Sunday, March 25, 2007
ക ഖ ഗ ഘ ങ
എന്തെഴുതും ?.
എത്ര ആലോചിട്ടും ങൂ ഹും നഹിം ഹും - ഒന്നും കിട്ടുന്നില്ല.
മറ്റുള്ളവരുടെ എഴുത്തെല്ലാം വായിച്ചു-എല്ലാം കിഡിലന്‍, എല്ലാവരും -കാളിദാസന്മാര്-പിന്നെ പാണിനി- കൃഷ്ണ്ന് നായര്‍ സാര്‍ മറ്റു സാറന്മാര്,ഇവരുടെ കടികൊള്ളാതെ എങ്ങനെ മലയാളത്തില്‍ ബ്ലോഗും.?
വിട്ടു കളയാം-
പോയി ഉറങ്ങി,ഉറക്കത്തില്‍ തെളിഞ്ഞത്.
"ആവോം ബാല ഹത്തോം ക്യാഹൈ-"hello man what is that
"താലീസ് പത്രോം" [എഴുത്തോല]"
ക്യാ വോം ലിഖിതം"[എന്തോന്ന് എഴുതാനെടെ ഇവിടെ]
"ക ഖ ഗ ഘ ങ"
--പോരട്ടെ കമന്‍സ്--
Saturday, March 24, 2007
വേറുതേ ചെല്ലുവാന്‍ - നാടന്‍ ചെല്ലുകള്‍
Wednesday, March 21, 2007
കള്ളിന്റ കൂടെ കൊറിയ്ക്കാന്
വേണ്ട സാധനങ്ങള്‍
---------------------
കപ്പലണ്ടി വറുത്തു തൊലികളഞ്ഞത്
സാവള അല്ലങ്കില്‍ ചെറിയ ഉള്ളി ചെറുതായി അരിഞ്ഞെത്
പച്ച മുളക് ചെറുതായി അരിഞ്ഞത്
കുറച്ച് ഉപ്പ്
നിര്‍മ്മാണം
------------
മേല്‍ പ്പറഞ്ഞ ചെരുവകള്‍ ഒരുപാത്രത്തിലിട്ട് ഞവിടി ഇളക്കുക.
പിന്നെ ഒരു സ്പൂണ്‍ ഉപയോഗിച്ച് കഴിയ്ക്കുക.
(NB അല്‍പ്പം നാരങ്ങ നീരുകൂടിചേര്ത്താല് മറ്റൊരു രുചി കിട്ടും.)
Saturday, March 17, 2007
ഇത് എളുപ്പം ഉണ്ടാക്കാവുന്ന ഒരു നാടന്‍ പലഹാരമാണ`
വേണ്ട സധനങ്ങള്‍
--------------------
അരിപ്പൊടി
ശര്‍ക്കര
അവല്
തേങ്ങ തിരുവിയ്ത്
വാഴ ഇല
പാചക രീതി
--------------------
അരിപ്പൊടി ചെറിയ ചൂട് വെള്ളം ഉപയോഗിച്ച് കുഴച്ചെടുക്കുക
വേറെരു പാത്രത്തില്‍ ശര്‍ക്കര,അവല്,തേങ്ങ തിരുവിയത് കുഴച്ചെടുക്കുക
വാഴയിലയില്‍ കുഴച്ചെടുത്ത അരിപ്പൊടി കനം കുറച്ച് പരത്തുക
അതിനു മുകളില്‍ ശര്‍ക്കര കുഴച്ച മിശ്രിതം കനം കുറച്ചു വിതറുക
ഇങ്ങനെ പരത്തി എടുത്തത് ഇലയോടുകൂടി രണ്ടായി മടക്കുക
ശര്‍ക്കര മിശ്രിതം അരിമവ് പരത്തിയതിനു പുറത്തു പോകരുത്
ഈ ഇല അട കനലില്‍ ചുട്ടെടുക്കുക
അത് ഏറ്റവും രുചികരംഅല്ലെങ്കില് മണ് ചട്ടിയില്‍ ചുട്ടെടുക്കാംഅതിനും സൗകര്യമില്ലങ്കില്‍ ദോശകല്ല്,ചപ്പാത്തികല്ല് എന്നിവയിലും ചുട്ടെടുക്കാം
(അവല് ചേര്ക്കാതുണ്ടാക്കില് മറ്റൊരു നല്ല രുചി കിട്ടും)
Thursday, March 15, 2007
.jpg)
ഒറ്റയ്ക്കു താമസിയ്ക്കുന്നവര്‍ക്ക് എളൂപ്പത്തില്‍ ഉണ്ടാക്കാവുന്ന ഒരു കറി.
വേണ്ട സാധനങ്ങള്‍
---------------------
ചെറുനാരങ്ങ- 25
പച്ചമുളക് - 25
ഇഞ്ചി - 100 ഗ്രാം
വെളുത്തുള്ളി - 20അല്ലി.
ഉപ്പു` -
മറ്റു വേണ്ട സാധനങ്ങള്‍
---------------------------
വൃത്തിയുള്ള ഈര്‍പ്പം ഒട്ടും ഇല്ലാത്ത ഒരു ഒഴിഞ്ഞ ഹോര്ലിസ് കുപ്പി.
ഈര്‍പ്പം ഒട്ടും ഇല്ലാത്ത ഒരു കത്തി.
ഈര്‍പ്പം ഒട്ടും ഇല്ലാത്ത ഒരു കട്ടിംഗ് ബോര്‍ഡ്
തയ്യാറാക്കുന്ന വിധം
---------------------------
ചെറുനാരങ്ങ നല്ലവണ്ണം കഴുകി ഈര്‍പ്പ മില്ലാത്ത തുണികെണ്ടു തുടച്ച് ഉണക്കിയെടുക്കുക.
അത്തരം ചെറുനാരങ്ങ നാലായികീറിയെടുക്കുക.
ഇഞ്ചി തൊലി കളഞ്ഞു` ഈര്‍പ്പമില്ലാത്ത തുണികൊണ്ട് തുടച്ചെടുക്കുക.
ആ ഇഞ്ചി കഷ്ണങ്ങള്‍ ചെറുതായിട്ട് അരിഞ്ഞെടുക്കുക.
പച്ച മുളകും നീളത്തില്‍ കീറിയിടുക.
കുപ്പിയില്‍ ആദ്യം കുറച്ച് ഉപ്പ് വിതറുക. അതിനു മുകളില്‍ ഒരട്ടി കീറിയ ചെറുനാരങ്ങ ഇടുക,
പിന്നെ, മുളക് ,ഇഞ്ചി,വീന്ണ്ടും ഉപ്പ്,ചെറുനാരങ്ങ ക്രമത്തില്‍ കുപ്പി നിറയ്ക്കുക.
അടപ്പിട്ട് കുപ്പി അടയ്ക്കുക.മൂന്ന് ആഴ്ച ഒരു സ്ഥലത്ത് വെച്ചിരിക്കുക.ദിവസവും ഒരുപ്രാവശ്യം കുപ്പി കുലുക്കിക്കൊടുക്കുക.മൂന്നാഴ്ച ക്ഴിഞ്ഞിട്ട് ഉപയോഗിയ്ക്കാം.
പഴകുംതോറും കൂടുതല്‍ രുചിയുണ്ടാകും.ഒരിയ്ക്കലും ഈര്‍പ്പം കലരരുത്, നനഞ്ഞ സ്പൂണ്‍ ഉപയോഗിയ്ക്കരുത്.എന്നാല്‍ പൂത്തുപോകും.