വീണ്ടുമൊരു ഓണം കൂടി.ഓണത്തെപ്പറ്റി ചിന്തിയ്‌ക്കുമ്പോള്‍ കഴിഞ്ഞ ഓണങ്ങളില്‍ ഉണ്ടായ പലപല കാര്യങ്ങള്‍ ഓര്‍മ്മയില്‍ വരും അതില്‍ കൂട്ടീക്കാലത്ത് ഉണ്ടായ കാഴ്ചകളാണ` കൂടുതല്‍ കള്ളര്‍ഫുള്‍ ആയി ഇപ്പോഴും മനസ്സില്‍ തങ്ങി നില്‍ക്കുന്നത്. അന്ന് ഞങ്ങള്‍ താമസിച്ചിരുന്നത് നെടുമന്‍ങ്ങാടിനടുള്ള ഒരു ഗ്രാമപ്രദേശത്താണ`. ടിവി ഒന്നും വന്നിട്ടില്ലാത്തതിനാല്‍ ഉച്ചയ്‌ക്ക് ഊണുകഴിഞ്ഞശേഷം സ്ത്രീകളും കട്ടികളുമെല്ലാം ഒത്തുകൂടും പുതുവസ്ത്രങ്ങള്‍ അണിഞ്ഞു`.പിന്നെ പലവിധ കളികളില്‍ ഏര്‍പ്പെടും.ഓണത്തിനു മാത്രം കാണുന്ന അത്തരം ചില കളികള്‍ താഴെകൊടുക്കുന്നു.ഇതില്‍ പല കളികളികളും ഇപ്പോള്‍ അന്യംനിന്നുപോയി.
നാടന്‍ പന്തുകളി:- മൂന്നു വിധം പന്തുകള്‍ അന്ന് കുട്ടികള്‍ നാട്ടില്‍ തന്നെ നിര്‍മ്മിച്ചിരുന്നു. ഒന്നു` സര്‍വസാധാരണമായ തെങ്ങോലയില്‍ മെടഞ്ഞ` എടുത്തത്.കുട്ടികളില്‍ ജൂനിയേര്‍സ് ആണ` ഇതിന്‍റെ ആരാധകരില്‍ കൂടുതലും.രണ്ട്`തുണിപന്ത്.തുണി വട്ടത്തിനുവെട്ടി തുന്നിക്കെട്ടി അതിനകത്ത് വീണ്ടും തുണികഷ്‌ണങ്ങള്‍ കുത്തി നിറച്ച് വായ്‌വട്ടം വീണ്ടും തുന്നിക്കെട്ടുമ്പോള്‍ ഗോളാകൃതിലുള്ള തുണിപന്തുറെഡി.മൂന്ന് നാടന്‍ റബ്ബര്‍ പന്ത്.ഒരു ബലൂണില്‍ കാറ്റുനിറയ്‌ക്കുന്നു പിന്നെ ബലൂണ്‍ പതിയെ റബ്ബര്‍പാലില്‍ നല്ല പോലെ മുക്കി എടുക്കം അതിനുമുകളില്‍ റബ്ബറിന്‍റെ ഒട്ടു പാല്‍ നാട ചുറ്റിയെടുക്കുന്നു.ആവശ്യത്തിന`വലുപ്പമാകുമ്പോള്‍ വീണ്ടു ഒരിയ്‌ക്കള്‍ കൂടി റബ്ബര്‍ പാല്‍ മുക്കുന്നു. ഒരുസ്ഥലത്ത് രണ്ടുമൂന്നു ദിവസം വച്ചിരിന്നാല്‍ റബ്ബര്‍പന്ത് റെഡി റ്റു ആകഷന്‍.രണ്ടു ടീമുകളായി പിരിഞ്ഞു` ചെന്മണ്ണു നിറഞ്ഞ റോഡിലാണു കളി.
കുട്ടിയും കൂന്തും :-ഇതിനുവേണ്ട ആയുധസാമഗ്രകള്‍ ഒരു രണ്ടടി നീളത്തിലുള്ള വടിയും പിന്നെ അര അടി (ഒരു ഉട്ട) നീളത്തിലുള്ള മറ്റൊരു ചെറുവടിയും ആകുന്നു.ചെറിയ വടി തറയില്‍ നിന്നും വലിയ വടികൊണ്ട് അടിച്ചു പൊക്കി തിരികെ തറയില്‍ വീഴും മുമ്പ് നീട്ടിആടിയ്ക്ക്കും എതിര്‍ ടീം അതു പിടിച്ചെടുക്കണം . ക്രിയ്‌ക്കറ്റിന്‍റെ ആദിരൂപം.
ശവം കളി:- കബടിയുടെ ആദിരൂപ മാകുന്നു ശവം കളി.കബടി പറഞ്ഞു കയറിവരുന്ന വനെ പിടിച്ചാല്‍ അവന്‍ കുതറി രക്‌ഷപ്പെടാന്‍ ശ്രമിയ്‌ക്കും, എതിരാളികള്‍ വളരെ നേരം അവനെ പിടിച്ചു വയ്‌ക്കും അങ്ങനെ തള്ളിയിട്ട് തറയില്‍ കിടത്തണം അവന്‍ സ്വയം ചത്തു എന്നു പറയുന്നതു വരെ , എതിരാളികള്‍ ചിലപ്പോള്‍ പുറത്തുകയറി ഇരിയ്‌ക്കും.
തുമ്പിതുള്ളല്‍ :- ഇതുപെണ്ണുങ്ങളുടെമാത്രം കളിയാണ`.പെണ്ണുങ്ങള്‍ വട്ടത്തിലിരുന്ന് മദ്ധൈ ഒരാളിനെ ഇരുത്തുംആ ആളാണ` തമ്പി.പിന്നെ എല്ലാവരും ചേര്‍ന്ന് ഇണത്തില്‍ പാടും മദ്ധ്യ ഭാഗത്തുള്ള തുമ്പിയായി ഇരുത്തിയപെണ്‍കുട്ടി കണ്ണും അടച്ച് ഇരിയ്‌ക്കും, പാട്ട് അങ്ങനെ പ്രത്യേക താളത്തിലും ഈണത്തിലും മുറുകുമ്പോള്‍ തുമ്പി തുള്ളാന്‍ തുടങ്ങും.തുമ്പി ധം പോയി തളര്‍ന്നു വീഴം വരെ പാട്ടു തുടരും.
ഒരു പാട്ട് ഇങ്ങനെ - ഒന്നാം തുമ്പി വായോ -തുള്ളുതുള്ളുങ്ങനെ തുമ്പി-
രണ്ടാം തുമ്പി വായോ - തുള്ളുതുള്ളങ്ങനെ തുമ്പൈ-
ഇങ്ങനെ ഏണ്ണം കൂടിക്കൊണ്ടിരിയ്‌ക്കും.അതനുസരിച്ച് താളവും പാട്ടിന്‍റേ സ്പീഡും കൂടിക്കൊണ്ടിരിയ്‌ക്കും.
മറ്റൊരുകളി - പെണ്ണുങ്ങള്‍ രണ്ടു ഗ്രൂപ്പായി മുറ്റത്ത് പരസ്പരം അഭിമുഖമായി ഓരോ വരിയായി നില്‍ക്കുംമദ്ധ്യത്ത് ഒരു പെണ്‍കുട്ടിയെ ഇരുത്തും.അവളെ പെണ്ണുചോദിച്ചുകൊണ്ട് ഒരു കൂട്ടര്‍ ഇങ്ങനെ പാടി മദ്ധ്യഭാഗത്തു വരും- കുശുകുശാലേ പെണ്ണുണ്ടോ കൂശാലും പെണ്ണുണ്ടോ- അ പ്പോള്‍ മറ്റേകൂട്ടര്‍ (പെണ്‍ വീട്ടുകാര്‍) - കുശുകുശാലേ പെണ്ണില്ല കൂശാലേ പെണ്ണില്ല.- എന്നു പാടി മദ്ധ്യ ഭാഗത്തേയ്‌ക്കു നടന്നു ചെല്ലും.അപ്പോള്‍ മറ്റെ കൂട്ടര്‍ പുറകോട്ടു നടന്നു പോക്കും ,പിന്നെ ഇങ്ങനെ പാടി മുമ്പോട്ടു വരും-ആയിരം പെണ്‍ പണം പൊന്നുതതരം പെണ്ണിനെ തരുമോ മച്ചാനെ,കുശുകുശാലേ പെണ്ണുണ്ടോ,കൂശലും പെണ്ണുണ്ടോ- അതിനു മറുപടിയായി ഇതിനകം പുറകോട്ടു പോയ പെണ്‍ വീട്ടു കാര്‍ ഇങ്ങനെ പാടി മുന്നോട്ടു വരും -ആയിരംപെണ്‍ പണം പൊന്നു വേണ്ട കുശുകുശാലേ പെണ്ണില്ല, കൂശാലേ പെണില്ല. ഇങ്ങനെ പലതും പാടി ആണ്‍ വീട്ടുകാരും ഏല്ലാം നിരസിച്ച് പെണ്‍ വീട്ടുകാരും നില്‍ക്കും.അവസാനം പെണ്ണിനെ തട്ടികൊണ്ടു പോകാന്‍ ആണ്‍വീട്ടുകാരും ആ ശ്രമം നടപ്പാക്കാതെ പെണ്‍വീട്ടു കാരും ഉന്തും തള്ളും ആകും. എതെങ്കിലും ഒരു കൂട്ടര്‍ വിജയിക്കും.
തോലുമാടന്‍:-ഇതിപ്പോള്‍ അന്യം നിന്നു പോയ ഒരു കലാരൂപമാണ്. ഒരു മുതിര്‍ന്ന ആണ്‍കുട്ടിയെ ദേഹം മുഴുവന്‍ പച്ചിലകള്‍ കൊണ്ട് പൊതിഞ്ഞു കെട്ടുന്നു.തലയില്‍ പാള തൊപ്പി.പളയില്‍ തീര്‍ത്ത മുഖം മൂടി അതില്‍ മൂന്നു ദ്വരങ്ങള്‍ വായുടെയും കണ്ണിന്‍റെയും സ്ഥാനത്ത്. തോലുമാടനെ പലവിധ ഇലകള്‍ കൊണ്ട് അലങ്കരിച്ചിരിയ്‌ക്കും.പിന്നെ ആര്‍പ്പു വിളികളുമായി ചിലപ്പോള്‍ വാദ്യ മേളങ്ങളോടുകൂടിയും എല്ലാ വീടുകളും സന്ദര്‍ശിയ്‌ക്കും ,വീട്ടുകാര്‍ നാണയ തുട്ടുകള്‍ സമ്മാനിയ്‌ക്കും.
നാടന്‍ ഊണഞ്ഞാല്‍:- ഇവിടെ കയറിനു പകരം കാട്ടില്‍ വന്‍വൃഷങ്ങളില്‍ ചുറ്റി വളരുന്ന ''പ്ലാച്ചി വള്ളി" ഉപയോഗിയ്‌ക്കുന്നു.
[ ഏല്ലാ കൂട്ടുകാര്‍ക്കും എന്‍റെ ഹൃദയം നിറഞ്ഞ ഓണാശംസകള്‍ ]
Saturday, August 25, 2007
Friday, August 10, 2007
നോം ആളല്ലേ ?
ഒരിയ്‌ക്കല്‍ ഞാന്‍ ട്രയിനില്‍ യാത്രചെയ്യുകയായിരുന്നു.പകല്‍ സമയം ,റിസര്‍വേഷന്‍ കംപാര്‍ട്ടുമെന്‍റ് ആണ`. നിറയെ യാത്രക്കാര്‍ കയറി ഏല്ലാ സീറ്റും നിറഞ്ഞാണ`പോക്ക്.വണ്ടി എറണാകുളം സ്റ്റേഷനില്‍ എത്തി.പത്തുമിനിറ്റ് അവിടെ ട്രെയിന്‍ ഇടുന്നതുകൊണ്ട് യാത്രക്കാരില്‍ പലരും ഫളറ്റുഫോമില്‍ ഇറങ്ങി,ഇരുന്ന സീറ്റും ലഗേജും തെട്ടടുത്ത യാത്രക്കാരനോട് നോക്കിക്കൊള്ളാന്‍ ചിലര്‍ പറഞ്ഞും,ചിലര്‍ അങ്ങനെ ഒരു നോട്ടംകൊണ്ടു പറഞ്ഞു.എറണാകുളത്തുനിന്നും ആളുകള്‍ ഇടിച്ചു കയറി.ഞാന്‍ ഇരുന്ന കംപാര്‍ട്ടുമെന്‍റില്‍ കുറേ നമ്പൂരിമാര്‍ കയറി.ഏല്ലാവരുടെയും തോളില്‍ ഒരു ഭാണ്ട സഞ്ചിയുണ്ട്.വലിയകുടവയറും,മുണ്ടും മേല്‍മുണ്ടു,കുടുമയും ,കുറിയുമെല്ലാം ഉണ്ടു`.അതില്‍ ഒരു നമ്പൂതിരി ഒഴിഞ്ഞുകിടന്ന ആദ്യ സീറ്റില്‍ ഇറുന്നു.അപ്പോള്‍ അതില്‍ ആളുണ്ടന്ന് തൊട്ടടുത്ത സീറ്റീല്‍ ഇരുന്ന ആള്‍ പറഞ്ഞു.നമ്പൂതിരി സഞ്ചിയും പൊക്കി അടുത്തു കണ്ട ഒഴിഞ്ഞ സീറ്റില്‍ ഇരുന്നു.അവിടെയും ആളുണ്ടന്നു പറഞ്ഞു, അടുത്ത സീറ്റിലേയ്ക്കു മാറി.ഇങ്ങനെ കുറേ സീറ്റില്‍ ഇരിയ്‌ക്കാന്‍ ശ്രമിച്ചു പരാജയപ്പെട്ടപ്പോള്‍ നമ്പൂതിരി ഇങ്ങനെ പറഞ്ഞു" എവിടെ ചെന്നാലും ആളുണ്ട് ആളുണ്ട് എന്നു പറയുന്നു, അപ്പോള്‍ നാം എന്താ ആളല്ലേ"
Wednesday, August 08, 2007
ശ്രീരാമപട്ടാഭിക്ഷേകം
ഇപ്പോള്‍ രാമണ മാസമണല്ലോ.രാമയണത്തെപ്പറ്റി കേള്‍ക്കുമ്പോള്‍ പണ്ട് ഞങ്ങളുടെ തറവാട്ടില്‍ രാമയണം വായിച്ചിരുന്നത്,ഓര്‍മ്മവരും.അന്ന` ഞങ്ങള്‍ കുട്ടികളായിരുന്നു.കര്‍ക്കിടകമാസത്തിലല്ല, ഈ വായന. വൃശ്ചികം ഒന്നാം തിയതി മുതല്‍ തുടര്‍ച്ചയായി നാല്പ്പൊത്തെന്നു ദിവസം വായനയുണ്ടാകും.നാല്പ്പൊത്തൊന്നിന്‍റെ അന്ന്, ശ്രീരാമ പട്ടാഭിക്ഷേകം കാണും, രാത്രി മുഴുവന്‍ വായന ,നേരം പുലറാകുമ്പോള്‍ , നാലുമണിയ്ക്കാണ` പട്ടാഭിക്ഷേകം.വരുന്നവര്‍ക്കെല്ലാം സദ്യയുണ്ടാകും.എന്‍റെ അമ്മയുടച്ഛന്‍ (എന്‍റ അച്ചാച്ഛന്‍) ആണ`ഇങ്ങനെഅ പട്ടാഭിക്ഷേകം നടത്തുന്നതിനുള്ള ചിലവു മുഴുവന്‍ വഹിയ്ക്കുന്നത്.അച്ചാച്ഛന്‍റെ അനുജന്‍ ഒരാളുണ്ട് പുള്ളിയാണ` പൂജാരി.അദ്ദേഹം ഭയങ്കര ദേഷ്യക്കാരനായിരുന്നു.അതിനാല്‍ അദ്ദേഹത്തെ ഞങ്ങള്‍ രഹസ്യമായി ''ദേഷ്യം ചാ'' എന്നു വിളിച്ചുവന്നു.പുള്ളി മിയ്‌ക്കവാറും സമയത്ത് ഒരു ചുട്ടി തോര്‍ത്തു മാത്രമേ ധരിയ്‌ക്കുകയുള്ളു. കൗപീനം (കോണകം) തോര്‍ത്തില്‍ കൂടിതെളിഞ്ഞുകാണാം, അതിന്‍റെ പുറകിലത്തേവാല്‍ നീണ്ടു കിടക്കും,കുരങ്ങന്‍റെ വാല്‍ പോലെ.പട്ടാഭിക്ഷേക ദിവസം വെളുക്കുന്ന വരെ വായനയുള്ളതുകൊണ്ടും, അതു മൈക്കുസെറ്റു വഴികേള്‍പ്പിയ്‌ക്കുന്നതു കൊണ്ടും നാട്ടിലെ പലവായനക്കാരും, ഇതുവരെ വായിച്ചിട്ടില്ലാത്തവരും കേറി അങ്ങു ചുമ്മാ വായിയ്‌ക്കുമായിരുന്നു.പിന്നെ തെറ്റിയാലും രണ്ടു മൂന്നു വരിയോ അല്ല പേജുകള്‍ തന്നെയും വിട്ടാലും ആരുമതു കണ്ടുപിടിയ്‌ക്കല്ല.കാരണം ആരുമതു ശ്രദ്ധിയ്‌ക്കുന്നില്ല, എന്നതു തന്നെ.നിലവിളക്കിന്‍റെ മുന്‍പില്‍ ഇരുന്നാണ` വായിക്കേണ്ടത്, പക്ഷേ വെളിച്ചം കിട്ടാന്‍ തലയ്‌ക്കു മുകളില്‍ ഒരു റ്റൂബ് ലൈറ്റ് ഇട്ടിരിയ്‌ക്കും. നാട്ടിലെ ഒരു കാരണവര്‍ വലിയ വായനക്കാരനാണങ്കിലും അദ്ദേഹത്തിനു വായിയ്‌ക്കാന്‍ ഈ വെളിച്ചവും പോരായിരുന്നു.അതിനാല്‍ പുള്ളിക്കാരന്‍ അഡിഷണലായി തന്‍റെ മൂന്നു ബാറ്ററിയിട്ട ടോര്‍ച്ച് കത്തിച്ച് രാമായണത്തിന്‍റെ മുകളില്‍ വായിക്കുന്ന ഭാഗത്തുപിടിച്ചാണ`വായിക്കുന്നത്.ഞങ്ങള്‍,കുട്ടികള്‍ക്കെല്ലാം പ്രധാന ആകര്‍ഷണ വസ്തു മരത്തിന്‍റെ മുകളില്‍ വച്ചു കെട്ടുന്ന മൈക്കുസെറ്റാണ`.വൈകുംനേരം ആകുമ്പോള്‍ മൈക്കുസെറ്റു വരും,റോഡില്‍ നിന്നും കുറച്ച് അകലയാണ` വീട്.അതിനാല്‍ കാറില്‍കൊണ്ടുവരുന്ന മൈക്കുസെറ്റിന്‍റെ അനുസാരികളെല്ലാം കുട്ടികള്‍ മല്‍സരിച്ചു പുറക്കി മൈക്കുസെറ്റുകാരനെ സഹായിയ്‌ക്കും.ഒരിയ്‌ക്കല്‍ പട്ടാഭിക്ഷേപത്തിന` മൈക്കുസെറ്റു് പാതിരാത്രിയായപ്പോള്‍ പണിമുടക്കി.ഓപ്പറേറ്റര്‍ പടിച്ചപണി പതിനെട്ടും നോക്കി രക്ഷയില്ല. ഉച്ചഭാക്ഷിണിയില്ലാതെ എന്തു വായന, ആകെ പ്രശനം,ആ രാത്രി തന്നെ പോയി വിദ്ഗ്ദ്ധനെ കൂട്ടി വന്നു.വിദ്ഗ്ദ്ധന്‍ നോക്കി തളര്‍ന്നു.സൗണ്ടുമാത്രം കേള്‍ക്കുന്നില്ല.അപ്പോള്‍ പൂജാരിയായ നമ്മുടെ 'ദേഷ്യംചാ' അവിടെ വന്നു ദേഷ്യപ്പെട്ടുകോണ്ടു പറഞ്ഞൂ,"ചിലപ്പോള്‍ മൈക്കിള്‍ നിന്നാങ്ങാനമുള്ള വയറാങ്ങണം മുറിഞ്ഞിട്ടുണ്ടാകുമെടോ"എല്ലാവരും ഇതുകേട്ട് ചിരിച്ചു.പക്ഷേ സംഗതി ശരിയായിരുന്നു.വളഞ്ഞു പുളഞ്ഞുകിടന്ന കേബിളില്‍ ആരോ സിഗരറ്റു കുറ്റിയിട്ടു.വയര്‍ ഉരുകി ഷോര്‍ട്ടായതായിരുന്നു കാരണം.
Monday, July 30, 2007
കൊച്ചുകൊച്ചു കാര്യങ്ങള്‍
ചില നേരങ്ങളില്‍ ചില ആള്‍ക്കാരുടെ സംഭാക്ഷണവും പ്രവൃത്തിയും ബഹുരസമായിരിയ്‌ക്കും.എന്‍റെ ഒരു കൂട്ടുകാരന്‍റെ പിതാശ്രീ ഒരിയ്‌ക്കല്‍ പറമ്പില്‍ നിന്ന ഒരു വലിയ ആഞ്ഞിലി മരം മുറിച്ചിടുവാന്‍ പണിക്കാരെ ഏര്‍പ്പാടാക്കി.മരം ഉദ്ദേശിച്ച രീതില്‍ വീഴാനായി വടം കെട്ടിയിരുന്നു.മുറുപ്പുകാര്‍ മരത്തിന്‍റെ ചുവടുകൂറെ മുറിച്ചിട്ട് മരം മറിച്ചിടാന്‍ ഏല്ലാവരും കൂടി വടത്തില്‍ പിടിച്ചു വലിച്ചു,എങ്കിലും മരം വീണില്ല, വടം അയയുകയും ചെയ്തു.അപ്പേള്‍ പിതാശ്രീ- ' ഇനി ഒന്നു "മുറുക്കി വലിയ്‌ക്കു , പിന്നെ ശരിയാകും" ഒരു പാത്രത്തിലിരുന്ന വെറ്റിലയും ബീഡിയും പണിക്കാരുടെ നേരെ നീട്ടി പറഞ്ഞു.
-----------------------------------------------------------
ഒരിയ്‌ക്കല്‍ ബസ്സില്‍ സഞ്ചരിച്ചപ്പോള്‍ വായിച്ച ഒരു ബോര്‍ഡ് - "സരസ്വതി വീണ കട" സംഗീത ഉപകരണങ്ങള്‍ വില്‍ക്കുന്ന ഒരു സ്ഥാപനമായിരുന്നു അത്
....................................................................................
കുറേ വര്‍ഷങ്ങള്‍ക്കുമുമ്പ് കുട്ടികളുടെ പേര` ഒരര്‍ത്ഥവു മില്ലാതെ ചുരുക്കി ഇടുന്നത് ഒരു ഫാഷനായിരുന്ന കാലം.ഒരു ചെറിയകുട്ടിയുടെ പേരു`"സിന്‍ കുമാര്‍" എന്നായിരുന്നു.കുട്ടിയെ ഹോസ്പിറ്റലില്‍ കൊണ്ടു പോയപ്പോള്‍ ഡോക്ടര്‍ അമ്മയോടുചോദിച്ചു - ഇവന്‍ ഏതു പാപത്തിന്‍റെ സന്തതിയാണ`. ഏതായാലും അവര്‍ പിന്നെ ആ പേരുമാറ്റി സെന്‍ കുമാര്‍ എന്നാക്കി
......................................................................................
ഒരു ചെറിയ കുട്ടി പറമ്പില്‍ നിന്നും നിലവിളിച്ചു് പേടിച്ച് വീട്ടിലേയ്‌ക്ക് ഓടി വന്നു പറഞ്ഞു പറമ്പില്‍ ഒരു വലിയ കറുത്ത പാമ്പു കിടക്കുന്നുണ്ടന്ന്.വീട്ടുകാര്‍ പോയി നോക്കിയപ്പോള്‍ അത് വേങ്ങയുടെ ഒരു കായ് ആയിരുന്നു.{വേങ്ങ ഒരു കാട്ടു മരം, തടിയ്‌ക്ക് ഭയ്ങ്കര കട്ടിയാണ`,മുന്‍ കാലങ്ങളില്‍ കാള വണ്ടിയുടെ വീലിന്‍റെ മദ്ധ്യഭാഗമായ കുടം ഉണ്ടാക്കാന്‍ ഉപയോഗിക്കുമായിരുന്നു.വേങ്ങയുടെ പൂവ് കണികൊന്ന പൂവു പോലിരിയ്‌ക്കും. അതിന്‍റെ ഉണങ്ങിയ കായ് കറുത്ത ഒരു പാമ്പു പോലെയിരിയ്‌ക്കും}
......................................................................................................
ഞാന്‍ സ്കൂളില്‍പഠിച്ചിട്ട് തിരികെ വരുമ്പോള്‍ വീട്ടിനടുത്തുള്ള ഒരു വായനശാലയില്‍ നിന്നും പുസ്തകം എടുക്കുമായിരുന്നു.അവിടെ പഞ്ചായത്തു വക റേഡിയോ ഉണ്ട്,അതിനടുത്തുതന്നെ ഒരു കിണറും, ആകിണറ്റിന്‍റ ആളോടിയില്‍ ഒരാള്‍ ഇരിയ്‌ക്കുമായിരുന്നു.ഷര്‍ട്ടോ ബനിയനോ ഒന്നും ഇല്ലാതെ,പാട്ടു കേട്ട് തൂണും ചാരി അങ്ങനെ ഇരിയ്‌ക്കും.പുള്ളിയുടെ കൈയ്യില്‍ ഒരു വലിയ മടക്കു കത്തിയുണ്ടാകും,അതു വച്ച് ഒരു അടയക്കാ കൂടക്കൂടെ അരിഞ്ഞു വായിലിടും, അല്ലങ്കില്‍ ഒരു തടികഷണം പെന്‍സ്സില്‍ ചെത്തുന്നതുപോലെ ചെത്തിക്കളഞ്ഞുകൊണ്ടിരിയ്ക്കും.ആരോടും സംസ്സാരിയ്‌ക്കില്ല,സ്ഥലം മാറി ഇരിയ്‌ക്കുന്നതും കണ്ടിട്ടില്ല.എന്നും ഉച്ചമുതല്‍ സന്ധ്യയാകുന്നതുവരെ ആ ഇരിപ്പു തുടരും.വര്‍ഷങ്ങളോളം ഞാന്‍ അതു കണ്ടിട്ടുണ്ട്. (തുടരും)
.....................................................................................................

Thursday, July 26, 2007
എന്തേ കൊതുകു കൂടാന്‍ കാരണം.
കുറേ നാളുകളായി,നെറ്റില്‍ വന്നിട്ട്,ബോളഗ് വായിച്ചിട്ടും.സുഖമില്ലാതെ ആശുപത്രില്‍ കിടക്കയായിരുന്നു.അവര്‍ പന്ത്രണ്ടു പയിന്‍റ് ബളട് പ്ലാസമ കയറ്റി.പലവിധ സകാനിംഗ്,ബ്ലട് ട്ടെസ്റ്റ്കള്‍.ഇപ്പോള്‍ മെഡിയ്ക്കല്‍ അവധിയിലാണ`.നാളെ വീണ്ടും ആശുപത്രിയില്‍ പോകണം.ആഹാരം കഞ്ഞി,ഇലക്കറികള്‍, ഓഡ്സ് കാച്ചിയത്, പിന്നെ പലവിധ ഗുളികകള്‍.മനസ്സില്‍ അധികം കാര്യങ്ങള്‍ ഒന്നും വരില്ല, ഒരു ബ്ലാങ്കിനസ്.പിന്നെ ഏല്ലാം ശരിയാകുമെന്ന് പ്രതീക്ഷ.മഴയുള്ളപ്പോള്‍ അവധിയെടുത്ത് വീട്ടില്‍ ഇരീയ്‌ക്കാന്‍ ഒരു സൂഖമുണ്ട്.പിന്നെ ആരെങ്കിലും വന്നാല്‍ അവര്‍ സംസ്സാരിയ്‌ക്കുന്നതും കേട്ടിരിയ്‌ക്കാമെല്ലോ.മഴപെയ്തുതോര്‍ന്നതുകൊണ്ട് മരങ്ങള്‍ക്കെല്ലാം നല്ല പച്ചപ്പ്.പറമ്പില്‍ നിറയെ വൃത്തിയും ആരോഗ്യവുമുള്ള പുല്ലുകള്‍.പശുക്കള്‍ക്കെല്ലാം നല്ല കാലം.ചെറിയകുളങ്ങളും തോടുകളും നിറയെ വെള്ളം.കിളികളെല്ലാം സന്തോഷം പാടി നടക്കുന്നു.ജനം വെറുക്കുന്ന ഒന്നേയുള്ളു കൊതുകുകള്‍.തവളകള്‍ കൊതുകുളെ തിന്നു തീര്‍ക്കുമായിരുന്നു.പക്ഷേ ഇപ്പോള്‍ തവളകള്‍ ആവശ്യത്തിനില്ല.(എന്തേ തവളകള്‍ കുറയാന്‍ കാരണം ?).
Monday, June 25, 2007
ദൈവത്തിന്‍റെ കൃപ
കിഡ്നി സ്റ്റോണ്‍ മൂത്ര സഞ്ചിയില്‍ നിന്നും താഴോട്ടിറങ്ങിവന്നാല്‍ എന്താവും?
അതി ഭയങ്കരമായ വേദനയായിരിയ്‌ക്കും.
അയ്യാള്‍ കിടന്നു പുളഞ്ഞു.
രാത്രി കിടന്നപ്പോഴും പ്രശനങ്ങള്‍ ഒന്നും ഇല്ലായിരുന്നു.വെളുപ്പാന്‍
കാലത്ത് എഴുന്നേറ്റ് എന്നത്തേയും പോലെ പശുവിനെ കറന്നു,പാലു` എന്നത്തെയും പോലെ അടുത്തുള്ള കടയില്‍
കൊണ്ടുപോയി കടക്കാരനെ ഏല്പ്പിച്ചു. എന്നത്തെയും പോലെ അവിടെ നിന്നും ഒരു ചായ കുടിച്ചു, പിന്നെ നടന്ന് വീട്ടില്‍
വന്നു.നേരം വെളുത്തു വരുന്നതേയുള്ളു, ഉല്‍സാഹിച്ചാല്‍ വീണ്ടും ഒന്നു കൂടി ഉറങ്ങാം, അയ്യാള്‍ കട്ടിലില്‍ കയറി
കിടന്നു.അപ്പോഴാണ്,ആ അത്യാഹിതം , ഭയങ്കരമായ വേദന, അയ്യാള്‍ കട്ടിലില്‍ കിടന്നു പുളഞ്ഞു.പിടച്ചില്‍ കണ്ടു
നില്‍ക്കാന്‍ പറ്റാതെ അയ്യാളെ മെഡിയ്‌ക്കല്‍ കോളേജിലേയ്‌ക്കു കൊണ്ടുപോയി.അവിടെ ഇണ്‍ജിക്‌ഷന്‍ കൊടുത്ത` അയ്യാളെ
മയക്കി കിടത്തി.ബന്ധുക്കളില്‍ ഒരാള്‍ കൂട്ടിന` അവിടെ നിന്നു.
സന്ധ്യയായപ്പോള്‍ അയ്യാളുടെ തൊട്ടടുത്ത ബഡ്ഡില്‍ മറ്റൊരു അത്യാഹിത കേസയെത്തി, പാമ്പു കടി, അങ്ങു ദൂരെ കിഴക്കന്‍
മലയില്‍ നിന്നും എത്തിയതാണവര്‍.വയസ്സായ ഒരു കാരണവരും അയ്യാളുടെ ഭാര്യയും, കാരണവരെ പാമ്പു
കടിച്ചു.രാവിലെ പറമ്പില്‍ പണിചെയ്‌തുകൊണ്ടിരിന്നപ്പോള്‍, കാലിനാണ` കടി. മറ്റൊന്നും ആലോചിയ്‌ക്കാതെ ഭാര്യയും
ഭര്‍ത്താവും കൂടി പട്ടണത്തിലെ മെഡിയ്‌ക്കല്‍ കോളേജ് ആശുപത്രിയിലേയ്‌ക്കു വിട്ടു.സാധാരണ ബസ്സില്‍ കയറി.
ഉച്ചയായപ്പോള്‍ മെഡിയ്‌ക്കല്‍ കോളേജില്‍ എത്തി, ഇനി എന്ത് എന്നറിയാതെ അന്തം വിട്ടു നിന്നു.അങ്ങനെ സമയം
പോയപ്പോള്‍ ആരുടെയോ കരുണയാല്‍ കാര്യങ്ങള്‍ നടത്തി കിട്ടി, അങ്ങനെ അത്യാഹിത വാര്‍ഡില്‍ പ്രവേശിയ്‌ക്കപ്പെട്ടു.
വൃദ്ധനു കിടക്കാന്‍ കട്ടില്‍ ഒന്നും കിട്ടാത്തതിനാല്‍ നിലത്തുതന്നെ ഒരു തുണി വിരിച്ച് അതില്‍ അഡ്മിറ്റായിരിയ്‌ക്കയാണ`.
വൃദ്ധ അടുത്തു തന്നെ നിലത്ത് ഇരിപ്പുറപ്പിച്ചു. ഒരു നെഴ്സ്സിന്‍റെയും ഒരു ഹൗസ് സര്‍ജന്‍റെയും രൂപത്തില്‍ ദൈവത്തിന്‍റെ കരുണ വീണ്ടും
അവരെത്തേടി എത്തി . വൃദ്ധന` ചില അത്യാവശ്യ മരുന്നുകളും, ട്രിപ്പുമെല്ലാം കിട്ടി. സന്ധ്യ കഴിഞ്ഞു രാത്രിയായി,
വൃദ്ധന്‍ മയങ്ങി കിടന്നു.
നമ്മുടെ ചെറുപ്പക്കാരന്‍റെ ബൈ സ്റ്റാന്‍ഡര്‍ വൃദ്ധയ്‌ക്ക് കുറച്ച് ആഹാരം ഓഫര്‍ ചെയ്‌തെങ്കിലും
അവര്‍ അത് സ്വീകരിച്ചില്ല,അല്പവും വിശപ്പില്ലാ എന്നു പറഞ്ഞു.
രത്രിയില്‍ നമ്മുടെ ബൈസ്റ്റാന്‍ഡര്‍ വൃദ്ധയോടെ കടിച്ച പമ്പിനെ കണ്ടോ എന്നു ചോദിച്ചു- - കണ്ടു പിള്ള-
- വലുതായിരുന്നോ?-
-അതേ, ഒരു കൈയ്യോളം നീള മുണ്ട് പുള്ളാ-
- അതിനെ കൊന്നോ , അതോ ഓടിപോയോ?-
- ഞങ്ങള്‍ പാമ്പിനെ കൊല്ലില്ല പുള്ളാ, എങ്കിലും ഇതിയാന്‍ അതിനെ പിടിച്ചപ്പോള്‍ അതിന്‍റെ വാല്‍ മുറിഞ്ഞുപോയിപുള്ളാ-
- അതിനെ പിടിച്ചോ?-
-ങാ, വിഷം ഇറങ്ങാനായി അതിനെ കൊണ്ടു വന്നിട്ടുണ്ട് പുള്ളാ-
-ങേ, കൊണ്ടു വന്നിട്ടുണ്ടോ?-
- അതേ, പുള്ളാ-
- എന്നിട്ട് എവിടെ?-
-ദാ -ഇതിനകത്തുണ്ടു പുള്ളാ-, വൃദ്ധ ,വൃദ്ധന്‍റെ തലയുടെ അടുത്ത് വച്ചിരിയ്‌ക്കുന്ന ഒരു പഴയ തുണിക്കെട്ട്, നോക്കിപറഞ്ഞു.
നമ്മുടെ ബൈസ്റ്റാന്‍ഡര്‍ വായ് പൊളിച്ചു നിന്നു പോയി.
കഥ ഡോക്ട്റുടെ അടുത്തെത്തി, വിശ്വാസം വരാതെ അവര്‍ വന്നു, പൊതിക്കെട്ടു പരിശോദിച്ചു, നല്ല ഒന്നാം തരം ഒരു
ചേനതണ്ടന്‍, -
- ഇതിനെ എന്തിനാ പിടിച്ചുകെട്ടികൊണ്ടുവന്നത്?-
- വിഷം ഇറങ്ങണ്ടെ,പുള്ളാ,അതിനാ, പിന്നെ കടിച്ച വിഷം ഇറങ്ങിയ ശേഷം പിടിച്ചടുത്തു കൊണ്ടു വിടാം പുള്ളാ-വൃദ്ധ പറഞ്ഞു-
ദൈവത്തിന്‍റെ കളി, പാമ്പിനെ മനസ്സിലാകിയതിനാലും, ഇതിനകം കഥ ആശുപത്രി മുഴുവന്‍ പടര്‍ന്നതിനാലും, വൃദ്ധന` ശരിയായ ചികില്‍സ
ലഭിച്ചു.പക്ഷേ പമ്പിനെ ആശുപത്രി ജീവനക്കാര്‍ തല്ലിക്കൊന്നത് ആ വൃദ്ധ ദമ്പദികള്‍ക്ക അത്ര ഇഷ്ടപ്പെട്ടില്ല, എങ്കിലും കാരണവര്‍
രക്ഷപ്പെട്ടു.

Wednesday, June 20, 2007
കുറേ മഴ ചിന്തകള്‍ കൂടി
ഞാന്‍ കുറേ ദിവസങ്ങളായി നെറ്റില്‍ നിന്നും കമ്പൂട്ടറില്‍ നിന്നും അകന്നു കഴിയുകയായിരുന്നു.
ഒരു വേക്കേഷന്‍, മഴയെല്ലാം ആസ്വദിച്ച് കൂടുതല്‍ സമയവും കിടന്നുറങ്ങുകയായിരുന്നു.പിന്നെ യാത്ര.യാത്രയില്‍ പല സംഭവങ്ങളുമുണ്ടായി, അതെല്ലാം പതിയെ എഴുതാം.
തിരിയെ താമസസ്ഥലത്തെ എത്തിയപ്പോള്‍ വീട്ടില്‍, മുമ്പിലുള്ള കിണര്‍ നിറഞ്ഞുകിടക്കുന്നു. ഒരു വലിയ തെങ്ങു താഴ്ന്നുപോകുന്ന അത്രയും വെള്ളം കിണറ്റില്‍. വല്ല വനും കിണറ്റില്‍ വീണാല്‍ അടിതട്ടില്‍ എത്തും മുമ്പ് കുറഞ്ഞതും മൂന്നു പ്രാവശ്യം മരിച്ചിരിയ്‌ക്കും.
റോഡുകളില്‍ പല സ്ഥലങ്ങളിലും വലിയ കുളങ്ങല്‍ കണ്ടു.ചെറിയ കാറ് ഓടിയ്‌ക്കുമ്പോള്‍ ഭയം തോന്നും, അകത്തു ചെളിവെള്ളം കയറിയലോ, അല്ലങ്കില്‍ ആ ചെളിക്കുളത്തിന്‍റെ മദ്ധ്യഭാഗത്തുള്ള ഒരു ഗട്ടറില്‍ വണ്ടി കിടന്നുപോയാല്‍ എന്തു ചെയ്യും.ആരേയെങ്കിലും തള്ളാന്‍ കിട്ടുമോ.
രാവിലെ മഴയത്ത്, സ്കൂളു തുറന്നതിനാല്‍ റോഡില്‍ വലിയ തിരക്കാണ`.മഞ്ഞ പെന്‍റടിച്ച സ്കൂള്‍ വാനുകള്‍,യാതോരു നിയമവും ഇല്ലാതെ എവിടെയും നിറുത്തുന്നു.നടുറോഡില്‍ പുറകേ വരുന്നവന` ഒരുമുന്നറിയിപ്പും കൊടുക്കില്ല.ഒന്നു രണ്ടു വര്‍ഷത്തിനുമുന്‍പ് തിരുവനന്തപുരത്ത` ട്രാഫിക് നിയമം ലംഘിച്ച സ്കൂള്‍ വാനുകള്‍ക്കെതിരെ ആരോ ആകഷന്‍ എടുത്തതിന` ,അപ്പോള്‍ തന്നെ ചെറിയകുട്ടികളെ അണിനിരത്തി സമരം ചെയ്യിപ്പിച്ച് 'ക്ഷ' വരപ്പിച്ചവന്മാരാണിക്കൂട്ടര്‍.
ഇപ്രാവശ്യം സ്കൂള്‍ തുറന്നപ്പോള്‍ ഏല്ലാ വര്‍ഷത്തേയും പോലെ കുടകള്‍ അധികം വിറ്റുപോയില്ല, പകരം മഴക്കോട്ടുകള്‍ ആ സ്ഥാനം കൂടികൊണ്ടുപോയി.എന്തെല്ലാം ഇനം കുടകളാണ` അവര്‍ പടച്ചു ഇറക്കിയത്, നിറം മാറുന്നത്,ലേസര്‍ ഫിറ്റുചെയ്‌തത്,വെള്ളം ചീറ്റുന്നത്,ഫിസ്സില്‍ തൂക്കിയത്,ഒന്നു മുതല്‍ മൂന്നുവരെ ഒടിയ്‌ക്കാവുന്നത്.എല്ലാ കൊല്ലവും കുടമാറ്റം ഒരു കുട്ടിയെയും അവന്‍റെ രക്ഷിതാക്കളെയും സംബന്ധിച്ചിടത്തോളം നിര്‍ബന്ധമായ ഒരു അനുഷ്ഠാന കലയായി മറി.കള്ളറുകളുടെ ഈ ലോകത്തില്‍ ഇത്രത്തോളം കള്ളറടിയ്‌ക്കാനുള്ള സാമ്പത്തീക കഴിവ് അപൂവ്വം ചിലര്‍ക്കില്ല, ആ കുട്ടികളുടെ മനസ്സ് ചിലപ്പോള്‍ കള്ളറുകള്‍കൊണ്ടു നിറഞ്ഞതാകാനെ തരമുള്ളു.സ്കൂള്‍ യൂണിഫാം ആക്കിയതുകൊണ്ട് തുണികളുടെ പൊങ്ങച്ചം കുറയ്‌ക്കാന്‍ കഴിഞ്ഞു,അതുമാതിരി മറ്റൂചില യൂണിഫാമിറ്റികൂടി നടത്തേണ്ടിയിരിയ്‌ക്കുന്നു.

Wednesday, June 13, 2007
തിരു നാ വായ്
ഇന്നും ഞാന്‍ നല്ല സുന്ദരമായ ഒരു സ്വപ്‌നം കണ്ടു. പകല്‍ ഉറങ്ങിയപ്പോള്‍, കഴിഞ്ഞ ഒരാഴച യായി ഞാന്‍ നാട്ടില്‍ എന്‍റെ പുതിയ വീട്ടില്‍ ആണ` താമസം. വീടിന്‍റെ മേല്‍ക്കൂര sky tiles (ഗാല്‍ വാലൂമിനിയം) കൊണ്ടുള്ളതിനാല്‍ ചൂടില്ല. മുറിയുടെ പൊക്കം വളരെ കൂടുതലും ആണ`. മഴ പെയ്‌തതുകൊണ്ടാണ` പകല്‍ ഉറങ്ങിയത്. കൂറേ നേരം മഴ നോക്കിയിരുന്നു. പിന്നെ പോയികിടന്നു, കുറച്ചുകൂടി തണപ്പു കിട്ടാന്‍ ഫാനും ഇട്ടു. മഴയുടെ സംഗീതം, പ്രത്യക താളത്തില്‍ പുരപുറത്ത്, ഒരു നല്ല ചെണ്ട മേളം പോലെ കൂടുകയും കുറയുകയും ചെയ്‌തുകൊണ്ടിരുന്നു.എനിയ്‌ക്ക് കോണ്‍ക്രീറ്റ് അത്ര ഇഷ്ടമല്ല.കഴിയുന്നതും ഞാന്‍ കോണ്‍ക്റീറ്റ് മേല്‍ക്കൂര ഒഴുവാക്കാന്‍ പറയും.വീടീനോടു ചേര്‍ന്ന് രണ്ടു പ്ലാവുകള്‍ നില്‍ക്കുന്നു.എല്ലാവരും അതിനെ മുറിയ്‌ക്കുവാന്‍ പറഞ്ഞെങ്കിലും ഞാന്‍ അതിനെ രക്ഷിച്ചു.അവ വീടിനൊടു ചേര്‍ന്ന് നില്‍ക്കുന്നു.അവമ്മാര്‍ക്കു രണ്ടു പേരും കൊടുത്തു പ്ലാലാങ്കോസ് ഒന്നാമന്‍ പ്ലാങ്കോസ് രണ്ടാമന്‍. ഇവമ്മാര്‍ വേനല്‍ കാലത്ത് വീട് എ സി ആക്കുന്നതു കൂടാതെ ഉണക്ക പ്ലാവിലകള്‍ സധാ പൊഴിച്ചുകൊണ്ടിരിയ്‌ക്കുന്നു. ഇല പൊഴിയ്‌ക്കുന്നതിന` ഒരു ക്രമ മുണ്ട്, അങ്ങനെ ക്രമത്തില്‍ ഉണക്ക പ്ലാവില വീട്ടിന്‍റെ മേല്‍ക്കൂരയില്‍ വീഴുന്‍പോള്‍ ചെണ്ടയില്‍ ചെറിയ ഒരു കല്ലു വീണമാതിരി കേള്‍ക്കും പിന്നെ ആ ഇല ചരിഞ്ഞ മേല്‍ക്കൂരയില്‍ കൂടി നിരങ്ങി താഴോട്ട് ഒരു പാച്ചില്‍, കിര്ര്ര്ര്, വീണ്ടും അടുത്ത ഇല ,ടീങ്.. കീര്‍റ്റ്റ്ര്. അങ്ങനെ ഒരു സോഫ്റ്റ് മൂസിക് സധാ രാത്രിയും പകലും എനിയ്‌ക്ക് പ്ലാങ്കോസ് ഒന്നാമനും രണ്ടാമനും കൂടി ഒരുക്കുന്നു. നോക്കണേ രക്ഷിച്ചവനോടുള്ള സ്നേഹം
അങ്ങനെ കിടന്നുറങ്ങുമ്പോള്‍ ഒരു സ്വപനം കണ്ടു.
വിശാലമായ ഒരു പ്രദേശം ,ഒരു വശത്ത് ഒരു പുഴ.പുഴയോടു ചേര്‍ന്ന് ഇംഗ്‌ളിലെ U അക്ഷരം പോലെ മല. ജനങ്ങള്‍ അവിടെ വന്നു U വിനകത്തു താമസമാക്കി.പുഴയില്‍ പോയി കുളിച്ചു.U വിനകത്തു കൃഷിചെയ്‌തു.അവര്‍ ആ സ്ഥലത്തിനു പേരിട്ടു, 'വായ്'. U വിന` അകത്തുള്ള സ്ഥലത്തിന` നാക്ക് എന്നും വിളിച്ചു.വായ്‌ക്ക് അകത്തുള്ളത് നാക്ക്.മൊത്തം ദേശത്തെ നാക്കും വായും കൂടിയത്, നാവ്- വായ് എന്നും വിളിച്ചു.നാ-വായില്‍ അവര്‍ ഒരു അമ്പലം പണിഞ്ഞു.അങ്ങനെ അവിടെ തിരു നാ- വായ് ആയി.

Friday, June 08, 2007
മൃഗ രാജ്യം
മൃഗശാലയില്‍ മൃഗങ്ങളെ അടച്ചിടാന്‍ മനുഷ്യര്‍ക്ക് അവകാശമുണ്ടോ?
ആധുനീക മനുഷ്യന്‍റെ നിയമം വ്യാഖ്യാനിച്ചാല്‍ ഇല്ലന്നു മനസ്സിലാകും.കൈയ്യൂക്കു കുറഞ്ഞ വരെയും കുട്ടികളെയും സ്ത്രീകളെയും മറ്റ് അവശത അനുഭവിയ്‌ക്കുന്നവരെയു മെല്ലാം
കൈയ്യൂക്കുള്ളവരില്‍ നിന്നും സംരക്ഷിയ്‌ക്കുന്ന ധാരാളം നിയമങ്ങള്‍ അധുനീക മനുഷ്യന്‍
ഉണ്ടാക്കി വച്ചിട്ടുണ്ടല്ലോ.അങ്ങനെ നോക്കുമ്പോള്‍ പാവങ്ങളായ മൃഗങ്ങള്‍ക്കും
കൈയ്യൂക്കുള്ള മനുഷ്യ സമൂഹത്തില്‍ നിന്നും സംരക്ഷണം ആവശ്യമില്ലെ.ഗര്‍ഭശ ശിശുവിന`
ജീവിയ്‌ക്കാനുള്ള അവകാശം നിയമം മൂലം സംരക്ഷിച്ചിരിയ്‌ക്കുന്നത്, അതിനു ജീവനുള്ളതു
കൊണ്ടാണ`.അപ്പോള്‍ മൃഗങ്ങള്‍ക്കോ?.
ജീവനെന്നു വച്ചാല്‍ നിയമ പരമായ നിര്‍വചനം
എന്താണ`?
ജീവനെ ശരീരത്തില്‍ നിന്നും വേര്‍തിരിയ്‌ക്കുന്നത്, കൊലപാതകം. അപ്പോള്‍
മൃഗങ്ങളെ കൊല്ലുന്നതോ?.
അതു കേവലം ഭക്ഷണാവശ്യത്തിന`
-ഭക്ഷണ ആവശ്യത്തിനു വേണ്ടിയാണങ്കില്‍ , ആരെങ്കിലും മനുഷ്യനെ കൊന്നിട്ട് തിന്നാല്‍
കുറ്റം തിരുമോ?
മൃഗ ശാലകള്‍ ആവശ്യമില്ലാത്ത ഒരു ഏര്‍പ്പാടാണ`, വിനോദ ഉപാധിയില്‍പ്പെടുത്തി
അവയെ പ്രോല്‍സാഹിപ്പിയ്‌ക്കുവാന്‍ പാടില്ല. വന്യമൃഗങ്ങള്‍ക്കു വേണ്ടി തുറന്ന റിസര്‍വ്
വനങ്ങള്‍ വേണം.ആ ഭാഗത്ത് മനുഷ്യന്‍ യാതൊരു കാരണവശാലും കടക്കാനും പാടില്ല.
അതിനെ മൃഗ രാജ്യം എന്ന പദവി കൊടുത്ത് മാറ്റി നിറുത്തണം. അവിടെ മൃഗങ്ങളും,
പക്ഷികളും, സസ്യങ്ങളും അവരുടെ തന്നെ നിയമങ്ങള്‍ തീര്‍ത്ത് കഴിഞ്ഞുകൊള്ളും.നമ്മള്‍
അവിടെ റിസര്‍ച്ചിനും, സെന്‍സ്സസ്സിനും പോകരുത്. പ്രകൃതിയില്‍ ഇപ്പോഴും പരിണാമം
ആവശ്യമുണ്ട് അതിനു പ്രകൃതിയെ നമ്മള്‍ അനുവദിയ്‌ക്കണം.അല്ലാതെ, പ്രകൃതിയുടെ
എല്ലാ മക്കളെയും പിടിച്ചു വിഴുങ്ങാന്‍ മനുഷ്യന്‍ ശ്രമിച്ചാല്‍ , പണ്ട് വല്യേട്ടനായി നടന്ന
ദിനോസറുകള്‍ക്കുണ്ടായ അനുഭവം നമ്മള്‍ക്കറിയാമല്ലോ.

Thursday, June 07, 2007
മാറുന്ന മലയാളി 1960 മുതല്‍ (സീന്‍ മൂന്ന് )
കേരളത്തിന്‍റെ സാംസ്‌ക്കാരിക മണ്ഡലം എപ്പോഴും മാറിക്കൊണ്ടിരിയ്‌ക്കുന്നു.
കേരളത്തിലെ അമ്പലം, പള്ളികളോട് അനുബന്ധിച്ചുള്ള ഉല്‍സവങ്ങള്‍,കലയുടെയും സാഹിത്യത്തിന്‍റെയും ഒരു റിപ്‌ളിയ്‌ക്കയാണല്ലോ.എഴുപതുകളില്‍ ഉല്‍സവ പറമ്പുകളിള്‍ കത്തിനിന്ന ഒരു എഐറ്റമാണ` കഥാപ്രസംഗം, തെക്കന്‍ കേരളത്തിലും മദ്ധ്യ കേരളത്തിലും കഥാപ്രസംഗ കല തൊണ്ണുറുകളുടെ അവസാനം വരെ പ്രബലമായിരുന്നു.കെ.കെ.മാസ്റ്റര്‍,കെടാമംഗലം സദാന്ദന്‍,ശാംബശിവന്‍,കൊല്ലം ബാബു,ഹര്‍ഷകുമാര്‍,തേവര്‍തോട്ടം സുകുമാരന്‍,വെളുനെല്ലൂര്‍ വസന്തകുമാരി,തുടങ്ങിയ പ്രഗല്‍ഭര്‍ വിശ്വസാഹിത്യത്തിലെ പല മാസ്റ്റര്‍ പീസ്സുകളും പ്രസംഗം എന്ന വാക്ദോരണിയിലൂടെ സധാരണയില്‍ സാധാരണമയ ജനങ്ങള്‍ക്ക് ഏറ്റവും ഭംഗിയായി മനസ്സിലാക്കിക്കൊടുത്തു. ഇവരില്‍ പലരും സമുഹത്തില്‍ നിലനിന്ന പല അന്ധ വിശ്വാസങ്ങളെയും, അനാചാരങ്ങളെയും, അനീതികളെയും ഫലിതത്തില്‍ കൂടി വിമര്‍ശിച്ചു`,ജനഹൃദയങ്ങളെ നന്മയിലേയ്‌ക്ക് നയിയ്‌ക്കുകയും ചെയ്‌തിരുന്നു.
കഥപ്രസംഗം പോലെ തന്നെ, ഉല്‍സവ പറമ്പുകളെ നേരം വെളുപ്പിച്ചിരുന്ന ഒരു ഐറ്റമാണ` ബാലൈ.ഒരു പക്ഷേ കഥാപ്രസംഗം പ്രബലമാകുംമുമ്പുതന്നെ ബാലൈ കേരളത്തെ കീഴടക്കുകയും,കഥാപ്രസംഗത്തിനു മമ്പു തന്നെ കെട്ടടങ്ങുകയും ചെയ്‌തു.സാധാരണ നാല്പ്പത് അമ്പത് കലാകാരികള്‍/ കലാകാരമ്മാര്‍ വരെയുള്ള ബാലൈകള്‍ ഉണ്ടായിരുന്നു.പുരാണ ഇതിഹാസകഥകളായിരുന്നു പ്രധാന ഇതിവൃത്തങ്ങള്‍.ക്ലസ്സിക്കലും നടോടി നൃത്തത്തിന്‍റെയും ഒരു സമുന്വയമായിരുന്നു ബാലൈകള്‍.കൊല്ലം പട്ടണവും പരിസരപ്രദേശങ്ങളും ഒരുകാലത്ത് ബാലൈ ഗ്രൂപ്പുകളുടെ കേന്ദ്രമായിരുന്നു.വലിയ ബസ്സുകളില്‍ ബാലൈ ട്രൂപ്സ് ഉല്‍സവ പറമ്പുകളില്‍ വന്നിറങ്ങുമ്പോള്‍ തന്നെ ആരാദനയോടെ ചെറുപ്പക്കാര്‍ ചുറ്റും കൂടുമായിരുന്നു.ഒരു പക്ഷേ ഇന്നത്തെ ഒരു സിനിമാനടിയ്‌ക്കു കിട്ടുന്നതിനെക്കാല്‍ കുടുതല്‍ ആരാധന.
ഇതുപോലെ അന്യം നിന്നു പോയ ഒരു സുന്ദരകലയാണ` സര്‍ക്കസ്.വടക്കന്‍ മലബാറിലെ തലശ്ശേരി, കണ്ണൂര്‍ , തുടങ്ങിയ സ്ഥലങ്ങളാണ` സര്‍ക്കസ്സിന്‍റെ ഈറ്റില്ലങ്ങള്‍.സര്‍ക്കസ്സ വളരെ ഓര്‍ഗനൈസ് ആയ ഒരു കൂട്ടയായ പ്രവര്‍ത്തനമാണ`.കുഞ്ഞു നാളൈലേ സര്‍ക്കസ് കൂടാരത്തില്‍ എത്തപ്പെട്ട് സര്‍ക്കസ്സു പഠിച്ച് വളര്‍ന്നു വലുതായി, കുടുംബമായി,സര്‍ക്കസ്സില്‍ തന്നെ ജീവിയ്‌ക്കുന്നവര്‍.ഇന്ധ്യ ഒട്ടാകയും ചിലപ്പോള്‍ ഇന്ധ്യയ്‌ക്കു വെളിയിലും ഈ വലിയ സര്‍ക്കസ്സു കുടുംബങ്ങള്‍ ചുറ്റി നടന്നു.കമലാ സര്‍ക്കസ്സ്, ഗ്രേറ്റ് ഓറിയന്‍റ്, ജമിനി സര്‍ക്കസ്,ഭാരത് സര്‍ക്കസ് തുടങ്ങിയവ അന്ന് ലോകപ്രസിദ്ധങ്ങളായ സര്‍ക്കസ്സു ഗ്രൂപ്പുകളായിരുന്നു. ഇത്തരം സര്‍ക്കസ്സില്‍ മനുഷ്യരേട് ഒപ്പം ധാരളം മൃഗങ്ങളും ഒരു വീട്ടിലെന്ന പോലെ താമസിച്ചിരുന്നു.പിന്നെ നിയമങ്ങളിലും സാമൂഹിക മാറ്റങ്ങളിലും പൊട്ട് സര്‍ക്കസ് ഒലിച്ചുപോയി. (തുടരും)

Tuesday, June 05, 2007
മാറുന്ന മലയാളി 1960 മുതല്‍ (സീന്‍ 2)
ഇപ്പോള്‍ കേരളത്തില്‍ ആരും നെല്‍കൃഷി സന്തോഷത്തോടെ ചെയ്യില്ലല്ലോ? -അതിനുപ്രധാനകാരണം നെല്‍കൃഷി നഷ്ഠമായതുകൊണ്ടുമാത്രമല്ല.നെല്‍കൃഷി ചെയ്യാന്‍ വേണ്ട പണിക്കാരേ കിട്ടാത്തതുകൊണ്ടും കൂടിയാണ` എന്നാല്‍ പത്തിരുപതു കൊല്ലം മുമ്പ് വരെ കാര്യങ്ങള്‍ ഇങ്ങനെ അല്ലാതിരുന്നു.അന്ന് വയലായ വയലുകള്‍ മുഴുവന്‍ കൃഷിചെയ്‌തിരുന്നു.ഇരിപ്പു,മുപ്പൂ എന്നിങ്ങനെ ജലത്തിന്‍റെ ലഭ്യത അനുസരിച്ച്.പോരാത്തതിന` ചില സ്ഥലങ്ങളില്‍ കരനെല്ലും കൃഷിചെയ്‌തിരുന്നു.വയലുകളല്ലാത്ത നിരന്ന കരഭൂമിയില്‍ ചിലപ്രത്യേകയിനം നെല്‍ വിത്തുകള്‍ നട്ടാല്‍ നല്ല വിള കിട്ടുമായിരുന്നു.
നെല്‍കൃഷിയില്‍ ഏറ്റവും കൂടുതല്‍ ആള്‍ക്കാര്‍ വേണ്ടത് വയല്‍ കൊയ്യുമ്പോള്‍ ആണല്ലോ.ഇപ്പോള്‍ എങ്ങനെയെങ്കിലും കൃഷി ഇറക്കിയാലും വയല്‍ കൊയ്യാറാകുമ്പോള്‍ അത്രയും ആള്‍ക്കാരെ കിട്ടാതെ കര്‍ഷകന്‍ കിടന്നോടുന്ന കാഴ്ചയാണ`കാണുക. പണ്ട് ഇങ്ങനെ ഒന്നും ഉണ്ടാകാറില്ലായിരുന്നു.പാടത്ത് അതിരാവിലെ തന്നെ കൊയ്‌ത്തുകാര്‍ ഒത്തുകൂടുമായിരുന്നു.വളരെ വളരെ ആള്‍ക്കാര്‍.കൊയ്ത്തു കുലി നെല്ലായിട്ടു മാത്രം.പത്തു പറ നെല്ലിന് ആദ്യ കാലത്തെല്ലാം ഒരു പറ നെല്ലായിരുന്നു കൂലി.അങ്ങനെ മൊത്തം കിട്ടുന്ന കൂലി- ഇതിനെ പതം എന്ന് പറയുമായിരുന്നു. എല്ലാവരും ആളെണ്ണി തുല്യമായി വീതം വച്ച് എടുക്കുമായിരുന്നു. ചിലപ്പോള്‍ ആണുങ്ങള്‍ക്ക് അല്പം കൂടുതല്‍ കൂലി പെണ്ണുങ്ങള്‍ സഹിച്ചങ്ങു കൊടുക്കുമായിരുന്നു. കൊയ്‌ത്തുകാലത്ത് മിയ്‌ക്കപ്പോഴും സന്ധ്യ ആകുമ്പോഴായിരിയ്‌ക്കും കൊയ്ത്തു ജോലി കഴിയുന്നത്.ഇങ്ങനെ കൊയ്ത്തുകഴിഞ്ഞ് ധാരളം പെണ്ണുങ്ങള്‍ വരിവരിയായി നെല്ല് കൂലിയായി വാങ്ങി തലയില്‍ കെട്ടിവച്ച് വീട്ടിലേയ്‌ക്കു പോകുന്ന കാഴ്ച അന്ന് ഗ്രാമ കേരളത്തിന്‍റെ ഒരു ഭാഗമായിരുന്നു.പോകുന്ന വഴി തോട് ,പുഴ, കുളം മുതലായ സ്ഥലങ്ങളില്‍ ഒരുമിച്ച് ഇറങ്ങി അവര്‍ കുളിയ്‌ക്കുകയും ചെയ്യുമായിരുന്നു.
നെല്ലു മായി ബന്ധപ്പെട്ട മറ്റൊരു കാഴ്ച വയ്‌ക്കോല്‍ അടിയാണ`.മെതിച്ച കറ്റ ഏകദേശം ഒരാഴ്ച അടുക്കി വയ്‌ക്കും, ഇതിനെ തുറു എന്നു പറയും. മുറ്റത്തോ നെല്‍ക്കളത്തിലോ വച്ചിരിയ്‌ക്കുന്ന ഈ തുറുവില്‍ നിന്നും ഒരാഴ്ച ആകുമ്പോള്‍ കറ്റ സ്വയം പുഴുങ്ങി ആവി വരാന്‍ തുടങ്ങും. ഈ കറ്റകളെ പെണ്ണുങ്ങള്‍ കാലുകൊണ്ടു ചവിട്ടിയോ, അല്ലങ്കില്‍ നീണ്ട ഒരു കമ്പുകൊണ്ട് അടിച്ചോ അതില്‍ ഇരിയ്‌ക്കുന്ന നെല്ല് മാറ്റിയെടുക്കുന്നു.ഈ നെല്ല് ആദ്യം അടിച്ചപ്പോള്‍ കറ്റയില്‍ നിന്നും ഉര്‍ന്ന് വരാത്ത പതരും കുറച്ചു നെല്ലു മാത്രമാണന്ന് ഓര്‍ക്കണം. ഇങ്ങനെ വയ്‌ക്കോലില്‍ നിന്നും ഊര്‍ത്തെടുക്കുന്ന നെല്ല് പാറ്റി അതിലേ ചണ്ടും പതരും വേര്‍തിരിച്ച്, നെല്ലു മാത്രം ഒരോരുത്തരും കൂട്ടിവയ്‌ക്കുന്നു.ഇതില്‍ നിന്നും പകുതി ഉടമസ്ഥനും പകുതി പണിക്കാര്‍ക്കും, അതായിരുന്നു കൂലി നിയമം.അന്ന് നെല്ലിനും അരിയ്‌ക്കും നല്ല വിലയള്ളതും സാധാരണ ജനങ്ങള്‍ വളരെ ദരിദ്രരായിരുന്നതും തുടര്‍ച്ചയായി പണിയില്ലാത്തതുമായിരുന്നു ഇതിനെല്ലാം കാരണം.ഇതിനെക്കാള്‍ പരിതാപകരമായ ഒരു കാഴ്ച ഞാന്‍ കണ്ടിട്ടുണ്ട്. ചില വയലുകള്‍ ഉടമസ്ഥന്‍റെ വീട്ടില്‍ നിന്നും കുറേ അകല ആയിരിയ്‌ക്കും, കൊയ്യുന്ന കറ്റകള്‍ ചുമന്ന് അവിടെ കൊണ്ടുപോകണം, പോകുന്ന വഴി കതിര്‍ കുലകള്‍ ഒടിഞ്ഞ് താഴെ വീഴും ,കൊയ്‌തു കഴിഞ്ഞ വയലിലും കുറേ നെല്‍ കുലകളും നെല്‍മണികളും കിടക്കുന്നുണ്ടാകും, പണിയ്‌ക്കു പോകാന്‍ കഴിയാത്ത വൃദ്ധരായ പഴയ ചില പണിക്കാര്‍ വളരെ പണിപ്പെട്ട് ഈ നെല്‍ മണികള്‍ പുറക്കിയെടുക്കുമായിരുന്നു. മഹാഭാരതത്തില്‍ പറഞ്ഞിട്ടുള്ള ഉതിര്‍ മണികള്‍ പുറക്കി ജീവിയ്‌ക്കുന്ന കുടുംബം പോലെ. ഞാന്‍ കണ്ടിട്ടുള്ള ജീവിതോപാദികളായ ജോലികളില്‍ ഏറ്റവും സത്യസന്ധവും , നിരഹങ്കാരവും,പാവങ്ങളില്‍ പാവവും ആയ രീതി ഈ ഉതിര്‍ മണി പുറക്കലാണ`.കിളികളെ പോലെ, പാടത്ത് ആര്‍ക്കും വേണ്ടാതെ ഉപേക്ഷിച്ച നെല്‍മണികള്‍ പുറക്കിയെടുക്കുന്ന ജോലി.ഇന്ന് കേരളം വളരെ ഉയര്‍ന്നിരിയ്‌ക്കുന്നു. പാടത്തെ പണിയ്‌ക്ക് ആരും പോകാതെ തന്നെ ആയി.തീരെ പാവങ്ങള്‍ പോലും വളരെ നല്ല ജീവിതം നയിയ്‌ക്കുന്നു.സന്തോഷം തരുന്ന കാര്യമാണ`.
(തുടരും)

Sunday, June 03, 2007
മാറുന്ന മലയാളി 1960 മുതല്‍ (സീന്‍ ഒന്ന്)
മലയാളിയുടെ വേഷ വിധാനത്തില്‍ വന്ന മാറ്റം. 1960 കള്‍ തൊട്ട് ഇങ്ങോട്ട് നോക്കിയാല്‍ രസകരമായിരിയ്‌ക്കും. അന്ന് മിക്കവാറും ആണുങ്ങള്‍ വെള്ള മുണ്ടും വെള്ള ഷര്‍ട്ടുമായിരുന്നു ധരിച്ചിരുന്നത്.വയസ്സായ പുരുഷന്മാര്‍ ഷര്‍ട്ട് ധരിച്ചിരുന്നില്ല.വെള്ള മുണ്ടുമാത്രം ധരിച്ചിരുന്നു.മിയ്‌ക്ക ആള്‍ക്കാരും ചെരുപ്പു ധരിച്ചിരുന്നില്ല.കവി ഭാവനയിലെ നഗ്നപാദര്‍.കാതില്‍ കടുക്കന്‍ അണിഞ്ഞ ധാരളം വയസ്സമ്മാര്‍ ഉണ്ടായിരുന്നു.ആണ്‍കുട്ടികള്‍ ഹാഫ് നിക്കര്‍ ധരിച്ചിരുന്നു.ഫുള്‍ പാന്‍റിട്ട കുട്ടികളെ കണ്ടാല്‍ സര്‍ക്കസ്സില്‍ നിന്നും വന്ന കോമാളിയെ പോലെ നോക്കുമായിരുന്നു.ആണുങ്ങളുടെ ഷര്‍ട്ടിന്‍റെ ബട്ടന്‍സ് ഷര്‍ട്ടിന്‍റെ ഒരു പാളിയില്‍ വച്ചു പിടിപ്പിയ്‌ക്കുന്നതിനു പകരം, രണ്ടു പാളിയിലും ഒരോ ദ്വാരമിട്ട് രണ്ടുകൂടിചേര്‍ത്ത് കുടുക്കുന്ന ഒന്നായിരുന്നു.സ്ത്രീകളുടെ ബ്ലൗസ്സില്‍ ഇപ്പോള്ളുള്ള ഹൂക്കിനു പകരം പ്രസ്സ് ബട്ടന്‍ ആയിരുന്നു.സ്ത്രീകളും നല്ലൊരു വിഭാഗം ചെരിപ്പു ധരിച്ചിരുന്നില്ല. ആണ്ണും പെണ്ണും തലയില്‍ എണ്ണ തേച്ചിരുന്നു.ചെറുപ്പക്കാരായ സ്ത്രീകള്‍ തലമുടി നീട്ടി ചീകി പുറകിലോട്ട് ഇട്ടിരുന്നു.ഹിന്ദുക്കള്‍ ചന്ദനം ഇടുന്നത് ഒരു ഭാഷനായിരുന്നു. സ്ത്രീകള്‍ സിന്ദൂരം തൊട്ടിരുന്നു.സിന്ദൂരം വായ്‌വട്ടം കുറഞ്ഞ ഒരു കുപ്പിയില്‍ ആക്കി ആ കുപ്പി നെറ്റിയില്‍ ചേര്‍ത്തു വച്ച് മുകളിലോട്ടു മലര്‍ന്ന് വീണ്ടും മുമ്പോട്ട് ആഞ്ഞ് കുപ്പിമാറ്റുമ്പോള്‍ കുപ്പിയുടെ വായ്‌വട്ടത്തിന്‍റെ ആകൃതിയില്‍ ഒരു വട്ടപൊട്ട് നെറ്റിയില്‍ കിട്ടും.വാച്ചുള്ളവര്‍ വിരളം. ഉള്ളവര്‍ കൂടെ കൂടെ അതു` ഊരി തിരികികൊണ്ടിരിയ്‌ക്കും, കീയ കൊടുക്കുക എന്നു പറയും. ചെറുപ്പക്കാരുടെ പാദ രക്ഷ പ്രധാനമായും സില്‍പ്പര്‍ എന്ന ചപ്പല്‍ ആയിരുന്നു.പിന്നെ ചെറുപ്പക്കാര്‍ വെള്ള മുണ്ടില്‍ നിന്നും പരിണാമം ബാധിച്ച് കൈലിയിലേയ്‌ക്കുമാറി. കുറുകെ ബാറുകളായി വരയുള്ള ഒരു തരം കൈലികളായിരുന്നു. സ്ത്രീകളും വീട്ടിലെല്ലാം നില്‍ക്കുമ്പോള്‍ അതുതന്നെ ധരിച്ചു.കുടെ അവര്‍ ജംബര്‍ അല്ലങ്കില്‍ ബ്ലൗസ് എന്ന ഇറുകിയ കവചവും ധരിച്ചു.ആ സമയങ്ങളില്‍ ഇറങ്ങിയ മലയാള സിനിമയില്‍ എല്ലാം നിങ്ങള്‍ ക്ക് ഇതു കാണാം. ചിലര്‍ ഈ കവചത്തിന്‍റെ മുകളില്‍ വെളുത്ത ഒരു തോര്‍ത്ത് ശതമാനം പോലെ ഇടുമായിരുന്നു. ആണുങ്ങള്‍ വീട്ടില്‍ നില്‍ക്കുമ്പോഴും പുറത്തു പണിയെടുക്കുമ്പോഴും ഷര്‍ട്ടേ ഇടില്ലായിരുന്നു. ഇന്നത്തെ ഷഡ്ഡി അന്നു കണ്ടു പിടിച്ചിരുന്നില്ല, പകരം വരയുള്ള വള്ളിയുള്ള അണ്ടര്‍ വെയര്‍ ആയിരുന്നു.സൈക്കിള്‍ വളരെ പ്രസ്റ്റീജസ് ആയ വഹനമായിരുന്നു. സ്കൂട്ടര്‍ ഡോക്ടര്‍, ഇഞ്ചിനീയര്‍മ്മാര്‍ മുതലായവരാണ` അന്ന് ഓഫീസ്സില്‍ പോകാന്‍ ഉപയോഗിച്ചിരുന്നത്. കാര്‍ അന്ന് അംബാസ്സഡര്‍ മാത്രം,അത് ടാക്സിയായി മാത്രം ഉപയോഗിച്ചിരുന്നു.സ്വന്തം കാര്‍ വാങ്ങുന്നവരും സ്വന്തം ഓട്ടം കഴിഞ്ഞ് ബാക്കി സമയം ടാക്സിയായി വിട്ടിരുന്നു.കൈലി മുണ്ടില്‍ നിന്നും പെട്ടന്ന് ലുങ്കി എന്ന ഒരു കളങ്കാരി സാധനത്തിലേയ്‌ക്ക് കേരളം പൊട്ടന്നു മാറി.അത് ഒരു യുഗം തന്നെ ആയിരുന്നു. ലുങ്കിയുഗം,രാത്രി ബസ്സില്‍ പോകുന്നവര്‍ കൂടി ബസ്സില്‍ വച്ച് ഉടുത്തിരുന്ന മുണ്ട് അല്ലെങ്കില്‍ പാന്‍റ് ഊരി മാറ്റി ലുങ്കിയുടുത്ത് സ്വസ്ത്തമായി എന്നു വിചാരിച്ചിരുന്ന് സിഗരടറ്റു വലിയ്‌ക്കുന്ന ഒരു കാലഘട്ടം.രാത്രി എന്തായാലും ലുങ്കിധാരികളെ മാത്രമേ തിരുവന്തപുരം പോലുള്ള പട്ടണങ്ങളില്‍ കണ്ടിരുന്നുള്ളു. സെക്കന്‍റ് ഷോയ്‌ക്ക് ലുങ്കിയുടുക്കാതെ ഒരു ചെറുപ്പക്കാരനു പോകുന്ന കാര്യം ആലോചിയ്‌ക്കാന്‍ കൂടി അന്നു കഴിയുമായിരുന്നില്ല. ലുങ്കിയും ഷര്‍ട്ടും പിന്നെ ഒരു തോര്‍ത്തും, കാലില്‍ സില്‍പ്പറും- അതായിരുന്നു ചെറുപ്പക്കാരയ ആണുങ്ങളുടെ ട്രയിഡു വേഷം.പെണ്‍ കുട്ടികള്‍ക്ക് പാവട നീണ്ട ബ്ലൗസ്- പെണ്‍കുട്ടികള്‍ വീട്ടില്‍ നില്‍ക്കുമ്പോള്‍ പാവടയും ഷര്‍ട്ടുമായിരുന്നു, ഒരു സാധ പെണ്‍കുട്ടിയുടെ പ്രധാന ഹോബി മലയാളമനോരമ ആഴ്ചപ്പതിപ്പിലെ നീണ്ട കഥകള്‍ വായ്ച്ചു ചര്‍ച്ചചെയ്യുക എന്നതായിരുന്നു.(തുടരും)
Saturday, June 02, 2007
മഴയത്ത് റോഡിലൂടെയുള്ള യാത്ര
കേരളത്തില്‍ മഴതുടങ്ങി,മഴയത്ത് യാത്ര ചെയ്യാന്‍ നല്ല രസമാണ`, ചൂടില്ല, ഇടയ്‌ക്കിടെ നല്ല ചൂടുള്ള ചായയും കുടിയ്‌ക്കാം.പക്ഷേ റോഡു മുഴുവന്‍ ചെളിയാകകൊണ്ട് കാല` തറയില്‍ വച്ചുള്ള ഒരേര്‍പ്പാടും പറ്റില്ല.പോരാത്തതിന` ഇപ്പോള്‍ എലിപ്പനിയും, എലിപ്പനി കെട്ടികിടക്കുന്ന മലിന വെള്ളത്തില്‍ ചവിട്ടുന്നതുകൊണ്ടും വരാം.അപ്പോല്‍ പിന്നെ യാത്ര ആസ്വദിയ്‌ക്കണമെങ്കില്‍ വണ്ടിയില്‍ പോകുക തന്നെ.പബ്‌ളിക് വണ്ടിയില്‍ പോയാലും ശരിയാകില്ല.കുത്തിനിറച്ച് എങ്ങും നിറുത്താതെയും കാണേണ്ടതു കാണാതെ അങ്ങു പൊയ്‌ക്കളയും.പിന്നെ സ്വന്തം കാറോ , കാറില്ലങ്കില്‍ മിനിമം ഒരു ടൂവീലറോ വേണം.അതോടിയ്‌ക്കമ്പോഴാണു സൂക്ഷിയ്‌ക്കേണ്ടത്, ഏറ്റവും കൂടുതല്‍ റോഡപകടം പറ്റുന്നത് മഴക്കാലത്താണ`.എപ്പോഴും റോഡിനു കുറുകെ ആരും കണ്ണും അടച്ച് എടുത്തു ചാടിത്തരും അതാണ` കാല്‍നടയാത്രക്കാര്‍.ഭ്രാന്തന്മാര്‍ ഓടിയ്‌ക്കുന്നതാണ` പ്രൈവറ്റ്,കെ.എസ്.ആര്‍.റ്റി.സി. ബസ്സുകളില്‍ പലതും . പാലവും വളവുകളും അവര്‍ക്ക് അവരേ ഡ്രൈവിംഗ് പഠിപ്പിച്ച ആശാന്‍ ഓവര്‍ ടേക്ക് ചെയ്യാനുള്ള സ്ഥല മായാണ` പറഞ്ഞുകൊടുത്തിട്ടുള്ളത്. പിന്നെ ടൂ വിലറോ ചെറിയ കാറേ ഓടിച്ചു നമ്മള്‍ അങ്ങനെ മഴയെക്ക ആസ്വതിച്ചു പോകയായിരിയ്‌ക്കും, അപ്പോഴാണ` നമ്മുടെ പുറകെ വരുന്ന പ്രൈവറ്റു ബസ്സ് , ചെവി പൊട്ടുന്ന ഒരു ഹോണ്‍ മുഴക്കി നമ്മളെ ഒതുക്കി ടാറില്‍ നിന്നും വെളിയില്‍ ചാടിച്ച് മുമ്പില്‍ കയറി ഒറ്റ ചവിട്ട്, ആളിനെ ഇറക്കാനോ കയറ്റാനോ ആയി നിറുത്തുന്നത്.അപ്പോള്‍ അസ്തികൂടം പോലെ ഒന്നോ രണ്ടോ കിളിക്കള്‍ ബസ്സിന്‍റെ വാതലില്‍ തൂങ്ങിക്കിടന്ന് നിങ്ങളെ നോക്കി പല്ലിളിച്ചു , ഒരു കൈകൊണ്ട് പറക്കുന്നതുപോലെ കാണിയ്‌ക്കുകയും ചെയ്യും.അവമ്മാര്‍ എന്താണാവോ ഈ പറക്കുന്നതുപോലെ കൈ കാണിയ്‌ക്കുന്നതു കൊണ്ട് ഉദ്ദേശിയ്‌ക്കുന്നത്. ആ അവസ്ഥയില്‍ നമ്മള്‍ എങ്ങനെയെങ്കിലും അവന്‍റെ വണ്ടിയുടെ പുറകില്‍ ഇടിയ്‌ക്കാതെ രക്ഷപ്പെട്ട് വീണ്ടും യാത്ര തുടര്‍ന്നാല്‍ , ദാ വീണ്ടും അവന്‍ മരണപ്പാച്ചില്‍ പാഞ്ഞ` പഴയ്തുപോലെ നമ്മളെ പേടിപ്പിച്ച് ടാറിനുവെളിയില്‍ ചാടിച്ച് വീണ്ടും മുമ്പില്‍ കയറ്റി പല്ലിളിച്ചു നിറുത്തും.ഈ കളി ചിലപ്പോള്‍ കിലോമീറ്ററുകളോളം തുടരണം.അങ്ങനെ പുറത്തിറങ്ങി ഒന്നു മഴ ആസ്വദിയ്‌ക്കാമെന്നു വച്ചാലും നടക്കില്ല മോനെ ദിനേശാ.
Friday, June 01, 2007
ഹൈവേ സ്വപ്‌നം
കേരളത്തില്‍ കെട്ടിടനിര്‍മ്മാണ നിയമങ്ങള്‍ മാറാന്‍ പോവുകയാണ`.കേരളത്തിലെ നാഷണല്‍ ഹൈവേയില്‍ കൂടി സഞ്ചരൈയ്‌ക്കുന്നവര്‍ക്കറിയാം ,കേരളത്തില്‍ ഗ്രാമങ്ങള്‍ ഇല്ല.തുടര്‍ച്ചയായ ഒരു വലിയ പട്ടണമാണ് കേരളം, പ്രത്യേകിച്ചും തെക്കന്‍ പ്രദേശങ്ങള്‍.നഷണല്‍ ഹൈവേ,മറ്റു മെയിന്‍ റോഡുകള്‍ തുടങ്ങിയ വയുടെ രണ്ടു വശത്തും താമസിയ്‌ക്കാന്‍ വേണ്ട വീടുകള്‍ വയ്‌ക്കാതിരിയ്‌ക്കുന്നതായിരിയ്‌ക്കും ഭാവില്‍ നല്ലത്.വീടുകളും കടകളുമെല്ലാം അകത്ത് ഇട റോഡുകള്‍ വെട്ടി അവിടെ മാത്രം.തിരക്കുള്ള നാഷണല്‍ ഹൈ/ മൈയിന്‍ റോഡിന്‍റെ രണ്ടു വശങ്ങളിലും തിരുവന്തപുരത്തു മരിച്ചീനിയും,കൊല്ലം ആലപ്പുഴ ഭാഗങ്ങളില്‍ തെങ്ങൂം,കോട്ടയത്ത് റബ്ബറും നിര്‍ബന്ധമായും വച്ചുപിടിപ്പിയ്‌ക്കണം. ഇടയ്‌ക്കുവേണമെങ്കില്‍ പെട്രോള്‍ ബങ്കുകളും, വര്‍ക്‌ഷോപ്പുകളും ആകാം.ഒരു നീണ്ട പട്ടണത്തിനു` അകത്തുകൂടി ഒരു ഹൈവേ പോയാല്‍ ഒന്നുകില്‍ ഹൈവേയില്‍ വാഹനങ്ങള്‍ വേഗത കുറച്ചുപോകണം, അപ്പോള്‍ അതു ഹൈവേ അല്ലാതായി തീരും അല്ലങ്കില്‍ ഇപ്പോള്‍ കാണുന്ന പോലുള്ള അപകടങ്ങള്‍ ഉണ്ടായിക്കൊണ്ടേയിരിയ്‌ക്കും.
Tuesday, May 29, 2007
കുടജാദ്രിയില്‍....
കഴിഞ്ഞ ദിവസം ഞങ്ങള്‍ കുടജാദ്രിയില്‍ പോയിരുന്നു. ശ്രീമുകാംബിക ക്ഷേത്രത്തില്‍ നിന്നും 40 കലോമീറ്റര്‍ അകലയുള്ള കുടജാദ്രി ദിവ്യവും സുന്ദരവുമായ ഒരുമലയാണ`.ഘട്ട് റോഡ് വഴി ജീപ്പില്‍ പോകാം അവിടെയ്‌ക്ക്. കൊല്ലൂരില്‍ നിന്നും അവിടെയ്‌ക്ക് നിരന്തരം ജീപ്പുപൊയ്-ക്കോണ്ടിരിയ്‌ക്കുന്നു. ഞങ്ങളുടെ ജീപ്പിന്‍റെ ഡ്രൈവര്‍ വളരെ പരിശീലനം സിദ്ധിച്ചവനും ഫ്രണ്ടിലിയായവനും ആയ ഒരു പയ്യനായിരുന്നു.കൂട്ടത്തിലുള്ള കുട്ടികളില്‍ ഒരുവന്‍ യാത്രയില്‍ ശര്‍ദ്ദിച്ചുകൊണ്ടിരുന്നു.ഒരു സ്ഥലത്ത്, ഒരു ചെറിയ ജംഗ്‌ഷനില്‍ വണ്ടി നിറുത്തി ഏല്ലാവരും ലമണ്‍സോഡ കഴിച്ചു.ജീപ്പുയാത്ര അവസാനിയ്‌ക്കുന്നറ്റുത്തുനിന്നും ഒരു മണിയ്‌ക്കുര്‍ മലകളുടെ ചരിവിലൂടെ നടക്കാം, അതാണ`യഥാര്‍ത്ഥ ദീര്‍ഥയാത്ര, പതിയെ ചവിട്ടി മുകളിലേയ്‌ക്ക് മുകളിലേയ്‌ക്ക് അങ്ങനെ മേഘങ്ങളുടെ അകത്തുകൂടികയറിപ്പോവുക. ചിലപ്പോള്‍ അഗാധമായ കൊക്ക ഒരു വശത്ത്, മുകളില്‍ നൂലുപോലെ ഒരു ഒറ്റയടി പാദ. ഉച്ചനേരത്ത` മേഘം വന്നു മൂടി കുറച്ച് മുമ്പില്‍ കയറിപോയവരെ കാണാതാവും.ഏറ്റവും മുകളില്‍ നിരപ്പായ കുറേ സ്ഥലം. അവിടെ പണ്ടാരോ കല്ലില്‍ പണിത ഒരുമുറിയും ഒരു വരാന്തയുമുള്ള ഒരമ്പലം.ശങ്കര പീഡമൊന്നോ, സര്‍വ്വജ്ഞ പീഡമൊന്നോ പറഞ്ഞു, ഒന്നും എഴുതി വച്ചിട്ടില്ല. മുറിയ്‌ക്ക് അകത്ത് ഒരു പൂജാരി പയ്യന്‍നിന്ന് സന്ദര്‍ശകരെ അകത്തേയ്‌ക്കുവിളിയ്‌ക്കുന്നു.സ്കൂള്‍ അവധിയായതുകൊണ്ട് സ്ഥിരം പൂജാരികുടുംബത്തിലെ അപ്രന്‍റ്റീസ്സായിരിയ്‌ക്കാം.അകത്ത ഒന്നു രണ്ടു കല്‍ വിഗ്രഹങ്ങളും വച്ചിട്ടുണ്ട്, പൂജിച്ച ചരടുകളും മറ്റും ആള്‍ക്കാര്‍ വാങ്ങുന്നു.എനിയ്‌ക്കും കെട്ടിത്തന്നു ബാര്യ ഒരു കറുത്ത ചരട് കൈയ്യില്‍.
ആ കെട്ടിടത്തിന്‍റെ മുകളില്‍ ഒരു വയര്‍ലൈസ് ആന്‍റിന സ്ഥാപിച്ചിരിയ്‌ക്കുന്നത` വളരെ അരോചകമായി തോന്നി.മുറ്റത്ത് ബിസ്ക്കറ്റ്,കൂള്‍ ഡ്രിംക്സ് വാങ്ങാന്‍ കിട്ടു, വില വളരെ കൂടും എന്നുമാത്രം,പ്ലാസ്റ്റിക് വേസ്റ്റുകള്‍ അവിടെയെല്ലാം ചിതറികിടക്കുന്നു. അവിടെ നിന്നും വീണ്ടും ഒരു കിലോമീറ്റര്‍ പര്‍വ്വതത്തിന്‍റെ മറു വശത്ത് താഴോട്ടു പോയാല്‍, വീണ്ടും ഒരു ഗുഹകാണാമെന്നും അവിടെ ശ്രീ ശങ്കരാചാര്യര്‍ തപസ്സിരന്നു എന്നു പറഞ്ഞു, വഴി ദുര്‍ഘടമായതിനാല്‍ ഞങ്ങള്‍ അങ്ങോട്ടു പോയില്ല.ഞങ്ങള്‍ ചില പോട്ടങ്ങളെല്ലാം പിടിച്ചു.പുതുതായി കല്യാണം പണ്ണിയ ഒരു ഐറ്റി കപ്പിളും അവരുടെ കൂടെ ഒരു തന്ത പടിയും അവിടെയെല്ലാം ഓടി നടന്ന് പോട്ടം പിടിയ്‌ക്കുന്നതു കണ്ടു.തിരിച്ചിറങ്ങിയപ്പോള്‍ മഴപെയ്‌തു, വലിയമഴത്തുള്ളികള്‍,ആ കാശത്തു നിന്നും പെയ്‌തിറങ്ങി പോളുട്ടട്ടായ നമ്മുടെ നാട്ടില്‍ എത്തുന്നതിനു മുമ്പ് ,ഭൂമിയില്‍ നിന്നും വളരെ മുകളില്‍ വച്ചു തന്നെ അവ ഞങ്ങളെ നനച്ചു.അമൃതു മഴ.വളരെ പണ്ട് ഞാന്‍ അഗസ്ത്യാര്‍ കൂടത്തില്‍ കയറിയത് ഓര്‍മ്മവന്നു.അവിടെ സദാ മഴ പൊടിഞ്ഞുകൊണ്ടിരിയ്‌ക്കും.കൂട്ടത്തിലുള്ളവര്‍ ഞങ്ങളെ ഓര്‍മ്മിപ്പിച്ചു, അഗസ്ത്യര്‍ കുടത്തിന്‍റെ മുകളില്‍ വച്ചു സംസ്സാരിയ്‌ക്കരുത്, ഉടനമഴപെയ്യും.ഇവിടെ സന്ദര്‍ശകര്‍ ബഹളം വയ്‌ക്കുന്നു.പൊളുട്ടട്ടായ വാക്കുകള്‍ , ആ മാലിന്യം കഴികികളയാന്‍ ശ്രമിയ്‌ക്കുകയായിരിയ്‌ക്കും പാവം പ്രകൃതി.വരും വഴി ഞങ്ങള്‍ കുറേ ദൂരം നല്ല കാട്ടിനുള്ളില്‍ കൂടി സഞ്ചരിച്ചു.വഴി വഴുക്കലുള്ളതിനാല്‍ ഞങ്ങളുടെ കൂട്ടത്തിലുള്ള ഒരു ലേഡി വീണു.ഭാഗ്യത്തിന` ഒടുവൊന്നും ഉണ്ടായില്ല.മൃഗ വര്‍ഗ്ഗങ്ങളൊന്നും കാട്ടില്‍ ഉണ്ടായിരുന്നില്ല. വഴിയില്‍ ഞാന്‍ ഒരു വലിയ ചുമന്ന അണ്ണാനെ കണ്ടു.മയിലിന്‍റെ പീലിപോലുള്ള ഒരു പ്രാവ്, ഒരു കാട്ടു കോഴി എന്നിവ ഞങ്ങള്‍ക്ക് ദര്‍ശനം തന്ന` അനുഗ്രഹിച്ചു.

Thursday, May 24, 2007
യന്ത്ര ആന ജെ.സി.ബി.
ജെ സി ബി ഒരു ഭയങ്കര സാധനമാണ`,
അവന്‍റെ വിക്രിയകള്‍ നോക്കിനില്‍ക്കാന്‍ നല്ല രസമാണ`, യന്ത്രങ്ങള്‍ ആയാല്‍ ഇങ്ങനെ ആയിരിയ്‌ക്കണം.ശരിയ്‌ക്കും ഒരു യന്ത്ര ആന തന്നെയാണ`, ഏതു കുന്നും മലയും നിരങ്ങിക്കയറും.തുമ്പികൈ കൊണ്ട് മുമ്പിലുള്ള എന്തും പിഴുതെറിയും, മണ്ണു കുഴിച്ച് കോരിമാറ്റും, കിടങ്ങുകള്‍ നികത്തും. എല്ലാം അകത്തിരിയ്‌ക്കുന്ന ആനക്കാരന്‍ പറയുന്ന പോലെ ചെയ്‌തുകൊള്ളും.നടന്നു പോയ വഴിയിലെ പാട് കുറേ നാള്‍ കിടക്കും. ഇത്ര ശക്‌തിമാനായ ഒരുത്തന്‍ , അനുസരണയുള്ളവനും, അടുത്തെങ്ങും വേറെയുണ്ടായിട്ടില്ല. വലിയ പാറകള്‍ പോലും പ്രത്യേക ഹാമ്മര്‍ ഉപയോഗിച്ചു ഞെക്കിപൊട്ടിച്ചുതരും. ഒത്തിരികാര്യങ്ങള്‍ ചെയ്യുന്ന യന്ത്രഭീമന്‍ അതാണ` ജെ സി ബി.

Tuesday, May 22, 2007
അമ്പലം- ചോറുണ`- തന്ത്രി
1.ഏല്ലാവരിലും എന്നപോലെ ബ്രാമണരിലും പാവങ്ങള്‍ ഉണ്ട്, അവരെ സാധു ബ്രാമണര്‍ എന്നു വിളിയ്‌ക്കാം.
2.ആത്മാര്‍ദ്ധമായ ശാന്തി പണി വിഷമം പിടിച്ചതാണ`, രാവിലെ മുന്നുമണിയ്‌ക്കെല്ലാം എഴുന്നേല്‍ക്കണം,തണത്തവെള്ളത്തില്‍ മഴയത്തുപോലും കുളത്തിലെല്ലാം പോയിമുങ്ങിക്കുളിയ്‌ക്കണം.മറ്റൊരു ജോലിയ്‌ക്കും രാവിലെ കുളിച്ചിട്ടു മാത്രമേ വരാവു എന്ന്
നിഷ്‌ക്കര്‍ഷയില്ല.രവിലെ പ്രാതലും സമയത്തു കഴിയ്‌ക്കാന്‍ പറ്റില്ല.ചെറിയ അമ്പലങ്ങളില് ലീവെടുക്കാനും വിഷമമാണ`.കൈക്കുലി മിയ്‌ക്കവാറും എല്ലാ അമ്പലങ്ങളില്‍ നിന്നും കിട്ടും (ദക്ഷിണയായി).ജോലി സമയത്ത് ഒരിയ്‌ക്കലും സ്വന്തം ഇഷ്‌ടപ്രകാരമുള്ള ഡ്രസ്സ് ധരിയ്‌ക്കുവാന്‍ പറ്റില്ല, ദേവസം ബോര്‍ഡ് അടുത്തൊന്നും യൂണിപ്ഫാം പരിഷ്‌ക്കരിയ്‌ക്കാനും പോണില്ല.
3.ഗുരുവായൂര്‍ തന്ത്രി പറഞ്ഞത് അദ്ദേഹത്തിന്‍റെ സ്വന്തം അഭിപ്രായമല്ല, ഗുരുവായൂര്‍ മാനുവല്‍ (കീഴ്വഴക്കം കുത്തിക്കെട്ടിയത്) നോകീട്ടാണ`,- അമ്പലത്തിലെ മിയ്‌ക്കവാറും കര്യങ്ങള്‍ (മണിയടി, പൂജ,നട അടപ്പു,തുറപ്പു സമയങ്ങള്‍,മന്ത്രങ്ങള്‍,ആണുങ്ങള്‍ മുണ്ടു മാത്രം ധരിച്ചും, പെണ്ണുങ്ങള്‍ സാരി,മുണ്ടു, പാവട ഉടുത്തും നിന്നു തൊഴല്‍,) തുടങ്ങിയവ ഏല്ലാം ഏല്ലാം ഇങ്ങനെ കീഴ് വഴക്കങ്ങളാണ്. എന്തിന` അമ്പലത്തില്‍ നമ്മള്‍ തൊഴാനും,ചോറുകൊടുക്കാനും,തുലാഭാരം നടത്താനു മെല്ലാം പോകുന്നത് ഈ കീഴ് വഴക്കം കൊണ്ടാണ`, അച്ചന്‍ മോനു ചോറുകൊടുക്കുന്നു, പറ്റുമെങ്കില്‍ മോന്‍റ മോനു ആതെ അമ്പലത്തില്‍ വച്ച് വീണ്ടും ചോറുകൊടുക്കുന്നു അതും കീഴ് വഴക്കം.അല്ലാതെ ഇതൊന്നും ദൈവം നേരിട്ട് പറഞ്ഞിട്ടെന്നുമല്ല.ഗുരുവായുര്‍ ഒരു പ്രസ്സ്റ്റ്ജ്സ് അമ്പലമാണ`, നാട്ടിലെ ലോക്കല്‍ ഗ്ലബ്ബില്‍ അംഗമായവര്‍, പിന്നെട് പട്ടണത്തിലെ ലയന്‍സ് ക്ലബ്ബിലും, പിന്നെട് റോട്ടറി ക്ലബ്ബിലും അംഗത്വമെടുക്കും,കുടെ പാവം നാട്ടിലെ പഴയ ഓല ക്ലബ്ബിനെ മറന്നുപോകയും ചെയ്യും.എന്‍റ വീട്ടിന്‍റെ അടുത്ത് പാവം ഒരു കൃഷ്‌ണന്‍റ അമ്പലമുണ്ടു കേട്ടാ, ഗുരുവായൂരിലെ കൃഷണന്‍ തന്നെ, അവിടെ ആങ്ങാനം വന്നു ചോറുണ്ടിരുന്നെങ്കിലോ, ആ പാവം കൃഷണനും കൂടെ ഒരു നേരം കിട്ടുമായിരുന്നു.( വിശ്വപ്രസിദ്ധര്‍ നോട്ടുചെയ്യുക, നിങ്ങള്‍ ഗുരുവായൂരെക്കവന്നു തള്ളിയാല്‍ നിങ്ങളെ തന്ത്രി,മന്ത്രി,കുപ്പ,തൊട്ടി,ടിവി പെട്ടി എന്നിവ ആക്രമിച്ചു ശരിയാക്കും, അതുകൊണ്ട് എണ്ണമറ്റ ചെറിയ അമ്പലങ്ങളില്‍ പോവുക, അങ്ങനെ നിങ്ങളും ആ കുഞ്ഞമ്പലങ്ങളും രക്ഷപ്പെടട്ടെ)- കീഴ്വഴക്കം അത്ര എളുപ്പം മാറ്റാന്‍ പറ്റില്ല, കാരണം അതു ജനങ്ങളുടെ മനസ്സിലാണ`,അതിനു ശ്രീ നാരയണഗുരുവിനെ പോലുള്ള മഹാത്മാക്കള്‍ വേണ്ടിവരും,ചിലപ്പോള്‍ ഇതില്ലാതെയും പറ്റും കേട്ടോ, ഒരു പ്രശനം വച്ച് കിഴ്വഴക്കം മാറ്റിയത് ദേവന്‍ അംഗീകരിച്ചിരിയ്‌ക്കുന്നു എന്ന് അങ്ങു പ്രസ്താവിയ്‌ക്കുക.(അടുത്ത കാലത്ത് ശബരിമല ഉദ:-)
4.തന്ത്രി പണി പാരമ്പര്യമായി കിട്ടുന്നതാല്‍, അവര്‍ക്ക` ഒരു കാലി പ്രിവിപെഴസും ഒരു ഷെയ്‌ക്ക് ഹാന്‍റും കൊടുക്കുന്നത് ആലോചിയ്‌ക്കാം.തന്ത്രി കള്ളുകുടിയ്‌ക്കാനും വ്യഭിചരിയ്‌ക്കാനും പോകുന്നത്, ഇഷ്ടമില്ലാത്ത പണി പാരമ്പര്യത്തിന്‍റെ പേരും പറഞ്ഞ് അദ്ദേഹത്തിന്‍റെ തലയില്‍ കെട്ടിവച്ചതുകൊണ്ടാണ`. പിന്നെ ധാരളം വരുമാനം മേലനങ്ങാതെ കിട്ടുന്നതുകൊണ്ടും.
5.അമ്പലത്തിലും പള്ളികളിലും ധാരളം കാണിയ്‌ക്കയിടുന്നതുകൊണ്ടും, ദക്ഷിണകൊടുക്കുന്നതുകൊണ്ടും കൂടുതല്‍ പുണ്ണ്യം കിട്ടുമെന്നു തോന്നുന്നില്ല. ആ കാശ് അസുഖം പിടിച്ച പാവങ്ങള്‍ക്ക് മരുന്നു വാങ്ങിക്കൊടുക്കുവാന്‍ ഉപയോഗിയ്‌ക്കുക.അല്ലങ്കില്‍ പരിതസ്ഥിതി സരംക്ഷണം നടത്തി ഭൂമി ദേവിയെ സേവിയ്‌ക്കുക.
6.ദൈവവിശ്വാസം കൈവിടാതിരിയ്‌ക്കുക,കപട വിശ്വാസിയെ അകറ്റിനിറുത്തുക.ഓര്‍ക്കുക, പത്രങ്ങളില്‍ കുടി (പരസ്യങ്ങള്‍, ലേഖനങ്ങള്‍, ടി.വി.-യില്‍ പരസ്യങ്ങള്‍ ,സീരിയലുകള്‍) അവര്‍ നിങ്ങളെ കാവിയുടുത്തും ലോഹയിട്ടും, ഉല്‍ഘോഷിച്ചും, വഴിതെറ്റിയ്‌ക്കും.
7. പരിതസ്ഥിതി നാശംകൊണ്ട് പൊറുതിമുട്ടിയ ഈ ഭൂമി ,അതിലുള്ള മൊത്തം മനുഷ്യ കീടങ്ങളെയും തൂത്തുവാരി ദൂരകളയാന്‍ പോകയാണ്.

Monday, May 21, 2007
ശ്രീ ഷോഡ ക്രിയ (ക്രിസ്റ്റയന്‍ റ്റു ഈഴവ)
ശ്രീ വയലാര്‍ രവിയുടെ മകന്‍ ഹിന്ദു ആണോ അല്ലയോ എന്നതാണല്ലോ ഇപ്പോഴത്തെ തര്‍ക്കം.
ശ്രി രവി കൃഷ്‌ണ വല്ല സാങ്കേതിക ജനനപ്രശനത്തിലും കുടുംങ്ങി മുഴുവന്‍ ഹിന്ദു അല്ലാതെ ആണ് ഇപ്പോള്‍ ഇരിയ്‌ക്കുന്നതെങ്കില്‍, അദ്ദേഹത്തിന`സ്വയം ഒരു മുഴുവന്‍ സമയ ഫുള്‍ ഹിന്ദു ആകാന്‍ ആഗ്രഹമുള്ളതുകൊണ്ട് നമുക്കു വേണമെങ്കില്‍ പുള്ളിയെ അങ്ങു ഹിന്ദു വാക്കി മാറ്റമെല്ലോ.
എങ്ങനെ ?
പണ്ടു നമ്മള്‍ ഒരു നായര്‍ സ്ത്രീയെ നല്ലോന്നാന്തരം നമ്പൂതിരി ആക്കിയമാതിരി, ഓതിയോ മുക്കിയോ ഷോഡിച്ചോ അങ്ങെടുക്കുക.

Friday, May 18, 2007
ഹൈ സ്‌പീഡ് പരിണാമം
1982 ഇഡ്യയില്‍ , ഏഷ്യാഡ് നടക്കുമ്പോള്‍ ആണ` ഞാന്‍ ആദ്യമായി TV കാണുന്നത്. തിരുവനന്തപുരത്ത ഓവര്‍ ബ്രിഡ്‌ജിനടുത്തുള്ള ഒരു കടയില്‍, കടയുടെ മുമ്പില്‍ ആള്‍ക്കൂട്ടം. ആള്‍ക്കുട്ടത്തില്‍ ഞാനും നുഴഞ്ഞു കയറി, നോക്കുമ്പോള്‍ കള്ളര്‍ ടി വി-ല്‍ വല്‍സമ്മ ഓടി വരുന്നു.കുറച്ചു ദിവസം കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ ഒരു ടി വി വാങ്ങി, ബ്ലാക്ക് അന്‍റ വൈറ്റ്. വീട്ടിന്‍റെ മുകളില്‍ ഫിറ്റുചെയ്യാന്‍ ഒരു ആന്‍റിയും . അന്ന് ഈ ഉണക്ക ആന്‍റി വീടിന്‍റെ ഓടുതുളച്ചുകൊണ്ടു മുകളിലിരിയ്‌ക്കുന്ന ഏല്ലാ വിടുകള്‍ക്കും ഒരു ഗമയുണ്ടായിരുന്നു.ബസ്സില്‍ പോകുന്നവരെല്ലാം മുകളിലേയ്‌ക്കു നോക്കി, വീട്ടില്‍ താമസിയ്‌ക്കുന്ന വരുടെ സ്റ്റാറ്റസ് നിശ്ചയിച്ചിരുന്നു. എന്നാല്‍ ഇന്നോ?. ഈ ആന്‍റി(ന) വെറുവാക്കല കെട്ടതാണ`, മരുതി 800 ഓര്‍ഡിനറി കാറു പോലെ.പിന്നെ ബ്ലാക്ക് ആന്‍റു വൈറ്റു ഭൂമിയില്‍ നിന്നും അപ്രത്യക്ഷമായി.ഇപ്പോള്‍ സ്കാനിംഗ് മോണിറ്ററിനു പോലൂം ബ്ലാക്ക് ആന്‍റ് വൈറ്റ് ഇല്ല. കള്ളര്‍ ടി വി യോടൊപ്പം പ്രത്യക്ഷപ്പെട്ട ഒരു അനുബന്ധ അനുസാരിയാണ` വീഡിയോ റിക്കാര്‍ഡര്‍ കം പ്ലയര്‍.അന്ന് വീഡിയോ ടേപ്പ് ഒരു സ്റ്റാറ്റസ് സിംബലായിരുന്നു.യാത്രചെയ്യുമ്പോഴെല്ലാം ബാഗിലും പെട്ടിയിലുമെല്ലാം രണ്ടു വീഡിയോ കസറ്റുകള്‍ കുത്തിനിറയ്‌ക്കുന്നത് അന്നത്തെ ഒരു ഫാഷന്‍ ആയിരുന്നു.പിന്നെ കൂണുപോലെ മുളച്ചുപൊന്തിയ ഒരു ഏര്‍പ്പാടായിരുന്നു, വീഡിയോ പാര്‍ലറുകള്‍.പക്ഷേ വളരെ പെട്ടന്നു തന്നെ വീഡിയോ കാസറ്റു യുഗം അവസാനിച്ചു.പൂപ്പല്‍ പിടിച്ച വീഡിയോ കസ്റ്റുകള്‍ ആര്‍ക്കും വേണ്ട്ന്നായി, ആ സ്ഥാനത്ത് സി.ഡി.കള്‍ വന്നു.സി.ഡി.,സ്.ഡി പ്ലളയര്‍,കമ്പൂട്ടര്‍ സിഡി ഡ്രൈവു`തുടങ്ങിയവ ഇപ്പോള്‍ ലീഡുചെയ്യുന്നു കേരളത്തിലെ വീടുകളില്‍,ടി.വീ ആന്‍റി എന്നന്നേയ്‌ക്കുമായി അപ്രത്യക്ഷമായി, അവിടെ കേബിള്‍ വന്നു. കേബിള്‍ ഇല്ലാത്തടുത്ത് ഡിഷ് ആന്‍റിന.
Tuesday, May 15, 2007
ആനപിടിത്തം
ഇന്നത്തെ പോലെ ഐറ്റിയും കുറ്റിയുമൊന്നും ഇല്ലാത്ത 1980 കാലഘട്ടം, വെള്ളകാളറോ, കാക്കി കാളറോ ഉള്ള ജോലികിട്ടാന്‍ ചെറുപ്പക്കാര്‍ പെടാപാടുപെടുന്ന കാലം.
എന്‍റെ സുഹൃത്ത് ശ്രീമാന്‍ അബ്ദുല്‍ റഹുമാന്‍, ഐറ്റിഐ കഴിഞ്ഞ് തെണ്ടി നടക്കുന്നു.അങ്ങനെ ഇരിയ്‌ക്കെ ഒരു സര്‍ക്കാര്‍ വകുപ്പിലേയ്‌ക്ക് റിട്ടന്‍ ടെസ്റ്റു കം ഇന്‍റര്‍വ്യുവിനു വിളിയ്‌ക്കുന്നു. ആവശ്യമുള്ള ഒഴുവുകളിലേയ്‌ക്ക് ആണുങ്ങളെ ആദ്യമേ തെരഞ്ഞെടുത്തു വച്ചിട്ടുണ്ട്ന്ന` എങ്ങനയോ അബ്ദു മനസ്സിലാക്കുന്നു.ഏതായാലും വന്നസ്ഥിതിയ്‌ക്ക് ടെസ്റ്റ് അങ്ങനെ തന്നെ എഴുതിക്കളയാം എന്നു തിരിമാനിയ്‌ക്കുന്നു.
ചോദ്യം :- കാട്ടില്‍ നിന്നും ആനയെ പിടിയ്‌ക്കുന്നതെങ്ങനെ.
ഉത്തരം:- ആദ്യം കാട്ടാനയെ കണ്ടു വയ്‌ക്കണം.നല്ല ലക്ഷണമൊത്ത ഒറ്റയാനായാല്‍ അത്രയും നല്ലത്, പിടിയ്‌ക്കുമ്പോള്‍ നല്ലതിനെ പിടിയ്‌ക്കുക.പിന്നെ ഒറ്റയാനാകുമ്പോള്‍ അതിനെ സഹായിയ്‌ക്കാന്‍ ബിഗ് ഫ്രന്‍സ് ഒന്നു കാണുകയുമില്ലലോ.ഒറ്റയാന്‍ പോകുന്ന വഴിയില്‍ ഒളിച്ചു നില്‍ക്കക. വലിയ ഒരു ഉണ്ട ശര്‍ക്കരയില്‍ കഞ്ചാവു ചേര്‍ത്ത് ഉരുട്ടി വഴിയില്‍ വയ്‌ക്കണം, നല്ല അവലേസ്സുണ്ട മാതിരി കടിച്ചാല്‍ പൊട്ടാത്ത ശര്‍ക്കര കം കഞ്ചാവുണ്ട. ഉണ്ട ഒരു നീണ്ട ടങ്കീസ്സിന്‍റെ(കംങ്കൂസ്) അറ്റത്ത് കൊരുത്തിടണം. ടങ്കീസ്സിന്‍റെ മറ്റെ അറ്റം കൈയ്യില്‍ പിടിച്ചുകൊണ്ടു മറഞ്ഞു നില്‍ക്കുക.കഞ്ചാവു കം ശര്‍ക്കരയുടെ വാസനയടിച്ച് ഒറ്റയാന്‍ വന്ന് ആര്‍ത്തിയോടെ ഉണ്ട എടുത്തു വിഴുങ്ങും, അപ്പോള്‍ ടങ്കീസ് അയച്ചു വിട്ടുകൊണ്ടിരിയ്‌ക്കണം.അങ്ങനെ ഉണ്ടയും ടങ്കീസ്സും ആനയുടെ വയറ്റില്‍ എത്തും , പിന്നെ അല്പ സമയത്തിനുള്ളില്‍ ആന മയങ്ങി അവിടെ നില്‍ക്കും, ചിലപ്പോള്‍ ഏതെങ്കിളും മരവും ചാരി കഞ്ചാവിന്‍റെ ലഹരിയില്‍ അങ്ങനെ കിറുങ്ങി അങ്ങു നില്‍ക്കും , ഒരു രാത്രി മുഴുവനും.നേരം വെളുക്കാറാവുമ്പോള്‍ പിണ്ഡമിടും,ആ പിണ്ഡത്തില്‍ കൂടി ടങ്കീസ്സിന്‍റെ ഒരറ്റം പുറത്തു വരും. ആ അറ്റവും പോയി എടുക്കുക. പിന്നെ എല്ലാം എളുപ്പമായി, നമ്മുടെ ഒറ്റയാന്‍ ദാ ടങ്കീസ്സില്‍ കോര്‍ത്ത് കിടക്കുന്നു. പിന്നെ കൂട്ടികെട്ടി പിടിച്ചു കൊണ്ടിങ്ങു പോരുക.

Subscribe to:
Posts (Atom)