ഇന്നും ഒരു കല്യാണത്തില്‍ പങ്കെടുത്തു. കല്യാണ തലെ ദിവസത്തെ ഒത്തുചേരല്‍. ഹിന്ദുക്കളുടെ വിവഹമാണങ്കിലും തലെ ദിവസം ബിരിയാണിയും ചിക്കന്‍ കാലും തന്നെ ഇപ്പോള്‍. ബിരിയാണി അല്ലങ്കില്‍ നെയ്ച്ചോര്‍,ചിക്കന്‍ സാമ്പാര്‍. ഇനി കല്യാണം കഴിഞ്ഞിട്ട് നാളെ വൈകുന്നേരവും ചുറ്റുവട്ടത്തുള്ളവര്‍ക്കും അടുത്തഅ ആളുകള്‍ക്കും കാണും വീണ്ടും തീറ്റിയും കുടിയും. പണ്ടു് കല്യാണവും സദ്യയുമൊന്നും ഇങ്ങനെ അല്ല , ജീവികള്‍ ഹിന്ദുക്കളുടെ മാരേജിന` ഇല്ല, ഐ മീന്‍ നോ മീന്‍ങ്കറി, ചിക്കന്‍. അന്നെല്ലാം തലെ ദിവസം വയ്കുന്നേരം ഏര്‍പ്പാട് ഒന്നുമില്ല.രാത്രിയില്‍ കല്യാണ പെണ്‍വ്വീട്ടില്‍ കല്യാണ സദ്യ ഒരുക്കം തുടങ്ങും.അയല്‍ക്കാരും ബന്ധുക്കളുമെല്ലാം സഹായത്തിനു കൂടും. അതു വളരെ രസകരമായ ഒരേര്‍പ്പാടാണ`. ചിലര്‍ രഹസ്യമായി രണ്ടു പെഗ് വീശും. (അന്ന് പെഗ് ഒന്നും ഇല്ലടെ രണ്ടു ക്ലാസ് പട്ട അടിയ്ക്കും). നാടന്‍ ചാരയത്തിനെ പട്ടയെന്നു പറയും. ഞാന്‍ ചെറുതായിരുന്നപ്പോള്‍ പട്ട വയ്ക്കുന്ന സ്ഥലം കണ്ടിട്ടുണ്ടു`. റോഡില്‍ താഴെ കടയ്ക്കാടിന്റെ ഇടയില്‍. ബാര്‍ ഓണര്‍ റോഡിലങ്ങനെ കറങ്ങിക്കറങ്ങി നില്‍ക്ക്ക്കും.വേണ്ടവര്‍ കറക്കക്കാരന്റെ മുമ്പില്‍ കൂടി നടന്നങ്ങു പോയാല്‍ മതി, ആവശ്യ്ക്കാരനും വില്‍പ്പനക്കാരനും ഒറ്റ അക്ഷരം പറയാതെ മനസ്സിലിരിപ്പു മനസ്സിലാകും.കടയ്ക്കാടിന്റെ ഇടയില്‍ നിന്നും കുപ്പി പൊക്കി, ചെറിയ ക്ലാസ്സില്‍ ഒഴിച്ച് അങ്ങോട്ടു കൊടുക്കുന്നു ദാ ആ സ്പീഡില്‍ വായില്‍ ഒഴിച്ചിട്ട് ക്ലാസ് തിരികെ കൊടുക്കുന്നു. അന്നെല്ലാം ഈ ക്ലാസ്സില്‍ ഭയങ്കര കമ്യൂണിസമുണ്ട്, ജാതി മത വയസ്, വര്‍ഗ്ഗ ,തൊഴില്‍ ഒന്നും ഭേദമില്ലാതെ ഏവരെയും ഈ ക്ലാസ് കാണുന്നു, എങ്ങനെയെന്നുച്ചാല്‍, കുടിയ്മ്മാരും അവരുടെ വായും മാറിക്കൊണ്ടിരുന്നാലും, ക്ലാസ് ഒരിയ്ക്കലും കഴുകേണ്ടതില്ല.കുടിയ്മ്മാരെ കണ്ടാല്‍ വില്‍പ്പനക്കാര്‍ക്ക് അറിയാവുന്നതുപോലെ ,
പണ്ടു ടാക്സിക്കാര്‍ക്കു യാത്രക്കാരെ കണ്ടാലും തിരിച്ചറിയാമായിരുന്നു. ടാക്സി വിളിയ്ക്കാമെന്ന് വിചാരിച്ച് ടാക്സി സ്റ്റാന്‍ഡില്‍ കൂടി കുനിഞ്ഞു പോയാലും അവന്മാര് നിങ്ങളുടെ പുറ്കേ വന്നു കൂടിക്കൊള്ളും. (ടേ ഇപ്പോഴത്തെ ടാക്സ്സിക്കാരല്ല, പണ്ടത്തെ മാര്‍ക്കു II കറുപ്പും മഞ്ഞയുമുള്ള അംബാസ്സഡര്‍ കാറു കാരെ- അപ്പു പിള്ള, കുട്ടന് നായര്‍, വാസ്സു ഡ്രൈവരുമാരുള്ള കാലം, അന്തകാലത്ത് ആട്ടോ റിക്ഷയെ കിടയാത്) . ഇനി റിയലി നമുക്ക് ടാക്സ്സിയെ വേണ്ട, വെറുതെ അവന്മാരെ ഒന്ന് ആക്കാന്‍ ഏല്ലാ ടാക്സ്സിയിലും തുറിച്ചു നോക്കി നടന്നാലും ഒരുത്തനും നമ്മെ മൈയിഡ് ചെയ്യില്ല, ഓട്ടം കിട്ടാതിരിയ്ക്കുമ്പോള്‍ അവര്‍ ടെലിപ്പതി പ്രാക്ടീസ് ചെയ്യുകയായിരിക്കും.
പറഞ്ഞു വന്നത കല്യാണക്കാര്യമല്ലേ അതു പറയാം.
പണ്ടു` എന്റെ ഒരു ബന്ധു വീട്ടില്‍ തലെ ദിവസമേ കല്യാണത്തിനു പോയി. സ്ഥലം ഇലക്ടിസിറ്റിയില്ലാത്ത സിറ്റി ആണ`. ധാരാളം പെട്രോമാക്സ്സുകള്‍ കരുതീട്ടുണ്ട്, ഏല്ലാത്തീന്നും ശൂഊ എന്നോരു ശബ്ദം സദാകേട്ടുകൊണ്ടിരിയ്ക്കും.പിന്നെ കൂടെ ക്കൂടെ ഇതിന്റെ വിദ്ഗ്ദ്ധനും സ്ഥലത്തെ പ്രധാന ദിവ്യനു മായ ഒരണ്ണന് വന്ന് ഈ പെട്രോമാക്സ്സിനെ പൊക്കിയെടുത്ത് തറയില്‍ വച്ച് ഉടുത്തിരിയ്ക്കുന്ന കയിലി (തിര്വോന്തരം പേശ) മടക്കിക്കുത്തി ,മുന്പില് കുത്തിയിരുന്ന് ശിക്, ശിക്, ശികാ ഏന്ന് കൂറേ നേരം ഒരു പ്രയോഗമുണ്ടു`, പെട്രോ മാക്സ്സിന` കാറ്റടിയ്ക്കയാണ`. കാറ്റ് കിട്ടിയാല്‍ പിന്നെ കുഴപ്പമില്ല, പൂര്‍വ്വാദികം ശക്തിയായി,ഹൈ വോള്‍ട്ടേജില്‍ കത്തിക്കോള്ളും. ഈ പെട്രോള്‍ മാക്സ്സിന്റെ പൂവ് അന്നെല്ലാം എനിയ്ക്ക് ഒരു പ്രശ്നമായിരുന്നു. ആലോചിച്ച് ആലോചിച്ച് തല പുകഞ്ഞു പോയ കാര്യം, തൊട്ടാല്‍ പൊടിഞ്ഞു പോകും, പക്ഷേ എത്രകത്തിയാലും ഒരു കുഴപ്പവുമില്ല. നല്ല വെള്ള വെട്ടത്തില്‍ കത്തുന്ന പൂവ്.എങ്കിലും ചിലപ്പോള്‍ ഈ പൂവ് ഒന്നും ക്ലാവി കത്തും കാറ്റു കുറയമ്പോഴോ, മണ്ണെണ്ണ കുറയുന്‍പോഴോ, അല്ലങ്കില്‍ അതിനു തോന്നുമ്പോഴോ, ഉടന്‍ ന്മ്മുടെ അണ്ണന് ഓടി യെത്തി അതിനെ ശരിയാക്കും, പിള്ളേര് കമ്പൂട്ടര് അടിച്ചു കുഴയ്ക്കുമ്പോള്‍ പി.റ്റി. കം ഐ.റ്റി, സാര്‍ വന്നു കുത്തുന്നതുപോലെ, അപ്പോള്‍ കാണികളായ നമ്മള്, ടീച്ചര്‍ മാരെ പോലെ അന്തം വിട്ട് കുന്തം വിഴുങ്ങീട്ട് ചുറ്റും നോക്കിനില്‍ക്കുകയും ചെയ്യും.
പറഞ്ഞു വന്ന കല്യാണക്കാര്യം . പറയാം
(കുറേ നേരോണ്ടേ നീ പറയാന്‍ തുടങ്ങീട്ട് , പോടെ മറയത്ത്)
അല്ല, ദാ തീര്‍ന്നു,
അങ്ങന പാചകസ്ഥലത്ത` കെട്ടിത്തൂക്കീരുന്ന ഒരു പെട്രോ മാക്സ്സ് ശൂ ശബ്ദം കുറഞ്ഞു കുറഞ്ഞു വന്നു അങ്ങ് ക്ലാവി കത്താന്‍ തുടങ്ങി, അതായത് കത്തിക്കൊണ്ടിരുന്ന വെള്ള പുവിനു മഞ്ഞ തീ പിടിച്ച പോലെ, സമയം നേരം വെളുക്കാറായി, നമ്മുടെ കാറ്റാടി അണ്ണനെ കാണാനുമില്ല, (അണ്ണന് ഉള്ള കാറ്റു പോയി എവിടയോ കിടന്നുറക്കം തുടങ്ങിയിരുന്നു ) അടുപ്പില്‍ പ്രദമന് (അട പായസ്സം എന്നതേ മലബാറു കാരാ) തിളച്ചു പരുവം പിടിച്ചു വരുന്നു.
എന്റെ ഒരു കൊച്ചപ്പന് -ആളു` ഒരു അര രസികനും രണ്ടു ക്ലാസ് അടിയ്ക്കുന്നവനും ആയിരുന്നു.- വിളിച്ചു പറഞ്ഞു
ഏല്ലാം കൂടി കത്തിപ്പിടിയ്ക്കും മുമ്പ് ആ കുന്ത്രാണ്ടമെടുത്താ വെള്ളത്തില്‍ മുക്കെടാ കോവാലാ
ഇതു കേള്‍ക്കാത്ത താമസം കോവാലന് (പചകസ്ഥലത്തേയ്ക്കു വെള്ളം കോരിക്കൊണ്ടു വന്ന കോവലന്) നമ്മുടെ ക്ലാവി കത്തുന്ന പെട്രോള്‍ മാക്സ് തൂക്കി എടുത്തു` അടുത്തു വെള്ളം നിറച്ചു വച്ചിരുന്ന കുട്ടവത്തിലേയ്ക്കിട്ടുകളഞ്ഞു.
Subscribe to:
Post Comments (Atom)
6 comments:
അതേതായാലും വെള്ളം നിറച്ച കുട്ടകത്തിലേയ്ക്കിട്ടതു നന്നായി. പ്രധമനിലേയ്ക്കിട്ടില്ലല്ലോ.
പഷ്ട്ട്.
"ഠോ !!!" സുല്ലിന്റെ പണി ഏറ്റെടുത്തതല്ല...പെറ്റ്രോമാക്സ് പൊട്ടിയതാ...
സദ്യയ്ക്ക്, പെട്രോമാക്സ് സ്പെഷല്‍ കൊടുത്തോ?
നല്ല രസമുണ്ട് ട്ടോ ഈ കൊപ്രാക്കൂട്ടിലെ വിസ്മയങ്ങളൊക്കെ വായിക്കാന്‍!
ഈ പെട്രോമാക്സ് / ടാക്സി / സദ്യപ്പണി /ടീവി ആന്റിന ഒക്കെ വായിക്കുമ്പോള്‍ കഴിഞ്ഞുപോയ സ്വന്തം ജീവിതം തന്നെ റീപ്ലേ ചെയ്യുന്നപോലെ തോന്നുന്നു!
ആ ആനേപ്പിടിച്ച് ഡങ്കീസില് കോര്ത്തിടുന്നതും രസായി.
ഡിങ്കന് പിടിച്ച കൊക്ക് ആലിലക്കണ്ണാ എന്നു പാടിയതും അടിപൊളി!
പറഞ്ഞപോലെ, ഈ ചീനഭരണിയ്ക്ക് എന്തിനാ രണ്ടു നിറം? അതും എപ്പോഴും കീഴെ പകുതി വെള്ളയും മേലെ മഞ്ഞയും? ആകെ ആലോചനയിലായി...
മൊത്തത്തില്‍ ഈ ബ്ലോഗൊക്കെ അരിച്ചുപെറുക്കി വായിച്ചുകൊണ്ടിരിക്കുന്നു ഇപ്പോള്‍.
തണുപ്പന്വീടേ, ഈ എഴുത്ത് നിര്‍ത്തരുതേ!
നല്ല രസികനെഴുത്തു്.
കഴുകാത്ത ഗ്ലാസ്സിലെ കുടിയും, പഴയ ടാക്സി ഡ്രൈവറന്മാരുടെ ടെലിപ്പതിയും, അണ്ണന്റെ കാറ്റടിയും ഒക്കെ നല്ല സരസമായ വിവരണങ്ങള്‍. :)
Post a Comment