിലെ
കഥ, ചെട്ടിയാര്‍ ആദ്യം മുതലേ കഥയില്‍ തന്നെ ലയിച്ചിരിയ്‌ക്കയാണ`.കള്ളചൂതില്‍ പാണ്ഡവരുടെ രാജ്യവും രാജപദവിയും കൗരവര്‍ തട്ടിയെടുക്കുന്നു. ആ
അനീതി ചെട്ടിയാര്‍ക്ക് ഒട്ടും ഇഷ്ടപ്പെട്ടില്ല. പിന്നെ പാഞ്ചാലിയുടെ വസ്ത്രാഷേപം സത്യം നടപ്പില്‍ വരുത്താന്‍ പാണ്ഡവര്‍ പാഞ്ചാലി സമേതം കൊടും വനത്തില്‍
അലയുന്നത്, ഒരു പതിനാലു വര്‍ഷം, ചെട്ടിയാര്‍ ദുഃഖിച്ചു. കാട്ടിലും കൗരവരുറടെ വക
ഉപദ്രവങ്ങള്‍. ചെട്ടിയാര്‍ക്കു ദേഷ്യവും സങ്കടവും വന്നു.

അവസാനം ഏല്ലാം സഹിച്ച് കരാറനുസരിച്ച് രാജ്യം തിരിച്ചു ചോദിയ്‌ക്കാന്‍ കൃഷ്‌ണന്‍ -
ദൂതു നടത്തുന്നു.

തകര്‍‌പ്പന്‍ കഥ ചെട്ടിയാര്‍ കഥകളില്‍ മുഴുകിയിരുന്നു.
-പകുതി രാജ്യം മതെങ്കിലും പാണ്ഡവര്‍ക്കുകൊടുക്കണം-

-ങൂ ഹൂ- പോടെ മറയത്ത്-

- ഒരു പതിനാലു ഗ്രാമമെങ്കിലും പാണ്ഡവര്‍ക്കുകൊടുക്കണം-

-പറ്റില്ല- പറ്റില്ല- സമയം കളയാതെ സ്‌ഥലം കാലിയാക്കെടെ-

-ഒരു ഗ്രാമ മതെങ്കിലും പാണ്ഡവര്‍ക്കുകൊടുക്കണം-

-ടെയ്, ഒരു ഗ്രാമം പോയിട്ട്, ഒരു വീടു പോയിട്ട്, ഒരു സൂചിയുന്നാനുള്ള സ്‌ഥലം കൂടി പാണ്ഡവര്‍ക്കു കൊടിക്കില്ല-ദൂരിയോധന, ദുസ്സാസ്സന വേഷങ്ങള്‍ തറപ്പിച്ചു പറഞ്ഞു

-ച്ഛ്ഹീ നാറി ചെറ്റേ,

- ഒരലറലോടുകൂടി ചെട്ടിയാര്‍ ഗദ അല്ല പാറക്കോലും
പിടിച്ചുകൊണ്ടു സ്റ്റേജില്‍ ചാടിവീണു` പിന്നെ കണ്ണടച്ചു തുറക്കുമുമ്പ് ഒറ്റ അടി
പാറകുറ്റി പൊക്കി ദുസ്സാസ്സനന്‍റെ തലയ്‌ക്ക്.

Sunday, April 22, 2007

കുരുടന്‍ കൊക്കിനെ കണ്ടത്‌

അഞ്ജനമെന്നത്‌ എനിയ്‌ക്കറിയാം, മഞ്ഞളുപോലെ വെളുത്തിരിയ്‌ക്കും.1

പഞ്ചപാണ്ഡവര്‍ കട്ടില്‍ കാലു പോലെ മൂന്നേ മൂന്നു പേര്‍.(കൈകൊണ്ട്‌ രണ്ടു വിരല്‍ നിവര്‍ത്തി കാണിയ്‌ക്കുകയും ചെയ്യും)2

മേല്‍ പറഞ്ഞത്‌ ഏല്ലാവര്‍ക്കും അറിയാവുന്ന മലയാളത്തിലുള്ള രണ്ടു ചെല്ലുകളാണ`.സദസ്സില്‍ വിഡ്ഡിത്തരം വിളമ്പുമ്പോള്‍ അതിനെ expose ചെയ്യുവാന്‍ പറയുന്ന ഉപമ.

ഇതു പോലുള്ള മറ്റൊരു കഥ-

ഒരുസ്ഥലത്ത്‌ ഒരു കുരുടനുണ്ടായിരുന്നു.അയ്യാള്‍ ഒരുച്ചയ്‌ക്ക്‌ അയല്‍ വീട്ടിലെ കുഞ്ഞു കരയുന്നതു കേട്ട്‌ കയറിചെന്നു.കുഞ്ഞിനെറ കരച്ചിലിന്‍ കാരണം തിരക്കി.കുട്ടി പാല്‍ കുടിച്ചപ്പോള്‍ തലയില്‍ പാല്‍ കയറിയതാണന്ന് അമ്മ പറഞ്ഞു.

"പാലോ അതെങ്ങനെയിരിയക്കും" കുരുടന്‍ ആരാഞ്ഞു.

"അത്‌ വെളുത്തിരിയ്‌ക്കും"

"വെളുപ്പോ അതെങ്ങനെയിരിയ്‌ക്കും"

"വെളുപ്പ്‌ കൊക്കിനെപ്പോലിരിയ്‌ക്കും"

"കൊക്ക്‌ എങ്ങിനെയിരിയ്‌ക്കും"

എന്തു പറയണമെന്നറിയാതെ ഗതി കെട്ട കുട്ടിയുടെ അമ്മ തനെറ കൈ വളച്ചു പിടിച്ച്‌ കൊക്കിനെറ ദേഹം പോലെ ആക്കി കുരുടനുനേരെ പിടിച്ചിട്ടു പറഞ്ഞു-"ദാ ഇങ്ങനെ ഇരിയ്‌ക്കും"

കുരുടന്‍ തനെറ കൈകൊണ്ട്‌ അവരുടെ കൈ തപ്പിനോകീട്ട്‌ അതിശയപ്പെട്ടു പറഞ്ഞു-" ഓ അപ്പോള്‍ ഇതാണോ കുഞ്ഞിനെറ തലയില്‍ കയറിയിരിയ്‌ക്കുന്നത്‌"

Saturday, April 21, 2007

ജോലി തിരയെണ്ണല്‍

കൈക്കൂലിയും സ്വജനപക്ഷപാദവും ഇന്നും ഇന്നലെയും തുടങ്ങിയതല്ല. മനുഷ്യന്‍ സാമൂഹ്യക ജീവിതം തുടങ്ങിയ നാള്‍മുതള്‍ അതുണ്‍ടായിരുന്നു. കൈക്കൂലി വീരന്മാരെ ആ സ്വഭാവത്തില്‍ നിന്നും മാറ്റാന്‍ സാദ്ധ്യമല്ല.കേട്ടോളു ഒരു കഥ.

പണ്ട് രാജഭരണ കാലം. ഒരു വിദ്ധ്വാന്‍ കൈക്കൂലി വീരന്‍, രാജ സര്‍ക്കാരിലെ ഉദ്ദോയ്ഗ ദൂഷ് പ്രഭൂ എന്നു പറയാം. ഇയ്യാളുടെ കൈക്കൂലി മഹാത്‌മ്യം കൊണ്ട് ജനങ്ങള്‍ പൊറുതിമുട്ടി.പക്ഷേ കക്കാന്‍ പഠിച്ചാല്‍ നില്‍ക്കാനും പഠിച്ചതു കൊണ്ട് പൂര്‍ണ്ണ തെളുവുകളോടെ ഇയ്യാളെ പിടിയ്ക്കാന്നും കഴിയുന്നില്ല.അല്ലങ്കില്‍ ചില പിടിപാടെല്ലാം ഉയര്‍ന്ന തലത്തില്‍ ഇയ്യാള്‍ ക്കുണ്ടുതാനും. രാജാവിന്‍റെ അടുത്ത് പരാതികള്‍ പലതുമെത്തി , ഫലം ലവണങ്ങള്‍ മാറ്റി മാറ്റി പ്രതിഷ്ഠ, എന്നിട്ടും രക്ഷയില്ല , വീണ്ടും പരാധി തന്നെ. അ വസാനം ഒരുവിധ കൈക്കൂലിയും കിട്ടാന്‍ ചാന്‍സ് ഇല്ലാത്ത ഒരു ജോലി അയ്യാള്‍ക്കു രാജാവു കൊടുത്തു.കടപ്പുറത്തെ തിരയെണ്ണുക.നമ്മുടെ ഉദ്ദ്യോഗസ്ഥന്‍ ഒരു മേശയും, കസ്സേരയും, ഒരു കുടയും , രാജ ചിനം വിളമ്പരം ചെയ്യുന്ന ബോര്‍ഡുമായി കടപ്പുറത്തെത്തി തന്‍റെ ഓഫീസ് ശരിയാക്കി. ബോര്‍ഡുവച്ചു 'രാജകീയ തിരയെണ്ണല്‍ കേന്ദ്രം' അടിക്കുറുപ്പ് 'അതിക്രമിച്ചു കയറുന്ന വരേയും തടസ്സം സൃഷ്ഠിയ്‌ക്കുന്ന വരേയും ശിഷ്യയ്‌ക്കു വിധേയരാക്കും'.

തിരയെണ്ണല്‍ ആരംഭിച്ചു.

മീന്‍ പിടിത്തക്കാര്‍ ആരും കടലില്‍ ഇറങ്ങാന്‍ പാടില്ല. തിര ശരിയായി കരയില്‍ എത്തില്ല ,എണ്ണല്‍ പ്രകൃയ തടസ്സപ്പെടും. എന്തു ചെയ്യണ മെന്നറിയാതെ നിന്ന മീന്‍ പിടിത്തക്കാരോട് നമ്മുടെ ഉദ്ദ്യോഗപ്രഭു പറഞ്ഞു- പിടിയ്‌ക്കുന്ന മീനിന്‍റെ (വരുമാനത്തിന്‍റെ) ഒരു പങ്കു തന്നാല്‍ അഡ്ജസ്റ്റു ചെയ്യാം-അങ്ങനെ ഒരു പങ്കു വാങ്ങി തിരയെണ്ണല്‍ തുടര്‍ന്നു.

ഇതു കണ്ട് രാജാവു പറഞ്ഞു ഇവന്‍ കൊട്ടാരത്തിനടുത്താങ്ങാനും വന്നാല്‍ ‍ നന്മുടെ സിംഹാസനം കൂടി അടിച്ചു മാറ്റി വിറ്റു കാശാക്കും
.

Wednesday, April 18, 2007

യാത്രയില്‍ ചെരിപ്പു നഷ്‌ടപ്പെട്ടാല്‍


എന്തു ചെയ്യും ?

പുതിയ ഒരെണ്ണം വാങ്ങി യാത്ര തുടരും അത്ര തന്നെ,

പക്ഷേ ഇവിടെ എനിയ്‌ക്ക് അതിനു പറ്റിയില്ല, കാരണം ചെരുപ്പു വാങ്ങാന്‍ പറ്റിയ സമയത്തല്ല എന്‍റെ ചെരിപ്പ് നഷ്ടപ്പെട്ടത്.ഞാന്‍ കേരളത്തില്‍ നിന്നും അന്ന് വിശാഖപട്ടണത്തിലേയ്ക്ക് യാത്ര ചെയ്യയായിരുന്നു.രത്രിയില്‍ ഒരു പതിനെന്നു മണികഴിയും വിശാഖപട്ടണത്ത് ട്രെയിന്‍ എത്താന്‍. എനിയ്‌ക്കു കിട്ടിയത് മുകളിലത്തെ ബര്‍ത്ത് ആയിരുന്നു. ഞാന്‍ ഷൂവെല്ലാം അഴിച്ച് താഴത്തെ സീറ്റിനടിയില്‍ വെച്ച് സുഖമായി മുകളിലത്തെ ബര്‍ത്തില്‍ കിടന്നുറങ്ങി.വിശാഖ പട്ടണം എത്താറായപ്പോള്‍ താഴെയ്‌ക്കിറങ്ങി.കൊള്ളം ഷൂ അവിടെ യില്ല, അപ്പുറത്തെയും ഇപ്പുറത്തെയും സീറ്റിനടിയിലെല്ലാം തപ്പി, നോ രക്ഷ.കണ്ട വരോടെക്ക പറഞ്ഞു, കൊണ്ടു വന്ന പെട്ടിയും പ്രമാണവും പെഴ്സും എല്ലാം ഭാഗ്യത്തിനു കുഴപ്പമില്ലാതുണ്ട`. പിന്നെ എന്തു ചെയ്യാന്‍, വിശാഖപട്ടണം എത്തിയപ്പോള്‍ ; പന്‍റും ഫുള്‍ കൈ ഷര്‍ട്ടുമെല്ലാം ഇട്ട്, നഗ`നപാദാനായി, ഇറങ്ങി ഒരുനടത്തം, ആ രാത്രില്‍ ഒരു ആട്ടോ പിടിച്ച് വീട്ടിലേയ്‌ക്കു വിട്ടു, ശബരിമലപോയിട്ടു വരുന്ന മാതിരി.

Saturday, April 14, 2007

ഞാന്‍ കേട്ട ഒരു കഥ


പണെടങ്ങോ നടന്നത്.

രാജകുമാരനും മന്ത്രികുമാരനും ഒരേ ഗുരുവിന്‍റെ കീഴില്‍ പഠിച്ച് വളര്‍ന്നു.

രണ്ടു പേരും ആത്മാര്‍ദ്ധ സുഹ്രുത്തുക്കള്‍ , വിദ്യാഭ്യാസം കഴിഞ്ഞു-രാജകുമാരന്‍ രാജാവായി, മുറയനുസരിച്ച് മന്ത്രി കുമാരന്‍ മന്ത്രി ആകേണ്ടതാണ`, പക്ഷേ മന്ത്രികുമാരനു താല്പര്യമില്ല.എല്ലാവരും നിര്‍ബന്ധിച്ചു, രക്ഷയില്ല.അദ്ദേഹം രാജ്യം വിട്ടു കാട്ടില്‍ കയറി.പോകുമ്പോള്‍ തന്‍റെ പ്രിയപ്പെട്ടകൂട്ടുകാരന്‍,ഇപ്പോഴത്തെ രാജാവിന്‌ ഉറപ്പുകൊടുത്തു - നമ്മുടെ സുഹൃത്ത് ബന്ധം ഒരിയ്‌ക്കലും മുറിയില്ല-

കാലം കടന്നു പോയി,കടുകയറിയ മന്തികുമാരന്‍ - നാഗാര്‍ജ്ജുനന്‍ എന്ന യോഗിയായി മാറി, ആയുര്‍‌വേദത്തില്‍ അഗാധ പാണ്ഡിത്യം- പക്ഷേ എല്ലാത്തിനൊടും തികഞ്ഞ നിസ്സംഗത, നാഗര്‍ജ്ജുനന്‍ ഇടയ്‌ക്കിടെ സുഹൃത്തായ രാജാവിനെ സന്ദര്‍ശിച്ചിരുന്നു.അദ്ദേഹത്തിന്‍റെ ഔഷധങ്ങളുടെ ശക്തിയാല്‍ രാജാവ് ജരാനരകള്‍ ബാധിയ്‌ക്കാത്തവനായി ജീവിച്ചു. നാഗര്‍ജ്ജുനന്‍റെ ശരീരത്തിലും കാലത്തിന് യാതൊരു മാറ്റവും വരുത്തുവാന്‍ കഴിഞ്ഞില്ല. പക്ഷേ അദ്ദേഹം ഒരു തികഞ്ഞ ഭിക്ഷാം ദേഹിയായി തന്നെ തുടര്‍ന്നു. ഒരു മരവുരിയും , കൈയ്യില്‍ ഒരു ഭിക്ഷ ചട്ടിയും മാത്രം. കാലം കടന്നു പൊയ്ക്കോ ണേ`ടയിരുന്നു. രാജാവിന്‍റെ അനേകം ഭാര്യമ്മാരും മക്കളും വയസ്സായി മരിച്ചു കൊണ്ടിരുന്നു എന്നല്‍ രാജാവ് വീണ്ടും കല്യാണം കഴിച്ച് ജീവിച്ചു കൊണ്ടിരുന്നു..

അങ്ങനെ ഇരിയ്‌ക്കേ രാജാവിന്‍റെ ബുദ്ധിമതിയായ ഒരു ഭാര്യ രാജാവിന്‍റെ നിത്യ യൗവനത്തിന്‍റെ കാരണം കാടുകയറി തെണ്ടി നടക്കുന്ന നാഗര്‍ജ്ജുനന്‍ ആണന്ന് മനസ്സിലാക്കി.

ചാരമ്മാരെ വിട്ടു` നാഗര്‍ജ്ജുനന്‍റെ പ്രവ്റ്ത്തികളെ ക്കുറുച്ചു കൂടുതല്‍ മനസ്സിലാക്കി.കാട്ടില്‍ ഒരുകുടിലില്‍ കഴിയുന്നു യാതൊരുരു വസ്തു വകകളും കൈയ്യിലില്ല.ഒരു ഭിക്ഷാപാത്രം ഒഴുകെ. ആലോചിച്ചപ്പോള്‍ ആ ഭിക്ഷാപാത്രത്തിന്‍റെ ശക്തി കൊണ്ടായിരിയ്ക്കും രാജാവിനും നാഗാര്‍ജ്ജുനനും നിത്യ യൗവനം എന്ന് ഉറപ്പിച്ചു.

ഒരിയ്ക്കല്‍ നാഗര്‍ജ്ജുനന്‍ കൊട്ടാരത്തില്‍ വന്നപ്പോള്‍ രാജ്ഞി നാഗര്‍ജ്ജുനന്‍റെ കാല്‍ക്കല്‍ നമസ്‌ക്കരിച്ചിട്ട് , ആദ്ദേഹത്തിന്‍റെ കൈയ്യിലുള്ള മരപാത്രം തന്ന് അനുഗ്രഹിയ്‌ക്കണമെന്നു പറഞ്ഞു.നാഗര്‍ജ്ജുനന്‍ യാതോരു സങ്കോചവും കൂടാതെ തന്‍റെ ഭിക്ഷാ പാത്രം രാജ്ഞി യ്‌ക്കുകൊടുത്തു. പകരം രാജ്ഞി സ്വര്‍ണ്ണത്തില്‍ തീര്‍ത്ത രത്ന‌ക്കല്ലുകള്‍ പതിച്ച ഒരു പാത്രം നാഗര്‍ജ്ജുനനെ നിര്‍ബന്ധിച്ചു ഏല്പ്പിച്ചു.പതിവുപോലെ രാജാവിനെ കണ്ടിട്ട് നാഗര്‍ജ്ജുനന്‍ കൊട്ടാരം വിട്ട് പുറത്തിറങ്ങി.അദ്ദേഹത്തിന്‍റെ കൈയ്യില്‍ പ്രകാശിച്ചുകൊണ്ടിരുന്ന ര‍ത്നം പിടിപ്പിച്ച സ്വര്‍ണ്ണ പാത്രം കണ്ട് ഒരു കള്ളന്‍ പുറകേ കൂടി. കള്ളന്‍റെ ഉദ്ദേശം ആ പാത്രം കൈയ്‌ക്കലാക്കണമെന്നു മാത്രം.സന്ധ്യ ആയപ്പോള്‍ നാഗര്‍ജ്ജുനന്‍ കാട്ടിലുള്ള കുടിലില്‍ എത്തി, കള്ളന്‍ പതിങ്ങിപ്പതുങ്ങി പുറകേയും.കുടിലിനകത്തു കയറുന്നതിനു മുമ്പ് തന്നെ ആ പത്രത്തെ നാഗാര്‍ജ്ജുനന്‍ വലിച്ച് കാട്ടിലേയ്ക്ക് ഒരു ഏറുകൊടുത്തു.അതു ചെന്നു വീണത് പതുങ്ങി നിന്ന കള്ളന്‍റെ മുമ്പിലും.

കള്ളന്‍ പാത്രമെടുത്തു തിരിച്ചു നടന്നു. പക്ഷേ അപ്പോഴെയ്‌ക്കും കള്ളനു എല്ലാവിധ ഉല്‍സാഹവും പോയിരുന്നു.ഇത്രയും വിലപിടിപ്പിള്ള സ്വര്‍ണ്ണ പാത്രം നിസ്സാരമായി വലിച്ചെറിയാന്‍ കഴിയുമെങ്കില്‍, നാഗര്‍ജ്ജുനന്‍റെ കൈയ്യില്‍ ഇതിനെക്കാള്‍ വിലപിടിപ്പുള്ള സ്വര്‍ണ്ണമോ അല്ലെങ്കില്‍ മറ്റെന്തങ്കിലുമോ കാണുമല്ലോ.അതെന്തന്നറിയാന്‍ കള്ളന്‍ തിരിച്ചു നടന്നു. പക്ഷേ അപ്പോഴെയ്‌ക്കും രാജഭടന്മാര്‍ കള്ളനെ വളഞ്ഞു കഴിഞ്ഞു.അവര്‍ കള്ളനെ നാഗര്‍ജ്ജുനന്‍റെ അടുത്തേയ്‌ക്കു കൊണ്ടുപോയി. നാഗര്‍ജ്ജുനന്‍ പാത്രം താന്‍ കള്ളന` കൊടുത്തതാണന്നും, അതിനാല്‍ അവനെ മോചിപ്പിയ്‌ക്കണമൊന്നും പറഞ്ഞു.

ഭടന്മാര്‍ അങ്ങനെ ചെയ്‌തു.

ഇതു കണ്ടും കേട്ടും.കള്ളന്‍ മോഷണം എന്നെയ്‌ക്കുമായി നിറുത്തി നാഗര്‍ജ്ജുനന്‍റെ ശിഷ്യനായി.അദ്ദേഹവും ഗുരുവിനുവേണ്ടാത്ത ആ സ്വര്‍ണ്ണ പാത്രം വലിച്ച് കാട്ടിലേയ്‌ക്കെറിഞ്ഞു കളഞ്ഞു.

Thursday, April 12, 2007

ഇന്നു രാവിലെ ഞങ്ങള്‍ പുഴ്യില്‍ കക്ക വാരുവാന്‍ പോയി




ഇന്നു രാവിലെ ഞങ്ങള്‍ പുഴ്യില്‍ കക്ക വാരുവാന്‍ പോയി.ഞങ്ങള്‍ എന്നു പറഞ്ഞാല്‍ myself, my daughter, wife, wifes sister, wifes brothers son- and some other family friends ഞങ്ങള്‍ മുമ്പു താമസിച്ച വീട്ടിന്‍റ അടുത്താണ` പുഴ.രാവിലെ കാറില്‍ അതുവരെ പോയിട്ട്‌ പുഴയില്‍ ചാടി.പുഴയില്‍ നെഞ്ചോളം മാത്രമേ വെള്ളമുണ്ടായിരുന്നുള്ളു.ഈ ചൂടുകാലത്ത്‌ തണത്ത പുഴയില്‍ കിടക്കാന്‍ നല്ല സുഖമായിരുന്നു. പുഴയുടെ അടിത്തട്ടില്‍ ചെളിയില്‍ പുതഞ്ഞു കക്ക (ഇളമ്പയ്‌ക്ക) കിടക്കും.കൈകൊണ്ടു തപ്പിയെടുക്കണം.എല്ലാവരും കൂടി പെട്ടന്നു തന്നെ അരിപ്പപോലത്തെ പ്ലാസ്‌റ്റിക്‌ പാത്രങ്ങള്‍ നിറച്ചു.ഞങ്ങള്‍ ക്കു ദാഹിച്ചപ്പോള്‍ കരയില്‍ കയറി വെള്ളം കുടിച്ചിട്ട്‌ വീണ്ടും ഇറങ്ങി. ഉച്ചയ്‌ക്ക്‌ നല്ല വിശപ്പു വരുന്നവരെ കക്ക വാരലും, വെള്ളത്തില്‍ നീന്തലും തുടര്‍ന്നു.പിന്നെ പിടിച്ച കക്ക വീട്ടില്‍ കൊണ്ടു വന്നു, ഫ്രൈ ആക്കി, പാചക രീതിയും, ഫോട്ടോ കളും താഴെ കൊടുക്കുന്നു.

കക്ക (ഇളമ്പയ്ക്ക) ഫ്രൈ
കാക്ക തോടോടുകൂടി പുഴുങ്ങി തോടു പൊട്ടിച്ചെടുക്കുക.മസ്സാല പുരട്ടുക ( മുളകുപൊടി,മല്ലിപ്പൊടി, കുരുമൊളകുപൊടി,ഇഞ്ചി, വെളുത്തുള്ളി ‌,ചെറിയ ഉള്ളി,കറിവേപ്പില,ഉപ്പ്‌ - എന്നിവ ചേര്‍ന്ന മിശ്രിതം)ഒരു ചീനിചട്ടിയില്‍ എണ്ണ ഒഴിച്ച്‌ കടുകു പൊട്ടിയ്‌ക്കുക. മസ്സാല പുരട്ടിയ കക്ക, ചൂടായ എണ്ണയില്‍ ഇട്ട്‌ -ഡീപ്‌ ഫ്രൈ ആക്കുക.

Wednesday, April 11, 2007

തേങ്ങ ഇടിച്ചമ്മന്തി

വേണ്ട സാദനങ്ങള്
‍തേങ്ങ - അര മുറി തിരുകിയത്‌
പച്ച മുളക്‌ - 3 എണ്ണം
ചെറിയ ഉള്ളി - 4 എണ്ണം
കറിവേപ്പില - ഒരു തണ്ട്‌
ഇഞ്ചി - ചെറിയ ഒരു കഷണം
നാരങ്ങാ - അര - പിഴിഞ്ഞ നീര`
ഉപ്പ്‌ -
പാചകം
മേല്‍പ്പറഞ്ഞ- എല്ലാം കൂടി അമ്മിക്കല്ലു`, അല്ലങ്കില്‍ മിക്സിയില്‍ ചെറുതായി ചതച്ചെടുക്കുക. ഇത്‌ ദോശ, അപ്പം മുതലായവ തിന്നാന്‍ വളരെ നല്ലതാണ`.

[as tolled by my sister -in- law, mrs Namitha pratheep]

Monday, April 09, 2007

അല്പ ആഹാരം കൊണടു ജീവിയ്ക്കാന്

ഒരു പുരാതന പുസ്‌തകം വായിയ്‌ക്കുവാന്‍ ഇടയായി.അതില്‍ നിന്നും കിട്ടിയ ചില അറുവുകള്‍ ചുരുക്കി താഴെ വിവരിയ്‌ക്കുന്നു.വായനക്കാര്‍ക്ക് സ്വന്തം ഇഷ്ഠ പ്രകാരം വേണമെങ്കില്‍ പരീഷിച്ചു നോക്കാം.സ്വന്തം റിസ്‌ക്കല്‍. No comments on this regard to me Please

ഒരു കഷണം ബ്രഡ്ഡുമതി ഒരു നേരത്തെയ്‌ക്ക്, അത് കഴിയ്ക്കുന്നതാണ` പ്രധാനം.സ്വസ്തമായി ഒരുസ്ഥലത്ത് ഇരുന്നിട്ട് കഴിയ്‌ക്കുക.അശുഭകരമായ ചിന്തകള്‍ ഉള്ളസമയം ആഹാരം കഴിയ്‌ക്കരുത്.മനസ്സിനു ദൃതി യുള്ളപ്പോള്‍ ആഹാരം കഴിയ്‌ക്കരുത്.നല്ല വൃത്തിയും വെടുപ്പൂമുള്ള സ്ഥലത്തിരുന്നു‍ വേണം ആഹാരം കഴിയ്‌ക്കുവാന്‍. സൂര്യന്‍ അസ്തമിച്ചാല്‍ ആഹാരം കഴിയ്‌ക്കരുത്.പിന്നെ പുലര്‍ന്നേ കഴിയ്‌ക്കാവു. ആഹാരം കഴിയ്‌ക്കുമ്പോള്‍ വെള്ളം കുടിയ്‌ക്കരുത്.അരമണിയ്‌ക്കൂര്‍ മുമ്പോ പിം‌മ്പോ വെള്ളം കുടിയ്‌ക്കാം.
ബ്രഡ്ഡിന്‍റെ ഒ ‍രുകഷ്ണം വായിലിട്ട് പതിയെ ചവയ്‌ക്കുക.തിന്നിറക്കരുത്,ചവച്ചുകൊണേട് ഇരിയ്‌ക്കുക.ചവച്ചു ചവച്ച് ബ്രഡ്ഡ് നാക്കില്‍ അപ്രത്യക്ഷമാകും.അതായത് ബ്രഡ്ഡ് അലിഞ്ഞു ചേരും. ഇതാണ` യോജിക് വേ ഒഫ് ഈറ്റിംഗ്.ആ ബ്രഡ്ഡിലെ എനര്ജി മുഴുവന്‍ ശരീരത്തിനു കിട്ടും‍.ഈ വിധം പ്രാക്റ്റീസ് ചെയ്‌താല്‍ കറേ നാള്‍ കൊണ്ട് ആഹാരത്തിന്‍റെ അളവ് കുറച്ചു കുറച്ചു കൊണ്ടുവരുവാന്‍ സാധിയ്‌ക്കും.ഒരുഇലയോ ഒരു പഴമോ കൊണ്ട് ശരീരത്തിന് യാതൊരു ക്ഷീണവും കൂടാതെ ജീവിയ്‌ക്കാന്‍ കഴിയും.

ശരീരത്തിനു വേണ്ട് മറ്റൊരു പ്രധാന വസ്‌തു ജലമാണ`. ജലം കുടിയ്‌ക്കുന്നതിനും ചില ചിട്ടവട്ടങ്ങള്‍ ഉണ്ട്.കുടിയ്‌ക്കാന്‍ യോഗ്യമായ ഉറവ, അല്ലങ്കില്‍ കിണര്‍ എന്നിവയിലേ ജലമേ ഉപയോഗിയ്‌ക്കാവു. ജലം ലോഹ പാത്രങ്ങള്‍, മണ്‍ പാത്രങ്ങള്‍ എന്നിവയില്‍ ശേഖരിച്ച് ഉപയോഗിയ്‌ക്കാം. ഒരു കവിള്‍ വെള്ളം വായില്‍ എടുത്ത ശേഷം ഏറേ നേരം വയ്‌ക്കകത്തു നിറുത്തി ശേഷം പതിയെ കുടിച്ചിറക്കുക.ഒരിയ്‌ക്കലും ദൃതിവേണ്ട. ചൂടാക്കി തണപ്പിച്ചവെള്ളം വേണേ`ട , വേണ്ട. ഫ്രിഡ്ജില്‍ തണപ്പിച്ച വെള്ളം പാടില്ല. No commercial water too.

ഇനിമറ്റൊരു കാര്യം ജലദോഷം മൂക്കൊലിപ്പ് എന്നിവ ഇപ്പോള്‍ പൊതുവായികാണാറുള്ള‌താണല്ലോ- ഇതുവരാതിരിയ്‌ക്കാന്‍ ഒരു വിദ്യ. കുളികഴിഞ്ഞയുടന്‍ ഒരുകവിള്‍ വെള്ളം വയില്‍ സൂക്ഷിയ്‌ക്കുക.ഏകദേശം അഞ്ചു മിനിട്ട് സമയം. ഇതു പതിവായി ശീലിയ്‌ക്കുക.കുളിദോഷം കൊണ്ുള്ള മൂക്കൊലിപ്പുണടാകില്ല.
(തുടരും)

Sunday, April 08, 2007

മീന്‍ പിടിത്തം - പുഴ പ്രകാശിച്ചപ്പോള്‍

മീന്‍ പിടിത്തം
ഞങ്ങളുടെ വീട്ടിനടുത്ത് ഒരു പുഴയുണ്ട്- വീട്ടില്‍ നിന്നും മുന്നു നാലു കിലോ മീറ്റര്‍ പോകണം.പുഴയെത്താന്‍, അതിന്‍റെ കരയില്‍ ഞങ്ങള്‍ ക്കു തെങ്ങിന്‍ പുരയിടമുണ്ട്, എന്‍റെ ബന്ധുക്കളുടെ വീട്ണ്ട്.ഒരിയ്ക്കല്‍ പുരയിടത്തില്‍ പണിചെയ്യാന്‍ കുറേ പണിക്കാര്‍ വന്നു. അ വര്‍ പത്തു മുപ്പതു കിലോമീറ്റര്‍ അകലയുള്ളവര്‍ ആയിരുന്നു.അതുകൊണ്ട് വൈകുന്നേരം പണികഴിഞ്ഞാല്‍ ഞങ്ങളുടെ വീട്ടിലുള്ള ഔട്ടുഹൗസ്സില്‍ തന്നെ അവര്‍ കിടന്നുറങ്ങി.ആദ്യദിവസം പണിസ്‌ഥലത്ത് വൈകുന്നേരം ഞാനും പോയി.വൈകുന്നേരം പണിക്കരെ കുളിയ്‌ക്കുവാനുള്ള കടവ് ഞാന്‍ കാട്ടിക്കെടുത്തു.അവരോടെപ്പം ഞാനും ആറ്റില്‍ കുളിയ്‌ക്കുവാന്‍ ഇറങ്ങി.ആറ്റില്‍ ഒരുവിധംവെള്ളമുള്ള സമയമായിരുന്നു വേലപ്പന്‍ എന്നപണിക്കാരന്‍ ആറ്റിന്‍റെ സയഡ് ഒപ്പിച്ചു ഒഴുക്കിനെതീരെ നീന്തിപോയ കുറേ ആറ്റു ചെമ്മിന്‍ കൈകൊണ്ട് കോരീ മണല്‍ തിട്ടയിലേയ്‌ക്കിട്ടു. നാരയണന്‍ എന്നയാള്‍ അവിടെ ഉണങ്ങിക്കിടന്ന കുറേ ആറ്റു ഞാവണങ്ങള്‍ കൂട്ടിയിട്ടു തീകൊളുത്തി.ജീവനുള്ള ആറ്റുകൊഞ്ചിനെ അതിലേയ്‌ക്ക് ഇട്ടുകൊടുത്തു. കൊഞ്ചു പൊട്ടി പൊരിപോലെ വിരിഞ്ഞു. എല്ലാവരും നീന്തി തുടിയ്ക്കുന്നതിനിടയില്‍ അതും തിന്നു.അന്ന് ഇരിട്ടു വ്യാപിയ്‌ക്കുന്നതു വരെ ഇതു തുടര്‍ന്നു.പിറ്റന്നു ശനി ആഴ്ച് ആയതിനാല്‍ വൈകുന്നേരം പണിക്കാരെല്ലാം നാട്ടില്‍ പോയി.തിങ്ക്‌ളാഴ്ച് വന്നപ്പോള്‍ അവരില്‍ വേലപ്പന്‍ മീന്‍ പിടിയ്ക്കുവാനുള്ളചൂണ്ട കൂടികൊണ്‍ടു വന്നു.എനിയ്‌ക്ക് വലിയ ഉല്‍സാഹമായി.പണിക്കരുള്ളതിനാല്‍ എങ്ങനയെങ്കിലും വീട്ടില്‍ നിന്നും അനുവാദവും കിട്ടി.അന്നത്തെ ഏറ്റവും വലിയ ആഗ്രഹം വലുതാകുമ്പോള്‍ രാത്രിയില്‍ ഇഷ്‌ടം പോലെ കറങ്ങി നടക്കണം, രത്രി സിനിമയ്‌ക്കു പോകണം, രത്രി ഉല്‍സവസ്ഥലത്തെല്ലാം കറങ്ങി നടക്കണം. എന്നതായിരുന്നു.
പണിക്കാരോടൊപ്പം രാത്രിയില്‍ മീന്‍ പിടിയ്‌ക്കാന്‍ ,സന്ധ്യയ്‌ക്ക് ഞങ്ങള്‍ യാത്ര തിരിച്ചു, ടോര്‍ച്ച് ഉണ്ടായിരുന്നില്ല.ആറ്റരികത്ത് ,ഒരുകയത്തിന്‍റെ കരയിലുള്ള ഒരു പാറപ്പുറം ഞങ്ങള്‍ തിരഞ്ഞെടുത്തു. ചൂണ്ടയില്‍ ഇരകൊരുത്ത് വെള്ളത്തിലിട്ട് പിടിച്ചുകൊണ്ട് പാറപ്പുറത്തിരുന്നു.ഒന്നും സംഭവിച്ചില്ല.രാത്രി ആയി, കുറ്റാകുറ്റിരുട്ട് ,ആറ്റില്‍ ക്കൂടിവെള്ളം ഒഴുകുന്ന ശബ്‌ദം, മീനുകള്‍ ചടുന്ന ശബ്‌ദം.കുറെ അകലയും അടുത്തും കുറുക്കന്‍റെ ഓരിയിടല്‍. ഞങ്ങളുടെ ചൂണ്ടയില്‍ മാത്രം മീന്‍ കടിയ്‌ക്കുന്നില്ല.

ക്ഷമ വേണം, ക്ഷമ, ക്ഷമ യോടുകൂടിയിരിയ്‌ക്കുക.നാരയണന്‍ പറഞ്ഞു.
ഞങ്ങള്‍ ക്ഷമയോടുകൂടിയിരുന്നു. ക്ഷമിച്ചു ക്ഷമിച്ച് എനിയ്‌ക്ക് ഉറക്കം വന്നു തുടങ്ങി. മീന്‍ പിടിത്തം -ചൂണ്‍ടയിടല്‍ എന്തു ബോറിംഗ് ഏര്‍പ്പാട്, സംസാരിയ്ക്കാന്‍ പാടില്ല.പ്രതിമപോലെ ഞങ്ങള്‍ ഇരുന്നു.
പെട്ടന്ന് എന്‍റെ ചൂണ്ടയില്‍ ഒരു വലി അനുഭവപ്പെട്ടു.നിമീഷങ്ങള്‍ക്കകം, കംങ്കൂസ് വലിഞ്ഞു, ഞാന്‍ കംങ്കൂസ് വേലപ്പനെ ഏല്പ്പിച്ചു.അയ്യാ‍ള്‍ വലിച്ചെടുത്തു. എതോ പിടയുന്ന ട്യൂബ് മാതിരി ഒന്ന്, പാമ്പു മാതിരി,പിടിയ്‌ക്കും തോറും കൈയില്‍ നിന്നും വഴുതി പോകുന്ന ജീവി, ആറ്റു വാള , അല്ലെങ്കില്‍ നെടുമീന്‍ ആണന്ന് അവര്‍ തറപ്പിച്ചു പറഞ്ഞു. ഏതായാലും കുറെ നേരത്തെ മല്‍‌പ്പിടിത്തത്തിനു ശേഷം അവന്‍ അടങ്ങി.അവനെ തറയില്‍ അടിച്ച് തലപൊട്ടിച്ച് അവിടെ കിടത്തി.
വീണ്ടും ചൂണ്ടയിടാന്‍ നോക്കിയപ്പോള്‍ ബഹളത്തിനിടയില്‍ ചൂണ്ട കാണാനില്ല,കംങ്കൂസ് മൊത്തം കുരുങ്ങി.പിന്നെ നാരയണന്‍റെ കൈയിലിരുന്ന ചൂണ്ട മാത്രം വെള്ളത്തിലിട്ടിരുന്നു.വീണ്ടും കൂറേ സമയം പോയി.കുറ്റാന്‍ കുറ്റിരുട്ട്, ഞങ്ങളിരുന്നതിന്‍റെ കുറച്ചു മുകളില്‍, കരയോടടുപ്പിച്ച് ഒരു നീല പ്രകാശം വെള്ളത്തിന്‍റെ അടിത്തട്ടില്‍ നിന്നും പൊങ്ങി വന്നു.എല്ലാവരും അതു കണ്ടു , പക്ഷേ ആരും ഒന്നും മിണ്ടുന്നില്ല. നോക്കി നില്‍ക്കെ ആ പ്രകാശം വളര്‍ന്ന് ഒരാളോളം പൊക്കത്തില്‍ എത്തി,വെള്ളത്തില്‍ മുങ്ങിക്കുളിച്ച` എഴുന്നേല്‍ക്കുന്ന വെളുത്ത വസ്ത്രം ദരിച്ച ഒരു സ്ത്രീരൂപം മാതിരി. ഉള്ളില്‍ വെള്ള പ്രകാശം, ചുറ്റും കറുത്ത നീലപ്രകശം.
സാവധനം അത് ഒന്ന് കറങ്ങിതിരിഞ്ഞു`പുഴയുടെ ഉള്ളിലേയ്‌ക്ക് കുറച്ചുകൂടി നീങ്ങി,പിന്നെ ഒഴുകി ഞങ്ങളുടെ നേരെ മുമ്പിലേയ്‌ക്കു വന്നു`പ്രകാശത്തിന്‍റെ പൊക്കം കുറഞ്ഞുകുറഞ്ഞ് പുഴയുടെ അടിത്തട്ടിലേയ്‌ക്കു മുങ്ങിതാഴ്ന്നുപോയി.ആ രൂപം ഞങ്ങളെ നോക്കി പുഞ്ചിരിയ്‌ക്കുന്നതു പോലെ ഞങ്ങള്‍ ക്കു തോന്നി.പിന്നെ ആരും ഒന്നും മിണ്ടിയില്ല. എങ്ങനയോ ഞങ്ങള്‍ വീട്ടില്‍ എത്തി.

Saturday, April 07, 2007

എളുപ്പ പാചകം - നാടന്‍ തേങ്ങാ ചമ്മന്തി


വേണ്ട സാധനങ്ങള്‍

തേങ്ങാ തിരുവിയത് - അര മുറി
വറ്റല്‍ മുളക് - 3 എണ്ണം
ചെറിയ ഉള്ളി - 3 എണ്ണം
വാളന്‍ പുളി - ചെറിയ ഉരുള
കല്ലുപ്പ് - 1 ടി സ്‌പൂണ്‍ - പാകത്തിന`

പാചകം

നാടന്‍ അരകല്ലില്‍ വറ്റല്‍ മുളക് , കല്ലുപ്പ്, ചെറിയ ഉള്ളി,വാളന്‍ പുളി എന്നിവ ആദ്യം അരയ്‌ക്കുക.പിന്നെ അതിന്‍റെ കൂടെ തേങ്ങ തിരുകിയതും ചേര്‍ത്ത് ചെറുതായി (ചതച്ച് എടുക്കുക) അരയ്‌ക്കുക.

Friday, April 06, 2007

സൈക്കിളും ഞാനും

ഞാന് ‍നന്നെ ചെറുപ്പം മുതല്‍ ‍ സൈക്കിള്‍ ഓടിയ്ക്കുവാന്‍ തുടങ്ങി. ആദ്യകാലത്ത് വലതുവശത്തു നിന്നുകൊണ്ട് വലതു കാല്‍ പെഡലില്‍ ചവിട്ടിയാണ` ഓടിയ്‌ക്കാന്‍ ശ്രമിച്ചിരുന്നത്. പിന്നെ പതിയെ ഇടതു കാല്‍ കൊണ്ടു കയറുവാന്‍ തുടങ്ങിയപ്പോള്‍‍ , പ്രശനം ഒന്നുമില്ലാതെ പഠിയ്‌ക്കുവാന്‍ കഴിഞ്ഞു അതൊരു പഴയ herculice സൈക്കിള്‍ ആയിരുന്നു. നിന്നു ചവിട്ടാന്‍ കൂടി കാലെത്താത്തതുകൊണ്‍ടു` മുകളിലത്തെ ബാറിന്‍റെ അടിയില്‍ കൂടി കാലിട്ടാണ` ഞാന്‍ ചവിട്ടിയിരുന്നത്. സൈക്കിളിന`എന്‍റെ തോളോളം പോക്കമുണ്ടായിരുന്നു. ഒരിയ്ക്കല്‍ അങ്ങനെ ‍ ഞാന്‍ ഒരു ഇറക്കം ഇറങ്ങി പോകുന്നു,എനിയ്‌ക്ക് എതിരായിയുള്ളകയറ്റത്തില്‍ നിന്നും രണ്ടു സൈക്കള്‍ റോഡിന്‍റെ രണ്ടു വശത്തു നിന്നും ഒരുമിച്ച് ഇറങ്ങി താഴോട്ടുവരുന്നു.രണ്ടു` ഇറക്കവും ക്കൂട്ടി യോചിയ്‌ക്കുന്നിടത്ത് ഒരു കലിംങുണ്ടു`.ആ സഹചര്യത്തില്‍ എനിയ്‌ക്കു കലിംങിലേയ്‌ക്ക് ഓടിച്ചു ചാടിയ്‌ക്കാനാണ` തോന്നിയത് . സൈക്കിള്‍ ഒടിഞ്ഞു ചതഞ്ഞു.അതിന്‍റെ മുകളിലാണ` ഞാന്‍ വീണത്,അതുകൊണ്ടു കാര്യമായി ഒന്നും പറ്റിയില്ല.

വേറൊരിയ്‌ക്കല്‍ ഒരു ലോംഗ് ഡ്റൈവിനു തന്നെ പോകാന്‍ തീരുമാനിച്ചു. എന്‍റെ ഒരു ബന്ധു വീട്ടിലേയ്‌ക്ക് വച്ചടിച്ചു.ഒരു വളവു കഴിഞ്ഞ് ഒരു കുത്തിറക്കം.ഇറക്കം ഹൈസ്‌പീഡല്‍ ഇറങ്ങുന്നു. ദാ ആദ്യം ഓടി എത്തുന്നവര്‍ ഫിനിഷിംഗ് ലൈന്‍ തൊടുന്നത് മനസിലാക്കാന്‍ വേണ്ടി റോഡിനുകുറുകെ കയറും വലച്ചു പിടിച്ച് ഒരു ആട് നില്‍ക്കുന്നു. അല്ല ആട് പെട്ടന്ന് കയര്‍ വലിച്ചു പിടിച്ചു തരികയാണു ചെയ്‌തത്. ഞാന്‍ ഫിനിഷിംഗ് ലൈനില്‍ തൊട്ടു ഒന്നാമനായി. പക്ഷേ ആട് കയര്‍ താഴ്‌ത്തി തന്നില്ല.സൈക്കിള്‍ കയറില്‍ ചുറ്റി ഞാന്‍ തെറിച്ച് റോഡിന്‍റെ അപ്പുറത്തുള്ള തോട്ടില്‍ ചെന്നു വീണു.

പിന്നെ മുഖത്തെ ചോരയെല്ലാം തോട്ടില വെള്ളത്തില്‍ കഴുകി.ആടിനോടു സലാം പറഞ്ഞിട്ട് യാത്ര തുടര്‍ന്നു.ബന്ധു വീട്ടിന്‍റെ അടുത്തു വരെ സൈക്കിള്‍ പോകില്ല.റോഡിലുള്ള ഒരു കടയുടെ സൈഡില്‍ സൈക്കിള്‍ പൂട്ടി വച്ചു.കടക്കരനോട് ഇതിവിടെ ഇരിയ്‌ക്കട്ടെയെന്ന് ഭംഗി വാക്കു പറഞ്ഞു. ആയ്യാള്‍ അടുത്തു വിളിച്ച് അല്പം വിവരങ്ങള്‍ തിരക്കി.ഒരു പാത്രം വെള്ളം തന്നിട്ടു പറഞ്ഞു മുഖം കഴുകാന്‍ - അപ്പോഴും മുഖത്തു നിന്നും രക്തം വരുന്നുണ്ടായിരുന്നു. ആടിന്‍റെ ഒന്നാം സമ്മാനം.

ബന്ധു വീട്ടുകാര്‍ എന്‍റെ കോലം കണ്ട് കച്ചിലിന്‍റെ വക്കത്തോളമെത്തി.ഞാന്‍ അവരേ പറഞ്ഞു സമാധാനിപ്പിച്ചു പിന്നെ ഒരു റിയ്ക്ക്യസ്റ്റ് കൊടുത്തു- യാതൊരു കാരണവശാലും ഇതു വീട്ടില്‍ അറിയരുത്-പക്ഷേ മുഖത്തേ മുറിവ് - കുറേ പൗഡര്‍ തട്ടി പൊത്തി ശരിയാക്കിയെടുത്തു.വൈകുന്നേരം വരെ അവിടെ കിടന്നുറങ്ങി.

ഞാന്‍ തീരേ ചെറുതായിരുന്നപ്പോള്‍ അഛന്‍റെ സൈക്കളില്‍ സീറ്റിനടിയിലുള്ള കുഴല്‍ വഴി സൈക്കിളിന്‍റെ ഫ്ര്‌റയിം നിറയ ഉപ്പു നിറച്ചു വച്ചു. മുന്നു നാലു ദിവസം കഴിഞ്ഞു ഉപ്പു വെള്ളം ഒലിയ്‌ക്കാന്‍ തുടങ്ങുന്ന വരെ അത് ആരും കണ്ടു പിടിച്ചില്ല.

ഒരിയക്കല്‍ എനിയ്ക്കൊരു പുതിയസൈക്കിള്‍ വാങ്ങിച്ചു.സൈക്കിള്‍ വാങ്ങുന്ന കട 35 കി.മീ.അകലയാണ`.അവിടെ നിന്നും വീടുവരെ ആരു ചവിട്ടികൊണ്ടു വരും.ഞ്ഞങ്ങളുടെ ഒരു കുടുംബ സുഹൃത്ത് കാര്യം ഏറ്റു. ഒരു ഫുള്‍ ബിരിയാണി വാങ്ങി ക്കൊടുക്കണം, അതു തിന്നിട്ട് അദ്ദേഹം സൈക്കിള്‍ ചവിട്ടി തുടങ്ങി , ഞാനും അഛനും ബസ്സില്‍ വീട്ടില്‍ എത്തി അല്പം കഴിഞ്ഞ് അദ്ദേഹവും എത്തി.ആ സൈക്കിള്‍ ഏറെ നാള്‍ വീടില്‍ ഉണ്ടായിരുന്നു.

ഒരിയ്‌ക്കല്‍ ‍ ആരോ പിടിച്ചു നിറുത്തിയ മാത്തിരി സൈക്കിള്‍ നിന്നു പോയി, ഓടിക്കൊണ്ടിരുന്ന സൈക്കളില്‍ തന്നത്താന്‍ പൂട്ടു വീണതാണു കാരണം.

മറ്റൊരിയ്‌ക്കല്‍ സാധനങ്ങല്‍ വാങ്ങി പുറകില്‍ വച്ച് ഞാന്‍ വരുകയാണ`.പെട്ടന്ന് സാധനങ്ങളുടെ കെട്ട് റോഡില്‍ വീണൂ പോയി, പുറകില്‍ വന്ന ഒരു ട്രാന്‍സ്പോര്ട്ട് ബസ് അതില്‍ കൂടി നിര്ദ്ദാഷ്യണ്യം മുമ്പില‌ത്തയും, പിന്‍പിലത്തയും ചക്രം കയറ്റി ഇറക്കി പോയി, പിന്നെ പുറകെ തുടരെ വന്ന കുറേ വാഹനങ്ങള്‍,എല്ലാം ഒന്നടങ്ങിയപ്പോള്‍ കറുത്ത റോഡില്‍ പച്ചക്കറികളുടെ ഒരു നേര്ത്ത പാട ഒട്ടിപിടിച്ചു കിടക്കുന്നതായി മാത്രമേ ഞാന്‍ കണ്ടുള്ളു.

ഇങ്ങനെ യെക്കയാണങ്കിലും ഞാന്‍ ഹൈസ്‌കൂളില്‍ ‍‍പഠിയ്‌ക്കുമ്പോള്‍ വിരലില്‍ എണ്ണാവുന്ന കുട്ടികള്‍ മാത്രമേ സൈക്കളില്‍ സ്കൂളില്‍ വരുകയുള്ളായിരുന്നു. അവിടെ ഞാന്‍ ഒരു ഹീറോ ആയിരുന്നു.

Monday, April 02, 2007

വേനല്‍ക്കാല വെള്ളക്കഥകള്‍

എന്‍റ കുട്ടിക്കാലത്ത്‌ വെള്ളം കുപ്പിയില്‍ അടച്ച്‌ വാങ്ങാന്‍ കിട്ടുമായിരുന്നില്ല.ഗ്രാമങ്ങളില്‍ പൈപ്പും ഇല്ലായിരുന്നു.കടുത്ത വേനലാകുമ്പോള്‍ സ്‌കൂളെല്ലാം അടയക്കുന്നു.

പണ്ടത്തെ ചില വേനല്‍ കാര്യയങ്ങള്‍ പറയാം .

സ്‌കൂള്‍ വിട്ടു ഞങ്ങള്‍ മുന്നു നാലു കിലോമീറ്റര്‍ നടന്നാണ` വരുന്നത്‌.വഴിയിലുള്ള വീടുകളില്‍ നിന്നും വെള്ളം കുടിയ്‌ക്കും.ഏല്ലാവീടുകളിലും ഒരു കിണര്‍ മുറ്റത്തുണ്ടായിരിയ്‌ക്കും.കവുങ്ങിന്‍ പാള കോട്ടിയെടുത്ത "ബക്കറ്റ്‌" ആക്കി കയറില്‍ കെട്ടിയിട്ടിയിട്ടിരിയ്‌ക്കും അതു കിണറ്റില്‍ ഇറക്കി വെള്ളം കോരിയെടുക്കണം.വാളന്‍ പുളിയും ഉപ്പും കൂട്ടി കിണറ്റു വെള്ളം കുടിയ്‌ക്കാന്‍ പ്രതേകരുചിയാണ`.

സ്‌കൂള്‍ വിട്ടു വരുന്നത്‌ ഒരു കുന്നിന്‍റ പള്ള വഴി യാണ`. കുന്നിലുള്ള പാറ യുടെ വിടവില്‍ ക്കുടി ഒരിയ്‌ക്കലും വറ്റത്ത ഒരു ഓവുണ്ട്‌, ആ വെള്ളത്തിനു മധുരമാണ`.

സ്‌കൂളിനടുത്തുള്ള ഒരു ചിറയെ ഓര്‍ക്കുന്നു.ഇരട്ടചിറ.ആദ്യത്തെ ചിറ വലുത്‌, അതിനകത്ത്‌ മദ്ധ്യ ഭാഗത്ത്‌ ഒരു കുട്ടിചിറ.കുട്ടി ചിറയുടെ മതിലിനു പൊക്കം കൂടുതല്‍, ഈ മതില്‍ കഴിഞ്ഞ്‌ വെള്ളം പുറത്ത ചിറയിലേയ്‌ക്കു ചാടുന്നു.കുട്ടിചിറയിലേയ്‌ക്കു നടന്നെത്താന്‍ വലിയ ചിറമുറിച്ച്‌ ഒരു നടപ്പാതയും.കുട്ടിചിറയിലെ വെള്ളം കുടിയ്‌ക്കാന്‍ ഉപയോഗിയ്‌ക്കുമ്പോള്‍, ചുറ്റുമുള്ള വലിയചിറയില്‍ കുട്ടികള്‍ നീന്തി കുളിച്ചു കൊണ്ടിരിയ്‌ക്കും.

ഞാന്‍ പഠിച്ച ഒരു സ്‌കൂള്‍ ഒരു കുന്നിന്‍ മുകളിലാണ`.താഴെ foot hillല്‍ നിറഞ്ഞ പരപ്പന്‍ പാറ.ഈ പരപ്പന്‍ പാറ അവിടവിടെ കീറി ചലുകളായി മാറിട്ടുണ്ട്‌, ഈ ചാലുകളില്‍ ക്കൂടി എപ്പോഴും നല്ല വെള്ളം കുത്തി ഒഴുകികൊണ്ടിരിയ്‌ക്കും.ഞങ്ങള്‍ ഉച്ചയ്‌ക്കു` ഊണുകഴിയ്‌ക്കാന്‍ സ്‌കൂളില്‍ നിന്നും ഇവിടെ ഇറങ്ങി വരും.കാലുകള്‍ വെള്ളത്തിലിട്ട്‌ പാറപ്പുറത്തിരുന്ന് ടിഫിണ്‍ ബോക്‍സ്‌ തുറന്ന് വച്ച്‌ ഊണു കഴിയ്‌ക്കും.

സ്‌കൂളടച്ചാല്‍ പുഴയില്‍ കുളിയ്‌ക്കാന്‍ പോകും.വീതിയുള്ള പുഴ വേനല്‍ ചൂടില്‍ ഉണങ്ങി നേര്‍ത്ത്‌ ഒഴുകുന്നു.നിറയെ മണല്‍ പരപ്പ്‌,അതില്‍ കളിയ്‌ക്കാം വെള്ളത്തില്‍ ചാടാം.നീന്തി തിമിര്‍ക്കാം.അടിത്തട്ടിലെ മണലില്‍ ചവിട്ടി കാല്‍ നഖങ്ങള്‍ പാല്‍ കവിടി മാതിരിയാകും കുളിച്ചുകയറുമ്പോള്‍.കളിച്ചു കളിച്ച്‌, വിശക്കുമ്പോള്‍ മാത്രം തിരിച്ചു കയറുന്ന കുളി.

അമ്പലക്കുളത്തില്‍ നീന്തല്‍ പഠിയ്‌ക്കുവാന്‍ പോകുമായിരുന്നു.നിലയില്ലാത്ത ഏക്കര്‍ കണക്കിനു ചെറിയ പച്ചനിറമുള്ള കുളം.ഒരിയ്‌ക്കല്‍ കാല്‍ തെറ്റി നിലയ്‌ക്കാത്ത വെള്ളത്തില്‍ പെട്ടുപോയി.പിന്നെ ഭാഗ്യത്തിനു രക്ഷപ്പെട്ടു.

ഇങ്ങനെ വേനല്‍ക്കാല വെള്ളക്കഥകള്‍ കുറെയുണ്ട്‌.-നിങ്ങള്‍ക്കുമില്ലേ, ചൂടുകാലത്തോര്‍ക്കാന്‍- വെള്ളത്തിന്‍റ കഥകള്‍-