Thursday, July 26, 2007

എന്തേ കൊതുകു കൂടാന്‍ കാരണം.

കുറേ നാളുകളായി,നെറ്റില്‍ വന്നിട്ട്,ബോളഗ് വായിച്ചിട്ടും.സുഖമില്ലാതെ ആശുപത്രില്‍ കിടക്കയായിരുന്നു.അവര്‍ പന്ത്രണ്ടു പയിന്‍റ് ബളട് പ്ലാസമ കയറ്റി.പലവിധ സകാനിംഗ്,ബ്ലട് ട്ടെസ്റ്റ്കള്‍.ഇപ്പോള്‍ മെഡിയ്ക്കല്‍ അവധിയിലാണ`.നാളെ വീണ്ടും ആശുപത്രിയില്‍ പോകണം.ആഹാരം കഞ്ഞി,ഇലക്കറികള്‍, ഓഡ്സ് കാച്ചിയത്, പിന്നെ പലവിധ ഗുളികകള്‍.മനസ്സില്‍ അധികം കാര്യങ്ങള്‍ ഒന്നും വരില്ല, ഒരു ബ്ലാങ്കിനസ്.പിന്നെ ഏല്ലാം ശരിയാകുമെന്ന് പ്രതീക്ഷ.മഴയുള്ളപ്പോള്‍ അവധിയെടുത്ത് വീട്ടില്‍ ഇരീയ്‌ക്കാന്‍ ഒരു സൂഖമുണ്ട്.പിന്നെ ആരെങ്കിലും വന്നാല്‍ അവര്‍ സംസ്സാരിയ്‌ക്കുന്നതും കേട്ടിരിയ്‌ക്കാമെല്ലോ.മഴപെയ്തുതോര്‍ന്നതുകൊണ്ട് മരങ്ങള്‍ക്കെല്ലാം നല്ല പച്ചപ്പ്.പറ‌മ്പില്‍ നിറയെ വൃത്തിയും ആരോഗ്യവുമുള്ള പുല്ലുകള്‍.പശുക്കള്‍‌ക്കെല്ലാം നല്ല കാലം.ചെറിയകുളങ്ങളും തോടുകളും നിറയെ വെള്ളം.കിളികളെല്ലാം സന്തോഷം പാടി നടക്കുന്നു.ജനം വെറുക്കുന്ന ഒന്നേയുള്ളു കൊതുകുകള്‍.തവളകള്‍ കൊതുകുളെ തിന്നു തീര്‍ക്കുമായിരുന്നു.പക്ഷേ ഇപ്പോള്‍ തവളകള്‍ ആവശ്യത്തിനില്ല.(എന്തേ തവളകള്‍ കുറയാന്‍ കാരണം ?).

3 comments:

അലസ്സൻ said...

തവള കുറയാന്‍ കാരണം എന്തെന്നറിയില്ലെങ്കിലും കൊതുകു കൂടാന്‍ കാരണം റബര്‍ എസ്റ്റേറ്റുകളും, വര്‍ദ്ധിച്ചുവരുന്ന പാര്‍പ്പിടങ്ങളുമാണെന്ന് വ്യക്തം

പുള്ളി said...

തവള കുറയാന്‍ കാരണം.

പനി വരാന്‍ കാരണം.

മാരണം.

മുഴുവന്‍ വായിക്കണം.

ബയാന്‍ said...

കറുമ്പന്‍ തവളയെ പിടിക്കുന്നത് കൊണ്ടാ തവള എണ്ണാം കുറയാന്‍ കാരണം; കക്ഷി ഇപ്പോള്‍ കുവൈറ്റിലാ..കുവൈറ്റിലെ തവളകളുടെ കഷ്ടകാലം.( ഞാന്‍ കറുമ്പന്‍ എന്ന ബ്ലോഗ്ഗറെ തന്നെയാണു ഉദ്ദേശിച്ചതു) ജോറ്ജ്ജിനു കമെന്റ് ഇഷ്ടമില്ലെങ്കില്‍ ഡിലീറ്റാം; എങ്കിലും ആ വേര്‍ഡ്വെരി എടുത്തു കളയണം.)
എനിക്കു കിട്ടിയ വേഡ്വെരി : സ്ഗ്ഫ്വ്വ്ദ്ക്ഷ്ഫ്