ഒറ്റയ്ക്കു താമസിയ്ക്കുന്നവര്‍ക്ക് എളൂപ്പത്തില്‍ ഉണ്ടാക്കാവുന്ന ഒരു കറി.
വേണ്ട സാധനങ്ങള്‍
---------------------
ചെറുനാരങ്ങ- 25
പച്ചമുളക് - 25
ഇഞ്ചി - 100 ഗ്രാം
വെളുത്തുള്ളി - 20അല്ലി.
ഉപ്പു` -
മറ്റു വേണ്ട സാധനങ്ങള്‍
---------------------------
വൃത്തിയുള്ള ഈര്‍പ്പം ഒട്ടും ഇല്ലാത്ത ഒരു ഒഴിഞ്ഞ ഹോര്‍ലിസ് കുപ്പി.
ഈര്‍പ്പം ഒട്ടും ഇല്ലാത്ത ഒരു കത്തി.
ഈര്‍പ്പം ഒട്ടും ഇല്ലാത്ത ഒരു കട്ടിംഗ് ബോര്‍ഡ്
തയ്യാറാക്കുന്ന വിധം
---------------------------
ചെറുനാരങ്ങ നല്ലവണ്ണം കഴുകി ഈര്‍പ്പ മില്ലാത്ത തുണികെണ്ടു തുടച്ച് ഉണക്കിയെടുക്കുക.
അത്തരം ചെറുനാരങ്ങ നാലായികീറിയെടുക്കുക.
ഇഞ്ചി തൊലി കളഞ്ഞു` ഈര്‍പ്പമില്ലാത്ത തുണികൊണ്ട് തുടച്ചെടുക്കുക.
ആ ഇഞ്ചി കഷ്ണങ്ങള്‍ ചെറുതായിട്ട് അരിഞ്ഞെടുക്കുക.
പച്ച മുളകും നീളത്തില്‍ കീറിയിടുക.
കുപ്പിയില്‍ ആദ്യം കുറച്ച് ഉപ്പ് വിതറുക. അതിനു മുകളില്‍ ഒരട്ടി കീറിയ ചെറുനാരങ്ങ ഇടുക,
പിന്നെ, മുളക് ,ഇഞ്ചി,വീന്‍ണ്ടും ഉപ്പ്,ചെറുനാരങ്ങ ക്രമത്തില്‍ കുപ്പി നിറയ്ക്കുക.
അടപ്പിട്ട് കുപ്പി അടയ്ക്കുക.മൂന്ന് ആഴ്ച ഒരു സ്ഥലത്ത് വെച്ചിരിക്കുക.ദിവസവും ഒരുപ്രാവശ്യം കുപ്പി കുലുക്കിക്കൊടുക്കുക.മൂന്നാഴ്ച ക്ഴിഞ്ഞിട്ട് ഉപയോഗിയ്ക്കാം.
പഴകുംതോറും കൂടുതല്‍ രുചിയുണ്ടാകും.ഒരിയ്ക്കലും ഈര്‍പ്പം കലരരുത്, നനഞ്ഞ സ്പൂണ്‍ ഉപയോഗിയ്ക്കരുത്.എന്നാല്‍ പൂത്തുപോകും.
8 comments:
വായിച്ഛ് കഴിഞപ്പോഴേക്കും വായില്‍ വെള്ളം നിറയുന്നു..
(ആദ്യ കമന്റ് ഡിലേറ്റായി..)
ഒരു സംശയം..വിനാഗിരി ചേര്‍ക്കാമൊ?..വിനാഗിരി ചേര്‍ത്താല്‍ പൂത്ത് പോകതിരിക്കില്ലേ?
നന്ദി മിസ്റ്റര്‍ ബലകൃഷ`ണന്‍,
വിനാഗിരി ഒഴിച്ചാല്‍ പൂത്തു പോകില്ല, പക്ഷേ രുചി പോകും,വിനാഗിരി കൃതൃമമായ്‌തിനാല്‍ തനി നാടന്‍ ആഹാരമായി കണക്കക്കുന്നില്ല.പിന്നെ ഒരു കുപ്പി വിനാഗിരി വാങ്ങാന്‍ പോകണ്ടേ? ഒറ്റയ്ക്കു` ലോഡ്‌ജ്, ഹോസ്‌റ്റല്‍ തുടങ്ങിയ സ്ഥലങ്ങളില്‍ താമസിയ്‌കുന്നവര്‍ക്ക് അതു` പ്രയാസമായി കണക്കാക്കുന്നു.
നന്ദി മൈ ഹോം...
വിനാഗിരിയും ചേര്‍ത്ത് ഇന്നലെതന്നെ അച്ഛാറിട്ട് വച്ഛിട്ടുണ്ട്...മൂന്നാഴ്ച്ച കഴിഞ് എടുത്തു നോക്കാം..നന്നായിരിക്കും എന്നാണ്‍ പ്രതീക്ഷ..
ഈ നാടന്‍ പാചകം കൊള്ളാമല്ലോ.
സന്തോഷ് പറഞ്ഞതുപോലെ വായിച്ചുകഴിഞ്ഞപ്പോള്‍ കൊതിവന്നു. ഇത്ര എളുപ്പം അച്ചാര്‍ ഉണ്ടാക്കാം എന്നറിഞ്ഞില്ല, എല്ലാവരും അച്ചാര്‍ പൌഡര്‍ ചേര്‍ക്കാനാണ് പറയുന്നത്.
ഈ അച്ചാര്‍ തീര്‍ച്ചയായും ഉണ്ടാക്കും.
ഇതുണ്ടാകാന്‍ വളരെ എളുപ്പമാണല്ലോ.
വായില്‍ കപ്പലോടിക്കാം ;)
ഞാനും ഉണ്ടാക്കി ;)
Post a Comment