Friday, May 18, 2007
ഹൈ സ്‌പീഡ് പരിണാമം
1982 ഇഡ്യയില്‍ , ഏഷ്യാഡ് നടക്കുമ്പോള്‍ ആണ` ഞാന്‍ ആദ്യമായി TV കാണുന്നത്. തിരുവനന്തപുരത്ത ഓവര്‍ ബ്രിഡ്‌ജിനടുത്തുള്ള ഒരു കടയില്‍, കടയുടെ മുമ്പില്‍ ആള്‍ക്കൂട്ടം. ആള്‍ക്കുട്ടത്തില്‍ ഞാനും നുഴഞ്ഞു കയറി, നോക്കുമ്പോള്‍ കള്ളര്‍ ടി വി-ല്‍ വല്‍സമ്മ ഓടി വരുന്നു.കുറച്ചു ദിവസം കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ ഒരു ടി വി വാങ്ങി, ബ്ലാക്ക് അന്‍റ വൈറ്റ്. വീട്ടിന്‍റെ മുകളില്‍ ഫിറ്റുചെയ്യാന്‍ ഒരു ആന്‍റിയും . അന്ന് ഈ ഉണക്ക ആന്‍റി വീടിന്‍റെ ഓടുതുളച്ചുകൊണ്ടു മുകളിലിരിയ്‌ക്കുന്ന ഏല്ലാ വിടുകള്‍ക്കും ഒരു ഗമയുണ്ടായിരുന്നു.ബസ്സില്‍ പോകുന്നവരെല്ലാം മുകളിലേയ്‌ക്കു നോക്കി, വീട്ടില്‍ താമസിയ്‌ക്കുന്ന വരുടെ സ്റ്റാറ്റസ് നിശ്ചയിച്ചിരുന്നു. എന്നാല്‍ ഇന്നോ?. ഈ ആന്‍റി(ന) വെറുവാക്കല കെട്ടതാണ`, മരുതി 800 ഓര്‍ഡിനറി കാറു പോലെ.പിന്നെ ബ്ലാക്ക് ആന്‍റു വൈറ്റു ഭൂമിയില്‍ നിന്നും അപ്രത്യക്ഷമായി.ഇപ്പോള്‍ സ്കാനിംഗ് മോണിറ്ററിനു പോലൂം ബ്ലാക്ക് ആന്‍റ് വൈറ്റ് ഇല്ല. കള്ളര്‍ ടി വി യോടൊപ്പം പ്രത്യക്ഷപ്പെട്ട ഒരു അനുബന്ധ അനുസാരിയാണ` വീഡിയോ റിക്കാര്‍ഡര്‍ കം പ്ലയര്‍.അന്ന് വീഡിയോ ടേപ്പ് ഒരു സ്റ്റാറ്റസ് സിംബലായിരുന്നു.യാത്രചെയ്യുമ്പോഴെല്ലാം ബാഗിലും പെട്ടിയിലുമെല്ലാം രണ്ടു വീഡിയോ കസറ്റുകള്‍ കുത്തിനിറയ്‌ക്കുന്നത് അന്നത്തെ ഒരു ഫാഷന്‍ ആയിരുന്നു.പിന്നെ കൂണുപോലെ മുളച്ചുപൊന്തിയ ഒരു ഏര്‍പ്പാടായിരുന്നു, വീഡിയോ പാര്‍ലറുകള്‍.പക്ഷേ വളരെ പെട്ടന്നു തന്നെ വീഡിയോ കാസറ്റു യുഗം അവസാനിച്ചു.പൂപ്പല്‍ പിടിച്ച വീഡിയോ കസ്റ്റുകള്‍ ആര്‍ക്കും വേണ്ട്ന്നായി, ആ സ്ഥാനത്ത് സി.ഡി.കള്‍ വന്നു.സി.ഡി.,സ്.ഡി പ്ലളയര്‍,കമ്പൂട്ടര്‍ സിഡി ഡ്രൈവു`തുടങ്ങിയവ ഇപ്പോള്‍ ലീഡുചെയ്യുന്നു കേരളത്തിലെ വീടുകളില്‍,ടി.വീ ആന്‍റി എന്നന്നേയ്‌ക്കുമായി അപ്രത്യക്ഷമായി, അവിടെ കേബിള്‍ വന്നു. കേബിള്‍ ഇല്ലാത്തടുത്ത് ഡിഷ് ആന്‍റിന.
Subscribe to:
Post Comments (Atom)
1 comment:
ഒരുകാലത്ത് വളരെ പ്രസിദ്ധമായിരുന്ന കഥാപ്രസംഗം അപ്രത്യക്ഷമായതുപോലെ ടി വി അപ്രത്യക്ഷമാകുമ്മേ?
Post a Comment