ഇന്നത്തെ പോലെ ഐറ്റിയും കുറ്റിയുമൊന്നും ഇല്ലാത്ത 1980 കാലഘട്ടം, വെള്ളകാളറോ, കാക്കി കാളറോ ഉള്ള ജോലികിട്ടാന്‍ ചെറുപ്പക്കാര്‍ പെടാപാടുപെടുന്ന കാലം.
എന്‍റെ സുഹൃത്ത് ശ്രീമാന്‍ അബ്ദുല്‍ റഹുമാന്‍, ഐറ്റിഐ കഴിഞ്ഞ് തെണ്ടി നടക്കുന്നു.അങ്ങനെ ഇരിയ്‌ക്കെ ഒരു സര്‍ക്കാര്‍ വകുപ്പിലേയ്‌ക്ക് റിട്ടന്‍ ടെസ്റ്റു കം ഇന്‍റര്‍വ്യുവിനു വിളിയ്‌ക്കുന്നു. ആവശ്യമുള്ള ഒഴുവുകളിലേയ്‌ക്ക് ആണുങ്ങളെ ആദ്യമേ തെരഞ്ഞെടുത്തു വച്ചിട്ടുണ്ട്ന്ന` എങ്ങനയോ അബ്ദു മനസ്സിലാക്കുന്നു.ഏതായാലും വന്നസ്ഥിതിയ്‌ക്ക് ടെസ്റ്റ് അങ്ങനെ തന്നെ എഴുതിക്കളയാം എന്നു തിരിമാനിയ്‌ക്കുന്നു.
ചോദ്യം :- കാട്ടില്‍ നിന്നും ആനയെ പിടിയ്‌ക്കുന്നതെങ്ങനെ.
ഉത്തരം:- ആദ്യം കാട്ടാനയെ കണ്ടു വയ്‌ക്കണം.നല്ല ലക്ഷണമൊത്ത ഒറ്റയാനായാല്‍ അത്രയും നല്ലത്, പിടിയ്‌ക്കുമ്പോള്‍ നല്ലതിനെ പിടിയ്‌ക്കുക.പിന്നെ ഒറ്റയാനാകുമ്പോള്‍ അതിനെ സഹായിയ്‌ക്കാന്‍ ബിഗ് ഫ്രന്‍സ് ഒന്നു കാണുകയുമില്ലലോ.ഒറ്റയാന്‍ പോകുന്ന വഴിയില്‍ ഒളിച്ചു നില്‍ക്കക. വലിയ ഒരു ഉണ്ട ശര്‍ക്കരയില്‍ കഞ്ചാവു ചേര്‍ത്ത് ഉരുട്ടി വഴിയില്‍ വയ്‌ക്കണം, നല്ല അവലേസ്സുണ്ട മാതിരി കടിച്ചാല്‍ പൊട്ടാത്ത ശര്‍ക്കര കം കഞ്ചാവുണ്ട. ഉണ്ട ഒരു നീണ്ട ടങ്കീസ്സിന്‍റെ(കംങ്കൂസ്) അറ്റത്ത് കൊരുത്തിടണം. ടങ്കീസ്സിന്‍റെ മറ്റെ അറ്റം കൈയ്യില്‍ പിടിച്ചുകൊണ്ടു മറഞ്ഞു നില്‍ക്കുക.കഞ്ചാവു കം ശര്‍ക്കരയുടെ വാസനയടിച്ച് ഒറ്റയാന്‍ വന്ന് ആര്‍ത്തിയോടെ ഉണ്ട എടുത്തു വിഴുങ്ങും, അപ്പോള്‍ ടങ്കീസ് അയച്ചു വിട്ടുകൊണ്ടിരിയ്‌ക്കണം.അങ്ങനെ ഉണ്ടയും ടങ്കീസ്സും ആനയുടെ വയറ്റില്‍ എത്തും , പിന്നെ അല്പ സമയത്തിനുള്ളില്‍ ആന മയങ്ങി അവിടെ നില്‍ക്കും, ചിലപ്പോള്‍ ഏതെങ്കിളും മരവും ചാരി കഞ്ചാവിന്‍റെ ലഹരിയില്‍ അങ്ങനെ കിറുങ്ങി അങ്ങു നില്‍ക്കും , ഒരു രാത്രി മുഴുവനും.നേരം വെളുക്കാറാവുമ്പോള്‍ പിണ്ഡമിടും,ആ പിണ്ഡത്തില്‍ കൂടി ടങ്കീസ്സിന്‍റെ ഒരറ്റം പുറത്തു വരും. ആ അറ്റവും പോയി എടുക്കുക. പിന്നെ എല്ലാം എളുപ്പമായി, നമ്മുടെ ഒറ്റയാന്‍ ദാ ടങ്കീസ്സില്‍ കോര്‍ത്ത് കിടക്കുന്നു. പിന്നെ കൂട്ടികെട്ടി പിടിച്ചു കൊണ്ടിങ്ങു പോരുക.
Subscribe to:
Post Comments (Atom)
6 comments:
എന്തേ ആനയ്‌ക്ക് ഹിന്ദു പേരുകള്‍ മാത്രം ഇടുന്നു.കേശവന്‍, പത്മനാഭന്‍,നീലകണഠന്‍,ഗൗരി,ബാലകൃഷണന്‍.എന്തുകൊണ്ട് മുസ്ലിം, കൃസ്ത്യന്‍ പേരുകള്‍ വരുന്നില്ല, അല്ലെങ്കില്‍ ഒരു മതത്തിലും പെടാത്ത പേരുകള്‍ വരുന്നില്ല.
ഗൊള്ളാം ഗഡീ ഫുദ്ധി. അടുത്ത ച്വോദ്യം: കൊക്കിനെ പിടിക്കാനുള്ള എളുപ്പവഴി എന്ത്? എന്തുകൊണ്ട്?
ഏറനാടാ
ഒട്ടുമിക്ക പേര്‍ക്കും അറിയാമെങ്കിലും അറിയാത്തവര്‍ക്കായി.
ആദ്യം നല്ല കൊക്കിനെ കണ്ട് പിടിക്കുക. പമ്മി പമ്മി കൊക്കിന്റെ അടുത്തെത്തുക. കൊക്ക് പറന്ന് പോകാതിരിക്കാന്‍ അതിന്റെ കാലില്‍ ചവിട്ടിപ്പിടിക്കുക. എന്നിട്ട് അതിന്റെ ഉച്ചിയില്‍ നല്ല വെണ്ണ വെയ്ക്കുക. വെയിലേറ്റ് ചൂടായി അത് ഒലിച്ച് കണ്ണില്‍ വീഴും. കണ്ണ് കാണാതെ കൊക്ക് “ആലിലക്കണാ...” പാടുമ്പോള്‍ നേരേചെന്ന് പിടിക്കുക.
എന്റെ ഡിങ്കാ നമിച്ചിരിക്കുന്നു
വെണ്ണ വയ്ക്കാന്‍ പോകുമ്പോള്‍ കൊറ്റിയുടെ കാലില്‍ ചവുട്ടി പിടിക്കണമെന്നുള്ളത് പുതിയ അറിവാണ്. ഞാന്‍ അത്ഭുതപെട്ടിരുന്നു .ഹാവൂ ഇപ്പോള്‍ സമാധാനമായി
പോസ്റ്റും, ഡിങ്കന്റെ കമന്റും...!!
ചിരീച്ചു വശായി.
കൊള്ളാം ചുള്ളാ...
സിംഹത്തെ പിടിക്കാനുള്ള എളുപ്പവഴി
സിംഹങ്ങള്‍ ഉണ്ടാവാന്‍ സാധ്യതയുള്ള കാടുകളിലൂടെ വെറുതെ അലഞ്ഞ് നടക്കുക. സിംഹത്തിന് ഫുഡിന്റെ സ്മെല്ല് കിട്ടാനായി പെര്‍ഫ്യൂം ഉപയോഗിച്ചാല്‍ നല്ലത്. ഇരയെ കാണുമ്പോള്‍ സിംഹം വായും തുറന്ന് ഓടി വരും. അപ്പോള്‍ തുറന്ന വായിലൂടെ കയ്യിട്ട് വയറിനകത്തൂടെ വാല് വലിച്ചെടുക്കുക. ആ വാല് ഏതെങ്കിലും മരത്തില്‍ കെട്ടി ഉച്ചത്തില്‍ അലറുക... (അലറിയില്ലെങ്കിലും കുഴപ്പമില്ല)
Post a Comment