പഴയ കാലത്തെ പെട്രോമക്സ്സ`, അത് കല്യാണരത്രികളിലും, ഉല്‍സവസ്ഥലങ്ങളിലും, എന്തിനധികം തവളപിടുത്തക്കാരുടെ കൈയ്യില്‍ പോലും പൂനിലാവുപരത്തി വിലസ്സിയിരുന്നു. എങ്കിലും ഇന്ന് അവന്‍ ഒരു വംശ നാശം സംബ്ഭവിച്ച ജീവിയാണ`. വംശ നാശം സംഭവിച്ച മറ്റു ചില സാധനങ്ങള്‍ എന്‍റെ മനസ്സില്‍ വരുന്നത് താഴെ കൊടുക്കുന്നു.
നിങ്ങള്‍ക്കും ധാരാളം ഇത്തരം സാധനങ്ങളെ ഓര്‍മ്മ വരും, ഇങ്ങോട്ടറിയിച്ചാല്‍ അതും കൂടിചേര്‍ത്ത് ലിസ്റ്റ് വലുതാക്കാമായിരുന്നു. ഞാന്‍ ഇത്തരം വസ്തുക്കളുടെ ഫോട്ടോ കളറ്റു ചെയ്യുകയാണ`, കിട്ടുന്ന മുറയ്‌ക്ക് വിവരണത്തോടു കൂടി പോസ്റ്റ് ചെയ്യാം.
കേരളജീവിതത്തില്‍ നിന്നും അപ്രത്യക്ഷമായതും, അപ്രത്യക്ഷമായിക്കൊണ്ടിരിയ്ക്കുന്നതു മായചില നിത്യോ ഉപയോഗ സാധനങ്ങള്‍:-
പാക്കു വെട്ടി, വെറ്റില ചെല്ലം,ചുണ്ണാമ്പു കൊറണ്ടി,ഇടികല്ല്,കരി ഇസ്‌തിരിപ്പെട്ടി, ഉറി, കല്ലിലും മരത്തിലു മുള്ള ഉരല്‍, ഉലക്ക, മണ്‍ കലം, പത്തായം, അരിപ്പെട്ടി, മന്നു കട്ടി( സാധനങ്ങള്‍ തൂക്കി നോക്കാന്‍), പറ (നെല്ലളക്കാന്‍), നിലം തല്ലി, ഉറ്റാലു`(മീന്‍ പിടിയ്‌ക്കാന്‍),പാക്കു ചാടി (അടയ്‌ക്ക വെള്ളത്തിലിട്ടു വയ്‌ക്കാന്‍), ചീനഭരണി, തടി കപ്പി (കിണറ്റില്‍ നിന്നും വെള്ളം കോരാന്‍),വാള്‍വ് റേഡിയോ, ഗ്രാമഫോണ്‍ റെക്കാഡ്, ചാക്കു സൂചി, പാതള കരണ്ടി,കോടാലി, റാന്തല്‍ വിളക്ക്, കുപ്പി വിളക്ക്, മത്ത് (തൈരുകലക്കി വെണ്ണയെടുക്കാന്‍), നിലത്ത് ഇരിയ്‌ക്കുന്നതിനുള്ള പലക, വിളക്കു കത്തിയ്‌ക്കുന്ന പുന്നക്ക എണ്ണ, ചാവി കൊടുത്തൊടുന്ന വാച്ചുകള്‍, കയ്യാല, നിലം ഉഴുവുന്ന കലപ്പ,മരമടിപലക, ചക്രം(വെള്ളം തേകാന്‍), കോരുപാള (വെറ്റില കൊടിയ്‌ക്ക് വെള്ളം കോരനുള്ള ഒരു സംവിധാനം), മര ചക്ക്, കല്ലു ചക്ക്, ഓല മേഞ്ഞ വീട്- അതിലുള്ള മോന്തായം,കാള വണ്ടി, നാരായം, എലി നാഴി(എലിയെ പിടിയ്‌ക്കാന്‍ മുളയില്‍ ഉണ്ടാക്കുന്നത്),ഇടങ്ങഴി,- പക്ക, - നാഴി,- ഉരിയ (അരി അളക്കാന്‍),ആമത്താഴ്,ശീല പെട്ടി,ഉപ്പുമൊരിക, തുടുപ്പ്, നിലത്തു വച്ച് തിരുകുന്ന ചിരക, വല്ലം,ഓലക്കുട,തൊപ്പിക്കുട, വീശറി, സ്ലേറ്റ്, ട്രങ്കുപെട്ടി,മെതയടി,ഭസ്‌മചട്ടി,ഉമിയ്‌ക്കരി തൊട്ടി, കല്‍തൊട്ടി, .....പിന്നെയും പിന്നെയും (നിങ്ങള്‍ പറയുക)
ഇത്തരം സാധനങ്ങള്‍ നിങ്ങള്‍ക്കുണ്ടങ്കില്‍ അല്ല വെറുതെ നിങ്ങളുടെ വീട്ടില്‍ കിടന്നു നശിയ്ക്കുന്നുണ്ട്ങ്കില്‍ ചുന്മാ ഒരു സെറ്റങ്ങു സൂക്ഷിച്ചു വയ്‌ക്കുക. വീട്ടില്‍ കളറ്റബിള്‍ ഐറ്റമായി ഏതെങ്കിലും മുലയില്‍ വയ്‌ക്കാം. ചിലതെല്ലാം മുറ്റത്തോ , ഗാര്‍ഡനിലോ വച്ചു പിടിപ്പിയ്‌ക്കാം. വരുന്ന തലമുറയ്‌ക്കു കാണുകയും ചെയ്യാം, ചിലപ്പോള്‍ പിന്നെ നല്ല വിലയ്‌ക്ക് വല്ല വട്ടനും വന്നു ചാടിയാല്‍ വിറ്റു കാശാക്കുകയം ആകാം.
Subscribe to:
Post Comments (Atom)
8 comments:
കെല്‍ട്രോണിന്റെ ആ ഒറ്റബാന്‍ഡ് റേഡിയോ
അരിപ്പെട്ടി
പാക്കുവെട്ടി
പാടങ്ങള്‍
പറമ്പുകള്‍
തെങ്ങ്
നെല്ല്
നല്ല മനസ്സുള്ള മനുഷ്യര്‍ (ഞാനൊക്കെയുണ്ട് ഇപ്പോഴും, എന്നാലും...)
പ്രീമിയര്‍ പദ്‌മിനി കാര്‍
ലാംബിയുടെ സ്കൂട്ടര്‍
ബീയെസ്സേയുടെ വലിയ സൈക്കിള്‍
ആ സൈക്കിളില്‍ വെക്കുന്ന വെല്‍കം എന്ന് നെയ്തെഴുതിയ പ്ലാസ്റ്റിക് പെട്ടി
വെല്‍ക്കം എഴുതിയ വട്ടത്തിലുള്ള കസേരകള്‍
ചാരുകസേര
പലചരക്കുകടകള്‍
ചാക്കുനൂല്‍
വല്ലം
കുട്ട
കുട്ടകം
വരയുള്ള അണ്ടര്‍വെയര്‍ (സോറി, എഴുതാതിരിക്കാന്‍ പറ്റുന്നേ ഇല്ല-അന്യം നിന്നുപോയി)
ശാലീന സുന്ദരന്മാര്‍ (ഞാനൊക്കെയുണ്ട് ഇപ്പോഴും, എന്നാലും)
ശാലീന സുന്ദരികള്‍ (തല്ലിയാല്‍ വിവരമറിയും)
വെച്ചുവാണിക്കടകളിലെ തടിബസ്സുകള്‍
ഉഴുന്നാട
മരണക്കിണര്‍
ചായക്കട
ബിസ്മിയുടെ പേന
ബ്രില്ലിന്റെ മഷിക്കുപ്പി
ലൈഫ് ബോയിയുടെ ആ കട്ടിയുള്ള പതയില്ലാത്ത ചുവന്ന സോപ്പ്
ചെമ്മണ്‍ പാതകള്‍
ശുദ്ധവായു
നല്ല മണ്ണ്
പശു
കോഴി
.....
.....
(സെന്റിയായി)
അദ്ധ്യാപകര്‍ ക്ലാസ്സില്‍ ഉപയോഗിച്ചിരുന്ന ചൂരല്‍,
വയലുകളിലേക്ക് കിണറ്റില്‍ നിന്ന് വെള്ളമൊടുക്കാനുപയോഗിക്കുന്ന ഏത്താംകൊട്ട,
വെള്ളം ഒഴിച്ചുവെക്കുന്ന കിണ്ടി,
പുഴുങ്ങിയ നെല്ല് വറുത്ത് ഇടിച്ച് അവല്‍ ഉണ്ടാക്കാനുപയോഗിക്കുന്ന റാട്ട,
ഉലക്ക,
ഒരു പൈസ മുതല്‍ ഇരുപത് പൈസ വരെയുള്ള നാണയങ്ങള്‍.
വായിച്ചപ്പോള്‍ ഓര്‍മ്മ വന്നത്..
ജലചക്രം
ഓലപന്ത്
ഓലപ്പുര
കുട്ടിയും കോലും
സാറ്റ് കളി
കല്ലു കളി
പഴയ ചെരുപ്പ് വെട്ടി ചക്രം ഉണ്ടാക്കി അതു വെച്ചുള്ള വണ്ടി
ഉത്സവത്തിനു വാങ്ങാന്‍ കിട്ടുന്ന നീളമുള്ള മഞ്ഞപ്പിടിയും അറ്റത്ത് ചക്രവും കറങ്ങുന്ന കിളികളുമുള്ള വണടി (പണ്ട് പതിവായി ആലുവാ ശിവരാത്രിക്ക് വാങ്ങുമായിരുന്നു. കഴിഞ്ഞ വര്‍ഷം ചേട്ടന്റെ കുട്ടിക്ക് വാങ്ങിക്കൊടുക്കാമെന്നു കരുതി കുറെയന്ന്വേഷിച്ചു, കിട്ടിയില്ല)
മുറം (ഇപ്പോ പ്ലാസ്റ്റിക് മുറം കിട്ടും)
ഗള്‍ഫുകാര്‍ വരുമ്പോള്‍ കൊണ്ടുവരുമായിരുന്ന ഹാപ്പി എന്നെഴുതിയ ടീഷര്‍ട്ട് (അതൊരെണ്ണം കിട്ടാന്‍ പണ്ട് കുറെയാഗ്രഹിച്ചിട്ടുണ്ട്, എന്തോ എനിക്ക് കിട്ടിയ ഗള്‍ഫ് സമ്മാനങ്ങളില്‍ അതൊരിക്കലും വന്നില്ല)
ഉന്തു വണ്ടി (കൈ വണ്ടി)
ഉപ്പു ചാക്ക്
അമ്മൂമ്മ, അപ്പൂപ്പന്‍ വിളികള്‍
കൊയ്ത്ത്, പിന്നെ അതുമായി ബന്ധപെട്ട എല്ലാം കൊയ്ത്തു പാട്ടടക്കം
കല്ലു സോഡ
നാരങ്ങാ മിഠായി
ഗ്യാസ് മിഠായി
ചവ്വ് മിഠായി (ബാക്കിയുള്ളവരൊക്കെ ഇതിനു എന്തു പേരാണാവോ വിളിച്ചിരുന്നത്)
ചുവന്ന നിറത്തിലുള്ള സ്പോഞ്ച് പോലിരിക്കുന്ന നല്ല മധുരമുള്ള വേറൊരു മിഠായി
അട്ടാണി
കല്ല് സ്ലേറ്റും പെന്‍സിലും
മരപ്പലക വെച്ചടക്കുന്ന പീടികകള്‍
തേങ്ങ കുട്ട (ഇപ്പോ ഇരുമ്പാ)
വാഴപിണ്ടി വെച്ചുണ്ടാക്കുന്ന ചങ്ങാടം (മഴയത്തു വെള്ളം കേറുമ്പോള്‍ .. ഹോ..)
ഞാന്‍ സെന്റിയായി.. ഇനീം ആലോചിക്കാന്‍ എനിക്ക് വയ്യ.. :-(
വക്കാരീ..
വരയുള്ള അണ്ടര്‍വെയര്‍ വേണമെങ്കില്‍ ഇങ്ങു ചെന്നൈക്ക് വന്നാ മതി.. ഇവിടെ ടി നഗറില്‍ കിട്ടും :-)
പാതാളക്കരണ്ടി
തേന്‍നിലാവ് എന്ന 10 പൈസ മീഠായി
പൂരത്തിന് വായിലാകെ ചൊകപ്പാകണ “ചോന്നകളര്” മിഠായിക്കോല്
കഞ്ഞി കുടിക്കണ പ്ലാവില കയില്
ചിരട്ടക്കുഴില്
വിഴിവിന് കൈനീട്ടം ഇട്ട് വെയ്ക്കണ “മടിശീല”
സഞ്ചി
ഇറയത്ത് ഞാത്തിയിടണ ഭസ്മക്കൊട്ട.
ഈറനുടുത്ത് വെള്ളമിട്ടുവീഴുന്ന കുളിമടപിന്നിയിട്ട് വഴീലൂടെ പോണ കൊച്ചുങ്ങള്‍ (നിന്റെ തുമ്പ് കെട്ടിയിട്ട...എന്താ പാട്ട്)
നെല്‍കൃഷി
കുളത്തിലെ നീര്‍ക്കോലി (ഒക്കെ വിഷാ ഇപ്പോള്‍)
പിന്നെ നാട്ടുകാരുടെ നല്ല തല്ല് (അയല്‍ വക്കത്ത് കള്ളന്‍ കേറ്യാലും സീരിയല്‍ തീരാതെ പുറത്തിറങ്ങില്ലല്ലോ)
കേരളയ ജീവിതത്തില്‍ ഒരിയ്‌ക്കല്‍ കൃഷി വളരെ പ്രധാനപ്പെട്ട ഒന്നായിരുന്നു.പലവിധ നാടന്‍ കൃഷികള്‍, പിന്നെ പോകപോക അതെല്ലാം തീര്‍ന്നു.ഇപ്പോള്‍ ദരിശു ഭൂമിയും റബ്ബറും മാത്രം.ഇങ്ങനെ അപ്രത്യഷമായികൊണ്ടിരിയ്‌ക്കുന്ന ചില നാടന്‍ ഭഷ്യ വിളകുളുടെ ഒരു ലിസ്റ്റ് താഴെ കൊടുക്കുന്നു.( എന്‍റെ ഓര്‍മ്മയില്‍ വരുന്നത്), എനിയ്ക്കറിയാം തീര്‍ച്ചയായും നിങ്ങള്‍ക്കും കാണും ഇതുപോലുള്ള മറ്റുചില ഐറ്റംസ്.
കാച്ചില്‍,ചേന,നനകിഴങ്ങ്,ചെറുവള്ളിക്കിഴങ്ങ്,
ചുണ്ടക്കായ്, ഉരുണ്ട പാവയ്‌ക്ക,തകര,മരകുമിള്‍, അരികുമിള്‍,
കാരയ്‌ക്ക, പുളിഞ്ചിക്ക , അയണിചക്ക, നാടന്‍ ചക്ക, വരിക്ക ചക്ക,
എള്ള്, പയറ്,കരനെല്ല്.
തെറ്റിപ്പഴം, അമൃത്, അത്തിപ്പഴം,അഗസ്തിപ്പൂവ്,മുരുങ്ങാപ്പുവ്,നാടന്‍ ചീര,
പിന്നെ കേരളത്തീന്ന് അപ്രത്യക്ഷമായ ചിലതുണ്ട്
ദില്‍ബന്‍ (ഇപ്പോള്‍ ഉണ്ട് , പെട്ടെന്ന് അപ്രത്യ്ക്ഷായിക്കോളും)
കുറുമാന്‍
ഇടിവാള്‍
കുട്ടിച്ചാത്തന്‍
ബ.മ. ശ്രീജിത്ത് (ബഹുഅ മാന്യ എന്നതിന്റെയ അല്ലാതെ ബഡാ മണ്ഡന്‍ അല്ല)
ഇത്തിരിവെട്ടം
ദേവേട്ടന്‍
. . .
. .
. . .
. .
(മോളിലെ കുത്തില്‍ എല്ലാരും ഉണ്ട് ട്ടാ. എല്ലാ പ്രവാസികളും)
കയ്യിലുള്ളതൊക്കെ ഒരു ഫോട്ടോ ആല്‍ബം ഉണ്ടാക്കാമായിരുന്നു ആര്‍ക്കെങ്കിലും...
താങ്കളുടെ പുരാവസ്തു പോസ്റ്റില്‍ നാരായം എന്നു സൂചിപ്പിക്കുന്നതു നെല്ലു അളക്കുന്ന പാത്രത്തെയോ അല്ലെങ്കില്‍ എഴുത്താണിയോ? നെല്ലു അളക്കുന്ന
നാരായത്തെ പറ്റിയാണെങ്കില്‍ കൂടുതല്‍ അറിയണമെന്നുണ്ട.പി.പി.ജോയി.
Post a Comment