Sunday, September 02, 2007

ഒരു തമാശക്കഥ

പണ്ട് ഒരിയ്‌ക്കല്‍ നടന്ന ഒരു കഥ യാണിത്.പറഞ്ഞ് പറഞ്ഞ് എന്‍റേ ചെവിയിലും എത്തി, ഞാന്‍ ഇപ്പോള്‍ നിങ്ങളോട് പറയുന്നു.

ഒരിയ്‌ക്കല്‍ ഒരു വയസ്സായ സ്ത്രീ ആലപ്പുഴനിന്നും ബസ്സില്‍ കയറി ,തിരുവ്വന്തോരത്തേയ്‌ക്ക് ടിയ്‌ക്കറ്റെടുത്തു.ഒരു കാല്‍ മണിയ്ക്കൂര്‍ കഴിഞ്ഞപ്പോള്‍ കണ്ട്‌ക്റ്ററോട് ചോദിച്ചു- അപ്പി തിരുവ്വന്തോരം മെഡിയ്‌ക്കല്‍ കോളേജ് എത്താറയോ?-

-അതിന്‌ ഇനിം ഒത്തിരി ഒത്തിരി പോണം- അവിടെ ഇരുന്നോളു മെഡിയ്‌ക്കല്‍ കോളേജ് എത്തമ്പോള്‍ പറയാം- കണ്ടക്റ്റര്‍ സാര്‍ മൊഴിഞ്ഞു.


പിന്നെയും കാല്‍ മണിയ്‌ക്കൂര്‍ കഴിഞ്ഞപ്പോള്‍ അമ്മച്ചി ചോദിച്ചു- മോനെ തിരുവ്വന്ത്വരം മെഡിയ്‌ക്കല്‍ കോളേജ് എത്തിയോ-- ഇല്ലമ്മച്ചി അതിന` ഇനി‌ം സമയം എടുക്കും.- അവിടെ അടങ്ങിയിരിയ്‌ക്ക് എത്തുമ്പോള്‍ പറയാം.- ഇപ്രാവശ്യം കണ്ട്ക്റ്റ്ര്‍ സാര്‍ അല്പം ചൂടായി പറഞ്ഞു.


കൊല്ലം കഴിഞ്ഞപ്പോള്‍ വീണ്ടും അമ്മച്ചി ചോദ്യം ആവര്‍ത്തിച്ചു. കണ്ടകറ്റര്‍ക്കും അടുത്തിരുന്നയാത്രകാര്‍ക്കും ക്ഷമകെട്ടു.കണ്ടകറ്റര്‍ ഇപ്രാവശ്യം അമ്മച്ചിയെ ചീത്ത പറഞ്ഞു{അന്ന് തിരുന്ത്വോരത്തുള്ള കണ്ടക്ടര്‍ സാറമ്മാര്‍ ബസ്സില്‍ കയറുന്ന യാത്രക്കരെ വിരട്ടുമായിരുന്നു.ഡ്രയ്‌വര്‍ സാറമ്മാര്‍ ബസ്സ് സ്റ്റോപ്പില്‍ വണ്ടി നിറുത്തുകയോ ആളിനെ കയറ്റുകയോ ചെയ്യുമായിരിന്നില്ല, അതിന്‍റെ പരിണിത ഫലമാണ` ഇന്നത്തെ കെ.എസ്.ആര്‍.റ്റി.സിയുടെ വിജയഗാഥ.}


ഏതായാലും നമ്മുടെ അമ്മച്ചി പിന്നെ ചോദ്യം ആവര്‍ത്തിച്ചില്ല.മിണ്ടാതെ സയഡു കാഴ്ചകളും കണ്ടങ്ങിരുന്നു.ആറ്റിങ്ങള്‍ സ്റ്റാന്‍റില്‍ ധാരളം യാത്രക്കാര്‍‍ കയറുകയും തല്ഫലമായി അമ്മച്ചി നില്‍ക്കുന്നയാത്രക്കാരുടെ അകത്താകുകയും ചെയ്തു.അങ്ങനെ ബസ്സ് തിര്വാന്തരം മെഡിയ്‌ക്കല്‍ കോളജിന്‍റ അവിടെ എത്തുകയും ചെയ്തുഅവിടെ മിയ്‌ക്കയാത്രക്കാരും ഇറങ്ങി.അങ്ങനെ അമ്മച്ചി ശ്വാസം നേരെ വിട്ട് അവിടെ തന്നെ ഇരുന്നു.വണ്ടി വിട്ടുപോയി.പാളയത്ത`എത്തിയപ്പോഴാണ` നമ്മുടെ അമ്മച്ചിയെ കണ്ടകറ്റര്‍ ശ്രദ്ധിയ്‌ക്കുന്നത്.അയ്യാളുടെ തലയില്‍ കൂടി കൊള്ളിയാന്‍ മിന്നി.ഇനി എന്തു ചെയ്യും, അമ്മച്ചിരടുത്ത് മെഡിയ്‌ക്കല്‍ കോളേജ് കഴിഞ്ഞു എന്നു പറഞ്ഞാല്‍ ചിലപ്പോള്‍ അമ്മച്ചി പര്യാകി കണ്ട്കറ്ററേ കൊല്ലും അല്ലങ്കില്‍ ചിലപ്പോള്‍ അമ്മച്ചി ചങ്കുപൊട്ടി ബസ്സില്‍ തന്നെ വെടിതീരും.അപ്പോള്‍ ഇതെല്ലാം കണ്ടിരിയ്‌ക്കുന്ന സഹയാത്രക്കാര്‍ അയ്യാളെ ശരിയ്‌ക്ക് പെരുമാറിയെന്നിരിയ്‌ക്കും ,അത`ഓര്‍‌ത്ത് കണ്ടകറ്റര്‍ സാര്‍ അമ്മച്ചിരടുത്ത് ഒന്നും പറയാതെ ഡ്രയ്‌വര്‍ സാറിന്‍റെ അടുത്തു ചെന്ന് കാര്യത്തിന്‍റ അര്‍ജസി ചുരുക്കി പറഞ്ഞു കൊടുത്തു.ഡ്രവ്വര്‍ മീശപിരിച്ച് പിന്നെ പിറകിലോട്ട് തലതിരിച്ച് അമ്മച്ചിയെ നോക്കീട്ട് ആ തല അങ്ങനെ തന്നെ വച്ച് ഗിയര് കമ്പിയില്‍ രണ്ട് ആട്ടൂം , തിരു വളയം പിടിച്ച് കുറേ കറക്കും കൊടുത്തപ്പോള്‍ വണ്ടി നേരെ തിരിഞ്ഞ് വന്നതു പോലെ മെഡിയ്‌ക്കല്‍ കോളേജിലേയ്‌ക്ക് വിട്ടു.മെഡിയ്‌ക്കല്‍ കോളേജിലെയ്‌ക്ക് ആയതുകൊണ്ടും അമ്മച്ചിയുടെ കേസ് ആയതുകൊണ്ടും ആദ്യമേ വണ്ടിയില്‍ കയറിയവര്‍ സഹതാപത്തോടെ അമ്മച്ചിയെ നോക്കുകയും അതിനെക്കാള്‍ സഹതാപത്തോടെ ക്ണ്ട്കറ്റര്‍ സാറിനെയും അതിനക്കാല്‍ അതിനെക്കാല്‍ സഹതാപത്തൊടെ ഡ്രയ്‌വര്‍ സാറിനെ നോക്കുകയും പിന്നെ അതികഠിന സഹതാപത്തോടെ ബസ്സിനെയും അതിന്‍റെ തിരുവളയത്തേയും നോക്കുകയും ചെയ്തു.അപ്പോള്‍ വണ്ടീ മെഡിയ്‌ക്കല്‍ കോളജ്‌ നടയില്‍ എരച്ചു നില്‍ക്കുകയും ചെയ്തു.ഡ്രവര്‍ സാര്‍ തന്‍റെ തലതിരിച്ച് മീശ പിരിച്ചു കൊണ്ട് അമ്മച്ചിയെ നോക്കി, കൂടെ എല്ലാവരും നോക്കി, കണ്ട്കറ്റര്‍ സാര്‍ അമ്മച്ചിയുടെ അടുത്തു വന്ന് പറഞ്ഞു-

-- അമ്മച്ചി ഇതാണ` തിര്വോന്തരം മെഡിയ്ക്കല്‍ കോളേജ്.- അപ്പോള്‍ അമ്മച്ചി കുറച്ചുനേരം മെഡിയ്‌ക്കല്‍ കോളേജ് കെട്ടിടങ്ങളെ നോക്കി ഇരിന്നിട്ട് ഇങ്ങനെ പറഞ്ഞു- ആഹാ.. എത്രവല്യയകെട്ടിടങ്ങള്‍ എന്‍റെ കൊച്ചുമോള്‍ അടുത്ത കൊല്ലം ഇവിടെയാണ` പഠിയ്‌ക്കാന്‍ വരുന്നത്.-അപ്പോള്‍ ഇവിടെ ഇറങ്ങുന്നില്ലേ ആരോ ചോദിച്ചു-അപ്പോള്‍ അമ്മച്ചി ഉവാച: - ഓ എന്തിന` എന്നെ കാത്ത്‌ മോന്‍ തമ്പാന്നൂര്‍ ബസ്‌സ്റ്റാന്‍‌ന്‍റില്‍ വന്നു നില്‍ക്കും.--