.jpg)
ഒറ്റയ്ക്കു താമസിയ്ക്കുന്നവര്‍ക്ക് എളൂപ്പത്തില്‍ ഉണ്ടാക്കാവുന്ന ഒരു കറി.
വേണ്ട സാധനങ്ങള്‍
---------------------
ചെറുനാരങ്ങ- 25
പച്ചമുളക് - 25
ഇഞ്ചി - 100 ഗ്രാം
വെളുത്തുള്ളി - 20അല്ലി.
ഉപ്പു` -
മറ്റു വേണ്ട സാധനങ്ങള്‍
---------------------------
വൃത്തിയുള്ള ഈര്‍പ്പം ഒട്ടും ഇല്ലാത്ത ഒരു ഒഴിഞ്ഞ ഹോര്‍ലിസ് കുപ്പി.
ഈര്‍പ്പം ഒട്ടും ഇല്ലാത്ത ഒരു കത്തി.
ഈര്‍പ്പം ഒട്ടും ഇല്ലാത്ത ഒരു കട്ടിംഗ് ബോര്‍ഡ്
തയ്യാറാക്കുന്ന വിധം
---------------------------
ചെറുനാരങ്ങ നല്ലവണ്ണം കഴുകി ഈര്‍പ്പ മില്ലാത്ത തുണികെണ്ടു തുടച്ച് ഉണക്കിയെടുക്കുക.
അത്തരം ചെറുനാരങ്ങ നാലായികീറിയെടുക്കുക.
ഇഞ്ചി തൊലി കളഞ്ഞു` ഈര്‍പ്പമില്ലാത്ത തുണികൊണ്ട് തുടച്ചെടുക്കുക.
ആ ഇഞ്ചി കഷ്ണങ്ങള്‍ ചെറുതായിട്ട് അരിഞ്ഞെടുക്കുക.
പച്ച മുളകും നീളത്തില്‍ കീറിയിടുക.
കുപ്പിയില്‍ ആദ്യം കുറച്ച് ഉപ്പ് വിതറുക. അതിനു മുകളില്‍ ഒരട്ടി കീറിയ ചെറുനാരങ്ങ ഇടുക,
പിന്നെ, മുളക് ,ഇഞ്ചി,വീന്‍ണ്ടും ഉപ്പ്,ചെറുനാരങ്ങ ക്രമത്തില്‍ കുപ്പി നിറയ്ക്കുക.
അടപ്പിട്ട് കുപ്പി അടയ്ക്കുക.മൂന്ന് ആഴ്ച ഒരു സ്ഥലത്ത് വെച്ചിരിക്കുക.ദിവസവും ഒരുപ്രാവശ്യം കുപ്പി കുലുക്കിക്കൊടുക്കുക.മൂന്നാഴ്ച ക്ഴിഞ്ഞിട്ട് ഉപയോഗിയ്ക്കാം.
പഴകുംതോറും കൂടുതല്‍ രുചിയുണ്ടാകും.ഒരിയ്ക്കലും ഈര്‍പ്പം കലരരുത്, നനഞ്ഞ സ്പൂണ്‍ ഉപയോഗിയ്ക്കരുത്.എന്നാല്‍ പൂത്തുപോകും.