Sunday, June 03, 2007
മാറുന്ന മലയാളി 1960 മുതല്‍ (സീന്‍ ഒന്ന്)
മലയാളിയുടെ വേഷ വിധാനത്തില്‍ വന്ന മാറ്റം. 1960 കള്‍ തൊട്ട് ഇങ്ങോട്ട് നോക്കിയാല്‍ രസകരമായിരിയ്ക്കും. അന്ന് മിക്കവാറും ആണുങ്ങള് വെള്ള മുണ്ടും വെള്ള ഷര്‍ട്ടുമായിരുന്നു ധരിച്ചിരുന്നത്.വയസ്സായ പുരുഷന്മാര് ഷര്‍ട്ട് ധരിച്ചിരുന്നില്ല.വെള്ള മുണ്ടുമാത്രം ധരിച്ചിരുന്നു.മിയ്ക്ക ആള്‍ക്കാരും ചെരുപ്പു ധരിച്ചിരുന്നില്ല.കവി ഭാവനയിലെ നഗ്നപാദര്.കാതില്‍ കടുക്കന്‍ അണിഞ്ഞ ധാരളം വയസ്സമ്മാര്‍ ഉണ്ടായിരുന്നു.ആണ്‍കുട്ടികള്‍ ഹാഫ് നിക്കര്‍ ധരിച്ചിരുന്നു.ഫുള്‍ പാന്റിട്ട കുട്ടികളെ കണ്ടാല്‍ സര്‍ക്കസ്സില്‍ നിന്നും വന്ന കോമാളിയെ പോലെ നോക്കുമായിരുന്നു.ആണുങ്ങളുടെ ഷര്‍ട്ടിന്റെ ബട്ടന്‍സ് ഷര്‍ട്ടിന്റെ ഒരു പാളിയില്‍ വച്ചു പിടിപ്പിയ്ക്കുന്നതിനു പകരം, രണ്ടു പാളിയിലും ഒരോ ദ്വാരമിട്ട് രണ്ടുകൂടിചേര്‍ത്ത് കുടുക്കുന്ന ഒന്നായിരുന്നു.സ്ത്രീകളുടെ ബ്ലൗസ്സില്‍ ഇപ്പോള്ളുള്ള ഹൂക്കിനു പകരം പ്രസ്സ് ബട്ടന് ആയിരുന്നു.സ്ത്രീകളും നല്ലൊരു വിഭാഗം ചെരിപ്പു ധരിച്ചിരുന്നില്ല. ആണ്ണും പെണ്ണും തലയില്‍ എണ്ണ തേച്ചിരുന്നു.ചെറുപ്പക്കാരായ സ്ത്രീകള്‍ തലമുടി നീട്ടി ചീകി പുറകിലോട്ട് ഇട്ടിരുന്നു.ഹിന്ദുക്കള്‍ ചന്ദനം ഇടുന്നത് ഒരു ഭാഷനായിരുന്നു. സ്ത്രീകള്‍ സിന്ദൂരം തൊട്ടിരുന്നു.സിന്ദൂരം വായ്വട്ടം കുറഞ്ഞ ഒരു കുപ്പിയില്‍ ആക്കി ആ കുപ്പി നെറ്റിയില്‍ ചേര്‍ത്തു വച്ച് മുകളിലോട്ടു മലര്‍ന്ന് വീണ്ടും മുമ്പോട്ട് ആഞ്ഞ് കുപ്പിമാറ്റുമ്പോള്‍ കുപ്പിയുടെ വായ്വട്ടത്തിന്റെ ആകൃതിയില്‍ ഒരു വട്ടപൊട്ട് നെറ്റിയില്‍ കിട്ടും.വാച്ചുള്ളവര്‍ വിരളം. ഉള്ളവര്‍ കൂടെ കൂടെ അതു` ഊരി തിരികികൊണ്ടിരിയ്ക്കും, കീയ കൊടുക്കുക എന്നു പറയും. ചെറുപ്പക്കാരുടെ പാദ രക്ഷ പ്രധാനമായും സില്‍പ്പര്‍ എന്ന ചപ്പല്‍ ആയിരുന്നു.പിന്നെ ചെറുപ്പക്കാര്‍ വെള്ള മുണ്ടില്‍ നിന്നും പരിണാമം ബാധിച്ച് കൈലിയിലേയ്ക്കുമാറി. കുറുകെ ബാറുകളായി വരയുള്ള ഒരു തരം കൈലികളായിരുന്നു. സ്ത്രീകളും വീട്ടിലെല്ലാം നില്ക്കുമ്പോള് അതുതന്നെ ധരിച്ചു.കുടെ അവര്‍ ജംബര്‍ അല്ലങ്കില്‍ ബ്ലൗസ് എന്ന ഇറുകിയ കവചവും ധരിച്ചു.ആ സമയങ്ങളില്‍ ഇറങ്ങിയ മലയാള സിനിമയില്‍ എല്ലാം നിങ്ങള്‍ ക്ക് ഇതു കാണാം. ചിലര്‍ ഈ കവചത്തിന്റെ മുകളില്‍ വെളുത്ത ഒരു തോര്‍ത്ത് ശതമാനം പോലെ ഇടുമായിരുന്നു. ആണുങ്ങള് വീട്ടില്‍ നില്‍ക്കുമ്പോഴും പുറത്തു പണിയെടുക്കുമ്പോഴും ഷര്‍ട്ടേ ഇടില്ലായിരുന്നു. ഇന്നത്തെ ഷഡ്ഡി അന്നു കണ്ടു പിടിച്ചിരുന്നില്ല, പകരം വരയുള്ള വള്ളിയുള്ള അണ്ടര്‍ വെയര്‍ ആയിരുന്നു.സൈക്കിള്‍ വളരെ പ്രസ്റ്റീജസ് ആയ വഹനമായിരുന്നു. സ്കൂട്ടര്‍ ഡോക്ടര്‍, ഇഞ്ചിനീയര്‍മ്മാര്‍ മുതലായവരാണ` അന്ന് ഓഫീസ്സില്‍ പോകാന്‍ ഉപയോഗിച്ചിരുന്നത്. കാര്‍ അന്ന് അംബാസ്സഡര്‍ മാത്രം,അത് ടാക്സിയായി മാത്രം ഉപയോഗിച്ചിരുന്നു.സ്വന്തം കാര്‍ വാങ്ങുന്നവരും സ്വന്തം ഓട്ടം കഴിഞ്ഞ് ബാക്കി സമയം ടാക്സിയായി വിട്ടിരുന്നു.കൈലി മുണ്ടില്‍ നിന്നും പെട്ടന്ന് ലുങ്കി എന്ന ഒരു കളങ്കാരി സാധനത്തിലേയ്ക്ക് കേരളം പൊട്ടന്നു മാറി.അത് ഒരു യുഗം തന്നെ ആയിരുന്നു. ലുങ്കിയുഗം,രാത്രി ബസ്സില്‍ പോകുന്നവര്‍ കൂടി ബസ്സില്‍ വച്ച് ഉടുത്തിരുന്ന മുണ്ട് അല്ലെങ്കില്‍ പാന്റ് ഊരി മാറ്റി ലുങ്കിയുടുത്ത് സ്വസ്ത്തമായി എന്നു വിചാരിച്ചിരുന്ന് സിഗരടറ്റു വലിയ്ക്കുന്ന ഒരു കാലഘട്ടം.രാത്രി എന്തായാലും ലുങ്കിധാരികളെ മാത്രമേ തിരുവന്തപുരം പോലുള്ള പട്ടണങ്ങളില്‍ കണ്ടിരുന്നുള്ളു. സെക്കന്റ് ഷോയ്ക്ക് ലുങ്കിയുടുക്കാതെ ഒരു ചെറുപ്പക്കാരനു പോകുന്ന കാര്യം ആലോചിയ്ക്കാന്‍ കൂടി അന്നു കഴിയുമായിരുന്നില്ല. ലുങ്കിയും ഷര്‍ട്ടും പിന്നെ ഒരു തോര്‍ത്തും, കാലില്‍ സില്‍പ്പറും- അതായിരുന്നു ചെറുപ്പക്കാരയ ആണുങ്ങളുടെ ട്രയിഡു വേഷം.പെണ് കുട്ടികള്‍ക്ക് പാവട നീണ്ട ബ്ലൗസ്- പെണ്‍കുട്ടികള്‍ വീട്ടില്‍ നില്ക്കുമ്പോള് പാവടയും ഷര്‍ട്ടുമായിരുന്നു, ഒരു സാധ പെണ്‍കുട്ടിയുടെ പ്രധാന ഹോബി മലയാളമനോരമ ആഴ്ചപ്പതിപ്പിലെ നീണ്ട കഥകള്‍ വായ്ച്ചു ചര്‍ച്ചചെയ്യുക എന്നതായിരുന്നു.(തുടരും)
Subscribe to:
Post Comments (Atom)
8 comments:
മലയാളി ചരിത്രം 1960 മുതല്‍ ഇങ്ങോട്ട് എങ്ങനെയുണ്ടു മാറ്റങ്ങള്‍ എന്നു നോക്കുന്നത് രസകരമായിരിയ്ക്കും.ഏല്ലാവര്‍ക്കും അറിയാവുന്ന കര്യങ്ങള്‍ തന്നെ ഇവിടെ പറയുന്നത്.
ഇതുകൊള്ളാം കേട്ടോ.
നിര്‍ത്താതെ 1970,80,90 ലൂടെ 2006 വരെ പോരട്ടെ!
ലുങ്കി ഉടുക്കുമ്പോഴുള്ള സുഖം വേറെത്തന്നെ. അന്നത്തെ സ്കൂട്ടര്‍ ലാംബ്രട്ട ആയിരുന്നിരിക്കണം. വെസ്പയും കണ്ടേക്കാം...
പാരഗ്രാഫ് തിരിച്ചിരുന്നുവെങ്കില്‍ വായിക്കാന്‍ സുഖമുണ്ടായിരുന്നു.
വളരെ ഇഷ്ടപ്പെട്ട ഒരു കുറിപ്പ്. ഇത്തിരി കൂടി എലാബൊറേറ്റ് ചെയ്താല്‍ റഫറന്‍സായി ഉപയോഗിക്കാമായിരുന്നു എന്നൊരു തോന്നല്‍.
വസ്ത്രധാരണം കൂടാതെ മറ്റു ദിന/ജീവിത കഹ്ര്യകളെപ്പറ്റിക്കൂടി എഴുതുമോ. ഇതൊരു സീരീസാക്കിയിരുന്നെങ്കില് എന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നു.
സസ്നേഹം
ദിന/ജീവിത ചര്യ
qw_er_ty
ഒന്നു പോകുമ്പോള്‍ അതിന്റെ സ്ഥാനത്ത് വേറൊന്നു വരും. വരാതിരിക്കുന്നതെങ്ങനെ?
-സുല്‍
പാരഗ്രാഫായിട്ടെഴുതിയാല് വായിക്കാന്‍ എളുപ്പമായിരുന്നു :)
കൊള്ളാം
ലുങ്കി/കൈലി ഇപ്പോള്‍ അപ്രത്യക്ഷമായികൊണ്ടിരിക്കുന്നു, പ്രത്യേകിച്ച് ചെറുപ്പക്കാരില്‍..
അതുടുത്ത് സിനിമക്കും ഹോട്ടലിലുമെല്ലാം പോകുന്ന ഏര്‍പ്പാട് ഇത്തിരി മോശം തന്നെയാണ്.
അതു പോലെ തന്നെ കേരളത്തിലെ സ്ത്രീകള്‍ ദേശീയ വസ്ത്രമാക്കി മാറ്റിയ നൈറ്റിയും അതിന്റെ പേരു തരുന്ന അര്‍ത്ഥത്തിലല്ല ഉപയോഗിക്കുന്നത്.
ഓടോ : നാട്ടിലെ തീയറ്ററില്‍ പോകുമ്പോള്‍ ഞാനിപ്പോഴും ലുങ്കി തന്നെയാ.. :-)
Post a Comment